✝️The NUN 4✝️ (അപ്പു) 215

 

അതിന്റെ അവസാനചടങ്ങാണ് നരബലി…. അത് പൂർത്തിയാക്കുവാൻ പോൾ തിളങ്ങുന്ന നീളമുള്ള ഒരു വാൾ കയ്യിലെടുത്തു… ഒരു പ്രത്യേക ഭാഷയിൽ പ്രാർഥനകൾ ചൊല്ലി അവൻ മുന്നിൽ നിന്ന ആളുകളെ നോക്കി… അവരെല്ലാം പോളിന്റെ അവസാന ബലിയുടെ ആവേശത്തിലായിരുന്നു… കാരണം 666 ജീവനുകൾ ബലിനൽകിയാൽ സാത്താൻ അവനുമുന്നിൽ പ്രത്യക്ഷപ്പെടുമെന്ന് അവൻ ഉറച്ച് വിശ്വസിച്ചിരുന്നു…

 

അവസാന അനുവാദമെന്നോണം അവൻ അന്റോണിയോയെ നോക്കി… മകന് ലഭിക്കാൻ പോവുന്ന പൈശാചിക ശക്തിയോർത്ത് അയാളും ആവേശത്തിലായിരുന്നു… അയാൾ ഒരു ചിരിയിലൂടെ അനുവാദം കൊടുത്തു…

 

പോൾ അവന് മുന്നിൽ കിടന്നിരുന്ന സ്ത്രീക്ക് നേരെ വാളുയർത്തി … പക്ഷെ തൊട്ടടുത്ത നിമിഷം അവന് മുന്നിൽ നിന്ന എല്ലാവരും പകച്ചുപോയി… കാരണം ഉയർന്നുപൊങ്ങിയ ആ വാൾ താഴ്ന്നത് അന്റോണിയോയുടെ നേർക്കാണ്…

 

അടുത്ത് നിന്ന അവന്റെ പിതാവായ അന്റോണിയോയുടെ കഴുത്ത് മുറിച്ചുകൊണ്ട് ആ വാൾ മറുപുറത്തെത്തി… അതുവഴി പോൾ തന്റെ അവസാനബലി പൂർത്തിയാക്കി….

 

സ്വന്തം കഴുത്തിൽ നിന്ന് തല വേർപെട്ടത് അന്റോണിയോ പോലും അറിഞ്ഞിട്ടുണ്ടാവില്ല… അത്ര വേഗത്തിലായിരുന്നു ആ നീക്കം…

 

എന്താണ് സംഭവിക്കുന്നതെന്നറിയാതെ അവന് മുന്നിലുള്ളവർ പകച്ചുനിന്നു… പക്ഷെ ഹെർബർട്ട് മാത്രം ആ നിമിഷം ഒന്ന് ഞെട്ടി കണ്ണടച്ചതേയുള്ളൂ… എന്താണ് സംഭവിക്കുകയെന്ന് അയാൾക്കറിയാമായിരുന്നു…

 

പോൾ അവിടേക്ക് വരുന്നതിന് മുന്നേ അവനുമായി നടന്ന സംഭാഷണം അയാൾ ഓർത്തു…

 

“നമ്മുടെ സ്വന്തമല്ലാത്ത ഒരു സമ്മാനം കൊടുക്കുന്നതാണോ നമ്മുടെ സ്വന്തമായത് കൊടുക്കുന്നതാണോ ഒരാളെ പ്രീതിപ്പെടുത്താൻ എളുപ്പമാർഗം…??” ചടങ്ങുകൾക്കുള്ള വസ്ത്രം ധരിച്ച് മുറിയിൽ നിന്നിറങ്ങാൻ തുടങ്ങുന്ന സമയത്ത് പോൾ ഹെർബ്ർട്ടിനോട് ചോദിച്ചു…

 

“നമുക്ക് സ്വന്തമായത് കൊടുക്കുന്നത്…!” ഹെർബർട്ട് മറുപടി പറഞ്ഞു…

 

70 Comments

  1. അടിപൊളി ബ്രോ വായിക്കാൻ ഒരുപാട് വൈകി ഒരു മാസത്തിൽ അധികം ആയി എങ്ങോട്ട് വന്നിട്ട്‌

    ♥️♥️♥️

  2. Bro കിടുക്കിട്ടുണ്ട് അടുത്ത പാർട്ട്‌ എപ്പോ varum

    1. Sry bro തിരക്ക് കാരണം ഇപ്പോഴാ കമെന്റ് കണ്ടത്… അടുത്ത ഭാഗം ഇന്ന് വരും ❤❤

  3. പൊളി സാനം??

