∆ ആഴങ്ങളിൽ ∆ 4 [രക്ഷാധികാരി ബൈജു] 76

Views : 4268

അങ്ങനെ ആ സംഭാഷണം അവിടെ നിർത്തി  ഞാൻ്റെയും , അമ്മ അമ്മയുടെയും കാര്യങ്ങള് നീക്കി. ഇന്ന് സ്കൂളിൽ എക്സിബിഷൻ തുടങ്ങുന്നതിനാൽ ഞാൻ ആഹാരം കഴിച്ച ശേഷം വീട്ടിൽ നിന്നും നേരത്തെ ഇറങ്ങി. സ്കൂളിൽ ഞാനെത്തുന്നതിനും മുൻപേ മനോജ് സാർ അവിടെ ഉണ്ടായിരുന്നു. ഞാനൂടെ എത്തിയ ശേഷം ക്രമീകരണങ്ങൾ എല്ലാം ഒന്നുകൂടി വിലയിരുത്തി ഓരോരുത്തർക്കുള്ള ഡ്യൂട്ടികൾ ഞങ്ങൾ ചിട്ടപ്പെടുത്തി. എല്ലാം പരുപാടികളും ചാർട്ട് ചെയ്ത മുറക്ക് ആ ദിവസം നടന്നു. അതിന് പിറ്റെ ദിവസം ഉച്ചക്കുള്ള ആഹാരം കഴിച്ചു കൈ കഴുകുന്നതിനായി ഞാനും മനോജ് സാറും ഹരിത ടീച്ചറും കൂടി വരാന്തയിൽ കൂടി പോയപ്പോഴാണ്  അപ്രതീക്ഷിതമായി

പുറകിൽനിന്നും….

” ഹരിയേട്ടാ…” എന്നൊരു വിളി. വിളികേട്ട്

തിരിഞ്ഞു നോക്കിയപാടെ ആളെ എനിക്കു മനസ്സിലായി രേണുകയായിരുന്നു. ഞാൻ രണ്ടാമത് പെണ്ണുകണ്ട പെൺകുട്ടി. അവള് ചിരിച്ചും കൊണ്ട് എൻ്റെ നേരെ നടന്നു വരികയാണ്. അവള് വരുന്നതും കണ്ട് സാറും ടീച്ചറും എന്നെ ആപത ചൂടം നോക്കുന്നുണ്ട് ആരാ ഇതെന്ന ഭാവത്തിൽ. ഇവരോടിതെന്തു പറയുമെൻ്റെ  ഈശ്വരാ എന്നു ഞാനും ഉള്ളിൽ പറയുന്നെങ്കിലും അവളെന്തിനിവിടെ വന്നു എന്നതായി എൻ്റെ ചിന്ത. അവൾ  അരികെ വന്നതും ഞാനാദ്യം അവളോട് തിരക്കി.

” അല്ല നീ എന്താ ഇവിടെ…?  എക്സിബിഷൻ കാണാൻ വന്നതാണോ ? ”

 

” അല്ലേട്ടാ ഞാൻ അമ്മൂനേം കൂട്ടി വന്നതാ. അവളുടെ സ്കൂളിൽ നിന്നും ഇന്നാരും പരുപാടിക്കില്ല.”

 

” അതിനെന്തിനാ നീ വന്നെ. അവിടെ ടീച്ചർമാരാരുമില്ലായിരുന്നോ അല്ലേൽ അവളുടെ വീട്ടിൽ ആരുമില്ലേ…? ”

 

” സ്കൂളിൽ നിന്നും ഒറ്റക്കൊരു കുട്ടിയെ കൂട്ടി ആരും വരില്ല. പിന്നെ അവളുടെ അമ്മക്ക് ജോലിക്ക് പോകണം. ഏട്ടന് അമ്മുനെ അറിയാം അന്ന് വീട്ടില് വന്നപ്പോ അപ്പുറത്തെ വീട്ടിൽ നിന്ന കുട്ടി…”

 

” ആ ഓർക്കുന്നുണ്ട്. എന്നിട്ട് കുട്ടി എവിടെ ?”

 

” അവളെ കഴിപ്പിച്ച ശേഷം അവളുടെ പരിപാടി നടക്കുന്ന ഹാളിലാക്കി. ഞാൻ കഴിക്കാൻ ഇറങ്ങിയതാ.”

 

“ആണോ എന്നാ ദാ ആ കാണുന്ന ബിൽഡിംഗിൻ്റെ പുറകിലെ സെക്ഷനിലാ ക്യാൻ്റീൻ. അവിടെ ചെന്ന് കഴിച്ചോ ഹരിസാറ് പറഞ്ഞയിച്ചൂന്ന് പറഞ്ഞാമതി.”

 

“അല്ലേട്ടാ എൻ്റെ കയ്യിൽ പൈസയൊക്കെ ഉണ്ട്…”

 

“ആ അത് കയ്യില് വെച്ചോ. ഞാൻ പറഞ്ഞെ അങ്ങോട്ട് കേട്ടാ മതി പോയി കഴിക്ക് നീ.”

 

ഞാനാ പറഞ്ഞതും കേട്ടവൾ പിന്നേം പറയാൻ നിന്നില്ല എന്നെയൊന്ന് നോക്കിയ

ശേഷം  നടന്നുനീങ്ങി. ഞങ്ങൾ കൈ കഴുകുവാനും.

 

” നല്ല ഒരു കുട്ടി അല്ലെ മനോജ് സാറെ…”

Recent Stories

The Author

രക്ഷാധികാരി ബൈജു

13 Comments

  1. രക്ഷാധികാരി ബൈജു

    അതെ ഭായ് കുറച്ച് ഏറെ ആയി. പണിയുടെ തിരക്ക് ഉണ്ടാരുന്നു അതാണ്. പിന്നെ ഒറ്റ സ്‌ട്രെച്ചിന് എഴുതാൻ അറിയുകയും ഇല്ല അതൂടെ ആയപ്പോ മാസങ്ങൾ വൈകി 🤗😊

  2. Super😄😄😄😄😄😉😉😉😉

    1. രക്ഷാധികാരി ബൈജു

      🤗💖

  3. 💝💝💝💝

    1. രക്ഷാധികാരി ബൈജു

      💖💖💖

  4. Nhn previous parts thappatte orormma kittunnilla…. ee part nice aanu✌

    1. രക്ഷാധികാരി ബൈജു

      ഒരുപാട് സന്തോഷം 💖💖✨

  5. Maashe, you are an excellent writer… very good story… one and only problem is the time gap between the parts

    1. രക്ഷാധികാരി ബൈജു

      വളരെ സന്തോഷം അങ്ങനെ തോന്നിയതിൽ ❤️🙏🏼. ഒറ്റ strechinu ഇരുന്ന് ഒരുപാട് എഴുതാനും കുറച്ച് എഴുതാനും ഉള്ള ടാലൻ്റ് ഇല്ലാത്തോണ്ടാ താമസിക്കുന്നതും പേജ് കുറയുന്നതും. ഇനി കഴിവതും താമസിക്കാതെ എഴുതി ഇടാൻ ശ്രമിക്കാം ഞാൻ. അഭിപ്രായത്തിന് ഒത്തിരി നന്ദി 💖💖💖

  6. നിധീഷ്

    ♥♥♥

    1. രക്ഷാധികാരി ബൈജു

      💖💖

  7. Vayichappol ishtam aaya oru story aane backi ezhuthanam

    1. രക്ഷാധികാരി ബൈജു

      തീർച്ചയായും എഴുതും. അഭിപ്രായത്തിന് ഒത്തിരി നന്ദി ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com