♥️മഴപക്ഷികളുടെ പാട്ട് ♥️ (പ്രവാസി) 1831

ഏതാനും ദിവസങ്ങൾ കടന്നു പോയി…. ബിജുവും സൗമ്യയും അവരുടേതായ ലോകത്തിലായിരുന്നു… അവരുടെ മാത്രം കുഞ്ഞു ലോകത്ത്….

അവിടെ അവൾ അവനു ഹോംവർക്ക് ചെയ്തു കൊടുത്തു… അവൻ അവൾക്ക് പൂവിന്റെയും പ്രാവിന്റെയും കാറുകളുടെയും പടങ്ങൾ വരച്ചു നൽകി….

അവനെ ഓർത്തു കൊണ്ട് അവൾ കൂടുതൽ സമയം സ്കൂളിലേക്ക് പോകാൻ ഒരുങ്ങി.. കണ്ണെഴുതി… പൊട്ടു തൊട്ടു…. അവൻ ആണെങ്കിൽ എന്നും കുളിക്കാനും തല ചീകി വൃത്തിയാക്കാനും തുടങ്ങി….

ഇരുവശത്തും  മുടി മടക്കി റിബ്ബൺ ഉപയോഗിച്ചു കെട്ടുന്നത് അവൾക്ക് അരോചകമായി തോന്നി…. അവനാണെങ്കിൽ  അമ്മ ഒരു വശത്തേക്ക് വാച്ചൽ ഇട്ട് മുടി ചീകുന്നത് വീട്ടിൽ നിന്നിറങ്ങും വരെ മാത്രം…. വഴിയിൽ വച്ചു ആ മുടി മുകളിലോട്ട് ദിശ മാറ്റും….

ബിജുവും സൗമ്യയും… അവരുടെ ലോകത്തിൽ അവർ മാത്രമേ ഒള്ളു എന്ന് അവർ കരുതി… പക്ഷേ.. അത് അങ്ങനെ മാത്രം അല്ലായിരുന്നു….

പല കണ്ണുകളും അവരുടെ അംഗ വിക്ഷേപങ്ങളും പോസ്റ്റ്മാൻ ഇല്ലാതെയുള്ള അവരുടെ കത്തയക്കലും കണ്ടു…. ആ സന്ദേശങ്ങൾ അവരുടെ കണ്ണുകളിൽ നിന്നും ചുണ്ടിലേക്കും അടുത്തയാളുടെ ചെവികളിലേക്കും അങ്ങനെ അങ്ങനെ കോവിഡിനെക്കാൾ വേഗത്തിൽ പടർന്നു പിടിച്ചു….

എന്തിനു പറയാൻ…. ഓണാഘോഷം കഴിഞ്ഞു വരുമ്പോൾ ചുവരെഴുത്ത് പോലെ സ്കൂളിന്റെ കഴുക്കോലിൽ  ‘കഴുക്കോലെഴുത്ത്’ വരെ പ്രത്യക്ഷപെട്ടു….

ഓണം വെക്കേഷനിൽ അവളുടെ മനസ്സിൽ ബിജു നിറഞ്ഞു നിന്നു…. ഉണ്ണുമ്പോൾ ഉറങ്ങുമ്പോൾ അമ്മ തലയിൽ എണ്ണ തേയ്ക്കുമ്പോൾ…. ഒക്കെ അവൾ അവനെ കുറിച്ച് ഓർത്തു….

ബിജുവിന് ആണെങ്കിൽ, കടം വാങ്ങിയ സൈക്കിൾ എന്നും അവളുടെ വീടിന്റെ മുൻപിൽ മാത്രം ചങ്ങല തെറ്റി കൊണ്ടിരുന്നു…. പാടത്തു കളിക്കാൻ പോയാലും ഒരു കിലോമീറ്റർ അകലെ അവളുടെ വീടിന്റെ മുൻപിൽ എത്തുമ്പോൾ മാത്രം അവനു ദാഹിച്ചു….

ഒരേപോലെ രണ്ടുപേർക്കും സ്കൂൾ പൂട്ട് പെട്ടന്ന് അവസാനിക്കണം എന്ന് മാത്രം ആയിരുന്നു ചിന്ത….

Updated: January 13, 2022 — 2:29 pm

20 Comments

  1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    പ്രവാസി
    ഇങ്ങള് അവസാനം കൊണ്ട് വന്ന് കരയിപ്പിക്കുവോ.ഒരുപാട് ഇഷ്ടായി.

    Waiting for next part
    സ്നേഹം മാത്രം???

  2. ????

  3. സ്കൂൾ കാലം ഓർമ വന്നു. ഒത്തിരി ഇഷ്ടായി..രണ്ട് ചൂരൽ വച്ചുള്ള അടി വായിച്ചപ്പോൾ എനിക്ക് കിട്ടിയ അടി ഒക്കെ ഓർമ വന്നു.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. സ്നേഹത്തോടെ❤️

  4. അവസാനം സെഡ് ആക്കല്ലേ ആ ഒറ്റ അഭ്യർത്ഥനയെ അങ്ങയോട് ഉള്ളൂ? സ്വയംവരം ഹാങ്ങോവർ ഇതുവരെ മാറിട്ടില്ലാ എപ്പോഴും ഓർകും ഓർക്കുമ്പോൾ ഒരു വിങ്ങലാ….

  5. Nannaayittund
    Thikachum vyathyasthamaaya oru thread

    1. ഡാങ്ക്സ് മാൻ

      ബാക്കി കഥകൾ കൂടി വായിക്കൂ സമയം ഉണ്ടെങ്കിൽ

  6. ??❤️❤️

  7. Super

  8. Awaiting for next part bro…❤️❤️❤️

    1. അധികം വൈകാതെ വരും ട്ടോ

  9. ഡിക്രൂസ് ?

    Adipoli ??

  10. ഒറ്റ ചോദ്യം ബാക്കി എപ്പോ കിട്ടും ???…

    പ്രവാസി ബ്രോ തുടക്കം കലക്കി … എനിക് ഇഷ്ട്ടായി ❤️❤️❤️❤️❤️

    പതിവ് പോലെ അങ്ങയോട് അപേക്ഷിക്കുന്നു ലാസ്റ്റ് കരയിക്കരുത്????

    സൗമ്യ & ബിജു ?????

    1. അധികം വൈകാതെ വരും മ്യാൻ.

      പിന്നെ, സൗമ്യ & ബിജു

      നായകനും നായികയും എന്നൊരു കൺസെപ്റ് ഉള്ള കഥ അല്ല…

      ഹാപ്പി ആണോ എന്ന് ചോദിച്ചാൽ… Its ജസ്റ്റ്‌ ലൈഫ്… അതിൽ ഉണ്ടാകാവുന്ന എല്ലാം ഉണ്ടായേക്കാം… അവസാനം ഹാപ്പിആണ് എന്റേ മനസ്സിൽ…

      മോർ OVER ഇത് ഒരു സ്ത്രീ പക്ഷകഥയാവാൻ ആണ് സാധ്യത

Comments are closed.