    1. Thanks bro❤❤

    1. Thank you bro ❤❤

  4. ?മൊഞ്ചത്തിയുടെ ഖൽബി?

    കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു??
    We waited until the second part got released

    പോൾ എങ്ങനെ രണ്ടാമതും പുനരവതരിച്ചു..?
    We are waiting..!!!

    1. ആ തിരിച്ചുവരവ് മനോഹരമാക്കാനുള്ള എഴുത്തിലാണ് ഞാനും ❤❤❤

  5. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ഒടിയൻ എന്ന പേര് കേട്ട് നാട്ടുകാർക്കൊപ്പം പുറംനാട്ടിൽ നിന്നെത്തിയ പാർട്ടിക്കാരും ഭയത്തോടെ സംസാരിക്കുന്നത് കണ്ട് താൽക്കാലിക പാർട്ടി ആപ്പീസിന്റെ വാതിൽക്കൽ ചാരിനിന്ന് ചായകുടിച്ചുകൊണ്ടിരുന്ന കണ്ണൻ ചെറുതായി ചിരിച്ചു……

    രണ്ടാം part എഴുതി കൂടെ അപ്പൂവേ?????? ഏതായാലും ഒടിയൻ തീർന്നു. ഇനിയാണ് nun 4…….?????

    1. രണ്ടാം പാർട്ടിനെപ്പറ്റി ഇതുവരെ ആലോചിച്ചിട്ടില്ല ഇത് കഴിഞ്ഞ് ഏത് കഥ വേണമെന്ന് പോലും തീരുമാനിച്ചില്ല… നമുക്ക് നോക്കാം ❤❤

      1. ഡേയ് നി തീരുമാനിചില്ലെ.. അപ്പോ എന്നെ പറ്റിച്ചു അല്ലേ.. ?

        1. ഇതിവിടെ ഉണ്ടാരുന്നോ ഭഗവാനെ ??

          അത് സർപ്രൈസ് ലവ് സ്റ്റോറി ആയോണ്ടാ പുറത്ത് പറയാത്തെ… നശിപ്പിക്കുവോ ?‍♂️?‍♂️

          1. ഇല്ല ഇല്ല carry on?. Ni authoril undalo ee coment delet cheytho. Prashnam theern?

      2. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

        നോക്കണം. ഏതായാലും നിന്റെ horror കഥകൾ ഒന്നും ഒരു രക്ഷയും ഇല്ല. ഇത് തീർന്ന അടുത്തതും horror തന്നെ ആയിരിക്കുമല്ലോ. എപ്പോഴെങ്കിലും മൂഡ് ഉണ്ടാവുമ്പോ ആ ഒടിയൻ ഒന്ന് എഴുതി നോക്ക്. Nun 5 എന്ന് പ്രതിഷിക്കാം??

        ❤️❤️❤️❤️❤️❤️❤️

        1. മൂഡിന്റെയല്ല ഒടിയനിൽ എനിക്ക് പറയാൻ പുതിയ കുറച്ച് കാര്യങ്ങളുണ്ടായിരുന്നു… ഒടിവിദ്യ, കളരി അതുപോലെ അധികം പറയാത്ത കാര്യങ്ങൾ… അത് ഇനിയുണ്ടാവുമോ എന്നറിയില്ല… നല്ലൊരു ആശയം കിട്ടിയാൽ ഉറപ്പായും രണ്ടാം ഭാഗം എഴുതാം…

          Nun കഴിഞ്ഞാൽ അടുത്തത് ഹൊറർ ആണോ എന്ന് തീരുമാനിച്ചില്ല ചിലപ്പോ genre അങ്ങനെ തന്നെ മാറും… അല്ലെങ്കിൽ യക്ഷിപോലെ ഹൊറർ അല്ലാത്തൊരു ലവ് story.. എന്തായാലും ഇപ്പൊ nun മാത്രമേ തലയിലുള്ളു…

          Nun 5 കുറച്ച് സമയം എടുക്കും ഞാൻ വിചാരിച്ച കഥയിൽ നിന്ന് കുറച്ച് മാറിപ്പോയി.. എങ്കിലും ഒരുപാട് വൈകില്ല ❤❤❤

Comments are closed.