“അത് ഞാൻ… ഞാൻ ഹരിയാണ്. സ്കൂൾ മാഷ്…”
“അതെന്താ ഏട്ടാ എന്നെ പെണ്ണ് കാണാൻ വന്ന ഹരിയാണെന്ന് പറയാൻ അത്രക്ക് മടിയാണോ, കൊള്ളാം…”
“ഏയ് അതല്ല ഞാനത് രേണുവിന് പെട്ടന്ന് മനസ്സിലാകാൻ വേണ്ടി പറഞ്ഞതാ… ഇനിയിപ്പോ അങ്ങനെ പറയണമെന്ന് വെച്ചാ അങ്ങനേം പറയാം.
ഞാനാ ഹരി രേണുവിനെ പെണ്ണുകാണാൻ വന്ന മാഷ്…”
“മ്മ് ഇപ്പൊ ഓക്കെ. ആദ്യം നമ്പറ് കണ്ടിട്ട് പരിചയം തോന്നിയില്ല അതാ ഞാൻ ആരാന്ന് ചോദിച്ചെ.ഇനിയിപ്പോ സേവ് ചെയ്യാം ഇടക്ക് ഉപകാരപ്പെട്ടാലോ.”
” ആ സേവ് ചെയ്തോളു എന്ത് ആവിശ്യം ഉണ്ടെങ്കിലും വിളിക്കാൻ മടിക്കണ്ട.”
“ഓക്കെ ഏട്ടാ… അല്ല ഞാൻ സംസാരിച്ചതിനിടക്ക് ചോദിക്കാൻ വിട്ടുപോയി… ഏട്ടൻ എന്താ ഇപ്പൊ വിളിച്ചെ….”
“ആ..അത്….. മ്മ് അത്….. രേണു തിരക്കിലാണോ…?”
“ആ കൊള്ളാം. ഇത്രേം നേരോം ഒരു തിടുക്കവുമില്ലാതെ ഇങ്ങനെ ഏട്ടനോട് സംസാരിച്ചിരുന്ന എനിക്ക് തിരക്ക്…. ഒന്ന് പോയെ… ഏട്ടൻ കാര്യമെമെന്താണെന്നു പറ…”
“അതല്ലന്നേ കോളേജിലാകുമെല്ലോ… എന്തേലും തിരക്കിലാകുമെന്ന് കരുതി… അതാ…”
” ഓ അതാണോ, ശെരിയെന്നാ കേട്ടോ.ഇനിയിപ്പോ ഉച്ചക്ക് ശേഷം ഒരു പ്രോജക്ട് ചെയ്യാൻ വേണ്ടി മാത്രേ തിരികെ കേറേണ്ടതൊള്ളു അതുവരെ സമയമുണ്ട് ഫ്രീയാണ്. ഇനി കാര്യം പറയാല്ലോ അല്ലെ…”
“മ്മ്മ അത്….”
“ആ പറഞ്ഞോ പോരട്ടെ….”
” അത്… നമ്മളന്ന് പറഞ്ഞു നിർത്തിയില്ലേ അമ്മൂൻ്റെ വീട്ടിലെ കാര്യം. ഇടക്ക് അവളെത്തിയതുകൊണ്ട് മുടങ്ങിപ്പോയ അത് ബാക്കി പറയാൻ എപ്പോഴാ സമയമുള്ളതെന്ന് അറിയാൻ വേണ്ടി വിളിച്ചതാ…”
” ഇത് തിരക്കാനാണോ ഏട്ടൻ സ്കൂളിലെ ഈ നേരമില്ലാ നേരത്തിരുന്ന് എന്നെ വിളിച്ചേ…? കൊള്ളാലോ…!”
“ഏയ്… അതിന് ഞാൻ സ്കൂളിലല്ലടോ. വീട്ടിലാണ് ഒരാഴ്ച ലീവെടുത്തു കാലിന് നല്ല വേദനയും നീരുമായി.”
അതെ ഭായ് കുറച്ച് ഏറെ ആയി. പണിയുടെ തിരക്ക് ഉണ്ടാരുന്നു അതാണ്. പിന്നെ ഒറ്റ സ്ട്രെച്ചിന് എഴുതാൻ അറിയുകയും ഇല്ല അതൂടെ ആയപ്പോ മാസങ്ങൾ വൈകി ??
Super?????????
??
????
???
Nhn previous parts thappatte orormma kittunnilla…. ee part nice aanu✌
ഒരുപാട് സന്തോഷം ??✨
Maashe, you are an excellent writer… very good story… one and only problem is the time gap between the parts
വളരെ സന്തോഷം അങ്ങനെ തോന്നിയതിൽ ❤️??. ഒറ്റ strechinu ഇരുന്ന് ഒരുപാട് എഴുതാനും കുറച്ച് എഴുതാനും ഉള്ള ടാലൻ്റ് ഇല്ലാത്തോണ്ടാ താമസിക്കുന്നതും പേജ് കുറയുന്നതും. ഇനി കഴിവതും താമസിക്കാതെ എഴുതി ഇടാൻ ശ്രമിക്കാം ഞാൻ. അഭിപ്രായത്തിന് ഒത്തിരി നന്ദി ???
♥♥♥
??
Vayichappol ishtam aaya oru story aane backi ezhuthanam
തീർച്ചയായും എഴുതും. അഭിപ്രായത്തിന് ഒത്തിരി നന്ദി ❤️