✮കൽക്കി࿐ (ഭാഗം – 10){ അധ്യായം 1 – അവസാന ഭാഗം }വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 936

ഹലോ കൂട്ടുകാരേ ,
ഒരു മാസത്തോളമായി ഇതിന്റെ മുന്നിലത്തെ പാർട്ട് പബ്ലിഷ് ചെയ്തിട്ട് , ഒരൽപ്പം നീണ്ട ഗ്യാപ്പ് വന്നു , ക്ഷമിക്കണം . കുറച്ച് ദിവസം നാട്ടിൽ ഉണ്ടായിരുന്നില്ല പിന്നെ ജോലിത്തിരക്കും ചെറിയ ചെറിയ ശാരീരിക അസ്വസ്ഥതകളും കുറച്ച് കൂടി എഴുത്തിനെ വൈകിപ്പിച്ചു …..

 

പ്രതീക്ഷ വയ്ക്കാതെ വായിക്കുക , ലൈക്ക് ചെയ്ത് ഒന്ന് സപ്പോർട്ട് ചെയ്യുക ഒപ്പം നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഒരു വരിയിലെങ്കിലും കുറിക്കുക …. ബാക്കി കാര്യങ്ങൾ അവസാനം പറയാം …..

എന്നാൽ പിന്നെ വായിച്ച് തുടങ്ങിക്കോളൂ …….

                    ……………………..

 

 

 

                   ✮കൽക്കി࿐

                              ഭാഗം – 10

( അധ്യായം 1 – അവസാന ഭാഗം )

Author : വിച്ചു
[ചെകുത്താനെ സ്നേഹിച്ച മാലാഖ] 

Previous Parts

 

   ◊◊◊◊◊◊◊◊ ◊◊◊◊◊◊◊◊  ◊◊◊◊◊◊◊ 

 

 

 

 

കാറ് നിർത്തി ജെറി ആ ബംഗ്ലാവിന്റെ അടുത്തേക്ക് നടന്നു , ഒരു വശത്തായി നിർത്തിയിട്ടിരിക്കുന്ന ആ കാർ കണ്ടതും അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു ….

 

പുറത്തെങ്ങും ആരുമില്ല . സ്റ്റെപ്പുകൾ കയറിച്ചെന്ന് അവൻ ആ ബംഗ്ലാവിന്റെ വാതിൽ തള്ളിത്തുറന്ന് അകത്തേക്ക് കയറിയതും ……

 

പെട്ടെന്ന് അവന്റെ കഴുത്തിന് മുന്നിലായി ഒരു നീളൻ വാൾ ശരീരത്തിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ വന്ന് നിന്നു , അൽപ്പം കൂടി മുന്നോട്ട് നീങ്ങിയാൽ ആ മൂർച്ചയേറിയ തിളക്കമുള്ള വാൾ തന്റെ ജീവനെടുക്കുമെന്ന് അവന് മനസ്സിലായി …. പെട്ടെന്നുണ്ടായ ആ ഷോക്കിൽ ഭയത്തോടെ അവൻ പതിയെ ഇടത്തേക്ക് തിരിഞ്ഞ് നോക്കി ,
തന്റെയടുത്ത് നിൽക്കുന്ന ആ ആളിനെക്കണ്ടതും ജെറി ആകെ മൊത്തം ഒന്ന് നടുങ്ങി , അവന്റെ ശരീരം മുഴുവൻ ഭയന്ന് വിറയ്ക്കാൻ തുടങ്ങി ………

 

 

141 Comments

  1. Bro.. Nice and thrilling story..
    We all waiting for the second stage..
    Thank you..

    1. ഒത്തിരി സന്തോഷം JD ❣️❣️❣️
      സ്നേഹം മാത്രം ….

  2. മുത്തേ പൊളി
    അകെ വല്ലാത്ത ഒരു പ്രതികാരമായി പോയി

    എന്തായാലും അടുത്ത നല്ലൊരു കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു ❤️❤️❤️❤️❤️❤️❤️??????

    1. Dragon bro ഈ കഥ തീർന്നിട്ടില്ല . wait for second chapter ❤️❤️❤️

  3. വിച്ചു ബ്രോ അതെന്ത് ചോദ്യമാണ്. ആളെ മുൾമുനയിൽ നിർത്തിയിട്ട് ഇനി തുടരണോ എന്നോ. നിങ്ങള് ധൈര്യയിട്ട്‌ തൊടങ്ങി.

