ഹരി വന്നേ നിന്നെ ഞാൻ വീട്ടിൽ ആക്കി താരം അല്ലെങ്കിൽ വേറെ എങ്ങോട്ടെങ്കിലും കൊണ്ടു പോകാം അതും അല്ലെങ്കിൽ ഓഫിസിൽ പോയി അവിടെ ഇരിക്കാം.
അതും അല്ലെങ്കിൽ എന്ന് കിച്ചു ചോദിച്ചു.
എന്റെ ഏട്ടാ ഇവളിവിടെ നിന്നാൽ അത് കൂടുതൽ പ്രശ്നം ആകുകയേ ഉള്ളൂ..
എന്ത് പ്രശ്നം ഒരു പ്രശ്നവുമില്ല അവളിവിടെ നിന്നോളും അല്ലെങ്കിൽ നമ്മളും ഓഫിസിൽ പോകാതെ ഇവിടെ ഇരിക്കും അത്രേ ഉള്ളൂ..
അയ്യോ എനിക്ക് ഓഫീസിൽ ഇന്ന് പോയെ പറ്റൂ..
എന്നാ പോകാം ഒന്നും ഇല്ലെങ്കിലും എനിക്കും നിനക്കും ഒന്ന് വിളിച്ചു നോക്കാൻ ഇവിടെ ഇവളുണ്ടല്ലോ ആ ധൈര്യത്തിൽ പോകാം. അത് നല്ലൊരു കാര്യം ആണെന്ന് തോന്നി നന്ദന്.
എന്തുണ്ടെങ്കിലും വിളിക്കണമെന്ന് പറഞ്ഞു കൊണ്ടാണ് അവർ പോകാനിറങ്ങിയത്. നന്ദൻ പോയി എന്നുറപ്പായപ്പോൾ രണ്ടു കിലോ ആപിൾ വാങ്ങി ഹരിക്ക് കൊടുത്തു കിച്ചു ഇനി അവിടെന്ന് ആപ്പിൾ എടുത്താൽ എന്തെങ്കിലും പ്രശ്നം ആയാലോ വിചാരിച്ചു കാണും.
എന്തായാലും നോക്കിക്കോളാം എന്ന് പറഞ്ഞപ്പോൾ ആരും തന്നെ വിചാരിച്ചു കാണില്ല ഒരു കസേരയിൽ ഇരുന്നു അപ്പിളും തിന്നുള്ള നോട്ടം ആയിരിക്കുമെന്ന്.ചോറ് പോലും തിന്നാൻ പോകാതെ അവൾ അവിടെ തന്നെ ഇരുന്നു. അമ്മ അവളോടും അവൾ അമ്മയോടും മിണ്ടാനേ പോയില്ല. ചോറ് വാങ്ങാൻ പോയ അച്ഛനോട് ചോറ് വേണ്ട ആപ്പിൾ മതിയെന്ന് പറഞ്ഞു. ആപ്പിൾ തിന്നുകൊണ്ട് അമ്മയെ നോക്കാൻ ആണ് സുഖം എന്ന് പറഞ്ഞു. അമ്മക്ക് പക്ഷെ കഞ്ഞി ആയിരുന്നു അത് ക്യാന്റീനിൽ നിന്ന് അച്ഛൻ വാങ്ങി കൊണ്ടു വന്നു കൊടുത്തു.
അയ്യേ കഞ്ഞി ആണോ എന്ന് ചിന്തിച്ച ഹരി ഒരിക്കലും പ്രദീക്ഷിച്ചില്ല ഇനി കഞ്ഞിയിൽ ആറാടുകയാണ് എന്ന്.
ഇടക്ക് അവൾ വേര് ഉറച്ചു പോകാതിരിക്കാൻ ബാത്‌റൂമിൽ പോയി. നന്ദനും കിച്ചുവും വിളിച്ചപ്പോൾ ഞാൻ അമ്മയെ നോക്കുകയാണെന്ന് പറഞ്ഞു ഫോൺ വെച്ചു.
അവർക്കറിയില്ലല്ലോ കണ്ണ് കൊണ്ടു നോക്കുകയാണെന്ന്…
അമ്മക്ക് സഹായത്തിനു അമ്മ അവിടെ നിന്ന് തന്നെ ഒരാളെ ഏർപ്പാട് ചെയ്തിരുന്നു. അച്ഛൻ അപ്പോൾ തന്നെ ചോദിച്ചു അത് വേണോ ഞങ്ങൾ എല്ലാവരും കൂടി നോക്കില്ലേ നിന്നെ എന്ന്. അപ്പോൾ അമ്മ പറഞ്ഞു കണ്ണ് കൊണ്ടു വെറുതെ നോക്കി ഇരുന്നാൽ പോരാ എന്ന്..
.
ഹരി കേൾക്കാൻ ആണ് അത് പറഞ്ഞതെന്ന് അവൾക്കറിയാമായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അമ്മ എഴുന്നേൽക്കാൻ ശ്രമിക്കുന്നത് കണ്ട് ഹരി പെട്ടെന്ന് തന്നെ അവരുടെ കയ്യിൽ പിടിച്ചപ്പോൾ അവർ അവളുടെ കൈകൾ തട്ടി എറിഞ്ഞു..
അച്ഛൻ പറഞ്ഞു ഇത് കൊണ്ടു തന്നെ ആണ് അവൾ കണ്ണ് കൊണ്ടു മാത്രം നിന്നെ നോക്കിയതെന്ന്..
ഇനിമുതൽ വീട്ടിൽ കഞ്ഞിയും ചമ്മന്തിയും ഫിക്സ്ഡ്….
Adipoli
കണ്ണുകൊണ്ടുള്ള നോക്കൽ നൈസ് ആണ് പിന്നെ polichu❣️
??♥️
❤️❤️❤️
♥️♥️♥️♥️
ഹോസ്പിറ്റലിലെ കണ്ണ് കൊണ്ടുള്ള നോക്കൽ ഏതായാലും പൊളിച്ച് ??
ഇനി food ൻ്റെ കാര്യം എന്താവുമൊ എന്തൊ?❤️
കാത്തിരുന്നു കാണാലോ
❤❤
♥️♥️♥️
Ella kadhayilum nayakan, nayika, anu onnipikuka..ennal ivide ammayammayeyum marumaklem engne onnipikamennu kanunnu..enthayalum kollam nalloru flow und vayikan..
Veruthe oru veriety kk ?
കൊള്ളാം.ബാക്കി പോരട്ട്
വേഗത്തിൽ എത്തും ??