♥️മഴപക്ഷികളുടെ പാട്ട് ♥️ (പ്രവാസി) 1831

വീണ്ടും ദിവസങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു….

അങ്ങനെ ഒരു ദിവസം സ്കൂൾ ക്യാപ്റ്റൻ രഞ്ജിത്തിന്റെ ബുക്കിൽ ഒരു അക്ഷന്തവ്യമായ അപരാധം കണക്ക് ടീച്ചർ കണ്ടു പിടിച്ചു…. അതിന്റെ പുറകിൽ ക്രിക്കറ്റ് ബാൾ വാങ്ങാൻ ഷെയർ ഇട്ടവരുടെ  പേര് എഴുതിയിട്ടുണ്ടത്രേ….

ടീച്ചർ ഗംഭീരമായ കേസ് അന്വേഷണം പ്രഖ്യാപിച്ചു…. ഭാഗ്യം സിബിഐ  വന്നില്ല…. അതിനു മുൻപേ തന്നെ ടീച്ചർ കൊലപാതകതിനേക്കാൾ വലിയ ഒരു അപരാധം സൗമ്യയുടെ നോട്ട് ബുക്കിൽ കൂടി കണ്ടു പിടിച്ചു….

‘SOUMYA VS BIJU’ എന്ന് ഇംഗ്ലീഷ് അക്ഷരങ്ങളിൽ എഴുതിയിരിക്കുന്നു… രണ്ടിലെയും കോമൺ ആയ  ‘U’ രണ്ടിലും നിന്ന് വെട്ടി കളഞ്ഞിട്ടുണ്ട്….

അതിന് തൊട്ട് അടുത്തായി ‘FLAME’ എന്ന് എഴുതിയിട്ടുണ്ട്… അതിലെ  ‘F’ ഒഴിച്ച് ഉള്ള അക്ഷരങ്ങളും കൂടി  വെട്ടി കളഞ്ഞിട്ടുണ്ട്….

“സൗമ്യ Vs..   Flame”

ടീച്ചർ അവളുടെ ബുക്കിൽ നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു… എന്തായാലും ടീച്ചർ ആൺകുട്ടിയുടെ അതായത് ബിജു വിന്റെ പേര് മാത്രം വിളിച്ചു പറഞ്ഞില്ല….

പെട്ടന്ന് കലപില ശബ്ദം ഉയർന്നു… പക്ഷേ  ടീച്ചറുടെ ചൂരൽ ഫ്രണ്ട് റോയിലെ ഡെസ്കിൽ ശക്തമായി പതിക്കുന്ന ശബ്ദം മുഴങ്ങിയതോടെ എല്ലാ നാവുകളും കെട്ടപ്പെട്ടു… വീണ്ടും നിശബ്ദതയുടെ നിമിഷങ്ങൾ….. 6ബി എന്ന ലോകം മുഴുവൻ  ടീച്ചറുടെ അടുത്ത നടപടി കാത്തിരിക്കുന്നു.

പിടിച്ചത് സൗമ്യയെ ആണെങ്കിലും ബിജുവിന്റെ കൈകൾ യുദ്ധത്തിന് തയ്യാറെടുക്കും പോലെ തുടയിലും ട്രൗസറിലും  ഉരസാനും കൂട്ടി തിരുമ്മാൻ തുടങ്ങിയിട്ടുണ്ട്….പക്ഷേ സൗമ്യയുടെ  കണ്ണുകളിൽ ആണാ ബുക്ക് ടീച്ചർ കണ്ടതിന്റെ റിഫ്ലക്ഷൻ കണ്ടത്…. ടാപ്പ് ഊരി പോയിട്ട് മരകമ്പു കുത്തി കയറ്റി വച്ചിട്ടും വെള്ളം നിലക്കാത്ത  സ്കൂളിലെ ടാപ്പ് പോലെ അത് നിറഞ്ഞു പുറത്തോട്ട് ഒഴുകാൻ തുടങ്ങിയിട്ടുണ്ട്….

ക്ലാസ്സ് ലീഡർ സായൂജിന്റെ പാതി ചന്തി മാത്രമാണ് ബെഞ്ചിൽ ഉറപ്പിച്ചിട്ടുള്ളത്… ടീച്ചറുടെ ദീർഘമായ ഒരു ശ്വാസോഛാസം മാത്രം മതി  അവനു അവൻ ഇറങ്ങിയോടാനും എല്ലാ ക്ലാസ്സ് മുറികളിലേയും  ചൂരൽ  കൊണ്ടുവരാനും…..

Updated: January 13, 2022 — 2:29 pm

20 Comments

  1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    പ്രവാസി
    ഇങ്ങള് അവസാനം കൊണ്ട് വന്ന് കരയിപ്പിക്കുവോ.ഒരുപാട് ഇഷ്ടായി.

    Waiting for next part
    സ്നേഹം മാത്രം???

  2. ????

  3. സ്കൂൾ കാലം ഓർമ വന്നു. ഒത്തിരി ഇഷ്ടായി..രണ്ട് ചൂരൽ വച്ചുള്ള അടി വായിച്ചപ്പോൾ എനിക്ക് കിട്ടിയ അടി ഒക്കെ ഓർമ വന്നു.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. സ്നേഹത്തോടെ❤️

  4. അവസാനം സെഡ് ആക്കല്ലേ ആ ഒറ്റ അഭ്യർത്ഥനയെ അങ്ങയോട് ഉള്ളൂ? സ്വയംവരം ഹാങ്ങോവർ ഇതുവരെ മാറിട്ടില്ലാ എപ്പോഴും ഓർകും ഓർക്കുമ്പോൾ ഒരു വിങ്ങലാ….

  5. Nannaayittund
    Thikachum vyathyasthamaaya oru thread

    1. ഡാങ്ക്സ് മാൻ

      ബാക്കി കഥകൾ കൂടി വായിക്കൂ സമയം ഉണ്ടെങ്കിൽ

  6. ??❤️❤️

  7. Super

  8. Awaiting for next part bro…❤️❤️❤️

    1. അധികം വൈകാതെ വരും ട്ടോ

  9. ഡിക്രൂസ് ?

    Adipoli ??

  10. ഒറ്റ ചോദ്യം ബാക്കി എപ്പോ കിട്ടും ???…

    പ്രവാസി ബ്രോ തുടക്കം കലക്കി … എനിക് ഇഷ്ട്ടായി ❤️❤️❤️❤️❤️

    പതിവ് പോലെ അങ്ങയോട് അപേക്ഷിക്കുന്നു ലാസ്റ്റ് കരയിക്കരുത്????

    സൗമ്യ & ബിജു ?????

    1. അധികം വൈകാതെ വരും മ്യാൻ.

      പിന്നെ, സൗമ്യ & ബിജു

      നായകനും നായികയും എന്നൊരു കൺസെപ്റ് ഉള്ള കഥ അല്ല…

      ഹാപ്പി ആണോ എന്ന് ചോദിച്ചാൽ… Its ജസ്റ്റ്‌ ലൈഫ്… അതിൽ ഉണ്ടാകാവുന്ന എല്ലാം ഉണ്ടായേക്കാം… അവസാനം ഹാപ്പിആണ് എന്റേ മനസ്സിൽ…

      മോർ OVER ഇത് ഒരു സ്ത്രീ പക്ഷകഥയാവാൻ ആണ് സാധ്യത

Comments are closed.