ഹരിനന്ദനം.11[Ibrahim] 201

വഴിയിൽ മസാല ദോശ യും ഓംലെറ്റും ഒക്കെ കണ്ടു വണ്ടി നിർത്തി. അവിടെ കഴിക്കാൻ ഒന്നും ഇല്ലെങ്കിൽ പണി കിട്ടുമെന്ന് അവനറിയാമായിരുന്നു.
..

ബീഫും പൊറോട്ടയും കഴിച്ചു. പിന്നെ ചൂട് പൊറോട്ടയും ബീഫും ഒരു വാഴ ഇലയിൽ പൊതിഞ്ഞെടുക്കാനും പറഞ്ഞിരുന്നു.

അമ്മ അവനെ കണ്ട പാടെ പറഞ്ഞു പിണങ്ങി കിടക്കുകയാണെന്ന് ഭക്ഷണം പോലും കഴിച്ചില്ലന്ന്..

വല്ലാത്ത ദേഷ്യം തോന്നിപ്പോയി അവന്. ഈ സമയത്തു അവൾ ഭക്ഷണത്തോട് വെറുപ് കാണിക്കുന്നത് എന്തിനാ…

പറഞ്ഞിട്ടാണ് പോയത് രണ്ടു ദിവസം കഴിഞ്ഞേ വരുള്ളൂ എന്ന് അപ്പോൾ തന്നെ മുഖം വീർപ്പിച്ചു നടക്കുന്നുണ്ടായിരുന്നു. പറഞ്ഞയക്കാൻ കൂടെ പോലും വന്നില്ലായിരുന്നു പെണ്ണ് ഞാൻ ഇനി എന്ത് ചെയ്യുമോ ആവോ എന്നോർത്ത് ഭക്ഷണം ഞാൻ കൊടുത്തോളാ എന്ന് പറഞ്ഞു കൊണ്ടു പടികൾ കയറി. താഴെ കിടന്നാൽ മതിയെന്ന് പറഞ്ഞിട്ടും അവൾക്ക് അവളുടെ മുറി വിട്ടൊരു കളിയുമില്ല. ഭക്ഷണം ഒക്കെ അമ്മ കൊണ്ടു കൊടുക്കലാണ്. വളരെ അത്യാവശ്യം ഉണ്ടെങ്കിൽ മാത്രമേ താഴേക്കു ഇറങ്ങൂ…

ചരിഞ്ഞു കിടക്കുകയാണ് അവൾ. ഭക്ഷണം കഴിക്കാത്തത് കൊണ്ടുള്ള ദേഷ്യം അവളെ കണ്ടപ്പോൾ അലിഞ്ഞു പോയി എന്ന് പറയാം. ഫോണിൽ തന്റെ ഫോട്ടോ യും നോക്കി കണ്ണും നിറച്ചു കൊണ്ടു കിടക്കുന്ന അവളോട്‌ എന്ത് പറയാൻ..

പതിയെ വന്നു അടുത്ത് കിടന്നതും അവൾ ഞെട്ടി എണീറ്റു..

ഡീ നീ ഒന്ന് പതുക്കെ ഞെട്ട് എന്റെ കുഞ്ഞ്..

ഓ അപ്പോഴും കുഞ്ഞ് മതി ഞാൻ എന്തേലും ആയാലും ഒന്നുല്ലല്ലോ അതും പറഞ്ഞു കൊണ്ടു അർച്ചന മുഖം ചുളിച്ചു..

നിനക്ക് എന്തെങ്കിലും പറ്റാൻ ഞാൻ സമ്മതിക്കുവോ. പിന്നെ നമ്മുടെ കുഞ്ഞിന് ഒന്നും പറ്റാതിരിക്കാൻ നീ ആണ് ശ്രദ്ധിക്കേണ്ടത്…

മ്മ് ന്നും പറഞ്ഞു കൊണ്ടു അവൾ അവന്റെ തോളിൽ തല ചായ്ച്ചു കൊണ്ടു ഇരുന്നു..

