ഹൃദയരാഗം 14 [Achu Siva] 518

വിനയ് ആണെങ്കിൽ വാസൂനെ തിരിഞ്ഞു പോലും നോക്കുന്നില്ല ….ആ പെണ്ണിനോട്  വളരെ കാര്യമായിട്ടു തന്നെ എന്തൊക്കെയോ പറയുന്നുണ്ട് …അവൾക്ക് ഇത് കണ്ടിട്ട് സഹിച്ചില്ല …അവൾ ദേഷ്യപ്പെട്ടു ആ റൂം വിട്ട് പുറത്തേക്ക് ഇറങ്ങി …

അയ്യ ഒരു ചുന്നരി കോത …അവൾ ആണുങ്ങളെ കണ്ടിട്ടില്ലേ ….അവളുടെ ഒരു കൊഞ്ചലും കുഴയലും  .വൃത്തികെട്ടവള് …
അല്ല അങ്ങേർക്കിതെന്തിന്റെ കേടാണ് …ഹോ വിശേഷം പറയുന്നു …ചിരിക്കുന്നു ….അല്ലെങ്കിൽ സർവ സമയവും മോന്ത കടന്നല് കുത്തിയ പോലെയാണ്  …പന്ന കടുവ.എന്നോട് മാത്രമാണ് അങ്ങേർക്കു മിണ്ടാൻ വയ്യാത്തത് ……

ഹോ അവൾടെ ഒരു വിനയ് ചാറു  …ഒരെണ്ണം അങ്ങ് പൊട്ടിക്കാനാണു എനിക്ക് തോന്നുന്നത് …വാസുകി  അവിടെ നിന്നു പിറുപിറുത്തു . അല്പം മുൻപ് വരെ കുറ്റബോധവും പശ്ചാത്താപവും സങ്കടവും ഒക്കെ നിറഞ്ഞു നിന്ന വാസുകിയുടെ മനസ്സിൽ അതിനെ ഒക്കെ പിൻതള്ളി കൊണ്ടു കുശുമ്പ് എന്ന വികാരം സ്ഥാനം പിടിച്ചു …നേരത്തെ  നടന്ന സംഭവങ്ങളും തന്റെ ഭാഗത്തു നിന്നുണ്ടായ തെറ്റുകളും എല്ലാം ഒരു നിമിഷത്തേക്ക് അവൾ മറന്നു തന്നെ പോയി എന്ന് പറയാം …

അല്ല എന്നാലും വിനയേട്ടനെ ഇവറ്റകൾക്കൊക്കെ ഇത്ര പരിചയം എങ്ങനെ ആണെന്ന എനിക്ക് മനസ്സിലാകാത്തത് …അവൾ അതും ചിന്തിച്ചു മുന്നിലേക്ക് നടന്നു …നഴ്സസ് റൂമിന്റെ അടുത്തായി എത്തി …അതിനുള്ളിൽ രണ്ടു പേർ ഉണ്ടായിരുന്നു …

അല്ല രാജിയേച്ചി ,ഇപ്പോ വന്നില്ലേ രണ്ടു പേർ ആരാ അത് ?എല്ലാരും നന്നായിട്ട് കെയർ ചെയ്യുന്നുണ്ടല്ലോ .ഏതോ വല്യ ആളാണെന്ന് മനസ്സിലായി .ഒരു സിസ്റ്റർ മറ്റെയാളോട് തിരക്കി …

ആഹാ അപ്പൊ അതൊന്നും അറിയില്ല അല്ലേ ?

ഞാൻ ഇവിടെ വന്നിട്ട് അധികം ആയില്ലല്ലോ ചേച്ചി …അത് കൊണ്ടു എനിക്കത്ര പിടി ഇല്ല ..

എങ്കിൽ കുറച്ചു കൂടിയ ആളു തന്നെയാ അകത്തു ഉള്ളത് ..നമ്മുടെ ഹോസ്പിറ്റലിന്റെ ചെയർമാൻ വിനയ് മേനോൻ സർ …ഇവിടെ വന്നിട്ട് കുറച്ചു മാസങ്ങളെ ആയിട്ടുള്ളു …ബാംഗ്ലൂർ ആയിരുന്നെന്നാണ് പറഞ്ഞു കേട്ടത് …മുൻപ് വരെ ഈ പൊസിഷനിൽ ഉണ്ടായിരുന്നത് സിദ്ധാർഥ്‌ സർ ആയിരുന്നു.

അത് ആരാ ?

സർന്റെ  അച്ഛന്റെ ചേട്ടന്റെ മകൻ …വിനയ് സർ ഇങ്ങോട്ട് വന്നപ്പോൾ സിദ്ധാർഥ്‌ സർ ബാംഗ്ലൂർ പോയി …ഇതൊക്കെ കേട്ടറിവ് ആണ് കേട്ടോ …കൂടുതൽ പേർസണൽ ഡീറ്റെയിൽസ് എനിക്ക് അറിയില്ല …

അപ്പൊ കൂടെയുള്ള കുട്ടി ഏതാ ?

അത് വൈഫ്  ആയിരിക്കും …

54 Comments

  1. അച്ചു ശിവ ❤❤❤

    ഒരു നീണ്ട ഇടവേളക്ക് ശേഷം ഇപ്പോഴാണ് സൈറ്റിൽ കയറിയത്. കേറിയപ്പോൾ തന്നെ ഇഷ്ട കഥകളുടെ ചാകര ??? തുടർ കഥകൾ 2ഉം 3ഉം പാർട്ടുകൾ വന്നിരിക്കുന്നു…എല്ലാം ഓരോന്നായി വായിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് എന്റെ ഫേവറേറ്റ് കണ്ണിൽ പെട്ടത്…അതും 4 പാർട്ട്‌.ഒന്നും നോക്കിയില്ല തുടങി… അല്പം ടച് വിട്ടെങ്കിലും ആ പഴയ ഫ്ലോ ഇപ്പോഴും ഉണ്ട്. അപ്പൊ സമയമില്ല ബാക്കി കൂടി നോക്കട്ടെ…

    സ്നേഹപൂർവ്വം മേനോൻ കുട്ടി

Comments are closed.