നിമിഷങ്ങൾ കടന്നു പോയി ആരും ഒന്നും ശബ്ദിക്കുന്നില്ല. ആർക്കും അത്രേം വലിയ തലവേദന തലയിൽ ചുമക്കാൻ കഴിയില്ലെന്നു സാരം. അങ്ങനെ ഇരുന്ന വേളയിലാണ് മനോജ് സാർ പെട്ടന്ന് എഴുനേൽക്കുന്നതു കണ്ടത്. അല്ലേലും വെല്ലുവിളികൾ സ്വയം സ്വീകരിക്കുന്ന ഒരു മനുഷ്യനാണ് പുള്ളി. ഇത് അങ്ങേരെ കൊണ്ടേ പറ്റൂ എന്ന് ഞാൻ മനസ്സിലോർത്തിരുന്നു.
“ടീച്ചറെ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഈ കാര്യം വെടിപ്പായി ചെയ്യാൻ കഴിയുന്ന ഒരാളെ ഒള്ളു അത് ഹരി സാറാണ്. പിള്ളേര് അല്പമെങ്കിലും സ്നേഹത്തോടെ പെരുമാറുക പുള്ളീടെ പക്കൽ മാത്രമാണ് അതുകൊണ്ട് തന്നെ ഈ കാര്യത്തിലെ മികച്ച ഓപ്ഷൻ അദ്ദേഹം മാത്രമാണ്.” ഒരു ഞെട്ടലോടെയാണ് ഞാൻ മനോജ് സാറിൻ്റെ വാക്കുകൾ കേട്ടത്. പുള്ളി ഏറ്റെടുക്കുന്നതും കാത്തിരുന്ന എനിക്ക് പുള്ളി നല്ല ഒരു പണി തന്നൂന്ന് ഓർത്തപ്പോഴേക്കും അവിടെ കയ്യടി മുഴങ്ങി. ഇവരൊക്കെ ഇതെന്തു ഭാവിച്ചാണ് എനിക്ക് പറയാനുള്ള കാര്യം കേട്ട ശേഷം കയ്യടിച്ചാൽ പോരെ. ഇതും മനസ്സിൽ പറഞ്ഞു ഞാൻ മെല്ലെ എഴുന്നേറ്റു.
” ടീച്ചറെ സാറീ പറഞ്ഞ പോലെ പിള്ളേരുടെ പ്രീതി പിടിച്ചുപറ്റുന്നത് മാത്രമാണോ എക്സിബിഷൻ. സ്ക്കൂളിൻ്റെയും ക്ലാസ്സ് റൂമിൻ്റെയും അറേഞ്ച്മെൻ്റ്സ്, വരുന്ന ഓരോരുത്തർക്കും ബുദ്ധിമുട്ടുണ്ടാവതെ നോക്കേണ്ട ചുമതല, ക്യാൻ്റീൻ അറേഞ്ച്മെൻ്റ്സ്, സ്ക്കൂളിൻ്റെ സേഫ്റ്റി ഇങ്ങനെ നൂറുകൂട്ടം കാര്യങ്ങൾ ഇതിലില്ലെ. പിന്നെ എല്ലാത്തിലും ഉപരി എനിക്കീ കാര്യങ്ങള് ചെയ്യണം എന്ന് ഉളളിൽ ആഗ്രഹം ഉണ്ടായാൽ പോരല്ലോ എൻ്റെ ഈ കാലുകൾ കൂടി അതിനനുവധിക്കണ്ടെ. അതുകൊണ്ട് ദയവു ചെയ്ത് എന്നെ ഈ ചുമതലയിൽ നിന്നും ഒഴിവാക്കണം this is my humble request teacher. ഇത്രയും പറഞ്ഞു ഞാനിരുന്നു.”
എല്ലാവരും നിശബ്ദമായി ആ നിശബ്ദതക്ക് അന്ത്യംകുറിക്കുവാൻ വീണ്ടും മനോജ് സാർ തന്നെ എഴുന്നേറ്റു.