    1. ഒത്തിരി നന്ദി deva …. ???
      തുടങ്ങാം , സമയം പോലെ തുടരാം .
      സ്നേഹം മാത്രം

  4. Nalla kadha, nannaayi ezhuthi avatharippichu.
    Niraye puthiya arivukal – prathyekichum aayodhanangaleppatti – undaayirunnu.
    Kuttamonnum enikku parayaanilla – ithinaayi nadathiya shramangal abhinandanaarham thanne.
    avasaanam alpam manassilaayilla – puthiya kadhayude thudakkam aano? athoru trailer pole post cheythaal nannaayiriykkum ennoru abhipraayamundu. thettidhariykkenda. 🙂
    all the best.

    1. ഒത്തിരി സന്തോഷം Santhosh bro … ♥️♥️♥️

      അവസാനം പറഞ്ഞത് പുതിയ കഥയുടെ തുടക്കമല്ല ഇതിന്റെ ബാക്കിയാണ് . ഈ കഥ അവസാനിച്ചിട്ടില്ല ഒരു അധ്യായം കൂടി ബാക്കിയുണ്ട് ….

      സ്നേഹത്തോടെ …

  5. ചേട്ടോ
    നിങ്ങൾ തായേ പോസ്റ്റ്‌ ചെയ്തിരിക്കുന്ന കമന്റ് കണ്ടു. ഞാൻ ഒരുപാട് ആളുകളുടെ കഥകൾ വായിച്ചിട്ടുണ്ട് ഇപ്പോഴും വായിക്കുന്നും ഉണ്ട്. എനിക് ഇത് വരെ ഞൻ വായിച്ചതിൽ ഒരാളും പൂർണമായും ഒരു എഴുത്തുകാരൻ ആണ് എന്ന് ഞൻ വിശ്വസിക്കുന്നില്ല. എല്ലാവര്കും അവരുടേതായ രീതികൾ ഉണ്ട്. പിന്നെ എനിക് യറ്റവും കൂടുതൽ ഇഷ്ടം ഉള്ള 4 എഴുതുകാർ ആണ് ഉള്ളത് അതിൽ ഒന്ന് നിങ്ങൾ ആണ് അവരെ ആരെയും 1.2.3.4. എന്ന അടിസ്ഥാനത്തിൽ അല്ല ഞൻ കാണുന്നത് 4 ആളുകളും ഒരുപോലെ ആണ്. നിങ്ങളുടെ കഥകൾ എന്നും ഒരു വിതസ്ഥത ഉണ്ട്. ഒരുപക്ഷെ ഒരുപാട് ആളുകൾ ഇത് വായിക്കാറുണ്ടാകും പലർക്കും പല അഭിപ്രായം ആണ് ഉണ്ടാകുക സ്വാഭാവികം ആയ കാര്യം മാത്രം ആണ്. നിങ്ങൾ ഒരു എഴുത്തുകാരൻ ആണ് എന്ന് പറയുന്നില്ല പക്ഷെ ഞങ്ങളെ പോല്ലേ ഉള്ള കുറച്ചു ആളുകൾ ചിന്ദിക്കുന്നതിന് മുകളിൽ ചിന്ദിക്കാൻ നിങ്ങൾക് സാധിക്കും അതാണ് നിങ്ങളുടെ വിജയവും ?
    ” പിന്നെ നിങ്ങൾ ഇപ്പോൾ ഇങ്ങനെ പറയാൻ ഉള്ള കാരണം എനിക് അറിയില്ല. പക്ഷെ നിങ്ങളുടെ കഥകൾ ഇഷ്ടപെടുന്ന കുറച്ചു ആളുകൾ ഉണ്ട് എവിടെ. പിന്നെ നിങ്ങളുടെ അവസാന കഥ ആയിരിക്കും എന്ന് പറയുന്നതായി കണ്ടു. സമയം യാത്ര വേണം എങ്കിലും എടുത്തു കൊള്ളു ഒരു കുഴപ്പവും ഇല്ല. പിന്നെ നിങ്ങൾ പറഞ്ഞ ആ ഒരു എഴുത് എന്ന് പറഞ്ഞ പ്രാന്ത് അധികം ആളുകൾക്കു കഴിയില്ല. Kk യിൽ തുടങ്ങിയത് ആണ് നിങ്ങളോട് ഉള്ള ഒരു ആരാധന ഇപ്പോഴും ഉണ്ട് ഒരൊക്കാത്ത കഴിയും തോറും അത് കുടുക അല്ലാതെ കുറയുന്നില്ല. കഴിയും എങ്കിൽ ഇനിയും എഴുതണം ഒന്നും ലഭിക്കില്ല ഇതിൽ കഥകൾ പോസ്റ്റ്‌ ചെയ്താൽ എന്ന് അറിയാം നിങ്ങളെ ഇഷ്ട പെടുന്ന കുറച്ചു ആളുകൾക്കു വേണ്ടി എങ്കിലും നിങ്ങൾ എഴുതണം ”
    ഇനിയും ഒരുപാട് പറയണം എന്ന് ഉണ്ട് പക്ഷെ ശാരീരികമായി ഒരുപാട് ബുധിമുട്ടുകൾ ഉണ്ട് അത് കൊണ്ട് നിർത്തുന്നു. ?

