ഒരു നീണ്ട കയ്യടിയോടെ എല്ലാവരും അത് ഏറ്റെടുത്തു. മീറ്റിംഗ് കഴിഞ്ഞ് മനോജ് സാറ് എൻ്റെ ഒപ്പമാണ് വീട്ടിലേക്ക് തിരിച്ചത്. പല കാര്യങ്ങളും ആ വേളയിൽ അദ്ദേഹം പറഞ്ഞു. വീട്ടിലെത്തിയ ശേഷം പതിവ് കുളികഴിഞ്ഞ് ചായകുടിക്കുന്ന വേളയിൽ കാര്യങ്ങൾ അമ്മയോടും പറഞ്ഞു. കാലങ്ങൾക്ക് ശേഷം ചെറിയ ഉണർവോടെ എന്നെ കണ്ട അമ്മ തെല്ല് സന്തോഷിച്ചതായി എനിക്ക് തോന്നി.
വരുന്ന ബുധൻ മുതലാണ് പരിപാടി അതിനാൽ തന്നെ പിന്നീടുള്ള ദിവസങ്ങൾ നല്ല തിരക്കായിരുന്നു. കുട്ടികളും സാറുമ്മാരും ഒറ്റക്കെട്ടായി കൂടെ നിന്നതിനാൽ കാര്യങ്ങൾ ഉദ്ദേശിച്ചതിലും ഭംഗിയായി നടന്നു. തിരക്ക് തുടങ്ങിയ അന്നുമുതൽ ദിവസവുമുള്ള നിൽപ്പിൻ്റെയാവും കാലിന് നല്ല വേദന അനുഭവപ്പെടുമായിരുന്നു എന്നിരുന്നാലും പരിപാടിയുടെ തലേന്ന് കാര്യങ്ങൾ എല്ലാം തീർത്ത് മനോജ് സാറിനൊപ്പം സ്ക്കൂളിൻ്റെ പഠികെട്ടിലിരുന്നപ്പോ എന്തെന്നില്ലാത്ത ഒരു സന്തോഷം ആ വേദനയൊക്കെ മായിച്ചൂന്ന് വേണം പറയാൻ.
” മനോജ് സാറെ ഒരുപാട് നന്ദിയുണ്ട് കേട്ടോ. ഞാനൊരിക്കലും ഇങ്ങനെ ഒക്കെ ചെയ്യാൻ കഴിയുമെന്ന് വിചാരിച്ചില്ല…”
” ഹരി സാറെ നിങ്ങൾക്ക് നിങ്ങളുടെ കുഴപ്പമെന്താണെന്ന് അറിയുമോ…?
നിങ്ങള് നിങ്ങളെ തന്നെ വിലയിരുത്തും. അങ്ങനെ ഒരിക്കലും ചെയ്യരുതെടോ. നിങ്ങള് ജീവിക്കുക. തനിക്ക് ചെയ്യാൻ കഴിയില്ലെന്ന് മറ്റുള്ളോർ പറയുന്നത് ചെയ്ത് കാട്ടിക്കൊടുക്കു. Just enjoy your life. അതാണ് വേണ്ടത് അപ്പൊ പിന്നെ ജീവിതത്തിൽ എക്സ്ക്യൂസെസ് കാണില്ല. ”
” സാറ് പറഞ്ഞത് ശെരിയാ ഒരു പരിധി വരെ. ഞാൻ എന്നെ തന്നെ വിലയിരുത്താറുണ്ടായിരുന്നു. പക്ഷെ ഇനിയത് ഉണ്ടാവില്ല. എന്നാലും ഒരുകാര്യം ചോദിക്കാതിരിക്കാൻ വയ്യ. നിങ്ങള് മുൻപ് വെല്ല മോട്ടിവേഷ്ണൽ സ്പീക്കറും ആയിരുന്നോ സാറെ…? അല്ല എന്താ ഒരു വാചകം…”
” അതിന് സ്പീക്കറൊന്നും ആവേണ്ടടോ. ലൈഫ് എൻജോയ് ചെയ്താ മതി…”
“മ്മ്മ എന്നാ നമുക്കങ്ങോട്ട് നീങ്ങാം”
അങ്ങനെ കുറച്ച് നേരത്തെ ആ സംസാരം അവസാനിപ്പിച്ച് ഞങ്ങൾ സ്കൂളിലെ ഒരുക്കം ഒന്നുകൂടി വിലയിരുത്തിയ ശേഷം വീട്ടിലേക്കു നീങ്ങി.
നേരം അല്പം വൈകിയതിനാൽ മനോജ് സാറിനെ വീട്ടിലേക്കു ആക്കിയ ശേഷമാണ് ഞാൻ വീട്ടിലേക്കു പോയത്. എൻ്റെ വരവും കാത്ത് ഉമ്മറത്ത് അമ്മയിരിക്കുന്നത് റോഡിൽ നിന്നേ കാണാം.
“ഇനെന്താ ഇത്രേം വൈകിയെ മോനെ. എത്തേണ്ട നേരം കഴിഞ്ഞിട്ടും കാണാഞ്ഞപ്പോ ഞാനൊന്ന് പേടിച്ചു.”
അതെ ഭായ് കുറച്ച് ഏറെ ആയി. പണിയുടെ തിരക്ക് ഉണ്ടാരുന്നു അതാണ്. പിന്നെ ഒറ്റ സ്ട്രെച്ചിന് എഴുതാൻ അറിയുകയും ഇല്ല അതൂടെ ആയപ്പോ മാസങ്ങൾ വൈകി ??
Super?????????
??
????
???
Nhn previous parts thappatte orormma kittunnilla…. ee part nice aanu✌
ഒരുപാട് സന്തോഷം ??✨
Maashe, you are an excellent writer… very good story… one and only problem is the time gap between the parts
വളരെ സന്തോഷം അങ്ങനെ തോന്നിയതിൽ ❤️??. ഒറ്റ strechinu ഇരുന്ന് ഒരുപാട് എഴുതാനും കുറച്ച് എഴുതാനും ഉള്ള ടാലൻ്റ് ഇല്ലാത്തോണ്ടാ താമസിക്കുന്നതും പേജ് കുറയുന്നതും. ഇനി കഴിവതും താമസിക്കാതെ എഴുതി ഇടാൻ ശ്രമിക്കാം ഞാൻ. അഭിപ്രായത്തിന് ഒത്തിരി നന്ദി ???
♥♥♥
??
Vayichappol ishtam aaya oru story aane backi ezhuthanam
തീർച്ചയായും എഴുതും. അഭിപ്രായത്തിന് ഒത്തിരി നന്ദി ❤️