♥️മഴപക്ഷികളുടെ പാട്ട് ♥️ (പ്രവാസി) 1831

അപ്പോളേക്കും ടീച്ചർ രണ്ടാമത്തെ നിരയിലെ കുട്ടികൾ കഴിഞ്ഞു മൂന്നാം നിരയിലേക്ക് കടന്നു…. ബിജുവും സൗമ്യയും ഇരിക്കുന്ന ബെഞ്ചിലേക്ക്…

അതിലെ പെൺകുട്ടികളുടെ നിരയിലെ ഏറ്റവും അവസാനത്തെ കുട്ടിയുടെ നോട്ട് ബുക്ക് ടീച്ചർ കൈ എത്തി വാങ്ങാൻ നേരം  ബിജുവിന്റെ മുന്പിലെ ഡെസ്കിലേക്ക് അവന്റെ ബുക്ക് വന്നു വീണു…. ഹോം വർക്ക് ചെയ്ത പേജ് ആയിരുന്നു അതിൽ തുറന്നു വച്ചിട്ടുള്ളത്…

ആ ബുക്കിലേക്ക് നോക്കിയ ബിജുവിന് ഒന്നും മനസിലായില്ല എന്ന് തോന്നുന്നു… തന്റെ കാണാതായ ബുക്ക് കണ്ടപ്പോൾ തുറന്നു പിടിച്ച വായ് അടക്കാൻ കൂടി മറന്നായിരുന്നു അവന്റെ ഇരിപ്പ്….

ആ ബെഞ്ചിൽ അന്ന് കണക്ക് ഹോംവർക്ക് ചെയ്തത്  അവൻ മാത്രം….

“ഗുഡ്,,, ബിജൂ…. നാളെ മുതൽ  ഫസ്റ്റ് ബെഞ്ചിൽ വേണം ട്ടോ ഇരിക്കാൻ…..”

തോളിൽ മൃദുവായി തട്ടിക്കൊണ്ടു ടീച്ചർ പറഞ്ഞു…. ഹോം വർക്ക് ചെയ്യാത്തത്തിൽ കണ്ടതിലേറെ പരവേശം അവന്റെ മുഖത്തുണ്ട് ഇപ്പോൾ…. ഫസ്റ്റ് ബെഞ്ചു അവനു അത്രയേറെ ഭയം aaണെന്ന് തോന്നുന്നു…. ഇനി ഒരിക്കലും അവൻ ഹോംവർക്ക് ചെയ്യുമെന്ന് തോന്നുന്നില്ല…

ഉച്ചക്ക് ചോറ് കഴിക്കാൻ നേരം പലവട്ടം സൗമ്യ നോക്കിയെങ്കിലും ബിജു അവളെ ശ്രദ്ധിക്കുന്നേ ഉണ്ടായിരുന്നില്ല… അവൾക്ക് തെല്ലു നിരാശ തോന്നി…..

കൈ കഴുകി വന്നവർ വന്നവർ ഗ്രൗണ്ടിലേക്ക് ഓടുന്നുണ്ട്… ആഴ്ചയിലൊരിക്കൽ കിട്ടുന്ന ഫുഡ്ബോളും ഷട്ടിൽ ബാറ്റും ആ ദിവസമാണ് ക്ലാസ്സിനു അനുവദിക്കപ്പെട്ടിട്ടുള്ളത്….

ശരിക്കും ഇൻട്രോവേർട്ട് ആയ ബിജു ഉച്ചക്ക് കളിക്കാൻ പോവുക പതിവില്ല…. പക്ഷേ ഒരുവിധം എല്ലാവരും കളിക്കാൻ പോയതോടെ അന്ന് ക്ലാസ്സിൽ മൂന്നോ നാലോ പേര് മാത്രമാണ് ബാക്കി ഉള്ളത്… അതിലൊരാൾ സൗമ്യയാണ്… അവൾ കൈ കഴുകി വന്നുവെങ്കിലും സീറ്റിൽ തന്നെ ഇരിപ്പാണ്….

Updated: January 13, 2022 — 2:29 pm

20 Comments

  1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    പ്രവാസി
    ഇങ്ങള് അവസാനം കൊണ്ട് വന്ന് കരയിപ്പിക്കുവോ.ഒരുപാട് ഇഷ്ടായി.

    Waiting for next part
    സ്നേഹം മാത്രം???

  2. ????

  3. സ്കൂൾ കാലം ഓർമ വന്നു. ഒത്തിരി ഇഷ്ടായി..രണ്ട് ചൂരൽ വച്ചുള്ള അടി വായിച്ചപ്പോൾ എനിക്ക് കിട്ടിയ അടി ഒക്കെ ഓർമ വന്നു.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. സ്നേഹത്തോടെ❤️

  4. അവസാനം സെഡ് ആക്കല്ലേ ആ ഒറ്റ അഭ്യർത്ഥനയെ അങ്ങയോട് ഉള്ളൂ? സ്വയംവരം ഹാങ്ങോവർ ഇതുവരെ മാറിട്ടില്ലാ എപ്പോഴും ഓർകും ഓർക്കുമ്പോൾ ഒരു വിങ്ങലാ….

  5. Nannaayittund
    Thikachum vyathyasthamaaya oru thread

    1. ഡാങ്ക്സ് മാൻ

      ബാക്കി കഥകൾ കൂടി വായിക്കൂ സമയം ഉണ്ടെങ്കിൽ

  6. ??❤️❤️

  7. Super

  8. Awaiting for next part bro…❤️❤️❤️

    1. അധികം വൈകാതെ വരും ട്ടോ

  9. ഡിക്രൂസ് ?

    Adipoli ??

  10. ഒറ്റ ചോദ്യം ബാക്കി എപ്പോ കിട്ടും ???…

    പ്രവാസി ബ്രോ തുടക്കം കലക്കി … എനിക് ഇഷ്ട്ടായി ❤️❤️❤️❤️❤️

    പതിവ് പോലെ അങ്ങയോട് അപേക്ഷിക്കുന്നു ലാസ്റ്റ് കരയിക്കരുത്????

    സൗമ്യ & ബിജു ?????

    1. അധികം വൈകാതെ വരും മ്യാൻ.

      പിന്നെ, സൗമ്യ & ബിജു

      നായകനും നായികയും എന്നൊരു കൺസെപ്റ് ഉള്ള കഥ അല്ല…

      ഹാപ്പി ആണോ എന്ന് ചോദിച്ചാൽ… Its ജസ്റ്റ്‌ ലൈഫ്… അതിൽ ഉണ്ടാകാവുന്ന എല്ലാം ഉണ്ടായേക്കാം… അവസാനം ഹാപ്പിആണ് എന്റേ മനസ്സിൽ…

      മോർ OVER ഇത് ഒരു സ്ത്രീ പക്ഷകഥയാവാൻ ആണ് സാധ്യത

Comments are closed.