    1. ചെറിയ ഒരു പ്രശ്നം മതി പെട്ടെന്ന് ഡൗൺ ആകുന്ന സ്വഭാവമാണ് എന്റേത് , എന്തോ മൂഡ് ഔട്ട് ആയ സമയത്ത് കുറേ നാളായി പറയണം എന്ന് കരുതിയ കാര്യങ്ങൾ കമന്റായി ഇട്ടു . അത്രേ ഉള്ളൂ . പിന്നെ അലോചിച്ചപ്പൊ എല്ലാം ശരി തന്നെ എന്ന് മനസ്സിലായി … ???

  6. മാവേലി

    കഥ നന്നായിരുന്നു ബ്രോ
    പുതിയ തുടക്കാതിനായി കാത്തിരിക്കുന്നു

    1. ഒത്തിരി സന്തോഷം …❤️❤️❤️
      ഓണം എത്താറായി ല്ലേ ….???

  7. എന്റെ മനസ്സിൽ തോന്നിയത് പറയട്ടെ …. ദയവായി ആരെയും കുറ്റപ്പെടുത്താൻ വേണ്ടിയല്ല എന്ന് ആദ്യം മനസ്സിലാക്കണം , കുറേ നാളായി പറയാൻ ആഗ്രഹിക്കുന്നതാണ് .

    ഞാനൊരു എഴുത്ത് കാരനൊന്നുമല്ല , അതിന്റെ അടിസ്ഥാനം പോലും എനിക്കറിയില്ല. കൊറോണ കാരണം വീട്ടിൽ ബോറടിച്ചിരുന്നപ്പോൾ തുടങ്ങിയതാണ് ഈ വായന …. പിന്നീട് എന്തോ ചില ചെറിയെ പൊട്ടക്കഥകൾ മനസ്സിൽ തോന്നി എഴുതി തുടങ്ങി , ചെറുതായി സപ്പോർട്ട് കിട്ടിയപ്പോൾ പിന്നെ എഴുത്ത് ഒരു തരം ഭ്രാന്തായി മാറി , വിട്ട് മാറാത്ത ഭ്രാന്ത് അതാണ് സത്യം . തോന്നിയതും സങ്കൽപ്പിച്ച് കൂട്ടിയതും ഒരു ലോജിക്കും നോക്കാതെ എഴുതിത്തള്ളി . ഞാനിപ്പൊ മനസ്സിലാക്കുന്നു ഈ സൈറ്റിലെ ഏറ്റുവും മോശക്കാരനായ എഴുത്തുകാരനാണ് ഞാനെന്ന് , അല്ല ഒരു വിഢി , ഒരു തരം ദ്രാന്ത് പിടിച്ചവൻ

    എന്റെ എഴുത്തും ശൈലിയും എന്റെ ഭ്രാന്ത് തന്നെയാണ് .

    ബോറടി മാറ്റാൻ വേണ്ടി എഴുതി തുടങ്ങിയ ഭ്രാന്ത് പക്ഷെ ഇപ്പൊ തുടങ്ങി വച്ചത് എഴുതി തീർക്കാൻ സമയം കിട്ടാത്ത അവസ്ഥ . എന്റെ എഴുതാനുള്ള മനസ്സും സമയവും ഇപ്പൊ കിട്ടാറില്ല .

    പലർക്കും പല അഭിപ്രായങ്ങളാണ് ഞാനതെല്ലാം സ്വീകരിക്കുന്നു ….

