✨️നേർമുഖങ്ങൾ✨️ (5) [ മനോരോഗി 2.0] 261

 

” എന്തായി മാതാശ്രീ ഭോജനം പാകമായോ ”

 

 

” ഇപ്പോ കാലമാവും മഹാരാജൻ ”

 

 

അമ്മ അതുംകൂടെ പറഞ്ഞപ്പോ രണ്ടുപേരും ചിരിച്ചു…

 

 

 

അവിടുന്ന് നേരെ അവൻ ഉമ്മറത്തേക്ക് ചെന്നു..

 

അപ്പോ അച്ഛൻ ചെടികൾക്കൊക്കെ വെള്ളം നനക്കുന്ന തിരക്കിലായിരുന്നു…

 

 

 

” അച്ഛനിന്ന് പോണില്ലേ ”

 

 

” ഹാ പോണം പോണം.. സമയം ആവുന്നല്ലേ ഉള്ളൂ ”

 

 

 

വീണ്ടും അവർ എന്തൊക്കെയോ സംസാരിച്ചു..

 

 

പക്ഷേ എന്തോ ഒരു അകൽച്ച  തമ്മിൽ തമ്മിൽ ഉള്ളത് രണ്ട്പേർക്കും മനസിലായി…

 

 

 

അപ്പോഴാണ് ദെച്ചു കോളേജിലേക്ക് പോവാൻ റെഡി ആയി അങ്ങോട്ടേക്ക് വന്നത്…

 

 

” നീയെങ്ങോട്ടാ ഇപ്പോ ”