“എന്തിനാമ്മെ പേടിക്കുന്നെ. എൻ്റെ ഫോണിൽ നിന്നും മറ്റാരേലും വിളിച്ച് വിവരം അറിയിക്കുന്ന നേരം മാത്രം പേടിച്ചാ മതി കേട്ടോ….”
” ഹ… എന്തോ പറഞ്ഞാലും അഹങ്കാരവർത്തമാനമേ വായീന്ന് വരൂ. മതിയിനി വിശദീകരണം പോയി കുളിക്കാൻ നോക്ക് ഞാൻ ചായ എടുക്കാം…”
“അല്ല ഗൗരികൊച്ച് പിണങ്ങിയോ…”
“നിന്ന് കൊഞ്ചാതെ പോയി കുളിക്കെടാ…”
ആ ശാസന കേട്ട ശേഷം അവിടെയധികം നിന്നില്ല നേരെ റൂമിലെത്തി. പിന്നെ പതിവ് കുളിയും പാസാക്കി ഞാൻ മെല്ലെ ഹാളിലേക്ക് ചെന്നു. ടിവി ഓണാക്കിയ ശേഷം ന്യൂസ് ചാനലും വെച്ച് കണ്ടിരുന്ന നേരം അമ്മ ചായയുമായ് വന്നു. പിന്നെ ന്യൂസിനൊപ്പം നാട്ടുകാര്യവും വീട്ടുകാര്യവുമൊക്കെ പറഞ്ഞു ഞങ്ങളിരുന്നു. പിന്നീട് പതിവുപോലെ അത്താഴം കഴിച്ചശേഷം കിടന്നു.
എന്നും കിടക്കുമ്പോൾ ഉറങ്ങുവാൻ മടിയുള്ള എനിക്ക് കട്ടിലിൽ കിടന്നതുമാത്രം ഓർമ്മയുണ്ട്. ഇന്നത്തെ അലച്ചിലിൻ്റെയും പണിയുടെയും ഒക്കെയാവും. ഉറക്കത്തിൻ്റെ ഉച്ചസ്ഥായിയിൽ എത്തി നിൽക്കെ എന്നെ ഒരു സ്വപ്നം പിടിച്ചുണർത്തി. ഉണർന്നപാടെ ഞാൻ മൊബൈലെടുത്ത് സമയം നോക്കി
” 4:56 am “. എന്താണപ്പാ ഇതിപ്പൊ ഇങ്ങനൊരു സ്വപ്നം അതും വെളുപ്പ് കൂട്ടി. ആ എന്തേലുമാട്ട് ഏതായാലുമാ ഉറക്കമങ്ങ് പോയി ഇനിയിപ്പോ കിടന്നാലും ഉറങ്ങില്ല. പിന്നെ ഒന്നും നോക്കിയില്ല നേരെ പ്രഭാതകർമ്മങ്ങൾ കഴിഞ്ഞ് ഒരു കട്ടനിടാമെന്നുകരുതി അടുക്കളയിൽ കേറി . എനിക്കും അമ്മക്കും ഓരോ കട്ടനിടും നേരം
അടുക്കളയിൽ എന്താടാ അനക്കമെന്ന് ചോദിച്ച് അമ്മയെത്തി.
“അല്ല പതിവില്ലാതെ നീ എന്താ ഈ നേരം അടുക്കളയില്. സാധാരണ എൻ്റെ വിളിക്ക് ഉണരുന്നോനാ. ഇതിപ്പൊ ഇതെന്തു പറ്റി..? ”
“ഓ ഒന്നുമില്ലന്നെ. ഒരു സ്വപ്നം കണ്ടുണർന്നതാ. പിന്നെ ഉറക്കം വന്നില്ല…”
” ഉറക്കം കെടുത്താൻ മാത്രം എന്താടാ വല്ല ദുസ്വപ്നവുമാരുന്നൂ ?”
” ഒരു കല്യാണമാണ് അമ്മെ സ്വപ്നം”
” ആഹാ അപ്പോ എൻ്റെ മോനത് ദു:സ്വപനം തന്നെയാ തെറ്റിയില്ല എനിക്ക് ഇതും പറഞ്ഞ് അമ്മ ചിരിച്ചു.”
“ദേ ഗൗരിയെ ചുമ്മാ കിണിക്കല്ലെ. ഞാൻ കാര്യായിട്ടാ…”
” ആന്നോ ആ നീ പറ എന്നിട്ട് ബാക്കി….”
” പെണ്ണിൻ്റെ കൈ പിടിച്ച് ഞാൻ മണ്ഡപത്തിൽ നിന്നും ഇറങ്ങുന്നതാണ് രംഗം. പക്ഷെ പെണ്ണിൻ്റെ കൈ ഒരു മുതിർന്നാൽദേറ്റ്5ട്ട്ട5555 കൈ പോലെയല്ല തോന്നിയത് അതാണ് ഞാൻ….”
” ആഹാ ഇതാപ്പോ നന്നായെ. നീ പോയ് വേറെ പണി നോക്ക് ചെക്കാ വല്യ സ്വപ്നം പോലും…”
“അല്ലമ്മേ അത്… വെളുപ്പിന് കണ്ട സ്വപ്നം ഫലിക്കുമെന്നെല്ലെ…”
” അതിപ്പോ ഫലിക്കുമ്പോളെല്ലെ… അന്നേരം നോക്കാമത്…”
അതെ ഭായ് കുറച്ച് ഏറെ ആയി. പണിയുടെ തിരക്ക് ഉണ്ടാരുന്നു അതാണ്. പിന്നെ ഒറ്റ സ്ട്രെച്ചിന് എഴുതാൻ അറിയുകയും ഇല്ല അതൂടെ ആയപ്പോ മാസങ്ങൾ വൈകി ??
Super?????????
??
????
???
Nhn previous parts thappatte orormma kittunnilla…. ee part nice aanu✌
ഒരുപാട് സന്തോഷം ??✨
Maashe, you are an excellent writer… very good story… one and only problem is the time gap between the parts
വളരെ സന്തോഷം അങ്ങനെ തോന്നിയതിൽ ❤️??. ഒറ്റ strechinu ഇരുന്ന് ഒരുപാട് എഴുതാനും കുറച്ച് എഴുതാനും ഉള്ള ടാലൻ്റ് ഇല്ലാത്തോണ്ടാ താമസിക്കുന്നതും പേജ് കുറയുന്നതും. ഇനി കഴിവതും താമസിക്കാതെ എഴുതി ഇടാൻ ശ്രമിക്കാം ഞാൻ. അഭിപ്രായത്തിന് ഒത്തിരി നന്ദി ???
♥♥♥
??
Vayichappol ishtam aaya oru story aane backi ezhuthanam
തീർച്ചയായും എഴുതും. അഭിപ്രായത്തിന് ഒത്തിരി നന്ദി ❤️