∆ ആഴങ്ങളിൽ ∆ 4 [രക്ഷാധികാരി ബൈജു] 76

” എല്ലാത്തിനും ഓരോ സമയമുണ്ട് സാറെ.”

 

“കൊല്ലം നാലായി ഞാനിത് കേൾക്കുന്നു. ആ  നീ നിനക്കിഷ്ടമുള്ളപോലെ കാണിക്ക്. ”

ഇത്രേം പറഞ്ഞു മനോജ് സാറ് നിർത്തി. അങ്ങനെ പത്രം കഴുകി തിരികെ എത്തിയ ശേഷം എല്ലാവരും അവരവരുടേതായ ഓരോ പണിയിലേക്ക് കടന്നു. ഇനി വൈകുന്നേരം മാത്രം  ജോലിയുള്ള ഞാൻ അവരെ ഒന്ന് കാണാമെന്ന് കരുതി അവരുള്ള എക്സിബിഷൻ ഹാൾ നോക്കി ഇറങ്ങി. അധികം തിരഞ്ഞു നടക്കേണ്ടി വന്നില്ല യു.പി കുട്ടികളുടെ സെക്ഷനിൽ അവരെ കണ്ടു. ഞാൻ നടന്നു ചെന്നത് കണ്ട ഉടനെ രേണുക എൻ്റെ അടുത്തേക്ക് നടന്നു വന്നു.

 

” വയ്യാതെ എന്തിനാ ഏട്ടാ ഇങ്ങനെ നടക്കുന്നെ കാലിന് വേദന എടുക്കില്ലെ.”

 

” ഈ സ്കൂള് മൊത്തം ഒരു ദിവസം കുറഞ്ഞത് പത്ത് വട്ടമെങ്കിലും ഞാനിപ്പോ നടക്കുന്നുണ്ട് നാല് ദിവസമായി. അത് വെച്ച് നോക്കുമ്പോ നിങ്ങളെ കാണാൻ വന്നതൊരു നടത്തമേയല്ലടോ. ”

 

” മ്മ് ക്യാൻ്റീനിൽ ചെന്നപ്പോ കുട്ടികളു പറഞ്ഞു സ്ക്കൂളിൻ്റെ ചുമതല ഏട്ടനാണെന്ന്. എന്തിനാ ഇങ്ങനെയുള്ള ചുമതലയൊക്കെ എടുക്കുന്നെ. കാലിന് ഒന്നുമില്ലേ വയ്യാതെ ഇരിക്കുവല്ലെ.”

 

” ഇതൊക്കെ ഓരോ കടമയുടെ ഭാഗമാ നീ അതൊക്കെ വിട് അമ്മൂൻ്റെ competition കഴിഞ്ഞോ ? ”

 

” എല്ലാം ഉച്ചക്ക് മുൻപേ കഴിഞ്ഞു ഇനി ഗ്രേഡിംഗിന് നിൽക്കുവാ. ടീച്ചേഴ്സ് അങ്ങോട്ട് കേറീട്ടുണ്ട്.”

 

” അല്ല… അമ്മൂൻ്റെ വീട്ടില് ആരുമില്ലേടോ ഇങ്ങനെ അവൾക്കൊപ്പമൊന്ന്  വരാൻ …?”

 

“അതെന്താ ഏട്ടാ, ഞാനൊപ്പം വന്നത് ഇഷ്ടപ്പെട്ടില്ലാന്നുണ്ടോ…?”

 

“ഏയ് അതല്ലന്നെ. ഞാനന്നേ ചോദിക്കണമെന്ന് കരുതിയതാ അമ്മൂൻ്റെ വീട്ടിലെ കാര്യം…?”

 

“മ്മ്…അവൾക്ക് അമ്മയെ ഉള്ളു ഏട്ടാ…”

 

” ആണോ പാവം… അതിൻ്റെ അച്ഛൻ എങ്ങനായാ മരിച്ചെ ?

 

” അല്ലേട്ടാ അങ്ങനല്ല…. മരിച്ചതൊന്നുമല്ല…”

 

“പിന്നെ…!”

 

13 Comments

  1. രക്ഷാധികാരി ബൈജു

    അതെ ഭായ് കുറച്ച് ഏറെ ആയി. പണിയുടെ തിരക്ക് ഉണ്ടാരുന്നു അതാണ്. പിന്നെ ഒറ്റ സ്‌ട്രെച്ചിന് എഴുതാൻ അറിയുകയും ഇല്ല അതൂടെ ആയപ്പോ മാസങ്ങൾ വൈകി ??

  2. Super?????????

    1. രക്ഷാധികാരി ബൈജു

      ??

    1. രക്ഷാധികാരി ബൈജു

      ???

  3. Nhn previous parts thappatte orormma kittunnilla…. ee part nice aanu✌

    1. രക്ഷാധികാരി ബൈജു

      ഒരുപാട് സന്തോഷം ??✨

  4. Maashe, you are an excellent writer… very good story… one and only problem is the time gap between the parts

    1. രക്ഷാധികാരി ബൈജു

      വളരെ സന്തോഷം അങ്ങനെ തോന്നിയതിൽ ❤️??. ഒറ്റ strechinu ഇരുന്ന് ഒരുപാട് എഴുതാനും കുറച്ച് എഴുതാനും ഉള്ള ടാലൻ്റ് ഇല്ലാത്തോണ്ടാ താമസിക്കുന്നതും പേജ് കുറയുന്നതും. ഇനി കഴിവതും താമസിക്കാതെ എഴുതി ഇടാൻ ശ്രമിക്കാം ഞാൻ. അഭിപ്രായത്തിന് ഒത്തിരി നന്ദി ???

  5. നിധീഷ്

    ♥♥♥

    1. രക്ഷാധികാരി ബൈജു

      ??

  6. Vayichappol ishtam aaya oru story aane backi ezhuthanam

    1. രക്ഷാധികാരി ബൈജു

      തീർച്ചയായും എഴുതും. അഭിപ്രായത്തിന് ഒത്തിരി നന്ദി ❤️

Comments are closed.