♥️മഴപക്ഷികളുടെ പാട്ട് ♥️ (പ്രവാസി) 1831

♥️♥️♥️♥️

ബെൽ അടിക്കാൻ  നേരമാണ് ബിജു ക്ലാസ്സിലേക്ക് കയറി ചെന്നത്… അവളെ ശ്രദ്ധിക്കാതെ അവൻ തന്റെ സീറ്റിലേക്ക് ഇരുന്നു…

അവൻ നോക്കാത്തത് കൊണ്ട് തന്നെ ഇടയ്ക്കിടെ  അവൾക്ക് അവനെ എളുപ്പത്തിൽ നോക്കാൻ സാധിച്ചു…..

അല്പം പഴകിയത് എങ്കിലും വൃത്തിയുള്ള ഷർട്ടും ഒതുങ്ങിയ മുടിയും ചുണ്ടുകൾക്ക് മുകളിൽ നേർത്ത രോമങ്ങളും  എല്ലാം കൊണ്ടും കാണാൻ മോശമില്ലാത്ത പയ്യൻ… പക്ഷേ മുഖത്തിന് ഒരു വിഷാദ ഭാവമാണ്  സ്ഥായി….

“ശ്ശ്….. ശ്ശ്… ഡാ ബിജൂ….”

സൗമ്യ ഇടക്ക് ടീച്ചർ കാണാതെ  അവനെ വിളിച്ചു… പക്ഷേ അവൻ  അവളെ മൈൻഡ് ചെയ്തതെ ഇല്ല… മലയാളം ആയിരുന്നു ആദ്യ പിരീഡ്…

ബെൽ  അടിച്ചിട്ടും ഏതാനും മിനിറ്റ് കൂടി ടീച്ചർ ക്ലാസ്സിൽ ഉണ്ടായിരുന്നു… അടുത്ത പിരീഡ് കണക്ക്!!!!  ബെസ്സി ടീച്ചർ  വന്നു കഴിഞ്ഞാണ്  മലയാളം ടീച്ചർ ക്ലാസ്സിൽ നിന്ന് പോവുന്നത്…. അത് കൊണ്ട് തന്നെ അവൾക്ക് അവനോട് സംസാരിക്കാൻ കഴിഞ്ഞില്ല…

ബെസ്സി ടീച്ചറുടെ മുഖം അന്ന് കടന്നൽ കുത്തിയത് പോലെ ഉണ്ട്… കുട്ടികളുടെ മുഖഭാവം ആണെങ്കിൽ ഒറ്റക്ക് പ്രേത പടം കാണുന്നത് പോലുള്ള പേടിയിലും….. ഇടക്ക് അടുത്ത് ഇരിക്കുന്നവരുടെ ബുക്കിൽ നോക്കുന്നും, ചിലരെങ്കിലും പരസ്പരം ചോദിക്കുന്നുമുണ്ട്  ഹോം വർക്ക് ചെയ്തോ എന്ന്…

“ആ, ഹോം വർക്ക് ചെയ്താ  എല്ലാരും???”

ടീച്ചറുടെ  ശബ്ദം ക്ലാസ്സിൽ മുഴങ്ങി…. ബിജുവിന്റെ നെഞ്ചിടിപ്പ് ഏറി… അവനാണെങ്കിൽ വെപ്രാളത്തിന്റെ ഇടയിൽ തന്റെ ബുക്ക് കൂടി കാണാനില്ല…..

അപ്പോളേക്കും ടീച്ചർ അപ്പുറത്തെ ക്ലാസ്സിലേക്ക് ക്ലാസ്സ് ലീഡർ സായൂജിനെ വിട്ടു….

സർവത്ര നിശബ്ദതയിലേക്ക് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന ടീച്ചറുടെ കാലടി ശബ്ദം മാത്രം ഇടയ്ക്കിടെ മുഴങ്ങി…. എല്ലാവർക്കും ബുക്ക് എടുക്കാനുള്ള സമയം നൽകി ടീച്ചർ ഫസ്റ്റ് ബെഞ്ചിലെ പെൺ കുട്ടികളുടെ ഹോം വർക്ക് നോക്കി തുടങ്ങി….

Updated: January 13, 2022 — 2:29 pm

20 Comments

  1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    പ്രവാസി
    ഇങ്ങള് അവസാനം കൊണ്ട് വന്ന് കരയിപ്പിക്കുവോ.ഒരുപാട് ഇഷ്ടായി.

    Waiting for next part
    സ്നേഹം മാത്രം???

  2. ????

  3. സ്കൂൾ കാലം ഓർമ വന്നു. ഒത്തിരി ഇഷ്ടായി..രണ്ട് ചൂരൽ വച്ചുള്ള അടി വായിച്ചപ്പോൾ എനിക്ക് കിട്ടിയ അടി ഒക്കെ ഓർമ വന്നു.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. സ്നേഹത്തോടെ❤️

  4. അവസാനം സെഡ് ആക്കല്ലേ ആ ഒറ്റ അഭ്യർത്ഥനയെ അങ്ങയോട് ഉള്ളൂ? സ്വയംവരം ഹാങ്ങോവർ ഇതുവരെ മാറിട്ടില്ലാ എപ്പോഴും ഓർകും ഓർക്കുമ്പോൾ ഒരു വിങ്ങലാ….

  5. Nannaayittund
    Thikachum vyathyasthamaaya oru thread

    1. ഡാങ്ക്സ് മാൻ

      ബാക്കി കഥകൾ കൂടി വായിക്കൂ സമയം ഉണ്ടെങ്കിൽ

  6. ??❤️❤️

  7. Super

  8. Awaiting for next part bro…❤️❤️❤️

    1. അധികം വൈകാതെ വരും ട്ടോ

  9. ഡിക്രൂസ് ?

    Adipoli ??

  10. ഒറ്റ ചോദ്യം ബാക്കി എപ്പോ കിട്ടും ???…

    പ്രവാസി ബ്രോ തുടക്കം കലക്കി … എനിക് ഇഷ്ട്ടായി ❤️❤️❤️❤️❤️

    പതിവ് പോലെ അങ്ങയോട് അപേക്ഷിക്കുന്നു ലാസ്റ്റ് കരയിക്കരുത്????

    സൗമ്യ & ബിജു ?????

    1. അധികം വൈകാതെ വരും മ്യാൻ.

      പിന്നെ, സൗമ്യ & ബിജു

      നായകനും നായികയും എന്നൊരു കൺസെപ്റ് ഉള്ള കഥ അല്ല…

      ഹാപ്പി ആണോ എന്ന് ചോദിച്ചാൽ… Its ജസ്റ്റ്‌ ലൈഫ്… അതിൽ ഉണ്ടാകാവുന്ന എല്ലാം ഉണ്ടായേക്കാം… അവസാനം ഹാപ്പിആണ് എന്റേ മനസ്സിൽ…

      മോർ OVER ഇത് ഒരു സ്ത്രീ പക്ഷകഥയാവാൻ ആണ് സാധ്യത

Comments are closed.