✝️The NUN 4✝️ (അപ്പു) 215

 

അതിന് ശേഷം കുഞ്ഞിന് നാല് മാസം പ്രായമുള്ളപ്പോൾ അവർ തിരിച്ച് ആ നാട്ടിൽ വന്നു… ‘ദൈവ’പുത്രനായി ജനിച്ചവൻ തന്റെ അനുയായികളെ നയിക്കേണ്ടവനാണെന്ന് തീരുമാനിച്ചാണ് അന്ന് പോൾ നാട്ടിലേക്ക് തിരികെ വന്നത്…

 

അന്ന് രാത്രി, ഈ സംഭവങ്ങൾക്കെല്ലാം കാരണമായ ആ ദിവസം രാത്രിയിൽ പോൾ ജെസ്സിയോട് തന്റെ പദ്ധതികളെല്ലാം പറഞ്ഞു… അവന്റെ ചിന്തകളും പ്രവൃത്തികളും എല്ലാം അവൾക്ക് ഉൾക്കൊള്ളാനായി പക്ഷെ അവസാനം അവൻ ചോദിച്ചത് മാത്രം അവൾ കൊടുത്തില്ല…

 

‘തന്റെ മകനെ..!”

 

അവൾ ശക്തമായി തർക്കിച്ചു… അവളുടെ കണ്ണുനീർ കാണുന്നത് സഹിക്കാനാവാത്ത പോളിന് മനസ്സുകൊണ്ട് ആ തീരുമാനം ഉപേക്ഷിക്കേണ്ടി വന്നു…

 

ഒരുപാട് സ്നേഹിക്കുന്ന തന്റെ പൊന്നുമോനെ തെറ്റിന്റെ വഴിയിൽ വളർത്തിയെടുക്കാൻ താല്പര്യമില്ലായിരുന്ന ജെസ്സി തന്നെ എന്തൊക്കെയോ പറഞ്ഞ് സമാധാനിപ്പിച്ചുകൊണ്ടിരുന്ന പോളിനെ തള്ളിമാറ്റി സ്വന്തം മുറിയിലേക്ക് ഓടിപ്പോയി മകന്റെ അടുത്ത് നിന്ന് കരഞ്ഞുകൊണ്ടിരുന്നു…

 

“ആാാാാ…..!!” പെട്ടന്നാണ് ഹാളിൽ നിന്ന് പോളിന്റെ കരച്ചിൽ കേട്ടത്… അവൾ ഒന്ന് ഞെട്ടി… പെട്ടന്ന് കണ്ണ് തുടച്ച് അവൾ ഹാളിലേക്ക് ചെന്നു…

 

അവിടെ കണ്ട കാഴ്ച അവളെ ഭയപ്പെടുത്തി… നിലത്ത് തലയിൽ നിന്ന് ചോരയോലിപ്പിച്ച് കിടക്കുന്ന പോൾ… അവനുചുറ്റും വലിയ ഇരുമ്പ് കമ്പികളും കത്തികളുമായി നിൽക്കുന്ന അഞ്ചുപേർ…

 

അവരെയെല്ലാം അവൾക്കറിയാം… പലയിടത്തും വെച്ച് അവൾ അവരെ കണ്ടിട്ടുണ്ട്… കള്ളിമുണ്ടും അലസമായി ധരിക്കുന്ന ഷർട്ടുമായി നടന്നിരുന്ന അവരെ പണ്ടേ അവൾക്ക് പേടിയായിരുന്നു…

 

ഇന്ന് അതേ വസ്ത്രങ്ങളോടെ ക്രൂരമായ മുഖത്ത് വഷളൻ ചിരിയും കത്തിച്ച സിഗരറ്റുകളുമായി അവർ തന്നെ നോക്കിനിൽക്കുന്നു…

 

70 Comments

  1. അടിപൊളി ബ്രോ വായിക്കാൻ ഒരുപാട് വൈകി ഒരു മാസത്തിൽ അധികം ആയി എങ്ങോട്ട് വന്നിട്ട്‌

    ♥️♥️♥️

  2. Bro കിടുക്കിട്ടുണ്ട് അടുത്ത പാർട്ട്‌ എപ്പോ varum

    1. Sry bro തിരക്ക് കാരണം ഇപ്പോഴാ കമെന്റ് കണ്ടത്… അടുത്ത ഭാഗം ഇന്ന് വരും ❤❤

  3. പൊളി സാനം??

