ഹൃദയരാഗം 15 [Achu Siva] 721

Views : 43385

ഉം …..അവൾ തളർന്ന മനസ്സോടെ മുറിയിലേക്ക് പോയി വാതിൽ അടച്ചു കുറ്റിയിട്ടു..ആ വാതിലിലൂടെ തന്നെ ഊഴ്ന്നു താഴേക്ക് ഇരുന്നു …വിനയ്ടെ വാക്കുകൾ വീണ്ടും വീണ്ടും അവൾ മനസ്സിലേക്ക് കൊണ്ടു വന്നു …തന്റെ സ്നേഹം തുറന്നു പറഞ്ഞു ആ ഇടനെഞ്ചിന്റെ ചൂടിൽ മുഖം ചേർത്ത് ഇറുകെ പുണർന്നു  നിൽക്കുന്ന നിമിഷം  കിനാവ് കണ്ടാണ് ഇത്രയും ദിവസം തള്ളി നീക്കിയത്  എന്നിട്ട് ഒറ്റ നിമിഷം കൊണ്ടു വെറുമൊരു അന്യയായി തീർന്നില്ലേ ..

അവൾ കട്ടിലിൽ കയറി ചുരുണ്ടു കൂടി കിടന്നു …കരഞ്ഞു കരഞ്ഞു കണ്ണുനീര് വരെ പിണങ്ങി മാറി നിന്നു …

ശാരദാമ്മ വിനയ്നെ ആഹാരം കഴിക്കാൻ വിളിച്ചപ്പോൾ കൈക്കു വേദന ആണെന്ന് പറഞ്ഞു അയാൾ ഒഴിഞ്ഞു മാറി …എങ്കിലും അവരുടെ നിർബന്ധം സഹിക്ക വയ്യാതെ ഒടുവിൽ സമ്മതിച്ചു …സ്പൂൺ ഉപയോഗിച്ചു  ഇടതു കൈ കൊണ്ടു എന്തൊക്കെയോ കഴിച്ചെന്നു വരുത്തി വിനയ് എഴുനേറ്റ് പോയി …രണ്ടു പേരുടെയും പെരുമാറ്റത്തിൽ നിന്നും കാര്യമായ എന്തോ പ്രശ്നമുണ്ടെന്നു ശാരദാമ്മക്ക് ബോധ്യമായി …

അവൾ ഉച്ചയായിട്ടും അതെ കിടപ്പു തന്നെ കിടന്നു …പിന്നെ പതിയെ എഴുനേറ്റ്  ജനാലയുടെ അടുത്തു ചെന്നു നിന്നു  വിദൂരതയിലേക്ക് കണ്ണോടിച്ചു …ഒരു ഇളം തെന്നൽ അവളെ തഴുകി തലോടി കടന്നു പോയി ….അവളിൽ എന്തെന്നില്ലാത്ത ഒരു പുത്തനുണർവ് കൈ വന്നത് പോലെ അനുഭവപെട്ടു …

അരുത് വാസുകി ,നീ തളർന്നു പോകരുത് …കൂടുതൽ കരുത്താർജിക്കുകയാണ് വേണ്ടത് …ഇവിടെ പതറിപോയാൽ ഒരു പക്ഷേ നിന്റെ വിനയേട്ടനെ എന്നെന്നേക്കുമായി നിനക്ക് നഷ്ടപ്പെട്ടുവെന്ന് വരും …അത് നിനക്ക് സഹിക്കാൻ കഴിയുമോ ….

ഇല്ല …ഇല്ല …എനിക്കതിനു ഈ ജന്മം കഴിയില്ല ..

ഇവിടെ തോറ്റു പിന്മാറുകയല്ല വേണ്ടത് …എന്ത് വിലകൊടുത്തും നീ നിന്റെ സ്നേഹം സത്യമായിരുന്നുവെന്നു തെളിയിക്കണം വാസുകി ,എത്ര ആട്ടി പായിച്ചാലും അതിന്റെ പതിന്മടങ്ങു ശക്തിയോടെ അയാളിലേക്ക് നീ ആഴ്ന്നിറങ്ങുക തന്നെ വേണം ….നിനക്ക് അതിനു കഴിയും ,നിനക്കെ അതിനു കഴിയു …

Mr.വിനയ് മേനോൻ ,വാസുകി പണ്ട് മുതലേ ഒരു പിടി വാശിക്കാരിയാ ..ആഗ്രഹിച്ചതൊക്കെ നേടിയെടുത്തു തന്നെയാണ് എന്റെ ശീലം …ഇന്നെനിക് എന്റെ ജീവനേക്കാൾ ഏറെ പ്രിയപ്പെട്ടത് നിങ്ങളാണ്  ,എന്റെ ശരീരത്തിലെ ഓരോ അണുവും ആഗ്രഹിക്കുന്നത് നിങ്ങളെ  മാത്രമാണ് …ഒന്നിന് വേണ്ടിയും അത് വിട്ട് കളയാൻ ഞാൻ ഒരുക്കമല്ല …നേടിയിരിക്കും …സ്വന്തമാക്കിയിരിക്കും ….എന്തൊക്കെ സഹിക്കേണ്ടി വന്നാലും …അവൾ വല്ലാത്ത ദൃഢ നിശ്ചയത്തോടെ ഡോർ തുറന്നു വെളിയിലിറങ്ങി ….കരഞ്ഞു കലങ്ങിയ മുഖവുമായി മുറിയിൽ ചടഞ്ഞു കൂടിയ പഴയ വാസുകിയായിട്ടല്ല ….അവളുടെ സ്വപ്നത്തെ നേടിയെടുക്കാൻ കരുത്താർജ്ജിച്ച ഒരു പുതിയ വാസുകിയായി  …

