∆ ആഴങ്ങളിൽ ∆ 4 [രക്ഷാധികാരി ബൈജു] 76

Views : 4268

അങ്ങനമ്മ അടുക്കളയിലേക്ക് പോയി. അല്പ നേരം അമലുമായി സംസാരശേഷം അഭി റൂമിലേക്കെത്തി.

” എന്ത് പറഞ്ഞെടാ അവൻ. നീ ഇന്ന് നടന്ന കാര്യങ്ങള് മൊത്തം വിവരിച്ചു കാണും അല്ലെ…?”

 

“ഓ വിവരിക്കേണ്ട കാര്യമൊന്നുമില്ല അവനറിയാരുന്നു ഇന്നൊന്നും നടക്കില്ലെന്ന് കാരണം ഞാൻ പോയത് ഹരി സാറിനൊപ്പമല്ലെ…”

 

“എടാ ഞാൻ… ഞാൻ ശ്രമിക്കാഞ്ഞിട്ടാണോ.എന്ത് ചെയ്യാനാ ഞാനിങ്ങനായി പോയി…!”

 

“ആ നീ അത് വിട്ടുകള നമുക്ക് വേറെ നോക്കാം…”

ഇങ്ങനെ ഞാനും അഭിയും ഒന്നും രണ്ടും പറഞ്ഞിരുന്ന നേരം ചായയുമായി അമ്മ എത്തി ചായകുടിയിലും സംസാരത്തിൽ ഞങ്ങൾക്കൊപ്പം കൂടി അങ്ങനെ സന്ധ്യ മയങ്ങിയപ്പോ യാത്രപറഞ്ഞവൻ വീട്ടിലേക്ക് പോയി. പിന്നെല്ലാം പതിവുപോലെ കുളി വായന അത്തായം ഉറക്കം എന്ന ചിട്ടയോടെ സമയം കടന്നു പോയി പിറ്റേന്ന് അവിധിക്ക് ശേഷം വീണ്ടും സ്കൂളിലേക്ക് അങ്ങനെ രണ്ടാഴ്ച പണ്ടത്തെ പതിവ് ജീവിത ശൈലി തെറ്റാതെ കടന്നു പോയി. അവന്മാരുടെ കമ്പനിയിൽ ജോലി തിരക്ക് കൂടിയ കാരണം രണ്ടാഴ്ച വീട്ടില് വന്നില്ല ഫോൺ വിളിയിൽ കാര്യങ്ങൾ പറഞ്ഞ് അങ്ങനെ പോയി. മൂന്നാമാഴ്ചയുടെ രണ്ടാം ദിനം സ്കൂളിൽ ടീച്ചേഴ്സിൻ്റെയൊരു അടിയന്തര യോഗം വിളിച്ചു. ജില്ലാതല സയൻസ് എക്സിബിഷൻ ഞങ്ങളുടെ സ്കൂളിൽ നടത്തുന്നു വരുന്ന ആഴ്‌ച്ച. അതിൻ്റെ കാര്യങ്ങൾ ചർച്ച ചെയ്യാൻ വേണ്ട യോഗമാണെന്ന് മീറ്റിംഗിൻ്റെ മുഖവരയെന്നോണം പ്രിൻസിപ്പൽ പറഞ്ഞു നിർത്തി. പിന്നെ എക്സിബിഷൻ ഭംഗിയാക്കാൻ വേണ്ട നിർദ്ദേശങ്ങൾ ചർച്ചകൾ എല്ലാം തകൃതിയായി നടന്നു.

” ഇനി നമ്മുക്ക് ഈ നടക്കുന്നനതായ  എക്സിബിഷന് ഒരു കോ-ഓർഡിനേറ്ററെ കണ്ടെത്തണം. ആ മൂന്ന് ദിവസം എക്സിബിഷൻ്റെ മുഴുവൻ ചുമതലകൾ കൃത്യമായി നിർവഹിക്കാൻ കഴിവുള്ള ഒരാൾ ഹയർ സെക്കൻഡറി സെക്ഷനിലെ അദ്ധ്യാപകരായാൽ  അത്രേം നന്ന്  എന്നു കരുതി ഹൈസ്കൂൾ അദ്ധ്യാപകർ ആയിക്കൂടാന്നില്ല കേട്ടോ. എല്ലാവർക്കും നിർദ്ദേശിക്കാം. ഇത്രേം പറഞ്ഞുവെച്ച് പ്രിൻസിപ്പൽ തൻ്റെ കസേരയിൽ ഇരുന്നു….”

 

Recent Stories

The Author

രക്ഷാധികാരി ബൈജു

13 Comments

  1. രക്ഷാധികാരി ബൈജു

    അതെ ഭായ് കുറച്ച് ഏറെ ആയി. പണിയുടെ തിരക്ക് ഉണ്ടാരുന്നു അതാണ്. പിന്നെ ഒറ്റ സ്‌ട്രെച്ചിന് എഴുതാൻ അറിയുകയും ഇല്ല അതൂടെ ആയപ്പോ മാസങ്ങൾ വൈകി 🤗😊

  2. Super😄😄😄😄😄😉😉😉😉

    1. രക്ഷാധികാരി ബൈജു

      🤗💖

  3. 💝💝💝💝

    1. രക്ഷാധികാരി ബൈജു

      💖💖💖

  4. Nhn previous parts thappatte orormma kittunnilla…. ee part nice aanu✌

    1. രക്ഷാധികാരി ബൈജു

      ഒരുപാട് സന്തോഷം 💖💖✨

  5. Maashe, you are an excellent writer… very good story… one and only problem is the time gap between the parts

    1. രക്ഷാധികാരി ബൈജു

      വളരെ സന്തോഷം അങ്ങനെ തോന്നിയതിൽ ❤️🙏🏼. ഒറ്റ strechinu ഇരുന്ന് ഒരുപാട് എഴുതാനും കുറച്ച് എഴുതാനും ഉള്ള ടാലൻ്റ് ഇല്ലാത്തോണ്ടാ താമസിക്കുന്നതും പേജ് കുറയുന്നതും. ഇനി കഴിവതും താമസിക്കാതെ എഴുതി ഇടാൻ ശ്രമിക്കാം ഞാൻ. അഭിപ്രായത്തിന് ഒത്തിരി നന്ദി 💖💖💖

  6. നിധീഷ്

    ♥♥♥

    1. രക്ഷാധികാരി ബൈജു

      💖💖

  7. Vayichappol ishtam aaya oru story aane backi ezhuthanam

    1. രക്ഷാധികാരി ബൈജു

      തീർച്ചയായും എഴുതും. അഭിപ്രായത്തിന് ഒത്തിരി നന്ദി ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com