♥️മഴപക്ഷികളുടെ പാട്ട് ♥️ (പ്രവാസി) 1830

Views : 10262

എന്നും സ്കൂളിലെ ചോറും പയറും തന്നെ കഴിക്കുമ്പോളും പക്ഷേ ബിജു മാത്രം അതിനൊന്നും വരാറില്ല… തൊട്ടടുത്തായിട്ട് കൂടി ഇത് വരെയും ഒരു വട്ടം പോലും എടുത്തിട്ടില്ല അവൻ….

അന്നും അത്പോലെ തന്നെ ഉച്ചക്ക് ഭക്ഷണം കഴിക്കാൻ ഇരുന്നു… പാത്രത്തിൽ കയ്യിട്ട് വാരുന്നവരുടെ ഇടയിലൂടെ ബിജുവിന്റെ കണ്ണുകൾ പലപ്പോളും അവളെ തേടിയെത്തുന്നെന്ന് അവൾക്ക് തോന്നി….

അന്ന് വീട്ടിൽ ചെന്നു കഴിഞ്ഞാണ്  അവളത് കണ്ടു പിടിക്കുന്നത്… സ്കൂളിൽ കൊണ്ടുപോയ ഇൻസ്ട്രുമെന്റ് ബോക്സിൽ സൂക്ഷിച്ച അവളുടെ പാസ്പോർട്ട് സൈസ് ഫോട്ടോ കാണാനില്ല!!!!

അവൾക്ക് ഉറപ്പില്ല അത് എവിടെ പോയെന്ന്…. ബിജു ആണോ എന്നൊരു സംശയം അവൾക്ക് തോന്നി… പക്ഷേ, ഉറപ്പിക്കാനും വയ്യ….

ആ ചെക്കനോട് ചോദിക്കണോ വേണ്ടയോ??? അവളാകെ കൺഫ്യൂഷനിലായിരുന്നു….

പിറ്റേന്നു രാവിലെ സൗമ്യ ക്ലാസ്സിൽ ചെല്ലുമ്പോളേക്ക് അവൻ സീറ്റിൽ ഉണ്ട്… അധികം ആരും തന്നെ ക്ലാസ്സിൽ ഇല്ല…. എങ്കിലും സൗമ്യക്ക് ചോദിക്കാൻ നല്ല മടി തോന്നി…. അവനല്ല ഫോട്ടോ എടുത്തത് എങ്കിൽ അവൾ ചോദിച്ചാൽ അവനത് വിഷമമായാലോ എന്ന് പേടി അവൾക്ക് തോന്നി…

“ഡീ… നിന്റെ ബോക്സ് ഒന്ന് തരോ????”

അപ്പോളേക്കും അവന്റെ ചോദ്യം വന്നു…. കക്ഷി ഇന്നും കൊണ്ട് വന്നിട്ടില്ല….  ഹോംവർക്ക് ചെയ്തു കാണില്ല അവൻ എന്ന് അവൾ ഊഹിച്ചു…. രണ്ടാമത്തെ പിരീഡ് മാക്സ് ആണ്… അടി കിട്ടിയാൽ തൊലി പൊളിയും….

“ഇന്നും നീ കൊണ്ടോന്നില്ലേ ചെക്കാ???”

“ങ്ഊഹൂ…. വീട്ടീ വച്ച് ഹോം വർക്ക് ചെയ്തട്ട് ബേഗീ  ഇട്ത്ത് വയ്ക്കാന്മ്മറന്നു…

അവൻ മറന്നതിന് കാരണം കൂടി പറഞ്ഞു… പക്ഷേ അതിലൊരു  അബദ്ധം ഒളിച്ചിരിപ്പുണ്ടായി… അവൾ കൃത്യമായി അത് കണ്ടു പിടിച്ചു….

“അപ്പൊ നീ  ഹോം വർക്ക് ചെയ്തങ്ങേ പിന്നെന്തിനാ  ബോക്സ്???”

Recent Stories

20 Comments

  1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    പ്രവാസി
    ഇങ്ങള് അവസാനം കൊണ്ട് വന്ന് കരയിപ്പിക്കുവോ.ഒരുപാട് ഇഷ്ടായി.

    Waiting for next part
    സ്നേഹം മാത്രം💞💞💞

  2. 💖💖💖💖

  3. സ്കൂൾ കാലം ഓർമ വന്നു. ഒത്തിരി ഇഷ്ടായി..രണ്ട് ചൂരൽ വച്ചുള്ള അടി വായിച്ചപ്പോൾ എനിക്ക് കിട്ടിയ അടി ഒക്കെ ഓർമ വന്നു.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. സ്നേഹത്തോടെ❤️

  4. അവസാനം സെഡ് ആക്കല്ലേ ആ ഒറ്റ അഭ്യർത്ഥനയെ അങ്ങയോട് ഉള്ളൂ🥺 സ്വയംവരം ഹാങ്ങോവർ ഇതുവരെ മാറിട്ടില്ലാ എപ്പോഴും ഓർകും ഓർക്കുമ്പോൾ ഒരു വിങ്ങലാ….

  5. Nannaayittund
    Thikachum vyathyasthamaaya oru thread

    1. ഡാങ്ക്സ് മാൻ

      ബാക്കി കഥകൾ കൂടി വായിക്കൂ സമയം ഉണ്ടെങ്കിൽ

  6. 👍👍❤️❤️

    1. 😍😍ഡാങ്ക്സ്

  7. Super

  8. Awaiting for next part bro…❤️❤️❤️

    1. അധികം വൈകാതെ വരും ട്ടോ

  9. ഡിക്രൂസ് 😎

    Adipoli 😍😍

  10. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    ഒറ്റ ചോദ്യം ബാക്കി എപ്പോ കിട്ടും 😬😬😬…

    പ്രവാസി ബ്രോ തുടക്കം കലക്കി … എനിക് ഇഷ്ട്ടായി ❤️❤️❤️❤️❤️

    പതിവ് പോലെ അങ്ങയോട് അപേക്ഷിക്കുന്നു ലാസ്റ്റ് കരയിക്കരുത്😁😁😁😁

    സൗമ്യ & ബിജു 💜💜💜💜💜

    1. അധികം വൈകാതെ വരും മ്യാൻ.

      പിന്നെ, സൗമ്യ & ബിജു

      നായകനും നായികയും എന്നൊരു കൺസെപ്റ് ഉള്ള കഥ അല്ല…

      ഹാപ്പി ആണോ എന്ന് ചോദിച്ചാൽ… Its ജസ്റ്റ്‌ ലൈഫ്… അതിൽ ഉണ്ടാകാവുന്ന എല്ലാം ഉണ്ടായേക്കാം… അവസാനം ഹാപ്പിആണ് എന്റേ മനസ്സിൽ…

      മോർ OVER ഇത് ഒരു സ്ത്രീ പക്ഷകഥയാവാൻ ആണ് സാധ്യത

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com