    ചിലപ്പോൾ ഈ കഥ മറ്റുള്ള കഥകൾ പോലെ പാളിപ്പോകാം അല്ലെങ്കിൽ വിജയിക്കാം . ഞാനായിട്ട് തുടങ്ങി വച്ചത് ഞാനായിത്തന്നെ അവസാനിപ്പിക്കണം അതെന്റെ രക്തത്തിൽ കലർന്ന് പോയ ഒരു സ്വഭാവമാണ് , അവസാന തീരുമാനത്തിന് മുൻപ് വായനക്കാരായ നിങ്ങളോട് ചോദിച്ചു എന്ന് മാത്രം …. എഴുതി തുടങ്ങിയത് എഴുതി തന്നെ അവസാനിപ്പിക്കും അൽപ്പം വൈകി ആയാലും . ഇതെന്റെ അവസാനത്തെ കഥയാകും അതുറപ്പ് , ഒരു low class ഫാമിലിയിൽ ജനിച്ച എനിക്ക് ഈ തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ ഇതിനായി കളയാൻ ചിലപ്പോൾ സമയം കിട്ടി എന്ന് വരില്ല ….

    ഒരിക്കൽ കൂടി പറയട്ടെ ഏറ്റുവും മോശം എഴുത്തുകാരനാണ് ഞാൻ , അതുപോലെ എന്റെ രചനകളും

    ?

    1. ആര് പറഞ്ചു ബ്രോ ഇങ്ങനെ ഒക്കെ, ഇത്രയും കഴിവ് ഒള്ള ഇങ്ങൾ ഇങ്ങനെ ഒന്നും പറയരുത്. തുടർന്ന് എഴുതണം നല്ല കഴിവും ഉണ്ട്.
      എന്നും സപ്പോർട്ട് ഉണ്ടാവും.

  8. വിച്ചു ബ്രോ എന്നും പറയുന്നത് പോലെ തന്നെ അടിപൊളി ആയിട്ടുണ്ട്. അവൻ്റെ ആദ്യ ലക്ഷ്യം നന്നായി അവസാനിച്ചു. അവരെ കൊല്ലുന്നതിൽ കുറച്ച് കൂടി ക്രൂരം ആകയിരുന്നു?.
    അവൻ്റെ യഥാർത്ഥ ലക്ഷ്യത്തിലേക്ക് ഒളള യാത്ര കാണാൻ വേണ്ടി ഒള്ള കാത്തിരിപ്പിലാണ്. എല്ലാവരും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    എത്രയും പെട്ടെന്ന് അടുത്ത ഭാഗം തരണേ…
    സ്നേഹത്തോടെ LOTH…????

    1. Loth bro ഒത്തിരി സന്തോഷം …❣️❣️❣️
      ഇതിൽ കൂടുതൽ ക്രൂരൻ ആകാൻ എനിക്ക് കഴിയില്ല ഞാനൊരു ലോല ഹൃദയനാണ് … :
      കഴിവതും വേഗം തിരികെ വരാൻ ശ്രമിക്കാം ….
      ഒത്തിരി സന്തോഷത്തോടെ : ❤️❤️❤️

  9. വ്യാസ്

    Thudaranam enik orupade esthayi

  10. E thuranna pusthakathil iniyum oru pad kadhakal rachikuvan sadhikete..
    Athu manasilakan enne pole kure vayanakarum ivide kanum
    ALL BEST ♥️thanks

    1. ഒത്തിരി സന്തോഷം Prajith bro ….
      ഒത്തിരി നന്ദി സഹോ … സ്നേഹം മാത്രം ♥️♥️♥️♥️

  11. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  12. Thudaruka njangal kaathirikkaam?❤️?

    Lalji

    1. ഒത്തിരി നന്ദി Pratheesh bro …. ❤️❤️❤️
      സ്നേഹത്തോടെ ….

  13. ചേട്ടോ ❤
    നിങ്ങളുടെ കഥകൾ എല്ലാം ഒരുപാട് ഇഷ്ട്ടം ആണ്. ഇപ്പോൾ വായിച്ച ഈകഥഉൾപ്പെടെ എന്തുപറയണം എന്ന് അറിയുന്നില്ല. എന്തായാലും അവന് ചെയ്തു തീർക്കാൻ ഒരുപാട് കാര്യങ്ങൾ ബാക്കിഉണ്ട് എന്ന ഒരു തോന്നൽ അത് പോല്ലേ തന്നെ അവൻ കൊടുത്ത സത്യം എന്തായാലും അടുത്ത ഭാഗത്തിൽ വീണ്ടും കാണാം. സമയം യാത്ര വേണം എങ്കിലും എടുത്തു കൊള്ളു കുഴപ്പം ഇല്ല ശരീരം ന്നോക്കണം അപ്പോൾ അടുത്ത ഭാഗത്തിൽ വീണ്ടും കാണാം നമ്ക് ❤?

