ഹൃദയരാഗം 15 [Achu Siva] 720

Views : 43305

ഹൃദയരാഗം 15

Author : അച്ചു ശിവ

 
വിനയ് അവളെ ഒന്നു നോക്കി …എന്നിട്ട് ഒന്നും മിണ്ടാതെ റൂമിനു വെളിയിലേക്ക് നടന്നു …അവളും  പുറകെ നടന്നു വന്നു വാതിലിനു വെളിയിൽ നിന്നു …അവൾ ഇറങ്ങി  കഴിഞ്ഞപ്പോൾ വിനയ് തിരികെ റൂമിലേക്ക് കയറി …എന്നിട്ട് അവളെ ദേഷ്യത്തോടെ നോക്കികൊണ്ട്‌  അവൾക്കു മുന്നിൽ ആ വാതിൽ കുറച്ചു ശബ്ദത്തോടെ വലിച്ചടച്ചു …….

അവൾ ജീവനില്ലാത്തതു പോലെ അവിടെ തന്നെ കുറച്ചു സമയം നിന്നു പോയി …റൂമിൽ നിന്നു മാത്രം അല്ല വിനയ്ടെ മനസ്സിൽ നിന്നും തന്നെ എന്നെന്നേക്കുമായി പുറത്താക്കിയതാണെന്ന സത്യം അവൾ തിരിച്ചറിയുകയായിരുന്നു …അവൾ കരഞ്ഞു കൊണ്ടു അവിടെ നിന്നും ഓടിപോയി .

അവൾ ബെഡിൽ വന്നു കിടന്നു സങ്കടം മുഴുവൻ കരഞ്ഞു തീർത്തു …..

ഞാൻ ഒരുപാട് തെറ്റുകൾ ചെയ്തിട്ടുണ്ട് ..സമ്മതിക്കുന്നു ….പക്ഷേ ഇത് …ഇത്  ഞാൻ ..നല്ല ഉദ്ദേശ്യം മാത്രമേ എന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളു ….അവൻ ആട്ടിൻ തോലണിഞ്ഞ ഒരു ചെന്നായ ആണെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല …

വിനയേട്ടനോടൊപ്പം ഞാൻ ആഗ്രഹിച്ചത് പോലെ ഒരു ജീവിതം .അതിന്റെ പൂർത്തികരണത്തിന് വേണ്ടി മാത്രമാണ് ഞാൻ എല്ലാം പറഞ്ഞു അവസാനിപ്പിക്കാനായി ഇന്ന് അവിടെ ചെന്നത് ..സ്നേഹിച്ചു ചതിക്കയായിരുന്നു .എന്റെ കുടുംബത്തെ പോലും ഒന്നടങ്കം ഇല്ലാതാക്കിയില്ലേ അവൻ..

ഈ സത്യങ്ങളുടെ ഞെട്ടലിൽ നിന്നും ഞാൻ ഇത് വരെ മുക്തയായിട്ടില്ല … ഈ അവഗണന കൂടി ആകുമ്പോ ചത്തു പോയ മതി എന്ന് തോന്നി പോവാ വിനയേട്ടാ എനിക്ക് …ഇങ്ങനെ വേദനിപ്പിക്കാനാണെങ്കിൽ എന്തിനാ എന്നെ ആ ദുഷ്ടന്റെ കൈയിൽ നിന്നും രക്ഷിച്ചത് …ഞാൻ എന്ന ശല്യം ഇന്നത്തോട് കൂടി ഇല്ലാതാകുമായിരുന്നില്ലേ …അല്ലെങ്കിൽ അന്നത്തേത് പോലെ ദേഷ്യം തീരുന്നത് വരെ എന്നെ തല്ലാമായിരുന്നില്ലേ …ഈ വെറുപ്പ് എനിക്ക് മരണത്തെക്കാളും വേദന സമ്മാനിക്കുന്നതാണ് വിനയേട്ടാ …

അവളുടെ ചിന്തകൾ ഏതൊക്കെയോ തലങ്ങളിലൂടെ സഞ്ചരിച്ചു …അവൾ ബെഡിൽ നിന്നും എഴുനേറ്റ് അവിടെ  തന്നെ മുട്ടിൽ മുഖം ചേർത്ത് വെച്ച് ഇരുന്നു …