ഇന്ന് അല്ലെ ഞാൻ ഇവിടെന്ന് പോയത് എന്നിട്ടും നീ എന്താ ഭക്ഷണം ഒന്നും കഴിക്കാഞ്ഞത്..

അവൾ മുഖം ഉയർത്തി അവനെ നോക്കി.

ഞാൻ എത്ര കഷ്ടപ്പെട്ടിട്ട് ആയിരുന്നു ഏട്ടന്റെ വീട്ടിൽ ണി നിന്നിരുന്നത്. ഹരി വന്നതിനു ശേഷം അല്ലെ അമ്മക്ക് എല്ലാ കുത്തും അവൾക്കിട്ട് കൊടുക്കുന്നത് അതിന് മുമ്പ് ഞാൻ അല്ലായിരുന്നോ ഏറ്റു വാങ്ങിയത് എന്നിട്ടും ഒരു ദിവസം പോലും ഒറ്റക്ക് ഇവിടെ നില്കാൻ വരാത്തത് ഏട്ടനെ കാണാതിരിക്കാൻ പറ്റാത്ത കൊണ്ടാണ് ഏട്ടന് അറിയില്ലേ അത്..

അവൻ മെല്ലെ അവളുടെ നെറുകയിൽ ഒന്ന് മുത്തി വയറിൽ ഒന്ന് തലോടി. അച്ഛനെ അറിഞ്ഞത് പോലെ കുഞ്ഞു ഒന്നനങ്ങി. വയറിൽ ഒന്ന് മുഖം ചേർത്ത് ഉമ്മ വെച്ചു കൊണ്ടു എഴുന്നേറ്റു.

എടീ എന്റെ കുഞ്ഞിന് വിശക്കുന്നുണ്ട് നീ അതിന് ഒന്നും കൊടുത്തില്ല അല്ലെ..

 

പിന്നെ കൊടുക്കാതെയാ വയറ് എത്ര വലുതായാലും ചവിട്ടിന് ഒന്നും ഒരു കുറവുമില്ല
എത്ര വിചാരിച്ചു ഞാൻ കഴിക്കും നിങ്ങളെ പോലെ തന്നെ കൊതിയന തോന്നുന്നു. അതും പറഞ്ഞു കൊണ്ടു അവൾ ചിരിച്ചു..

14 Comments

  1. നിധീഷ്

    ഇനിമുതൽ വീട്ടിൽ കഞ്ഞിയും ചമ്മന്തിയും ഫിക്സ്ഡ്….

  2. കണ്ണുകൊണ്ടുള്ള നോക്കൽ നൈസ് ആണ് പിന്നെ polichu❣️

    1. ഇബ്രാഹിം

      ??♥️

  3. °~?അശ്വിൻ?~°

    ❤️❤️❤️

    1. ഇബ്രാഹിം

      ♥️♥️♥️♥️

  4. ഹോസ്പിറ്റലിലെ കണ്ണ് കൊണ്ടുള്ള നോക്കൽ ഏതായാലും പൊളിച്ച് ??
    ഇനി food ൻ്റെ കാര്യം എന്താവുമൊ എന്തൊ?❤️

    1. ഇബ്രാഹിം

      കാത്തിരുന്നു കാണാലോ

  5. ❤❤

    1. ഇബ്രാഹിം

      ♥️♥️♥️

  6. Ella kadhayilum nayakan, nayika, anu onnipikuka..ennal ivide ammayammayeyum marumaklem engne onnipikamennu kanunnu..enthayalum kollam nalloru flow und vayikan..

    1. ഇബ്രാഹിം

      Veruthe oru veriety kk ?

  7. സൂര്യൻ

    കൊള്ളാം.ബാക്കി പോരട്ട്

    1. ഇബ്രാഹിം

      വേഗത്തിൽ എത്തും ??

Comments are closed.