    1. ഒത്തിരി സന്തോഷം Tom bro … ???
      എല്ലാത്തിനും ഉത്തരം ഉണ്ട്
      വീണ്ടും കാണാം ….. സനേഹം മാത്രം

  14. കർണ്ണൻ

    ? അടിപൊളി നിർത്തരുത് തുറന്നോളൂ

  15. കഥ നന്നായിരുന്നു.തുടർന്ന് എഴുതുക. എഴുതുവാനുള്ള കഴിവ് എല്ലാവർക്കും കിട്ടില്ല. ഒരു കത്ത് പോലും ഇപ്പോൾ എഴുതി അയക്കാത്തവർ ആണ് കഥയെ വിമർശിക്കുന്നത്.ചാറ്റിങ് എങ്കിലും ചെയ്തിരുന്ന “New Gen” ഇപ്പോൾ വോയിസ്‌ മെസ്സേജ് ആയി. Waiting for your stories Vichu
    .

    1. Thanks sukumar bro ♥️♥️♥️
      ഒത്തിരി സന്തോഷം , അതിലുപരി സ്നേഹം …. നന്ദി . വീണ്ടും വരും തീർച്ച.

  16. nirthunnatha nallath. nalla oru stry ye myth um fiction num cherth kolamaaki

  17. പാവം പൂജാരി

    കഥ നന്നായിരുന്നു.♥️♥️?
    രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

    1. ഒത്തിരി നന്ദി സഹോ … ❣️❣️❣️
      സ്നേഹം മാത്രം …..

  18. Aysheri.. immathiri kidilan kadha ezhthiyit enim continue cheyyanonn doubt oo..
    Enthaan Bhai
    Ijj polik.. time okke eduth next part aayit vaa
    Ivide ellarum waiting thanne aa

    1. ഒത്തിരി സന്തോഷം akku ,???
      സംശയം തോന്നി ചോദിച്ചു എന്നെ ഉള്ളൂ , അത് വിട്ടു …..
      അപ്പൊ സമയം പോലെ അടുത്ത ഭാഗത്തിൽ കാണാം ….
      സ്നേഹത്തോടെ ❤️❤️❤️

  19. Kollaam… Good imagination Bro… waiting for the next chapter…

    1. ഒത്തിരി സന്തോഷം കണ്ണൻ bro …,???? സ്നേഹത്തോടെ ….

  20. കാർത്തിവീരാർജ്ജുനൻ

    We are waiting for your magical and mythical writting നിർത്തരുത് countinue ചെയ്യണം ആവശ്യം ഉള്ള time എടുത്ത് എഴുതിയാൽ മതി
    “Take your own time.We are waiting for yours and adi’s return” ❤️??

    1. അർജുൻ bro ♥️♥️♥️♥️

      ഒത്തിരി സന്തോഷം സഹോ , തീർച്ചയായും എഴുതും നിങ്ങൾക്കെല്ലാവർക്കും വേണ്ടി …
      സ്നേഹം മാത്രം ….

  21. ആദ്യ ഭാഗം അടിപൊളി ആയിട്ടുണ്ട് bro അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു…. ?

    1. ഒത്തിരി സന്തോഷം സഹോ ❤️❤️❤️❤️
      ….

  22. കമ്പിളിക്കണ്ടം ജോസ്

    നീ പൊളിക്കടാ..മുത്തേ..????
    ഒന്ന് ആഞ്ഞു പിടിക്കെടാ..ഉവ്വേ..
    സംഭവം കളറാവട്ടെ…

    1. ജോസേട്ടോ …..❣️❣️❣️
      ഒത്തിരി സന്തോഷം ….
      ആഞ്ഞ് പിടിക്കാം പിന്നല്ലാതെ ?
      ഫുൾ കളറാക്കിയേക്കാം , കളർ ഫുൾ ….

