ഹൃദയരാഗം 14 [Achu Siva] 518

ഹേയ്യ് അത് കോളേജിൽ പഠിക്കണ ഒരു കൊച്ച് കുട്ടിയെ പോലെ ഉണ്ട് .മുഖച്ഛായ കണ്ടിട്ട് പെങ്ങൾ ആകാനാണ് ചാൻസ് .

അല്ല പെണ്ണെ …സർന്റെ വിവാഹം ഈ അടുത്തിടക്ക് ആണ് കഴിഞ്ഞത് …അവരു തമ്മിൽ കുറച്ചു ഏജ് ഡിഫറൻസ് ഉണ്ടെന്ന പറഞ്ഞു കേട്ടത് …

അതിനു സർനെ കണ്ടാൽ അത്ര ഏജ് ഒന്നും തോന്നില്ലാലോ …ആ കുട്ടിക്ക് ചേരും .ആരും കുറ്റം പറയാൻ ഒന്നുമില്ല …

അതല്ലെടി അർച്ചനെ  ആ കുട്ടിയെ അപേക്ഷിച്ചു കുറച്ചു പ്രായകൂടുതൽ എന്നെ ഞാൻ ഉദ്ദേശിച്ചുള്ളൂ …ഇതൊന്നും ഇപ്പൊ അത്ര പുതുമ അല്ലാലോ .

ശോ ഇതൊന്നും എനിക്കറിയില്ലാരുന്നു …എങ്കിൽ നന്നായിട്ട് ഒന്നു ബഹുമാനിച്ചേനേം …

ഇതൊക്കെ കേട്ട് പുറത്ത് കിളി പോയി നിൽക്കുകയായിരുന്നു വാസുകി .ങേ ചെയർമാനോ …വിനയേട്ടനോ ….ഇതൊന്നും ഞാൻ അറിഞ്ഞില്ലാലോ ഈശ്വര …വെറുതെ അല്ല ഇത്രയും കെയർ ….ഇതൊക്കെ എപ്പോ …അപ്പൊ എല്ലാ മേഖലയിലും കൈ കടത്തിയിട്ടുണ്ട് അല്ലേ …

പെങ്ങൾ നിന്റെ …ഒന്നു പോ പെണ്ണെ …അവൾ ദേഷ്യത്തോടെ പല്ല് കടിച്ചു ..ഈ സിദ്ധാർഥ്‌ ആരാ ഇപ്പൊ .ഈശ്വര എനിക്കറിയാത്ത എന്തൊക്കെയോ രഹസ്യങ്ങൾ ഉണ്ടല്ലോ …ഇതൊക്കെ എങ്ങനാ ഒന്നു മനസ്സിലാക്കുന്നത് ..

അവൾ തിരികെ റൂമിൽ ചെന്നപ്പോഴേക്കും ആ ലേഡി ഡോക്ടർ പോയിട്ടുണ്ടായിരുന്നു ..അവിടെ അപ്പോൾ അവർക്കു പകരം മറ്റൊരു ഡോക്ടർ ആണ് ഉണ്ടായിരുന്നത് …അത് കണ്ടപ്പോ അവൾക്ക് സമാധാനമായി ..രണ്ടു മൂന്ന് ദിവസത്തേക്ക്  കൈ അധികം അനക്കരുത് എന്ന് ഡോക്ടർ വിനയ്ക്ക് നിർദേശം നൽകി …അങ്ങനെ അവർ തിരികെ വീട്ടിലേക്ക് പുറപ്പെട്ടു ..

വിനയേട്ടാ കാർ ഞാൻ ഡ്രൈവ് ചെയ്താൽ പോരെ …കൈ അധികം അനക്കരുതെന്നു അല്ലേ ഡോക്ടർ പറഞ്ഞത് …പേടിച്ചാണെങ്കിലും അവൾ അയാളോട് ചോദിച്ചു …

ഞാൻ മേജർ സർജറി കഴിഞ്ഞിട്ട് വരുവോന്നുമല്ല കൈ അനക്കാതിരിക്കാൻ ..അവർ അങ്ങനെയേ പറയു …അതവരുടെ ഡ്യൂട്ടി ആണ് …അത്കൊണ്ടു നീ കൂടുതൽ എന്നെ അങ്ങ് സഹായിക്കാൻ നിൽക്കണ്ട …ചെയ്തു തന്നിടത്തോളം മതി .

