♥️മഴപക്ഷികളുടെ പാട്ട് ♥️ (പ്രവാസി) 1831

“ഇല്ല്യാടീ  ചെയ്തില്ല്യ…. കളിക്കാമ്പോയി…”

അങ്ങനെ ഒരു മടിയന് കൊടുക്കണ്ട എന്നാണ് അവൾക്ക് തോന്നിയത്…..

“അന്നട്ട് എട്ക്കാൻ ഇന്നുമ്മറന്നാ??? ന്നാ ഞാന്തരൂല്ല്യ…. ഇങ്ങനെ മറക്കാൻ ആണങ്യെ ടീച്ചറ്ന്റെ കയ്യീന്ന് അടി വാങ്ങിക്ക്!!!”

അവൻ എന്തോ അല്പ നേരം നിശ്ശബ്ദനായിരുന്നു…  തന്റേന്ന് വാങ്ങും. വേണം എന്നിട്ട് വല്യ വെയിറ്റാ…. എന്നാണ് അവൾക്ക് അപ്പോൾ തോന്നിയത്…. പക്ഷേ അവനെ തിരിഞ്ഞു നോക്കുമ്പോൾ ആ കണ്ണുകൾ നിറയും പോലെ…..

“ബോക്സ് വാങ്ങീട്ടില്യ… അതാ… അടുത്താഴ്ച കാശ് കിട്ടുമ്പോ വാങ്ങാന്നാ അമ്മ പറഞ്ഞേ….”

അവൾക്ക് അത് കേട്ട് വിഷമം തോന്നി…. അവളും ഓർത്തു അവന്റെ കയ്യിൽ ഇത് വരെയും ബോക്സ് കണ്ടിട്ടില്ല….

“ബോക്സ് ഞാന്തരാം… പക്ഷേ ഞാനൊരു  കാര്യഞ്ചോയ്ച്ചാ സത്യമ്പറയോ???”

“ചോയ്ക്ക്…”

“അമ്മ സത്യം പറയണട്ട…. നീ എന്റെ ബോക്സീന്ന് എന്തേലും  എട്ത്താ???”

അവൻ നിശബ്ദത പാലിച്ചേ ഒള്ളു… അപ്പോൾ അവൾക്ക് ഉറപ്പായി അവൻ എടുത്തുവെന്ന്…..

“ഡാ….”

“ഞാൻ ചോറുമ്പാത്രം എടുക്കാന് മറന്നുപോയി… എട്ക്കാമ്പോട്ടെ…”

അവനതും പറഞ്ഞു അവൾ മറുപടി  പറയും മുൻപ് ക്ലാസ്സിൽ നിന്നു പുറത്തേക്ക് പോയി….

അവൻ പോയപ്പോൾ അവൾ അവന്റെ ടേബിളിലേക്ക് ശ്രദ്ധിച്ചു….. അവന്റെ നോട്ട് ബുക്കിനു ചട്ട പോലുമില്ല….

ഇത്രയും ശ്രദ്ധ ഇല്ലാത്ത പയ്യൻ ആണോ അവൻ എന്ന് ഏതാനും നിമിഷത്തേക്ക് അവൾ ചിന്തിച്ചു….. അപ്പോളേക്കും അവളുടെ സൂക്ഷ്മ ദൃഷ്ടികൾ ആ നോട്ട് ബുക്കിലേക്ക് തന്നെ ചെന്നു വീണു…

അത് ശരിക്കും ഒരു നോട്ട് ബുക്ക് പോലുമല്ല…. പഴയ ഏതൊക്കെയോ ബുക്കുകളിൽ നിന്നും അടർത്തി എടുത്തു ഒരുമിച്ച് തുന്നി ചേർത്തു വച്ചതാണ്….

അവൾക്ക് പാവം തോന്നി….

അവളവന്റെ ബാഗ് കയ്യിലെടുത്തു….

Updated: January 13, 2022 — 2:29 pm

20 Comments

  1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    പ്രവാസി
    ഇങ്ങള് അവസാനം കൊണ്ട് വന്ന് കരയിപ്പിക്കുവോ.ഒരുപാട് ഇഷ്ടായി.

    Waiting for next part
    സ്നേഹം മാത്രം???

  2. ????

  3. സ്കൂൾ കാലം ഓർമ വന്നു. ഒത്തിരി ഇഷ്ടായി..രണ്ട് ചൂരൽ വച്ചുള്ള അടി വായിച്ചപ്പോൾ എനിക്ക് കിട്ടിയ അടി ഒക്കെ ഓർമ വന്നു.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. സ്നേഹത്തോടെ❤️

  4. അവസാനം സെഡ് ആക്കല്ലേ ആ ഒറ്റ അഭ്യർത്ഥനയെ അങ്ങയോട് ഉള്ളൂ? സ്വയംവരം ഹാങ്ങോവർ ഇതുവരെ മാറിട്ടില്ലാ എപ്പോഴും ഓർകും ഓർക്കുമ്പോൾ ഒരു വിങ്ങലാ….

  5. Nannaayittund
    Thikachum vyathyasthamaaya oru thread

    1. ഡാങ്ക്സ് മാൻ

      ബാക്കി കഥകൾ കൂടി വായിക്കൂ സമയം ഉണ്ടെങ്കിൽ

  6. ??❤️❤️

  7. Super

  8. Awaiting for next part bro…❤️❤️❤️

    1. അധികം വൈകാതെ വരും ട്ടോ

  9. ഡിക്രൂസ് ?

    Adipoli ??

  10. ഒറ്റ ചോദ്യം ബാക്കി എപ്പോ കിട്ടും ???…

    പ്രവാസി ബ്രോ തുടക്കം കലക്കി … എനിക് ഇഷ്ട്ടായി ❤️❤️❤️❤️❤️

    പതിവ് പോലെ അങ്ങയോട് അപേക്ഷിക്കുന്നു ലാസ്റ്റ് കരയിക്കരുത്????

    സൗമ്യ & ബിജു ?????

    1. അധികം വൈകാതെ വരും മ്യാൻ.

      പിന്നെ, സൗമ്യ & ബിജു

      നായകനും നായികയും എന്നൊരു കൺസെപ്റ് ഉള്ള കഥ അല്ല…

      ഹാപ്പി ആണോ എന്ന് ചോദിച്ചാൽ… Its ജസ്റ്റ്‌ ലൈഫ്… അതിൽ ഉണ്ടാകാവുന്ന എല്ലാം ഉണ്ടായേക്കാം… അവസാനം ഹാപ്പിആണ് എന്റേ മനസ്സിൽ…

      മോർ OVER ഇത് ഒരു സ്ത്രീ പക്ഷകഥയാവാൻ ആണ് സാധ്യത

Comments are closed.