    1. Thanks bro❤❤

    1. Thank you bro ❤❤

  4. ?മൊഞ്ചത്തിയുടെ ഖൽബി?

    കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു??
    We waited until the second part got released

    പോൾ എങ്ങനെ രണ്ടാമതും പുനരവതരിച്ചു..?
    We are waiting..!!!

    1. ആ തിരിച്ചുവരവ് മനോഹരമാക്കാനുള്ള എഴുത്തിലാണ് ഞാനും ❤❤❤

  5. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ഒടിയൻ എന്ന പേര് കേട്ട് നാട്ടുകാർക്കൊപ്പം പുറംനാട്ടിൽ നിന്നെത്തിയ പാർട്ടിക്കാരും ഭയത്തോടെ സംസാരിക്കുന്നത് കണ്ട് താൽക്കാലിക പാർട്ടി ആപ്പീസിന്റെ വാതിൽക്കൽ ചാരിനിന്ന് ചായകുടിച്ചുകൊണ്ടിരുന്ന കണ്ണൻ ചെറുതായി ചിരിച്ചു……

    രണ്ടാം part എഴുതി കൂടെ അപ്പൂവേ?????? ഏതായാലും ഒടിയൻ തീർന്നു. ഇനിയാണ് nun 4…….?????

    1. രണ്ടാം പാർട്ടിനെപ്പറ്റി ഇതുവരെ ആലോചിച്ചിട്ടില്ല ഇത് കഴിഞ്ഞ് ഏത് കഥ വേണമെന്ന് പോലും തീരുമാനിച്ചില്ല… നമുക്ക് നോക്കാം ❤❤

      1. ഡേയ് നി തീരുമാനിചില്ലെ.. അപ്പോ എന്നെ പറ്റിച്ചു അല്ലേ.. ?

        1. ഇതിവിടെ ഉണ്ടാരുന്നോ ഭഗവാനെ ??

          അത് സർപ്രൈസ് ലവ് സ്റ്റോറി ആയോണ്ടാ പുറത്ത് പറയാത്തെ… നശിപ്പിക്കുവോ ?‍♂️?‍♂️

          1. ഇല്ല ഇല്ല carry on?. Ni authoril undalo ee coment delet cheytho. Prashnam theern?

      2. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

        നോക്കണം. ഏതായാലും നിന്റെ horror കഥകൾ ഒന്നും ഒരു രക്ഷയും ഇല്ല. ഇത് തീർന്ന അടുത്തതും horror തന്നെ ആയിരിക്കുമല്ലോ. എപ്പോഴെങ്കിലും മൂഡ് ഉണ്ടാവുമ്പോ ആ ഒടിയൻ ഒന്ന് എഴുതി നോക്ക്. Nun 5 എന്ന് പ്രതിഷിക്കാം??

        ❤️❤️❤️❤️❤️❤️❤️

        1. മൂഡിന്റെയല്ല ഒടിയനിൽ എനിക്ക് പറയാൻ പുതിയ കുറച്ച് കാര്യങ്ങളുണ്ടായിരുന്നു… ഒടിവിദ്യ, കളരി അതുപോലെ അധികം പറയാത്ത കാര്യങ്ങൾ… അത് ഇനിയുണ്ടാവുമോ എന്നറിയില്ല… നല്ലൊരു ആശയം കിട്ടിയാൽ ഉറപ്പായും രണ്ടാം ഭാഗം എഴുതാം…

          Nun കഴിഞ്ഞാൽ അടുത്തത് ഹൊറർ ആണോ എന്ന് തീരുമാനിച്ചില്ല ചിലപ്പോ genre അങ്ങനെ തന്നെ മാറും… അല്ലെങ്കിൽ യക്ഷിപോലെ ഹൊറർ അല്ലാത്തൊരു ലവ് story.. എന്തായാലും ഇപ്പൊ nun മാത്രമേ തലയിലുള്ളു…

          Nun 5 കുറച്ച് സമയം എടുക്കും ഞാൻ വിചാരിച്ച കഥയിൽ നിന്ന് കുറച്ച് മാറിപ്പോയി.. എങ്കിലും ഒരുപാട് വൈകില്ല ❤❤❤

Comments are closed.