♥️മഴപക്ഷികളുടെ പാട്ട് ♥️ (പ്രവാസി) 1830

Views : 10263

“ഞാൻ ടീച്ചറോട് പറയണ???”

“ങ്ഊഹു…..”

“ന്നാ പറ….”

“കാണാന്തോന്നീട്ട….”

“അപ്പൊ ഈ റിബ്ബണും കാണാന്തന്ന്യാ??? റിബ്ബണ് കാണാനുമ്മാത്രം എന്തൂറ്റാ ഒള്ളെ???”

“ഞാമ്പോണൂ….”

അവൻ പോകാൻ എഴുനേറ്റു…. പക്ഷേ…..

പെട്ടന്ന് അവൾ വീണ്ടും അവന്റെ കയ്യിൽ കയറിപ്പിടിച്ചു…. ഇത്തവണ ഷോള്ഡറിന്  തൊട്ട് താഴെ  അവന്റെ ഷർട്ടിന്റെ കൈ അല്പം മുകളിലേക്ക് ഉയർന്ന് അവിടെയാണ് അവളുടെ കൈ അമർന്നത്….

തന്റെ കാലുകൾക്ക് താഴെ ഭൂമി ഉണ്ടൊ എന്ന് അവനു സംശയം തോന്നിയോ എന്തോ….. വീണ്ടും അവളെ നോക്കാതെ അവൻ താഴോട്ടു തന്നെ നോക്കി….

അവൾ അവന്റെ കൈ പിടിച്ചു ഉയർത്തി…. ഒപ്പം അവളുടെ മുഖം താഴ്ന്നു…. അവന്റെ കൈത്തണ്ടയിലേക്ക്…..

ചുംബനത്തേക്കാൾ മധുരം സമ്മാനിച്ചുകൊണ്ട് അവളുടെ കിന്നരിപ്പല്ലുകൾ അവന്റെ കൈത്തണ്ടയിൽ ആഴ്ന്നിറങ്ങി…

പെട്ടന്ന് പന്തം കണ്ട പെരുചാഴിയെ പോലെ അവനവളെ തലയുയർത്തി നോക്കി….

സൗമ്യ  ആണെങ്കിൽ വായിൽ 32 പല്ലുമുണ്ട് ദേ നോക്കിക്കോ എന്ന മട്ടിൽ മൊത്തം പല്ലും കാണിച്ചു അവനെ നോക്കി ചിരിച്ചോണ്ടാണ് നിൽപ്പ്….

“ഇനി പറഞ്ഞേഡാ എന്തിനാ ഫോട്ടോ എട്ത്തേന്ന്….”

“ഇഷ്ടന്തോന്നീട്ട്….”

“എന്നാ ഇന്നാ… എട്ത്തൊ… ആര്ക്കും
കൊട്ക്കാമ്പാടില്യാട്ട…..”

“നിന്ക്ക് വേണ്ടേ????”

“നിന്റെ ഇഷ്ടങ്കഴ്ഞ്ഞാ  ഈയ്യെന്റെ ഫോട്ടം  തിരിച്ചു തന്നാ മതി….”

ഇനിയെന്ത് എന്ന് അറിയാത്ത ഇളംപൈതൽ ബിജുവിനോട് അങ്ങനെ മൊഴിഞ്ഞുകൊണ്ട് സൗമ്യ ഫ്രം 6B എണീറ്റ് പുറത്തേക്ക് നടന്നു….

നാല് കണ്ണുകൾ ഈ നടന്നത് തങ്ങളുടെ അവകാശികളായ രണ്ട് തലച്ചോറിലേക്ക് ഈ വിവരം കൈമാറിയത് പുറത്തേക്ക് നടന്ന സൗമ്യ കണ്ടില്ല….

Recent Stories

20 Comments

  1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    പ്രവാസി
    ഇങ്ങള് അവസാനം കൊണ്ട് വന്ന് കരയിപ്പിക്കുവോ.ഒരുപാട് ഇഷ്ടായി.

    Waiting for next part
    സ്നേഹം മാത്രം💞💞💞

  2. 💖💖💖💖

  3. സ്കൂൾ കാലം ഓർമ വന്നു. ഒത്തിരി ഇഷ്ടായി..രണ്ട് ചൂരൽ വച്ചുള്ള അടി വായിച്ചപ്പോൾ എനിക്ക് കിട്ടിയ അടി ഒക്കെ ഓർമ വന്നു.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. സ്നേഹത്തോടെ❤️

  4. അവസാനം സെഡ് ആക്കല്ലേ ആ ഒറ്റ അഭ്യർത്ഥനയെ അങ്ങയോട് ഉള്ളൂ🥺 സ്വയംവരം ഹാങ്ങോവർ ഇതുവരെ മാറിട്ടില്ലാ എപ്പോഴും ഓർകും ഓർക്കുമ്പോൾ ഒരു വിങ്ങലാ….

  5. Nannaayittund
    Thikachum vyathyasthamaaya oru thread

    1. ഡാങ്ക്സ് മാൻ

      ബാക്കി കഥകൾ കൂടി വായിക്കൂ സമയം ഉണ്ടെങ്കിൽ

  6. 👍👍❤️❤️

    1. 😍😍ഡാങ്ക്സ്

  7. Super

  8. Awaiting for next part bro…❤️❤️❤️

    1. അധികം വൈകാതെ വരും ട്ടോ

  9. ഡിക്രൂസ് 😎

    Adipoli 😍😍

  10. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    ഒറ്റ ചോദ്യം ബാക്കി എപ്പോ കിട്ടും 😬😬😬…

    പ്രവാസി ബ്രോ തുടക്കം കലക്കി … എനിക് ഇഷ്ട്ടായി ❤️❤️❤️❤️❤️

    പതിവ് പോലെ അങ്ങയോട് അപേക്ഷിക്കുന്നു ലാസ്റ്റ് കരയിക്കരുത്😁😁😁😁

    സൗമ്യ & ബിജു 💜💜💜💜💜

    1. അധികം വൈകാതെ വരും മ്യാൻ.

      പിന്നെ, സൗമ്യ & ബിജു

      നായകനും നായികയും എന്നൊരു കൺസെപ്റ് ഉള്ള കഥ അല്ല…

      ഹാപ്പി ആണോ എന്ന് ചോദിച്ചാൽ… Its ജസ്റ്റ്‌ ലൈഫ്… അതിൽ ഉണ്ടാകാവുന്ന എല്ലാം ഉണ്ടായേക്കാം… അവസാനം ഹാപ്പിആണ് എന്റേ മനസ്സിൽ…

      മോർ OVER ഇത് ഒരു സ്ത്രീ പക്ഷകഥയാവാൻ ആണ് സാധ്യത

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com