ഹൃദയരാഗം 14 [Achu Siva] 516

Views : 19410

ഹൃദയരാഗം 14

Author അച്ചു ശിവ

 
വന്നു വണ്ടിയിൽ കയറെടി ….അവളെ നോക്കി ഒരു ആജ്ഞ പോലെ പറഞ്ഞിട്ട് അവൻ വെളിയിലേക്ക് ഇറങ്ങി പോയി …വാസു കണ്ണുനീർ അടക്കാൻ പെടാപ്പാട് പെട്ടുകൊണ്ടു അവനെ അനുഗമിച്ചു ….

അല്പം മുൻപ് അരങ്ങേറിയ താണ്ഡവം കണ്ടു കിളി പോയ വാസുകി വീട്ടിൽ ചെന്നാലുള്ള തന്റെ അവസ്ഥ ആലോചിച്ചപ്പോൾ ഭൂമി പിളർന്നങ്ങു താഴോട്ട് പോയാൽ കൊള്ളാം എന്ന് പോലും ആഗ്രഹിച്ചു ….അവളുടെ നടത്തം ഒച്ചിഴയുന്നതിനേക്കാളും സാവധാനത്തിലായിരുന്നു ….കുറ്റബോധവും സങ്കടവും എല്ലാം കൂടെ അവളുടെ നെഞ്ചിപ്പോ പൊട്ടി പോകുമെന്ന അവസ്ഥയിലായി …

കാറിൽ കയറി ഇരുന്ന വിനയ് വാസുകിയെ കാണാതെ ദേഷ്യത്തിൽ ഹോൺ അടിച്ചു കൊണ്ടേ ഇരുന്നു ….

ഒരു വിധത്തിൽ എങ്ങനെയൊക്കെയോ അവൾ കാറിന്റെ അടുത്തു വരെ  എത്തി …എന്ത് ചെയ്യണമെന്ന് അറിയാതെ അവിടെ തന്നെ നിന്നു .. അവൾ കയറുന്നില്ല എന്ന് കണ്ടപ്പോൾ വിനയ് തന്നെ ഡോർ തുറന്നു കൊടുത്തു …അവൾ അയാളുടെ മുഖത്ത് പോലും നോക്കാൻ ശേഷി ഇല്ലാത്ത പോലെ ഉള്ളിലേക്ക് കയറി …

വിനയ് കാർ സ്റ്റാർട്ട്‌ ചെയ്തു ….അവൾ തല കുനിച്ചു ഒരു കുറ്റവാളിയേ പോലെ അതിൽ ഇരുന്നു ….ഇടക്കിടക്ക് കവിളിലേക്ക് ഒലിച്ചിറങ്ങുന്ന കണ്ണുനീർ കൈ കൊണ്ടു തൂത്തു കളയുന്നുണ്ടായിരുന്നു ….നാളത്തെ ദിവസത്തെ പറ്റി താൻ നെയ്തു കൂട്ടിയ സ്വപ്‌നങ്ങൾ ഒക്കെ അവളുടെ മനസ്സിലേക്ക് കടന്നു വന്നു …ഇനി അവ എല്ലാം വെറും സ്വപ്നങ്ങൾ ആയി തന്നെ അവശേഷിക്കും എന്നത് അവൾക്കു ഏതാണ്ട് ഉറപ്പായി …അതിനോടൊപ്പം തന്നെ അല്പം മുൻപ് നവീന്റെ വായിൽ നിന്നും വീണ സത്യങ്ങളും അവളെ ചുട്ടു പൊള്ളിച്ചു കൊണ്ടേ ഇരുന്നു …

അവൾ വിനയ്ടെ മുഖത്തേക്ക് ഒന്നു നോക്കി …ആ രൗദ്ര ഭാവത്തിനു അല്പം പോലും കുറവ് വന്നിട്ടില്ല …തന്നെ നോക്കുന്നതെ ഇല്ല …എന്തൊക്കെയോ ചിന്തയിൽ ആണ് ….അവൾ അവന്റെ മുറിവ് പറ്റിയ വലതു കൈലേക്കു നോക്കി …രക്തം നന്നായി ഒഴുകുന്നുണ്ട് ..അത് വസ്ത്രത്തിൽ ഒക്കെ പടരുന്നുണ്ട് .അത് കണ്ടു അവളുടെ ചങ്കു പിടഞ്ഞു ….

വിനയേട്ടാ ……അവൾ വിളിച്ചു ..

അവിടെ നിന്നും യാതൊരു പ്രതികരണവും ഇല്ല …അവളുടെ വിളി ഇഷ്ടപ്പെടാത്തത് പോലെ അവൻ കാറിന്റെ സ്പീഡ് അല്പം കൂടി കൂട്ടി …

വിനയേട്ടാ …അവൾ വീണ്ടും ഒരു പതർച്ചയോടു കൂടി വിളിച്ചു …പ്ലീസ് വിനയേട്ടാ മുറിവിൽ നിന്നും ഒരുപാട് ബ്ലഡ്‌ പോകുന്നു …എനിക്ക് …എനിക്ക് പേടിയാകുന്നു ….തല കറങ്ങുന്നു കണ്ടിട്ട് …നമുക്ക് ഹോസ്പിറ്റലിൽ പോകാം …ദയവു ചെയ്ത് അങ്ങോട്ട് വണ്ടി വിട് …ഞാൻ കാല് പിടിക്കാം …വീട്ടിൽ ചെന്നിട് എനിക്ക് എന്ത് ശിക്ഷ വേണേലും തന്നോളൂ …അവൾ ഒരു യാചന പോലെ പറഞ്ഞു ..

ദഹിപ്പിക്കുന്ന ഒരു നോട്ടമായിരുന്നു അതിനു മറുപടി ..

അവൾ ഇരുന്ന ഇരുപ്പിൽ ഉരുകി പോയി …
.
എങ്കിലും വീണ്ടും വീണ്ടും അതെ ആവശ്യം പറഞ്ഞു കരഞ്ഞു കൊണ്ടിരുന്നു    ..

Recent Stories

The Author

54 Comments

  1. അച്ചു ശിവ ❤❤❤

    ഒരു നീണ്ട ഇടവേളക്ക് ശേഷം ഇപ്പോഴാണ് സൈറ്റിൽ കയറിയത്. കേറിയപ്പോൾ തന്നെ ഇഷ്ട കഥകളുടെ ചാകര 👌👌👌 തുടർ കഥകൾ 2ഉം 3ഉം പാർട്ടുകൾ വന്നിരിക്കുന്നു…എല്ലാം ഓരോന്നായി വായിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് എന്റെ ഫേവറേറ്റ് കണ്ണിൽ പെട്ടത്…അതും 4 പാർട്ട്‌.ഒന്നും നോക്കിയില്ല തുടങി… അല്പം ടച് വിട്ടെങ്കിലും ആ പഴയ ഫ്ലോ ഇപ്പോഴും ഉണ്ട്. അപ്പൊ സമയമില്ല ബാക്കി കൂടി നോക്കട്ടെ…

    സ്നേഹപൂർവ്വം മേനോൻ കുട്ടി

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com