വിനയേട്ടന് എന്തൊക്കെയോ തെറ്റിദ്ധാരണകൾ ഉണ്ട് … ..ആ ദുഷ്ടനെ വിനയേട്ടന് നേരത്തെ തന്നെ അറിയാം ..എന്നിൽ നിന്നു എന്തൊക്കെയോ സത്യങ്ങൾ മറയ്ക്കുന്നുണ്ട് …എന്റെ കുടുംബവുമായി വിനയേട്ടന് എന്തോ ഒരു ബന്ധമുണ്ട് …അത് എനിക്കിന്ന് ഉറപ്പായി …പകരം ചോദിക്കാൻ എത്തുമെന്ന് എന്റെ അച്ഛൻ പറഞ്ഞ ആൾ വിനയേട്ടൻ ആയിരിക്കുമോ  .അപ്പൊ വിനയേട്ടന് ഞങ്ങളെയൊക്കെ നേരത്തെ അറിയുമോ …ഒരു എത്തും പിടിയും കിട്ടുന്നില്ലല്ലോ ഈശ്വരാ   …എങ്കിൽ എന്തിനാണ് എല്ലാം ഒളിപ്പിച്ചു വെച്ചു കൊണ്ടു എന്നെ വിവാഹം ചെയ്തത് .കണ്ടു പിടിക്കണം എല്ലാത്തിന്റെയും ഉത്തരം ഉടൻ തന്നെ കണ്ടു പിടിച്ചേ തീരു ..അവൾ കണ്ണുനീർ തുടച്ചു കൊണ്ടു മനസ്സിൽ ഉറപ്പിച്ചു …

ഇങ്ങനെ കരഞ്ഞു കൊണ്ടിരുന്നിട്ടു ഒരു കാര്യവുമില്ല വാസു ..എല്ലാം നിന്റെ ഭാഗത്തു നിന്നു ഉണ്ടായ പിഴവുകൾ തന്നെയാണ് …അതിനു പരിഹാരം കാണാനും നിനക്ക്  കഴിയണം …അവളുടെ മനസ്സ് അവളോട്‌ മന്ത്രിച്ചു …ആ മനസ്സിലെ തെറ്റിദ്ധാരണകൾ എങ്ങനെയും പറഞ്ഞു തിരുത്തണം …കാലു  പിടിച്ചു മാപ്പ് ചോദിക്കണം …പക്ഷേ ഞാൻ ഇനി എന്തൊക്കെ ന്യായീകരണങ്ങൾ നിർത്തിയാലും അതെല്ലാം കള്ളമാണെന്നല്ലേ കരുതൂ ….അവൾ ഒരു സ്വസ്ഥതയും കിട്ടാതെ ബെഡിലേക്ക് വീണ്ടും കിടന്നു .

Recent Stories

The Author

82 Comments

  1. അച്ചു ശിവ ❤❤❤

    മനുഷ്യന്റെ ഇമോഷൻസ് ഇത്രമേൽ വർണിക്കയുന്ന ചുരുക്കം ചില എഴുത്തുകാരിൽ ഒരാളായ താങ്കളെ 🙏🙏🙏
    ഈ ഭാഗം വായിച്ചു മനസും കണ്ണും നിറഞ്ഞത് എനിക്ക് മാത്രമാണോ 🤔🤔🤔

    -മേനോൻകുട്ടി

  2. 💕💕💕💕💕

    1. 💞💞💞💞💞💞💞💞

  3. ഇന്നു വരോ അച്ചൂസ്….😅😅😁

    1. എഴുതാൻ പോണേ ഉള്ളൂ tallreatta… 😁

  4. 🇮‌🇳‌🇹‌🇷‌🇴‌🇻‌🇪‌🇷‌🇹‌

    Innu varuvo

    1. പോസ്റ്റാനുള്ള പേജ് ആയിട്ടില്ല….

