♥️മഴപക്ഷികളുടെ പാട്ട് ♥️ (പ്രവാസി) 1830

Views : 10263

അവളെ നേരിടാൻ ഇനിയും അവനു ധൈര്യം പോരാ….. അവൻ വേഗം പാത്രം തുണി കൊണ്ടുള്ള ബാഗിലേക്ക് വച്ച ശേഷം പോകാൻ എണീറ്റു….

പക്ഷേ അവളുടെ ഇടതു കൈയുടെ കൊച്ച് വിരലുകൾ അവന്റെ വലത് കൈയിൽ മുറുകെ പിടിച്ചു നിറുത്തി….

എന്തെ എന്ന അല്പം പരിഭ്രമം കലർന്ന ഭാവത്തിൽ അവൻ അവളെ നോക്കുമ്പോളേക്ക് അവനു  അരികിലേക്ക് അവൾ അടുത്തു… അവൻ  ഭയന്നുകൊണ്ട് തന്റെ ബെഞ്ചിന്റെയും ഡെസ്കിന്റെയും ഇടയിലെ ചെറു ഗ്യാപിലൂടെ പുറകിലേക്കും….

അതോടെ  അവൾക്ക് അവന്റെ സീറ്റിൽ ഇരിക്കാൻ സാധിച്ചു…. അവളുടെ നോട്ടം നേരിടാൻ കഴിയാതെ പരിഭ്രമത്തോടെ അവനും…..

“ഇതെന്താ????”

തന്റെ ചുരുട്ടി പിടിച്ച വലതുകൈ അവനു നേരെ തുറന്നു കൊണ്ട് അവൾ ചോദിച്ചു….

ചോദ്യം ചെയ്യുന്ന ഇടിയൻ പോലീസിന്റെ മുന്പിലെ കുറ്റവാളി പോലെ അവൻ വിക്കി….

“ഇത്….ഞാന്…. റിബ്ബണ്…”

“അതെപ്പോ??? എന്നാ ഇയാളുടെ പേര് റിബ്ബണ് ന്നാക്ക്യേ????”

രംഗബോധമില്ലാത്ത കോമാളി പോലെ അവൾ അടിച്ച ചളി കൂടി അവനു ഒരാശ്വാസവും നൽകിയില്ല…. അവൻ ഒന്നും മറുപടി നൽകുന്നില്ല എന്ന് കണ്ടതോടെ അവൾ വീണ്ടും ചോദിച്ചു…

“എന്റെ ഫോട്ടോ???”

അവൻ മറുപടി നൽകിയില്ല… പക്ഷേ പോക്കറ്റിലേക്ക് കൈ ഇട്ട് കുഞ്ഞു കടലാസിന്റെ പൊതി ടേബിളിലോട്ട് വച്ചു…. വലിപ്പവും ഷേപ്പും കണ്ടാൽ അറിയാം അത് ഫോട്ടോ തന്നെ ആണെന്ന്….

“ഡെസ്ക്കീ വയ്ക്കാൻ ഡെസ്ക്കുമ്മന്ന് ആണാ ഫോട്ടോ എടുത്തേ???”

“അല്ല ബോക്സീന്ന്…”

“എന്തിനാ എട്ത്തേന്ന്???”

“അത്….”

“പറഞ്ഞേ….”

“ഒന്നൂല്യ….”

അവന്റെ കണ്ണുകൾ നിലത്തെ പൊട്ടിയടർന്ന  തറ എങ്ങനെ ശരിയാക്കാം എന്ന് കണക്കു കൂട്ടാനെന്ന വണ്ണം താഴോട്ടു തന്നെ നോക്കി…

Recent Stories

20 Comments

  1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    പ്രവാസി
    ഇങ്ങള് അവസാനം കൊണ്ട് വന്ന് കരയിപ്പിക്കുവോ.ഒരുപാട് ഇഷ്ടായി.

    Waiting for next part
    സ്നേഹം മാത്രം💞💞💞

  2. 💖💖💖💖

  3. സ്കൂൾ കാലം ഓർമ വന്നു. ഒത്തിരി ഇഷ്ടായി..രണ്ട് ചൂരൽ വച്ചുള്ള അടി വായിച്ചപ്പോൾ എനിക്ക് കിട്ടിയ അടി ഒക്കെ ഓർമ വന്നു.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. സ്നേഹത്തോടെ❤️

  4. അവസാനം സെഡ് ആക്കല്ലേ ആ ഒറ്റ അഭ്യർത്ഥനയെ അങ്ങയോട് ഉള്ളൂ🥺 സ്വയംവരം ഹാങ്ങോവർ ഇതുവരെ മാറിട്ടില്ലാ എപ്പോഴും ഓർകും ഓർക്കുമ്പോൾ ഒരു വിങ്ങലാ….

  5. Nannaayittund
    Thikachum vyathyasthamaaya oru thread

    1. ഡാങ്ക്സ് മാൻ

      ബാക്കി കഥകൾ കൂടി വായിക്കൂ സമയം ഉണ്ടെങ്കിൽ

  6. 👍👍❤️❤️

    1. 😍😍ഡാങ്ക്സ്

  7. Super

  8. Awaiting for next part bro…❤️❤️❤️

    1. അധികം വൈകാതെ വരും ട്ടോ

  9. ഡിക്രൂസ് 😎

    Adipoli 😍😍

  10. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    ഒറ്റ ചോദ്യം ബാക്കി എപ്പോ കിട്ടും 😬😬😬…

    പ്രവാസി ബ്രോ തുടക്കം കലക്കി … എനിക് ഇഷ്ട്ടായി ❤️❤️❤️❤️❤️

    പതിവ് പോലെ അങ്ങയോട് അപേക്ഷിക്കുന്നു ലാസ്റ്റ് കരയിക്കരുത്😁😁😁😁

    സൗമ്യ & ബിജു 💜💜💜💜💜

    1. അധികം വൈകാതെ വരും മ്യാൻ.

      പിന്നെ, സൗമ്യ & ബിജു

      നായകനും നായികയും എന്നൊരു കൺസെപ്റ് ഉള്ള കഥ അല്ല…

      ഹാപ്പി ആണോ എന്ന് ചോദിച്ചാൽ… Its ജസ്റ്റ്‌ ലൈഫ്… അതിൽ ഉണ്ടാകാവുന്ന എല്ലാം ഉണ്ടായേക്കാം… അവസാനം ഹാപ്പിആണ് എന്റേ മനസ്സിൽ…

      മോർ OVER ഇത് ഒരു സ്ത്രീ പക്ഷകഥയാവാൻ ആണ് സാധ്യത

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com