♥️മഴപക്ഷികളുടെ പാട്ട് ♥️ (പ്രവാസി) 1831

മറുപടി വൈകിയില്ല….

“നൊണ പറയണ്ട…. ഞാങ്കണ്ടു ചിരിക്കുന്നത്….”

“അയ്യടാ…. എന്ക്ക് ചിരിക്കാമ്പാടില്യേ??? പിന്നെ ണ്ടല്ലോ… ലവ്വ് ചെയ്യാമ്പറ്റിയ കോലം….”

ആ തുണ്ട് അവനു നേരെ ചെന്നത് അഗ്നിവർഷം പോലെയാവണം… അല്ലായെങ്കിൽ അത് കണ്ടു അവന്റെ മുഖം തീക്കനൽ പോലെ ചുവക്കില്ലായിരുന്നു….. തൊട്ടാവാടി  പോലെ വാടില്ലായിരുന്നു…..

അവൻ മറുപടി നൽകിയില്ല… അവളെ നോക്കിയുമില്ല….

പക്ഷേ ഏതാനും നിമിഷങ്ങൾ കഴിഞ്ഞു അവനു നേരെ അവളുടെ അടുത്ത ചുരുട്ടിയ തുണ്ട് കടലാസ് വന്നു വീണു….

“ഡാ പൊട്ടാ…. ഇഷ്ടല്യാത്തോണ്ട് ആണല്ലോ ഫോട്ടം തന്നേ….”

പവർ കട്ട് മാറി ആയിരം വാട്ടിന്റെ ബൾബ് അവന്റെ മുഖത്ത് തെളിഞ്ഞു…. അതും പോരാഞ്ഞു അവൻ തന്റെ വായ തുറന്നു പിടിച്ചു ടൂത്ത് പേസ്റ്റ് പരസ്യം പോലെ മുപ്പത്തി രണ്ട് പല്ലിൽ നിന്നും പ്രകാശം പൊഴിച്ചുകൊണ്ട് അവളെ നോക്കി…

മനം മയക്കുന്ന പുഞ്ചിരിയോടെ അവൾ അവനെ നോക്കി കണ്ണിറുക്കി…. പക്ഷേ അപ്പോളും അവന്റെ വായ് അടഞ്ഞില്ല…. ഹനുമാനെ വിഴുങ്ങാൻ നിൽക്കുന്ന സുരസനെ പോലെ അവൻ വായ് തുറന്ന് തന്നെ അവളെ നോക്കി…

“വായ് അടയ്ക്കെടാ മൂക്കട്ട മോറാ….”

അവനെ കളിയാക്കി വിളിക്കുന്ന വാക്കും പതിയെ വിളിച്ചോണ്ട് അവൾ അവനെ നോക്കി കൈ ഓങ്ങിയപ്പോളും അവൻ ചിരിച്ചതെ ഒള്ളു….

അന്ന് ടീച്ചർക്ക് മുൻപിലേക്ക് ലീഡർ നൽകിയ ലിസ്റ്റിൽ ബിജുവും സൗമ്യയും പിന്നെ പ്രത്യേകിച്ച് പറയേണ്ട കാര്യം ഇല്ലാല്ലോ ലീഡറും ഒഴിച്ച് ബാക്കി എല്ലാവരുടെയും പേര് ഉണ്ടായിരുന്നു…..

സൗമ്യ ഒരിക്കലും അവനെ ബിജു എന്ന് വിളിച്ചില്ല… അവൾക്ക് അവൻ പട്ടിയും പൊട്ടനും കുറുമ്പനും ഒക്കെ ആയിരുന്നു…. പക്ഷെ… ആ വാക്കുകളിലൊരു സ്നേഹം ഉണ്ടായിരുന്നു…. സ്നേഹമഴകൊണ്ട് ബിജുവിനെ നനയ്ക്കാനും മാത്രം കഴിയുന്ന ഇഷ്ടവും അവൾ അവനായി നൽകി….

Updated: January 13, 2022 — 2:29 pm

20 Comments

  1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    പ്രവാസി
    ഇങ്ങള് അവസാനം കൊണ്ട് വന്ന് കരയിപ്പിക്കുവോ.ഒരുപാട് ഇഷ്ടായി.

    Waiting for next part
    സ്നേഹം മാത്രം???

  2. ????

  3. സ്കൂൾ കാലം ഓർമ വന്നു. ഒത്തിരി ഇഷ്ടായി..രണ്ട് ചൂരൽ വച്ചുള്ള അടി വായിച്ചപ്പോൾ എനിക്ക് കിട്ടിയ അടി ഒക്കെ ഓർമ വന്നു.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. സ്നേഹത്തോടെ❤️

  4. അവസാനം സെഡ് ആക്കല്ലേ ആ ഒറ്റ അഭ്യർത്ഥനയെ അങ്ങയോട് ഉള്ളൂ? സ്വയംവരം ഹാങ്ങോവർ ഇതുവരെ മാറിട്ടില്ലാ എപ്പോഴും ഓർകും ഓർക്കുമ്പോൾ ഒരു വിങ്ങലാ….

  5. Nannaayittund
    Thikachum vyathyasthamaaya oru thread

    1. ഡാങ്ക്സ് മാൻ

      ബാക്കി കഥകൾ കൂടി വായിക്കൂ സമയം ഉണ്ടെങ്കിൽ

  6. ??❤️❤️

  7. Super

  8. Awaiting for next part bro…❤️❤️❤️

    1. അധികം വൈകാതെ വരും ട്ടോ

  9. ഡിക്രൂസ് ?

    Adipoli ??

  10. ഒറ്റ ചോദ്യം ബാക്കി എപ്പോ കിട്ടും ???…

    പ്രവാസി ബ്രോ തുടക്കം കലക്കി … എനിക് ഇഷ്ട്ടായി ❤️❤️❤️❤️❤️

    പതിവ് പോലെ അങ്ങയോട് അപേക്ഷിക്കുന്നു ലാസ്റ്റ് കരയിക്കരുത്????

    സൗമ്യ & ബിജു ?????

    1. അധികം വൈകാതെ വരും മ്യാൻ.

      പിന്നെ, സൗമ്യ & ബിജു

      നായകനും നായികയും എന്നൊരു കൺസെപ്റ് ഉള്ള കഥ അല്ല…

      ഹാപ്പി ആണോ എന്ന് ചോദിച്ചാൽ… Its ജസ്റ്റ്‌ ലൈഫ്… അതിൽ ഉണ്ടാകാവുന്ന എല്ലാം ഉണ്ടായേക്കാം… അവസാനം ഹാപ്പിആണ് എന്റേ മനസ്സിൽ…

      മോർ OVER ഇത് ഒരു സ്ത്രീ പക്ഷകഥയാവാൻ ആണ് സാധ്യത

Comments are closed.