∆ ആഴങ്ങളിൽ ∆ 4 [രക്ഷാധികാരി ബൈജു] 76

Views : 4264

ആഴങ്ങളിൽ 4

Aazhangalil Part 4 | Author : Rakshadhikaari Baiju

 
കുറേ മാസങ്ങൾക്ക് ശേഷമാണ് കഥയുടെ ബാക്കി ഇന്നിവിടെ പോസ്റ്റ് ചെയ്യുന്നത്. ഒരു സ്ട്രെച്ചിന് എഴുതാനുള്ള ടാലൻ്റ് ഒന്നുമില്ല. ഒരു ആഗ്രഹം തോന്നി എഴുതി തുടങ്ങി ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്. കാത്തിരിക്കാൻ മാത്രമുള്ള ലേബൽ ഉള്ള എഴുത്തുകാരനും അല്ല. എന്നിരുന്നാലും വായിച്ച് അഭിപ്രായം പറഞ്ഞ കുറച്ച് സുഹൃത്തുക്കൾ ഇവിടെയുണ്ട്. അവരെല്ലാം ക്ഷമിക്കുമെന്ന് കരുതുന്നു. അക്ഷര തെറ്റുകളും സദയം ക്ഷമിക്കുക 🙏🏼. തുടർന്ന് വായിക്കുക ക്ഷമാപണത്തോടെ….

R.B🙏🏼

 

വീട്ടിലേക്കുള്ള വഴിനീളെ വണ്ടിയിൽ ഒരു നീണ്ട മൂകതയായിരുന്നു. അവൻ്റെ തിരക്കും വിലപ്പെട്ട സമയവും വെറുതെ കളഞ്ഞുവെല്ലോ എന്നോർത്തപ്പോൾ മനസ്സിന് ഒരു വിങ്ങൽ. എന്നാൽ അതിലും വേദന തോന്നിയതെൻ്റെ അമ്മയുടെ മുഖമോർക്കുമ്പോഴാണ്. ഒരു നല്ല വാർത്ത പ്രതീക്ഷിച്ചു നിൽക്കുന്ന പാവം ഇന്നു വീണ്ടും കരയുമെല്ലോ എന്നോർത്തപ്പോൾ മനസ്സിൻ്റെ ദുഃഖമിരട്ടിച്ചു. ഇടക്കെപ്പോഴോ എന്തെങ്കിലും അവനോടു സംസാരിക്കാമെന്ന് കരുതിയെങ്കിലും ഒന്നും മിണ്ടുവാൻ കഴിഞ്ഞില്ല. തിരിച്ച്  വീട്ടിലേക്കുള്ള യാത്ര രാവിലെ  സഞ്ചരിച്ചതിലും ഇരട്ടിയായി തോന്നി. ഒടുവിൽ ഒന്നരമണിക്കൂറത്തെ യാത്രക്കൊടുവിൽ വീട്ടിലെത്തി. നേരം വൈകുന്നതെ ഉണ്ടായിരുന്നൊള്ളു. വണ്ടി എത്തുന്നതും കാത്ത് അമ്മയവിടെ ഉണ്ടാകുമെന്ന് കരുതിയ എനിക്ക് തെറ്റി. അമ്മയെ ഉമ്മർത്തെങ്ങും കാണാൻ കഴിഞ്ഞില്ല. വണ്ടി വീട്ടുമുറ്റത്തെത്തിയ നേരം അഭിയുടെ ഫോൺ ശബ്ദിച്ചു കാര്യങ്ങളുടെ അവതരണം കേട്ടപ്പോ തന്നെ വിളിച്ചത് അമലാണെന്ന് മനസ്സിലാക്കിയ ഞാൻ നേരെ ഉള്ളിലേക്ക് നടന്നു. വീടും തുറന്നിട്ട് അമ്മയിതെങ്ങോട്ടിറങ്ങിയെന്ന് ആലോചിച്ച് ഞാനുള്ളിലേക്ക് കേറി. അമ്മേ….! അമ്മോ…..!!! നീട്ടിയ വിളി അകത്തളത്തിൽ മുഴങ്ങിയതല്ലാതെ ആളെ അവിടെങ്ങും കണ്ടില്ല. ഞാനെൻ്റെ റൂമിലേക്ക് കയറി വസ്ത്രമെല്ലാം മാറി ഫാനുമിട്ട് കട്ടിലിൽ ഇരുന്നു. പതിവില്ലാതെ കുറച്ച് ദൂരം കാലുമടക്കി ഇരുന്നതിൻ്റെയാകാം കാലിനൽപ്പം വേദന അനുഭപ്പെട്ടു.  അവിടെ കിടന്ന കസേര അടുത്തേക്ക് നീക്കിയിട്ട് കാലതിൽ വെച്ചിരുന്ന നേരം മുറ്റത്ത് അമ്മയുടെ ഒച്ച കേട്ടു.  ആ കയ്യോടെ എല്ലാം അവൻ പറഞ്ഞോളും ഇനി കരച്ചില് മാത്രം ഞാൻ കണ്ടാമതി എന്ന് ഉളളിൽ വിചാരിച്ച് ഞാനങ്ങനെ ഫാനിൻ്റെ ചലനവും നോക്കിയിരുന്നു. ആ വേളയിലും മനസ്സിൽ ഇന്ന് അവസാനം കേറിയ വീട്ടിൽ വെച്ച് കണ്ട ആ കൊച്ചു കുട്ടിയെ കുറിച്ചുള്ള ഓർമ്മയായിരുന്നു. നല്ല ഓമനത്തമുള്ള എവിടോ കണ്ടുമറന്നമുഖത്തോട് സാമ്യമുള്ള ഒരു കുട്ടി മുഖം. ആരാരിക്കും അവളുടെ മാതാപിതാക്കൾ. എന്തിന് അതിനെ ഇന്നവിടെ ആ വീട്ടിലേക്ക് പകരം ജോലിക്കായ് വിട്ടു. അങ്ങനൊരു നൂറു ചോദ്യങ്ങളെൻ്റെ ഉള്ളിലൂടെ നിര നിരയായ് കടന്നുപോയി.

