” ഏഹ്ഹ്മ്.. അത്.. അതില്ലേ മോനേ.. നിനക്കിപ്പോ ജോലി ഒക്കെ ആയില്ലേ.. വേറെ പ്രാരാബ്ധം ഒന്നുമില്ലല്ലോ ”
അമ്മ പറഞ്ഞുതുടങ്ങി…
” അമ്മ എന്താ പറഞ്ഞുവരുന്നേ ? ”
അവൻ അമ്മയെ നോക്കി ചോദിച്ചു..
” അത് പിന്നെ… ഇനിയൊരു കല്യാണം ഒക്കെ നോക്കിക്കൂടെ? ”
” അതെന്താ ഇപ്പോ പെട്ടെന്ന് ഇങ്ങനൊരു തോന്നൽ ”
” തോന്നലൊന്നുമല്ല.. വെറുതെ സമയം കളയണ്ടല്ലോ എന്ന് ആലോചിച്ചു പറഞ്ഞതാ.. ഇപ്പോ പെണ്ണ് കിട്ടാനില്ല ആർക്കും.. കേട്ടോ നീ? ”
” ആ കേട്ടു ”
” നിനക്കെന്താ അത് പറയുമ്പോ താല്പര്യം ഇല്ലാത്തെ?.. നീയാരെയേലും കണ്ടുവെച്ചിട്ടുണ്ടോ ”
അമ്മ അത് ചോദിച്ചപ്പോ അവനൊന്ന് ഞെട്ടി…
” ഏയ്.. അങ്ങനൊന്നുമില്ല ”
” ഉണ്ടെങ്കി പറ നമുക്ക് പോയി പെണ്ണ് ചോദിക്കാം ”