♥️മഴപക്ഷികളുടെ പാട്ട് ♥️ (പ്രവാസി) 1831

പെട്ടന്ന് അവന്റെ മുൻപിലേക്ക് ഒരു കുഞ്ഞു തുണ്ട് കടലാസ് വന്നു വീണു…

“സ്വപ്നം കാണാണോ  ചെക്കാ നീ???”

ആ തുണ്ടിന് പുറകിൽ  കൈ വിറച്ചത് കൊണ്ടാവും ഒട്ടും വടിവില്ലാത്ത അക്ഷരത്തിൽ അവൻ “B” എന്ന് എഴുതി ശേഷം ♥️ലവ് ഷേപ്…. അത് തന്നെ ആണെന്ന് തോന്നുന്നു… വരച്ച ശേഷം “S” എന്ന അക്ഷരവും കൂടി എഴുതി….

എങ്കിലും കക്ഷിക്ക് അത് സൗമ്യക്ക് നൽകാൻ  മടി, പരിഭ്രാന്തി ഇത്യാദി വികാരങ്ങൾ….. പക്ഷേ അവളെ നോക്കിയപ്പോൾ  കോല് മിട്ടായി കണ്ട കുഞ്ഞിനെ പോലെ അവൾ അവനു നേരെ കൈ നീട്ടുന്നു…..

പിന്നെ മടി കാണിച്ചില്ല… കൈയിൽ വന്നുപെട്ട ബോംബ് കൈയിൽ നിന്നും  ഒഴിവാക്കുന്ന ടോം ആൻഡ് ജെറിയിലെ ടോം പോലെ അവളുടെ ടേബിളിലേക്ക് ആ തുണ്ട് അവൻ നിക്ഷേപിച്ചത് പ്രകാശവേഗത്തിലും അല്പം കൂടി വേഗത്തിൽ ആവാനേ സാധ്യത ഒള്ളു…. അത് കൈ ഒഴിഞ്ഞതും  ഡിജിപി യെ കാണുന്ന കോൺസ്റ്റബിൾ പോലെ അവൻ സ്റ്റെഡി ആയി എയറും പിടിച്ചു ഇരുന്നു….

ആ റോബോട്ടിക് ഇരുത്തത്തിൽ നിന്നും അവനെ എണീപ്പിക്കാനുള്ള സ്വിച്ച് അവന്റെ മുൻപിൽ വന്നു വീണു… ഒരു മിനിറ്റിൽ താഴെ സമയം മാത്രം കൊണ്ട്…. കുഞ്ഞു തുണ്ട് കടലാസിന്റെ രൂപത്തിൽ….

“പോടാ പട്ടീ…..”

മനോഹരമായ അക്ഷരത്തിൽ അവൾ എഴുതിയിട്ടുണ്ട്…

“എന്തെ അങ്ങനെ വിളിച്ചേ??? സൗമ്യക്ക് എന്നോട് ലവ്  അല്ലേ??”

പുതിയ തുണ്ട് എഴുതി ഇടാൻ അവനു മടി തോന്നിയില്ല…. അവൾ അത് കാത്തിരിക്കുക ആയിരുന്നു എന്ന് തോന്നുന്നു.. ആ എഴുത്ത് കണ്ട് അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു…

ഏതാനും നിമിഷത്തേക്ക് തന്റെ റെയ്നോൾഡ്സ് പേന മൂക്കിന് മുകളിൽ ചേർത്ത് ആലോചിച്ച ശേഷം അവളുടെ ബുക്കിന്റെ നടുപ്പേജിന്റെ ഒരു കഷ്ണം കൂടി കുത്തി കുറിക്കപെട്ട് അവന്റെ ഡെസ്കിന്റെ മൂലയിൽ ചെന്നു വീണു….

“ലവ്വാ  എനിക്കാ ഇല്ലാലോ..”

Updated: January 13, 2022 — 2:29 pm

20 Comments

  1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    പ്രവാസി
    ഇങ്ങള് അവസാനം കൊണ്ട് വന്ന് കരയിപ്പിക്കുവോ.ഒരുപാട് ഇഷ്ടായി.

    Waiting for next part
    സ്നേഹം മാത്രം???

  2. ????

  3. സ്കൂൾ കാലം ഓർമ വന്നു. ഒത്തിരി ഇഷ്ടായി..രണ്ട് ചൂരൽ വച്ചുള്ള അടി വായിച്ചപ്പോൾ എനിക്ക് കിട്ടിയ അടി ഒക്കെ ഓർമ വന്നു.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. സ്നേഹത്തോടെ❤️

  4. അവസാനം സെഡ് ആക്കല്ലേ ആ ഒറ്റ അഭ്യർത്ഥനയെ അങ്ങയോട് ഉള്ളൂ? സ്വയംവരം ഹാങ്ങോവർ ഇതുവരെ മാറിട്ടില്ലാ എപ്പോഴും ഓർകും ഓർക്കുമ്പോൾ ഒരു വിങ്ങലാ….

  5. Nannaayittund
    Thikachum vyathyasthamaaya oru thread

    1. ഡാങ്ക്സ് മാൻ

      ബാക്കി കഥകൾ കൂടി വായിക്കൂ സമയം ഉണ്ടെങ്കിൽ

  6. ??❤️❤️

  7. Super

  8. Awaiting for next part bro…❤️❤️❤️

    1. അധികം വൈകാതെ വരും ട്ടോ

  9. ഡിക്രൂസ് ?

    Adipoli ??

  10. ഒറ്റ ചോദ്യം ബാക്കി എപ്പോ കിട്ടും ???…

    പ്രവാസി ബ്രോ തുടക്കം കലക്കി … എനിക് ഇഷ്ട്ടായി ❤️❤️❤️❤️❤️

    പതിവ് പോലെ അങ്ങയോട് അപേക്ഷിക്കുന്നു ലാസ്റ്റ് കരയിക്കരുത്????

    സൗമ്യ & ബിജു ?????

    1. അധികം വൈകാതെ വരും മ്യാൻ.

      പിന്നെ, സൗമ്യ & ബിജു

      നായകനും നായികയും എന്നൊരു കൺസെപ്റ് ഉള്ള കഥ അല്ല…

      ഹാപ്പി ആണോ എന്ന് ചോദിച്ചാൽ… Its ജസ്റ്റ്‌ ലൈഫ്… അതിൽ ഉണ്ടാകാവുന്ന എല്ലാം ഉണ്ടായേക്കാം… അവസാനം ഹാപ്പിആണ് എന്റേ മനസ്സിൽ…

      മോർ OVER ഇത് ഒരു സ്ത്രീ പക്ഷകഥയാവാൻ ആണ് സാധ്യത

Comments are closed.