♥️മഴപക്ഷികളുടെ പാട്ട് ♥️ (പ്രവാസി) 1830

Views : 10263

“ത്സ്ച്ഛ്…”

ടീച്ചറിൽ നിന്നും അങ്ങനെ ഒരു ശബ്ദം പുറത്തു വന്നതും സായൂജ് എണീറ്റു….

ടീച്ചർ അവനെ തറപ്പിച്ചു നോക്കി….

“ന്തേ???”

“ഞാൻ… വടി വാങ്ങാൻ…. “

ടീച്ചർ അവനെ രൂക്ഷമായി നോക്കി..

എല്ലാ ടീച്ചർ മാരുടെയും പെറ്റ് ആണെന്ന് സ്വയം കരുതുന്ന സായൂജ് കൂടി ടീച്ചറുടെ ഭാവമാറ്റം കണ്ടു ഒന്ന് ഭയന്നു….

“ഉമ്മ്മ്മ്….”

ടീച്ചർ ഒന്ന് നീട്ടി മൂളി…. അത് കേട്ട് എഴുനേറ്റ് നിന്ന സായൂജ് ഇരിക്കണോ അതോ  പോവണോ എന്ന് സംശയിച്ചു പോയി…

“ഞാൻ പറഞ്ഞിട്ട് മതി…. വടി കൊണ്ട് മാത്രം തീർക്കണ്ട കാര്യം അല്ലല്ലോ…”

അതും പറഞ്ഞു ടീച്ചർ തിരിഞ്ഞു… ഇത്തവണ ബിജുവിന് നേരെയാണ് ആ നോട്ടം ചെന്നു പതിച്ചത്….

ഓടി രക്ഷപെടാൻ കൂടി വഴിയില്ലാതെ മൃഗശാലയിലെ സിംഹക്കൂട്ടിൽ അകപ്പെട്ട മാൻ കുട്ടി പോലെ ബിജു ടീച്ചറെ പരിഭ്രാന്തിയോടെ നോക്കി…. സിംഹം കടിച്ചു കീറുന്നതും കാണാൻ കാത്തുനിൽക്കുന്ന ജനകൂട്ടം പോലെ ബാക്കി കുട്ടികളും….

“മൊട്ടേന്ന് വിരിഞ്ഞട്ടു കൂടി ഇല്ല്യ…. അപ്പോളേക്കും FLAME നോക്കാൻ നടക്കുന്നു…..”

ടീച്ചറതും പറഞ്ഞു ക്ലാസ്സ് മുറിയിലൂടെ  മുന്നിലൊട്ടും പിന്നോട്ടും രണ്ട് വട്ടം നടന്നു…. കുളമ്പ് ഉണ്ടാക്കുന്ന പ്രത്യേകതരം ഏതോ സാധനം കൊണ്ടാവും ടീച്ചറുടെ ചെരിപ്പ് ഉണ്ടാക്കിയത് എന്ന് തോന്നുന്നു….  ഇരുട്ടുമുറിയിൽ തനിച്ചു നിൽകുമ്പോൾ പുറത്ത് നിന്നും കേൾക്കുന്ന യക്ഷിയുടെ കാലടിപാടുകളെക്കാൾ  അവർ ആ ശബ്ദത്തെ ഭയന്നു….

പെട്ടന്ന് ടീച്ചറുടെ ശബ്ദം അവിടെ മുഴങ്ങി…

“സൗമ്യാ…. “

♥️♥️♥️♥️♥️

See you soon…. മോശമായി തോന്നുന്നു എങ്കിൽ പറയണം..

Recent Stories

The Author

20 Comments

  1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    പ്രവാസി
    ഇങ്ങള് അവസാനം കൊണ്ട് വന്ന് കരയിപ്പിക്കുവോ.ഒരുപാട് ഇഷ്ടായി.

    Waiting for next part
    സ്നേഹം മാത്രം💞💞💞

  2. 💖💖💖💖

  3. സ്കൂൾ കാലം ഓർമ വന്നു. ഒത്തിരി ഇഷ്ടായി..രണ്ട് ചൂരൽ വച്ചുള്ള അടി വായിച്ചപ്പോൾ എനിക്ക് കിട്ടിയ അടി ഒക്കെ ഓർമ വന്നു.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. സ്നേഹത്തോടെ❤️

  4. അവസാനം സെഡ് ആക്കല്ലേ ആ ഒറ്റ അഭ്യർത്ഥനയെ അങ്ങയോട് ഉള്ളൂ🥺 സ്വയംവരം ഹാങ്ങോവർ ഇതുവരെ മാറിട്ടില്ലാ എപ്പോഴും ഓർകും ഓർക്കുമ്പോൾ ഒരു വിങ്ങലാ….

  5. Nannaayittund
    Thikachum vyathyasthamaaya oru thread

    1. ഡാങ്ക്സ് മാൻ

      ബാക്കി കഥകൾ കൂടി വായിക്കൂ സമയം ഉണ്ടെങ്കിൽ

  6. 👍👍❤️❤️

    1. 😍😍ഡാങ്ക്സ്

  7. Super

  8. Awaiting for next part bro…❤️❤️❤️

    1. അധികം വൈകാതെ വരും ട്ടോ

  9. ഡിക്രൂസ് 😎

    Adipoli 😍😍

  10. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    ഒറ്റ ചോദ്യം ബാക്കി എപ്പോ കിട്ടും 😬😬😬…

    പ്രവാസി ബ്രോ തുടക്കം കലക്കി … എനിക് ഇഷ്ട്ടായി ❤️❤️❤️❤️❤️

    പതിവ് പോലെ അങ്ങയോട് അപേക്ഷിക്കുന്നു ലാസ്റ്റ് കരയിക്കരുത്😁😁😁😁

    സൗമ്യ & ബിജു 💜💜💜💜💜

    1. അധികം വൈകാതെ വരും മ്യാൻ.

      പിന്നെ, സൗമ്യ & ബിജു

      നായകനും നായികയും എന്നൊരു കൺസെപ്റ് ഉള്ള കഥ അല്ല…

      ഹാപ്പി ആണോ എന്ന് ചോദിച്ചാൽ… Its ജസ്റ്റ്‌ ലൈഫ്… അതിൽ ഉണ്ടാകാവുന്ന എല്ലാം ഉണ്ടായേക്കാം… അവസാനം ഹാപ്പിആണ് എന്റേ മനസ്സിൽ…

      മോർ OVER ഇത് ഒരു സ്ത്രീ പക്ഷകഥയാവാൻ ആണ് സാധ്യത

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com