” എന്താ മോനെ കാലിന്  വേദന ഉണ്ടോ….? ” അമ്മയാണ്… വിഷമമൊന്നും കാണാനില്ല മുഖത്ത്. ഇനി അവൻപറഞ്ഞില്ലെ. പറഞ്ഞപോലെ ഫോണിലാരുന്നെല്ലോ അവൻ അപ്പോ പറഞ്ഞു കാണില്ല.

” പതിവില്ലാതെ ഇന്നിത്രേം യാത്ര ചെയ്തില്ലെ അമ്മെ അതിൻ്റെയാ. യാത്രക്ക് ഫലമാണേൽ കിട്ടിയതുമില്ല. ”

“ഓരോന്നിനും അതിൻ്റേതായ സമയമുണ്ട് മോനെ. ഒരു സമയത്ത് കല്യാണക്കാര്യം നിൻ്റെ മുൻപിൽ അവതരിപ്പിക്കാൻ കഴിഞ്ഞിരുന്നോ…? ഇല്ലാലോ..

ഇപ്പൊ അതിൽ നിന്ന് മാറ്റം വന്നില്ലേ. ഇനി സമയമാകുമ്പോൾ എൻ്റെ കുട്ടിക്ക് ഇഷ്ടമായ ഒരു കൊച്ചിനെ ദൈവം കാട്ടിത്തെരും. അതുവരെ ശ്രമിക്കുക തന്നെ. നമ്മുടെ ഭാഗത്ത് നിന്ന് അതെല്ലെ ചെയ്യാൻ കഴിയൂ…”

“ആഹാ എന്താ ഒരു വാക്ചാതുര്യം കൊള്ളാലോ ഗൗരിക്കുട്ടിയെ…” ഇതും പറഞ്ഞു അമ്മയുടെ കവിളിൽ ഒന്ന് മെല്ലെ പിച്ചി…

” വിടെടാ അങ്ങട്ട് അഹങ്കാരി… ഞാൻ പോയി നിങ്ങൾക്ക് ചായ എടുക്കട്ട്.”

“ആ എന്നാ പിന്നങ്ങനെ ആവട്ടെ.”

Recent Stories

The Author

രക്ഷാധികാരി ബൈജു

13 Comments

  1. രക്ഷാധികാരി ബൈജു

    അതെ ഭായ് കുറച്ച് ഏറെ ആയി. പണിയുടെ തിരക്ക് ഉണ്ടാരുന്നു അതാണ്. പിന്നെ ഒറ്റ സ്‌ട്രെച്ചിന് എഴുതാൻ അറിയുകയും ഇല്ല അതൂടെ ആയപ്പോ മാസങ്ങൾ വൈകി 🤗😊

  2. Super😄😄😄😄😄😉😉😉😉

    1. രക്ഷാധികാരി ബൈജു

      🤗💖

  3. 💝💝💝💝

    1. രക്ഷാധികാരി ബൈജു

      💖💖💖

  4. Nhn previous parts thappatte orormma kittunnilla…. ee part nice aanu✌

    1. രക്ഷാധികാരി ബൈജു

      ഒരുപാട് സന്തോഷം 💖💖✨

  5. Maashe, you are an excellent writer… very good story… one and only problem is the time gap between the parts

    1. രക്ഷാധികാരി ബൈജു

      വളരെ സന്തോഷം അങ്ങനെ തോന്നിയതിൽ ❤️🙏🏼. ഒറ്റ strechinu ഇരുന്ന് ഒരുപാട് എഴുതാനും കുറച്ച് എഴുതാനും ഉള്ള ടാലൻ്റ് ഇല്ലാത്തോണ്ടാ താമസിക്കുന്നതും പേജ് കുറയുന്നതും. ഇനി കഴിവതും താമസിക്കാതെ എഴുതി ഇടാൻ ശ്രമിക്കാം ഞാൻ. അഭിപ്രായത്തിന് ഒത്തിരി നന്ദി 💖💖💖

  6. നിധീഷ്

    ♥♥♥

    1. രക്ഷാധികാരി ബൈജു

      💖💖

  7. Vayichappol ishtam aaya oru story aane backi ezhuthanam

    1. രക്ഷാധികാരി ബൈജു

      തീർച്ചയായും എഴുതും. അഭിപ്രായത്തിന് ഒത്തിരി നന്ദി ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com