അവൾ താഴെ ശാരദാമ്മയുടെ അടുത്തേക്ക് ചെന്നു …അവരെ നോക്കി സന്തോഷത്തോടെ പുഞ്ചിരിച്ചു …

ആ മോളു വന്നോ …ഇപ്പൊ ഉഷാർ ആയിട്ടുണ്ടല്ലോ …മിടുക്കി …സങ്കടം ഒക്കെ പോയില്ലേ …

Recent Stories

The Author

82 Comments

  1. അച്ചു ശിവ ❤❤❤

    മനുഷ്യന്റെ ഇമോഷൻസ് ഇത്രമേൽ വർണിക്കയുന്ന ചുരുക്കം ചില എഴുത്തുകാരിൽ ഒരാളായ താങ്കളെ 🙏🙏🙏
    ഈ ഭാഗം വായിച്ചു മനസും കണ്ണും നിറഞ്ഞത് എനിക്ക് മാത്രമാണോ 🤔🤔🤔

    -മേനോൻകുട്ടി

  2. 💕💕💕💕💕

    1. 💞💞💞💞💞💞💞💞

  3. ഇന്നു വരോ അച്ചൂസ്….😅😅😁

    1. എഴുതാൻ പോണേ ഉള്ളൂ tallreatta… 😁

  4. 🇮‌🇳‌🇹‌🇷‌🇴‌🇻‌🇪‌🇷‌🇹‌

    Innu varuvo

    1. പോസ്റ്റാനുള്ള പേജ് ആയിട്ടില്ല….

  5. ഇപ്പോൾ വലിയ ദുമാന്റ്റ് ആയി കൊഴപ്പമില്ല 👍👍👍👍

    1. 🤔🤔🤔🤔🤔🤔🤔🤔🤔🤔

      ❤️❤️❤️❤️❤️❤️❤️❤️❤️❤️

  6. 💟💟💟💟💟

    1. ❤️❤️❤️❤️

  7. വസുകിയുടെ മുൻപിൽ വിനയുടെ ഒരു ജാടയും നടക്കില്ല…
    ഈ ഭാഗവും ഇഷ്ടമായി..
    സ്നേഹത്തോടെ❤️

    1. സ്നേഹം ഇന്ദൂസ്….. ♥️♥️♥️♥️

  8. ന്റെ mwone ഒരു രക്ഷയുമില്ല… ❤
    Next part വേഗം തരണം ട്ടോ

    1. അധികം ലേറ്റ് ആക്കാതെ തരാൻ മാക്സിമം ശ്രെമിക്കാം…

      നന്ദി, സ്നേഹം 💞💞💞💞💞

  9. Aduth part anu idum

    1. യാതൊരു പിടിയുമില്ല…. 😪

  10. 👑സിംഹരാജൻ

    Achu❤🖤,
    ഞാൻ വിചാരിച്ചപോലെ ഡാർക്ക്‌ സീൻ ആക്കിയില്ലല്ലോ താങ്ക്സ്, അതും നന്നായി അല്ലങ്കിൽ സ്ഥിരം ക്ളീഷേ ആയപൂയെനെയും!!! ഇന്ന് വരെ അപരാജിതനിൽ മുഴുകിപ്പോയ് അത്രക്ക് ആഗ്രഹിച്ച സ്റ്റോറി ആയിരുന്നു, വേറെ കഥ ഒന്നും വന്നത് അറിഞ്ഞില്ല…. വയ്ച്ചു കഴിഞ്ഞപ്പോൾ mk സ്റ്റോറി ഇട്ടു ♥!! ഇത് കഴിഞ്ഞു അത് വയ്ക്കാന്നു കരുതി കാരണം ഇത് നമ്മുടെ ഒക്കെ fav ലിസ്റ്റിൽ ഉള്ളതല്ലേ അതുമല്ല കഴിഞ്ഞ end അത്രക്ക് കടുപ്പം ആയിരുന്നല്ലോ അപ്പോൾ ബാക്കി ന്തെന്നു അറിയാനുള്ളൊരു തുര..
    വിനയ്ക്ക് അവളെ അത്രക്ക് പെട്ടന്നൊന്നും മറക്കാനോ വെറുക്കാനോ കഴിയില്ലെന്നു നമ്മൾക്കും അറിയാം അവൾക്കും അറിയാല്ലോ അല്ലെ 🙄”!? സ്റ്റോറിയുടെ ഈ നിലവാരത്തിൽ തന്നെ മുന്നോട്ടു പോകട്ടെ അവനും അവളും തമ്മിലുള്ള രഹസ്യമൊക്കെ തിരിച്ചറിയുമ്പോൾ ഉള്ള സീൻ ഒക്കെ ഞാൻ നോക്കി ഇരിക്കുവാ പൊളി ആയിരിക്കും അല്ലെ!!!!
    >>>>>>>>>>>>>>>❤🖤❤🖤<<<<<<<<<<<<<<<

    1. 👑സിംഹരാജൻ

      Waiting for നെക്സ്റ്റ് പാർട്ട്‌

      1. രാജാവിന്റെ കമന്റ്‌ കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്ന് നോക്കി ഇരിക്കയായിരുന്നു 😃😃😃😃😃😃😃……❤️❤️❤️❤️❤️❤️…

        പിന്നെ പൊളി ആയിരിക്കും 😇😇😇😇😇

        നിറയെ സ്നേഹം 💕💕💕💕💕

        1. 👑സിംഹരാജൻ

          ❤🖤❤🖤

  11. പാവം പൂജാരി

    ഇഷ്ട്ടായി ♥️♥️♥️👍👍

    1. വളരെ നന്ദി ❤️❤️❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com