  23. രുദ്രൻ

    കഥ നന്നായിട്ടുണ്ട് ബ്രോ fight ഒക്കെ ഗംഭീരം ആയിരുന്നു. അതെ ഇനി എന്നാ ബാക്കി ഭാഗങ്ങളും ആയിട്ട് വരിക. പിന്നെ ഒരു കാര്യം ചോദിച്ചോട്ടെ കണക്ടിങ് ഉണ്ടാകുമോ ഈ കഥയുമായി അതോ പുതിയ ഒരു പാർട്ട്‌ പോലെ ആണോ. ന്തായാലു കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

    1. ആഞ്ജനേയദാസ് ✅

      അതാണ് എന്റെ സംശയം..

      ഇനി വരുന്ന പുതിയ ഭാഗത്തിലും ആദി തന്നെയായിരിക്കുമോ ഹീറോ?

      Coninue.. ചെയ്യണം…….

      1. Thanks AD bro ❤️❤️❤️

        ഹീറോയ്ക്ക് മാറ്റമില്ല , കാരണം കഥ തീർന്നിട്ടില്ല തുടങ്ങാൻ പോകുന്നതേ ഉള്ളൂ ….

    2. ഈ ഭാഗവും പൊളിച്ചു രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു ?????❤️❤????

      1. ഒത്തിരി സന്തോഷം harisvaradhan . ♥️♥️♥️♥️
        സ്നേഹത്തോടെ ….

    3. രുദൻ bro …. ഒത്തിരി സന്തോഷം ????
      കഥ തികച്ചും കണക്ടട് തന്നെയാണ് . ഇതിന്റെ തുടർച്ച തന്നെയാണ് അടുത്ത അധ്യായം . പുതിയ സ്ഥലം പുതിയ ചില കഥാപാത്രങ്ങൾ എന്നിവ കൂടുതലായി വരുന്നു എന്ന് മാത്രം . പിന്നെ കഥാ നായകനെ കുറിച്ച് ആന്റണിയിൽ നിന്ന്കേട്ടറിഞ്ഞതല്ലാതെ ആൾ രംഗപ്രവേശം ചെയ്തിട്ടില്ല ല്ലോ , കാത്തിരിക്കൂ പറ്റുമെങ്കിൽ അടുത്ത മാസം അവസാനം അധ്യായം 2 തുടങ്ങൻ ശ്രമിക്കാം

      1. രുദ്രൻ

        തീർച്ചയായിട്ടും ബ്രോ

  24. Continue cheyyanam . Kadha ezhuthan ariyilla read cheyyan ishttam aanu. Nigale pole kurachu aalkkare story wait cheythu vayikkunnathu ezhuthukarodum aa ezhuthum ishtam ullathu kondaa athu kondu orikalum nirtharuth ee ezhuthu paripadi❤️❤️❤️

    1. Adhu bro ❣️❣️❣️
      എപ്പോഴും എഴുതാൻ കഴിയുമോ എന്നറിയില്ല , മുന്നോട്ടുള്ള ജീവിതത്തിൽ ഈ എഴുത്ത് എന്ന സന്തോഷവും നിർത്തേണ്ടി വന്നേക്കും , പല ഇഷ്ടങ്ങളും മനപ്പൂർവ്വം മറക്കേണ്ടി വന്നത് പോലെ . പക്ഷെ ഈ കഥ ഞാൻ പൂർത്തിയാക്കും തീർച്ച , അത് ഇനി അൽപ്പം വൈകിയാലും .

      സന്തോഷം , സ്നേഹം മാത്രം .

  25. Continue….

    1. കഥ നന്നായിരുന്നു.തുടർന്ന് എഴുതുക. എഴുതുവാനുള്ള കഴിവ് എല്ലാവർക്കും കിട്ടില്ല. ഒരു കത്ത് പോലും ഇപ്പോൾ എഴുതി അയക്കാത്തവർ ആണ് കഥയെ വിമർശിക്കുന്നത്.ചാറ്റിങ് എങ്കിലും ചെയ്തിരുന്ന “New Gen” ഇപ്പോൾ വോയിസ്‌ മെസ്സേജ് ആയി. Waiting for your stories Vichu
      .

      1. Thanks sukumar bro ♥️♥️♥️
        ഒത്തിരി സന്തോഷം , അതിലുപരി സ്നേഹം …. നന്ദി . വീണ്ടും വരും തീർച്ച.

Comments are closed.