♥️മഴപക്ഷികളുടെ പാട്ട് ♥️ (പ്രവാസി) 1831

പ്രതീക്ഷിച്ചത് പോലെ അവരിൽ എല്ലാവരും ചെയ്തിട്ടുണ്ട്…..  അടുത്തതായി ഫസ്റ്റ് ബെഞ്ചു ആൺകുട്ടികൾ…. ചൂണ്ടയിട്ടു കാത്തിരുന്നു ഒടുവിൽ ഒരു മീൻ ടീച്ചറുടെ ചൂണ്ടയിൽ കൊളുത്തിയത് പോലെ… ടീച്ചറുടെ കണ്ണുകൾ സിഗരറ്റ് കുറ്റി പോലെ എരിഞ്ഞു..,..

അതേ…. ഒരു പയ്യൻ ഹോംവർക്ക് ചെയ്തിട്ടില്ല…. രഞ്ജിത്ത്…. അതും അത്യാവശ്യം പഠിക്കുന്ന പയ്യൻ….. പോരാത്തതിന് സ്കൂൾ ക്യാപ്റ്റൻ….  പാവം….. പെൺ സിംഹത്തിന്റെ മുൻപിൽ പെട്ട മാൻപേട പോലെ അവന്റെ മുഖം വിരണ്ടു പോയി!!!!

“ടീച്ചർ!!!!”

ക്ലാസ്സ് ലീഡർ ക്ലാസ്സിലേക്ക് കയറാനുള്ള പെർമിഷൻ ചോദിച്ചതാണ്…. അപ്പുറത്തെ ക്ലാസ്സിലെ ചൂരലും കൊണ്ട് എരിതീയിൽ എണ്ണ ഒഴിക്കാൻ എന്ന വണ്ണമാണ് അവന്റെ വരവ്…. തൂക്കിലേറ്റാനുള്ള കയറു കൊണ്ടുവരുന്ന ആരാച്ചാരുടെ സിൽബന്ധി പോലെ കൗശലം പുഞ്ചിരിയിൽ ഒളിപ്പിച്ചു കൊണ്ടാണ് അവന്റെ വരവ്…..

ചൂരൽ കൊണ്ട് കൊടുത്തു കൃതാർത്ഥനായി ലീഡർ  നിൽക്കുമ്പോൾ അടിക്കാൻ വേണ്ടിയാണ് ജനിച്ചത് തന്നെ എന്ന ഭാവത്തിൽ  രഞ്ജിത്തിന്റെ കൈയ്ക്ക് നേരെ ടീച്ചർ അടുത്തു….

സ്വന്തം ക്ലാസ്സിലെ ചൂരലും അടുത്ത ക്ലാസിലേതും….. അങ്ങനെ രണ്ടു ചൂരലും കൊണ്ട് രണ്ട് അടി വീതം  രണ്ടു കയ്യിലും… മൊത്തം എട്ട് അടി കൊള്ളുന്ന എഫക്ട്….. ചൂരൽ വരാൽ പോലെ പുളയുന്നതിന്റെയും ശേഷം ചൂരൽ വന്നു കൈയിൽ പതിക്കുന്നതിന്റെയും ശബ്ദം മാത്രം നിശബ്ദതയിൽ മുഴങ്ങി… ഒപ്പം  രഞ്ജിത്തിന്റെ വേദന കൂടി ഞെരക്കമായി മുഴങ്ങി….

അപ്പോളും ഇടക്കിടെ സൗമ്യയുടെ കണ്ണുകൾ ബിജുവിന് നേരെ തിരിയുന്നുണ്ട്….. രഞ്ജിത്തിന് കിട്ടുന്ന ഓരോ അടിയുടെ ശബ്ദത്തിന് ഒപ്പവും അവൻ തന്റെ കണ്ണുകൾ ഇറുക്കി അടക്കുന്നുണ്ട്… അവന്റെ കൈകൾ തുടയിൽ ഉരക്കുന്നുണ്ട്…. കൈ കൊണ്ട് തുടയിൽ ഉരസിയാൽ വേദന കുറയും  എന്ന് ആര് പറഞ്ഞുവോ എന്തോ!!!!

രണ്ടാമത്തെ നിരയിലേക്ക് ടീച്ചർ കടന്നു…. അവിടെ നിന്നും രണ്ട് പേര്…. പക്ഷേ അപ്പോളേക്കും ബിജു തന്റെ ചുറ്റിലും നോക്കുന്നുണ്ട്… എന്തോ കാണാതായ പോലെ….

Updated: January 13, 2022 — 2:29 pm

20 Comments

  1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    പ്രവാസി
    ഇങ്ങള് അവസാനം കൊണ്ട് വന്ന് കരയിപ്പിക്കുവോ.ഒരുപാട് ഇഷ്ടായി.

    Waiting for next part
    സ്നേഹം മാത്രം???

  2. ????

  3. സ്കൂൾ കാലം ഓർമ വന്നു. ഒത്തിരി ഇഷ്ടായി..രണ്ട് ചൂരൽ വച്ചുള്ള അടി വായിച്ചപ്പോൾ എനിക്ക് കിട്ടിയ അടി ഒക്കെ ഓർമ വന്നു.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. സ്നേഹത്തോടെ❤️

  4. അവസാനം സെഡ് ആക്കല്ലേ ആ ഒറ്റ അഭ്യർത്ഥനയെ അങ്ങയോട് ഉള്ളൂ? സ്വയംവരം ഹാങ്ങോവർ ഇതുവരെ മാറിട്ടില്ലാ എപ്പോഴും ഓർകും ഓർക്കുമ്പോൾ ഒരു വിങ്ങലാ….

  5. Nannaayittund
    Thikachum vyathyasthamaaya oru thread

    1. ഡാങ്ക്സ് മാൻ

      ബാക്കി കഥകൾ കൂടി വായിക്കൂ സമയം ഉണ്ടെങ്കിൽ

  6. ??❤️❤️

  7. Super

  8. Awaiting for next part bro…❤️❤️❤️

    1. അധികം വൈകാതെ വരും ട്ടോ

  9. ഡിക്രൂസ് ?

    Adipoli ??

  10. ഒറ്റ ചോദ്യം ബാക്കി എപ്പോ കിട്ടും ???…

    പ്രവാസി ബ്രോ തുടക്കം കലക്കി … എനിക് ഇഷ്ട്ടായി ❤️❤️❤️❤️❤️

    പതിവ് പോലെ അങ്ങയോട് അപേക്ഷിക്കുന്നു ലാസ്റ്റ് കരയിക്കരുത്????

    സൗമ്യ & ബിജു ?????

    1. അധികം വൈകാതെ വരും മ്യാൻ.

      പിന്നെ, സൗമ്യ & ബിജു

      നായകനും നായികയും എന്നൊരു കൺസെപ്റ് ഉള്ള കഥ അല്ല…

      ഹാപ്പി ആണോ എന്ന് ചോദിച്ചാൽ… Its ജസ്റ്റ്‌ ലൈഫ്… അതിൽ ഉണ്ടാകാവുന്ന എല്ലാം ഉണ്ടായേക്കാം… അവസാനം ഹാപ്പിആണ് എന്റേ മനസ്സിൽ…

      മോർ OVER ഇത് ഒരു സ്ത്രീ പക്ഷകഥയാവാൻ ആണ് സാധ്യത

Comments are closed.