⚓️OCEAN WORLD?- ദേവാസുരൻ. EP-1 [Ɒ?ᙢ⚈Ƞ Ҡ??? ] 2242

 

45.

അത്രയും പറഞ്ഞുകൊണ്ട് ആദം ആ രാജ്യത്തിൽ നിന്നും പടി ഇറങ്ങി…..
അടങ്ങാത്ത പകയുമായി……

?⚓️⚓️⚓️⚓️⚓️?⚓️⚓️⚓️⚓️⚓️?

———-1 വർഷത്തിന് ശേഷം ————-

മഹാരാജാവ് ഓടിൻ തന്റെ കണ്ണുകൾ അടച്ച് സിംഹാസനത്തിൽ ധ്യാനത്തിൽ ഇരിക്കുകയായിരുന്നു……..

പെട്ടെന്ന് ഒരു ഭടൻ തിമിംഗലത്തിന്റെ പുറത്തു കേറി അവിടേക്ക് വന്നു…

‘”” മഹാരാജൻ…. ‘””

അയാൾ വിളിച്ചു… ഓടിൻ പതിയെ കണ്ണുകൾ തുറന്നു…

‘”” പറയു…'””

‘”” അറ്റ്ലാന മഹാറാണിക്ക് പ്രസവ വേദന ആരംഭിച്ചിരിക്കുന്നു…. ‘””

‘”” ഹമ്മ്…. ഞാൻ ഉടൻ വരുന്നതാണ്…. ‘””

ഓടിൻ തന്റെ ഗംഭീര്യമുള്ള ശബ്ദത്താൽ മറുപടി കൊടുത്തു… ശേഷം അവിടേക്ക് ചലിച്ചു…

അവിടെ തന്റെ പ്രിയ പത്നി പേറ്റു നോവ് അനുഭവിക്കുകയാണ്…

ഓടിനും അവൾക്കൊപ്പം നിന്ന് സ്വാന്തനം നൽകി…..

കൂടെ ഖലീസിയും സാരയും ചില ദാസി പെണ്ണുങ്ങളും ഉണ്ടായിരുന്നു…..

,,,,,, ദേവാ……..

വേദന കലർന്ന സ്വരത്തിൽ അറ്റ്ലാന വിളിച്ചു….

,,,,,,, അറ്റ്ലാന……

,,,,,. ദേവാ…… എന്നെ പ്രസവിച്ച സമയത്താണ് ആണ് എന്റെ അമ്മ മരിച്ചത്……
എന്റെ വിധിയും അതാവും……'””

അവൾ പറഞ്ഞു…
ആ വാക്കുകൾ ഓടിന്റെ നെഞ്ചിൽ ദുഖത്തിന്റെ ഒരു സമുദ്രമാണ് ഉണ്ടാക്കിയത്….
അവന് എന്ത് പറയണം എന്ന് പോലും അറിയാതെ ആയി…….

,,,,, ഒന്ന് മിണ്ടാതിരിക്ക് പെണ്ണെ……
പ്രസവിക്കുമ്പോൾ വേദനിക്കും……

തൊട്ട് പിന്നാലെ ഓടിന്റെ മാതാവ് സാരയുടെ ശകാര വാക്കുകളാണ്  ഉയർന്നത്……

,,,,, പക്ഷെ അമ്മേ…..
ഞാൻ ഇത്രയും വേദന എന്റെ ജീവിതത്തിൽ അനുഭവിച്ചിട്ടില്ല……

,,,,, അതിന് നീ വേറെ പ്രസവിച്ചിട്ടുണ്ടോ……

,,,,,,, മ്…… ഹും…….

അറ്റ്ലാന നിഷ്‌ക്കളങ്കമായി തലയാട്ടി…..

,,,,,, ഹാ….. പ്രസവവേദന എന്ന് പറഞ്ഞാൽ ഇതാണ്…..
അത്. യുദ്ധം ചെയ്യുന്നത് പോലെ അത്ര എളുപ്പം അല്ല…….'””

സാര കളിയാക്കികൊണ്ട് പറഞ്ഞു……
അത് കേട്ട് ഖലീസിയും ആ ദാസിമാരും ചിരിക്കുകയായിരുന്നു…..

ഓടിൻ ഒഴികെ…..

അവൾ അനുഭവിക്കുന്ന അതേ വേദന അവനും അനുഭവിച്ചിരുന്നു…..
ഓടിൻ അവളുടെ കൈ പിടിച്ച് കൂടെ ഇരുന്നു……

,,,,,, ഹാ….. അമ്മേ…. വേദനിക്കുന്നു……

,,,,, അടങ്ങി കിടക്ക് പെണ്ണെ……
നമ്മുടെ നാടിന്റെ രാജകുമാരി ഒന്ന് പുറത്തോട്ട് വന്നോട്ടെ……

ഖലീസി പറഞ്ഞു…..

വീണ്ടും വയർ ഉഴിച്ചിലും തടവലും എല്ലാം തുടർന്നു…..

‘”””””ആ…..,,,..,,..,,..,.,,.,.,.,.,.,. ഹ്..,.,.,.,.,.'””

പെട്ടെന്ന് അറ്റ്ലാന അലറി കരഞ്ഞു…..

ഒട്ടും വൈകാതെ തന്നെ അവളുടെ ഗർഭപാത്രത്തിൽ നിന്നും അവരുടെ കുഞ്ഞ് പുറത്തേക്ക് വരുകയും ചെയ്തു…..

ആ നിമിഷം പുതു ചരിത്രം ഉണ്ടാവുകയായിരുന്നു……

ലിംഗ മാറ്റം നോക്കിയ ഖലീസി ഞെട്ടി പുറകോട്ട് പോയി……

അത്…. ഒരു ആൺ കുട്ടി ആയിരുന്നു…..

പെൻസിമാ ലോകത്തിന്റെ അടുത്ത രാജാവ്….

അവനിൽ നിന്നും കരച്ചിൽ വന്നില്ല… ചുണ്ടിൽ ചെറു പുഞ്ചിരി മാത്രം…

കൂടാതെ സ്വർണ്ണത്തിന്റെ നിറമുള്ള  കണ്ണുകൾ…

ദാസിമാർ ആ കുഞ്ഞിനെ ഓടിന്റെ കയ്യിലേക്ക് നൽകി… ഓടിൻ ആ കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി… അയാളുടെ ചുണ്ടി ഒരു ചിരി വിടർന്നു…

‘”” റെയ്ഹാൻ…..
റെയ്ഹാൻ മഹാരാജാവ്…..
ജല ലോകത്തിന്റെ പുതു ചക്രവർത്തി…. ‘””

ഓടിൻ അവനെ നോക്കി പറഞ്ഞു…
ആ കുഞ്ഞിന്റെ മുഖത്ത് വീണ്ടും പുഞ്ചിരി വിടർന്നു…..

പെട്ടെന്ന് ഓടിൻ മഹാരാജാവിന്റെ ഗോൾഡൻ ട്രിഡൻ്റ് ? വെട്ടി തിളങ്ങി…
ഒപ്പം ആ കുഞ്ഞിന്റെ സ്വർണ്ണ നിറമുള്ള കണ്ണുകളും……

തുടരും….