അവൾ അതിനു മറുപടി പറയാൻ കഴിയാതെ വിഷമിച്ചു നിന്നു …വിനയ് തന്നെ ഡ്രൈവ് ചെയ്തു …അവർ വീട്ടിൽ എത്തിയപ്പോൾ രാത്രി ആയിട്ടുണ്ടായിരുന്നു …വീടിനുള്ളിൽ കയറിയ വിനയ് മുകളിലേക്ക് കയറി അവർ ആദ്യം ഉപയോഗിച്ചിരുന്ന റൂമിലേക്ക് പോയി …

അവൾ തകർന്ന മനസ്സുമായി തന്റെ റൂമിലേക്കും .അവൾ എന്ത് ചെയ്യണമെന്നറിയാതെ ബെഡിൽ ഇരുന്നു …വിനയ്ടെ അവഗണന അവളെ തളർത്തി കൊണ്ടേ ഇരുന്നു …വിനയേട്ടൻ ഇനി എന്നെ സ്വന്തം ജീവിതത്തിൽ നിന്നു തന്നെ പടിയിറക്കി വിടുമോ …അവൾ തന്നോട് തന്നെ ചോദിച്ചു …അവൾക്കു കണ്ണീർ അടക്കാനെ കഴിഞ്ഞില്ല ..നടന്ന കാര്യങ്ങളൊക്കെ വീണ്ടും വീണ്ടും മുന്നിൽ തെളിഞ്ഞു വന്നു …

ഒടുവിൽ അവൾ ബാത്‌റൂമിൽ കയറി ഫ്രഷ് ആയി ഡ്രസ്സ്‌ ഒക്കെ ചേഞ്ച്‌ ചെയ്തു വന്നു …വിനയ്നെ എങ്ങനെ ഫേസ് ചെയ്യണം എന്നറിയാതെ അവൾ നിന്നു കുഴങ്ങി …

വിനയേട്ടന് മെഡിസിൻ ഒക്കെ കഴിക്കേണ്ടതല്ലേ …ഫുഡ്‌ കഴിച്ചിട്ടില്ലല്ലോ ഇതുവരെ …ചെന്നു വിളിച്ചാലോ …ഞാൻ വിളിച്ചാൽ വരുമോ …എന്നോട് അത്രക്ക് വെറുപ്പ് ഉണ്ട് …അത് പോലെ വലിയ തെറ്റാണ് എന്റെ ഭാഗത്തുന്നു ഉണ്ടായതു …ഏതായാലും വിളിച്ചു നോകാം …തല്ലു കിട്ടിയാലും വേണ്ടില്ല .

അവൾ ആ റൂമിലേക്ക് ചെന്നു നോക്കി ..വിനയ് ബെഡിൽ കിടക്കുകയായിരുന്നു …ഇടതു കൈ നെറ്റിക്ക് കുറുകെയും വലതു കൈ വയറിനു മീതെയും വെച്ചിട്ടുണ്ട് …

54 Comments

  1. അച്ചു ശിവ ❤❤❤

    ഒരു നീണ്ട ഇടവേളക്ക് ശേഷം ഇപ്പോഴാണ് സൈറ്റിൽ കയറിയത്. കേറിയപ്പോൾ തന്നെ ഇഷ്ട കഥകളുടെ ചാകര ??? തുടർ കഥകൾ 2ഉം 3ഉം പാർട്ടുകൾ വന്നിരിക്കുന്നു…എല്ലാം ഓരോന്നായി വായിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് എന്റെ ഫേവറേറ്റ് കണ്ണിൽ പെട്ടത്…അതും 4 പാർട്ട്‌.ഒന്നും നോക്കിയില്ല തുടങി… അല്പം ടച് വിട്ടെങ്കിലും ആ പഴയ ഫ്ലോ ഇപ്പോഴും ഉണ്ട്. അപ്പൊ സമയമില്ല ബാക്കി കൂടി നോക്കട്ടെ…

    സ്നേഹപൂർവ്വം മേനോൻ കുട്ടി

Comments are closed.