ഹരിനന്ദനം.11[Ibrahim] 201

 

ഈ കിച്ചു വിനു കൊതി ഉണ്ടെങ്കിൽ അത് ഒന്നിനോടു മാത്രമാണ് പറഞ്ഞു കൊണ്ടു അവളുടെ മൂക്കിൽ പിടിച്ചു വലിച്ചു..

പിന്നെ മൂക്കുത്തി ഇട്ട ഭാഗത്ത്‌ അമർത്തി ഒന്ന് മുത്തി.

തന്റെ ഇഷ്ടപ്രകാരം ആണ് അവളെ മൂക്ക് കുത്തിച്ചത്. അവൾക്ക് ഒരു കല്ലുള്ള മൂക്കുത്തി ആയിരുന്നു ഇഷ്ടം പക്ഷെ തനിക്ക് ഇഷ്ടം കുറച്ചു കൂടെ വലിയ നിറയെ കല്ലുകൾ ഉള്ള മൂക്കുത്തി ആയിരുന്നു. വലിയ നീണ്ട മൂക്കാണ് അർച്ചന യുടെ. ആര് കണ്ടാലും മൂക്കിൽ ഒന്ന് നോക്കി പോകും. കഴിഞ്ഞ ബർത്ത് ഡേ ക്ക് താൻ വാങ്ങി കൊടുത്ത ഈ മൂക്കുത്തി നിറയെ കല്ലുകൾ ഉള്ള മൂക്കിൽ പതിഞ്ഞു കിടക്കുന്ന…

മതി വരാതെ വീണ്ടും മുഖം താഴ്ത്തിയപ്പോൾ അവള് തള്ളി മാറ്റി അവനെ.

എന്താ എന്നുള്ള അർത്ഥത്തിൽ നോക്കിയപ്പോൾ അവൾ ആഞ്ഞു ശ്വാസം വലിക്കുകയാണ്..

പൊറോട്ട യുടെ സ്മെൽ അടിച്ചിട്ടാണ്. പെണ്ണിന് വേഗം സ്മെല് കിട്ടും. ഒരു സിഗരറ്റ് വലിച്ചാൽ പോലും സ്മെല് കിട്ടും. അതുകൊണ്ട് അത് പോലും ഒഴിവാക്കിയതാണ്..

വേഗം തന്നെ അവൾ അത് എടുത്തു കഴിക്കാൻ തുടങ്ങി..

 

…….

ഭക്ഷണം കഴിക്കുമ്പോഴും നന്ദന്റെ മുഖം വാടി ഇരിക്കുന്നത് കണ്ടിട്ടും ഹരി യുടെ അച്ഛൻ ഒന്നും ചോദിച്ചില്ല. ചോദിച്ചു വിഷമിപ്പിക്കാൻ അയാൾക്ക് ആവില്ലായിരുന്നു. ഇന്ന് പോയപ്പോൾ അവിടെ എന്തോ സംഭവിച്ചു എന്ന് അയാൾക് ഉറപ്പായിരുന്നു..

ഭക്ഷണം കഴിഞ്ഞു റൂമിൽ എത്തിയപ്പോൾ ഹരി ചോദിച്ചു നന്ദനോട് എന്താ പ്രശ്നം എന്ന്
അമ്മ ഹോസ്പിറ്റലിൽ ആണെന്ന് പറഞ്ഞപ്പോൾ അവൾക്കാകെ വിഷമം തോന്നി. എന്നാലും സാരമില്ല കുഴപ്പം ഒന്നുമില്ല ല്ലോ നന്ദന് അവിടെ നിക്കായിരുന്നില്ലേ എന്ന് ചോദിച്ചു ..

മ്മ് അവിടെ ണി നിന്നിരുന്നേൽ പിന്നെ വരുമ്പോൾ ഇവിടെ ഒരാൾ മുഖമാകെ ചുവന്നുമുടിയാകെ ജഡ പിടിച്ചു വെറുതെ എന്തിനാ അതും പറഞ്ഞു കൊണ്ടവൻ ഹരി യെ നോക്കിയപ്പോഴേക്കും മുഖം ആകെ ചുവന്നു തുടുത്തിരുന്നു..