” ഹരി സാറ് പറഞ്ഞ കാര്യം ചിന്തിക്കാതെയാണ് ഞാനദ്ദേഹത്തിൻ്റെ പേര് പറഞ്ഞതെന്ന് ആർക്കേലും തോന്നുന്നുണ്ടോ ഇവിടെ…” ( ആരും മിണ്ടുന്നില്ല… നിശബ്ദം! )
‘സാറ് തുടർന്നു’
എൻ്റെ ഹരി സാറെ നിങ്ങൾക്കു നിങ്ങളുടെ വല്യൂ അറിയാത്തത് കൊണ്ടാണ്. നിങ്ങളീ പറഞ്ഞ കാലിൻ്റെ ആവായിക ജീവിതത്തില് എവിടെയെങ്കിലും എന്തിനെങ്കിലും നിങ്ങൾ ഉപയോഗിച്ചിട്ടുണ്ടോ ? ഈ ജോലി നിങ്ങൾ നേടിയത് പോലും പഠനത്തിൻ്റെ മികവിലൂടെയല്ലെ. ഇപ്പൊ എന്തിനാണ് പിന്നെയാ കാലിനെ പഴിച്ചാരുന്നത് ? പിന്നെ ഒന്നൂടെ… ഈ കാര്യം ഏറ്റെടുക്കാൻ എനിക്കൊരു മടിയും ഉണ്ടായിട്ടില്ല… ഇവിടെ ആരും സ്വയം ഈ കാര്യം ഏറ്റെടുക്കാതെ ഇത് തലവേദനയായി കാണുമ്പോ നിങ്ങൾ തൻ്റെ പരിമിതിയിൽ നിന്നുകൊണ്ട് ഇതു നടത്തുന്നത് എല്ലാവരെയും കാട്ടിക്കൊടുക്കനാണ്. പിന്നെ ഇത്രേം ചുമതല നിങ്ങളുടെ തലയിൽ കെട്ടിവെച്ച് ഞാൻ ഒഴിവാകും എന്ന് തോന്നുന്നുണ്ടോ സാറിന്. ഞാൻ കാണുമൊപ്പം കാര്യങ്ങൾ കഴിയും വരെ.” സാറ് നിർത്തിയിടത്തു നിന്നും എല്ലാവരും അതേറ്റു പിടിച്ചു.
” ഞങ്ങൾ കാണും സാറെ ഒപ്പം…”
എല്ലാവരുടെയും കണ്ണുകൾ എൻ്റെ നേരെ തിരിഞ്ഞ് ഞാൻ മെല്ലെ എഴുന്നേറ്റു…
” ഞാനിതേറ്റെടുക്കുന്നു ടീച്ചർ…”
അതെ ഭായ് കുറച്ച് ഏറെ ആയി. പണിയുടെ തിരക്ക് ഉണ്ടാരുന്നു അതാണ്. പിന്നെ ഒറ്റ സ്‌ട്രെച്ചിന് എഴുതാൻ അറിയുകയും ഇല്ല അതൂടെ ആയപ്പോ മാസങ്ങൾ വൈകി ??
Super?????????
??
????
???
Nhn previous parts thappatte orormma kittunnilla…. ee part nice aanu✌
ഒരുപാട് സന്തോഷം ??✨
Maashe, you are an excellent writer… very good story… one and only problem is the time gap between the parts
വളരെ സന്തോഷം അങ്ങനെ തോന്നിയതിൽ ❤️??. ഒറ്റ strechinu ഇരുന്ന് ഒരുപാട് എഴുതാനും കുറച്ച് എഴുതാനും ഉള്ള ടാലൻ്റ് ഇല്ലാത്തോണ്ടാ താമസിക്കുന്നതും പേജ് കുറയുന്നതും. ഇനി കഴിവതും താമസിക്കാതെ എഴുതി ഇടാൻ ശ്രമിക്കാം ഞാൻ. അഭിപ്രായത്തിന് ഒത്തിരി നന്ദി ???
♥♥♥
??
Vayichappol ishtam aaya oru story aane backi ezhuthanam
തീർച്ചയായും എഴുതും. അഭിപ്രായത്തിന് ഒത്തിരി നന്ദി ❤️