  5. ഇപ്പോൾ വലിയ ദുമാന്റ്റ് ആയി കൊഴപ്പമില്ല 👍👍👍👍

    1. 🤔🤔🤔🤔🤔🤔🤔🤔🤔🤔

      ❤️❤️❤️❤️❤️❤️❤️❤️❤️❤️

  6. 💟💟💟💟💟

    1. ❤️❤️❤️❤️

  7. വസുകിയുടെ മുൻപിൽ വിനയുടെ ഒരു ജാടയും നടക്കില്ല…
    ഈ ഭാഗവും ഇഷ്ടമായി..
    സ്നേഹത്തോടെ❤️

    1. സ്നേഹം ഇന്ദൂസ്….. ♥️♥️♥️♥️

  8. ന്റെ mwone ഒരു രക്ഷയുമില്ല… ❤
    Next part വേഗം തരണം ട്ടോ

    1. അധികം ലേറ്റ് ആക്കാതെ തരാൻ മാക്സിമം ശ്രെമിക്കാം…

      നന്ദി, സ്നേഹം 💞💞💞💞💞

  9. Aduth part anu idum

    1. യാതൊരു പിടിയുമില്ല…. 😪

  10. 👑സിംഹരാജൻ

    Achu❤🖤,
    ഞാൻ വിചാരിച്ചപോലെ ഡാർക്ക്‌ സീൻ ആക്കിയില്ലല്ലോ താങ്ക്സ്, അതും നന്നായി അല്ലങ്കിൽ സ്ഥിരം ക്ളീഷേ ആയപൂയെനെയും!!! ഇന്ന് വരെ അപരാജിതനിൽ മുഴുകിപ്പോയ് അത്രക്ക് ആഗ്രഹിച്ച സ്റ്റോറി ആയിരുന്നു, വേറെ കഥ ഒന്നും വന്നത് അറിഞ്ഞില്ല…. വയ്ച്ചു കഴിഞ്ഞപ്പോൾ mk സ്റ്റോറി ഇട്ടു ♥!! ഇത് കഴിഞ്ഞു അത് വയ്ക്കാന്നു കരുതി കാരണം ഇത് നമ്മുടെ ഒക്കെ fav ലിസ്റ്റിൽ ഉള്ളതല്ലേ അതുമല്ല കഴിഞ്ഞ end അത്രക്ക് കടുപ്പം ആയിരുന്നല്ലോ അപ്പോൾ ബാക്കി ന്തെന്നു അറിയാനുള്ളൊരു തുര..
    വിനയ്ക്ക് അവളെ അത്രക്ക് പെട്ടന്നൊന്നും മറക്കാനോ വെറുക്കാനോ കഴിയില്ലെന്നു നമ്മൾക്കും അറിയാം അവൾക്കും അറിയാല്ലോ അല്ലെ 🙄”!? സ്റ്റോറിയുടെ ഈ നിലവാരത്തിൽ തന്നെ മുന്നോട്ടു പോകട്ടെ അവനും അവളും തമ്മിലുള്ള രഹസ്യമൊക്കെ തിരിച്ചറിയുമ്പോൾ ഉള്ള സീൻ ഒക്കെ ഞാൻ നോക്കി ഇരിക്കുവാ പൊളി ആയിരിക്കും അല്ലെ!!!!
    >>>>>>>>>>>>>>>❤🖤❤🖤<<<<<<<<<<<<<<<

    1. 👑സിംഹരാജൻ

      Waiting for നെക്സ്റ്റ് പാർട്ട്‌

      1. രാജാവിന്റെ കമന്റ്‌ കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്ന് നോക്കി ഇരിക്കയായിരുന്നു 😃😃😃😃😃😃😃……❤️❤️❤️❤️❤️❤️…

        പിന്നെ പൊളി ആയിരിക്കും 😇😇😇😇😇

        നിറയെ സ്നേഹം 💕💕💕💕💕

        1. 👑സിംഹരാജൻ

          ❤🖤❤🖤

  11. പാവം പൂജാരി

    ഇഷ്ട്ടായി ♥️♥️♥️👍👍

    1. വളരെ നന്ദി ❤️❤️❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com