ഹരി രാവിലെ വേഗം തന്നെ എഴുന്നേറ്റു കുളിച്ചു മുടി ഒക്കെ ഉണക്കി. ഒരു വൈറ്റ് ബനിയനും ബ്ലാക് ജഗിനും എടുത്തിട്ടു..
പിന്നെ അടുക്കളയിൽ പോയി..

അമ്മ അവളെ കണ്ടു അടിമുടി ഒന്ന് നോക്കി. നല്ല കട്ടിയിൽ എഴുതിയ സിന്ദൂരവും കഴുത്തിൽ ചെറിയ ഒരു ചെയിനിൽ കൊരുത്തിട്ട താലിയും. ബനിയൻ ആണെങ്കിലും താലി കാണുന്നുണ്ട് കൂടുതൽ ഇറക്കം ഇല്ലാത്ത ചെയിൻ ആയത് കൊണ്ടാണ്..

അമ്മ നോക്കുന്നത് കണ്ടിട്ട് അവൾ വേഗം വെള്ളം എടുത്തു ഗ്യാസിൽ വെച്ചു…

അവളുടെ കളികൾ കണ്ടിട്ട് അമ്മക്ക് തന്നെ ചിരി വന്നു..

അവർ വേഗം ഉണ്ടാക്കി വെച്ച ചായ കപ്പിൽ പകർന്നു മകൾക്കു കൊടുത്തു.

ഇനി അവന് വയറിളക്കം കൂടി വന്നാൽ പിന്നെ നിന്നെ കാണാൻ വയ്യ. അതുകൊണ്ട് ഇത് കൊടുത്താൽ മതീന്ന് പറഞ്ഞു ചായ കയ്യിൽ കൊടുത്തു.

അയ്യേ ഞാൻ അത്രയും ബോർ ആയിരുന്നോ എന്നോർത്ത് അവൾ ചായ യുമായി നന്ദനെ ഉണർത്താൻ തുടങ്ങി.

കണ്ണുകൾ ഒന്ന് തുറന്നു തിരിഞ്ഞു കിടന്ന നന്ദൻ പെട്ടെന്ന് തന്നെ ചാടി എണീറ്റു. മുടി ഒക്കെ പൊക്കി കെട്ടി ചെറിയ മുടികളൊക്കെ ടിക് ടിക് വെച്ചു കുത്തി എവിടെക്കോ പോകാൻ ഒരുങ്ങി നിൽക്കുന്ന അവളെ കണ്ടിട്ടാ നന്ദൻ ഞെട്ടിയത്. വേഗം അവന്റെ കയ്യിൽ ചായ കൊടുത്തു അവനിടാനുള്ള ഡ്രസ്സ്‌ എടുത്തു വെക്കുകയാണ് ഹരി.

നീ ഇതെങ്ങോട്ടാ.

നന്ദൻ അല്ലെ പറഞ്ഞു അമ്മ ഹോസ്പിറ്റലിൽ ആണെന്ന്.

14 Comments

  1. നിധീഷ്

    ഇനിമുതൽ വീട്ടിൽ കഞ്ഞിയും ചമ്മന്തിയും ഫിക്സ്ഡ്….

  2. കണ്ണുകൊണ്ടുള്ള നോക്കൽ നൈസ് ആണ് പിന്നെ polichu❣️

    1. ഇബ്രാഹിം

      ??♥️

  3. °~?അശ്വിൻ?~°

    ❤️❤️❤️

    1. ഇബ്രാഹിം

      ♥️♥️♥️♥️

  4. ഹോസ്പിറ്റലിലെ കണ്ണ് കൊണ്ടുള്ള നോക്കൽ ഏതായാലും പൊളിച്ച് ??
    ഇനി food ൻ്റെ കാര്യം എന്താവുമൊ എന്തൊ?❤️

    1. ഇബ്രാഹിം

      കാത്തിരുന്നു കാണാലോ

  5. ❤❤

    1. ഇബ്രാഹിം

      ♥️♥️♥️

  6. Ella kadhayilum nayakan, nayika, anu onnipikuka..ennal ivide ammayammayeyum marumaklem engne onnipikamennu kanunnu..enthayalum kollam nalloru flow und vayikan..

    1. ഇബ്രാഹിം

      Veruthe oru veriety kk ?

  7. സൂര്യൻ

    കൊള്ളാം.ബാക്കി പോരട്ട്

    1. ഇബ്രാഹിം

      വേഗത്തിൽ എത്തും ??

Comments are closed.