ശ്രുതി [രാഗേന്ദു] 262

Views : 22597

ശ്രുതി

Author : രാഗേന്ദു

 
ചുമ്മ ഇരുന്നപ്പോൾ എഴുതിയതാണ്.. എത്രത്തോളം നന്നാവും എന്നൊന്നും അറിഞ്ഞൂട.. ഒന്നും പ്രതീക്ഷിക്കാതെ വായ്ക്കണം എന്ന് മാത്രം പറഞ്ഞുകൊണ്ട് സ്നേഹത്തോടെ..❤️

വേറെ എന്താ അപ്പോ വായ്ച്ചോള്ളു

ശ്രുതി

ശ്രുതി ❣️

പടക്കം പൊട്ടുന്ന ശബ്ദം കേട്ടാണ് അവൾ ഞെട്ടി ഉണർന്നത്..

“ഈശ്വരാ.. സമയം മൂന്നര ആയല്ലോ.. ഭാഗ്യം കണി ഒക്കെ ഇന്നലെ തന്നെ ഒരുക്കി വച്ചത് കൊണ്ട് കോഴപമില്ല..”

അവൾ അതും പറഞ്ഞ് നേരെ ചെന്ന് പൂജ മുറിയിൽ പോയി കണി കണ്ടു… കണ്ണനെ നോക്കി കൈ കൂപ്പി തൊഴുതു..

എന്നിട്ട് അവൾ നേരെ പോയി കുളിച്ച് അധികം ഇട്ടിട്ടില്ലാത് ഒരു ചുരിദാർ എടുത്ത് ഇട്ടു..

നേരെ അവൾ അവളുടെ ഭർത്താവിൻ്റെ അടുത്തേക്ക് പോയി..

അവളുടെ ഏട്ടന് ദേഷ്യം മൂക്കിൻ തുമ്പത്താണ് .. അപ്പോ ഉറക്കത്തിൽ വിളിച്ച് ശല്യപ്പെടുത്തിയാൽ ഉള്ള അവസ്ഥ..

വിളിക്കണോ വേണ്ടയോ എന്ന് വരെ അവൾക്ക് തോന്നിപോയി.. പിന്നെ രണ്ടും കല്പിച്ച് അങ് വിളിച്ചു..

“ഏട്ടാ.. കണി കാണുന്നില്ലെ.. എഴൂനേറ്റ് വരു..”
ഒരു വിറയോടെ ആണ് അവൾ അയാളെ വിളിച്ചത് ..

ഒരു അനക്കവും ഇല്ല..

അവൾ അപ്പുറത്ത് കിടക്കുന്ന അവളുടെ കുഞ്ഞിനെ എടുത്ത് കൊണ്ട് പോയി അവന് കണി കാണിച്ച് കൊടുത്തു.. കൃഷ്ണൻ്റെ വിഗ്രഹവും, കണികൊന്നയും, കണി വെള്ളരിയും, പല വിധ പഴങ്ങളും ,കസവ് മുണ്ടും ഒക്കെ കണ്ട് ആ കുഞ്ഞി മുഖത്ത് ചിരി വരുന്നത് അവൾ ഒരു ചിരിയോടെ നോക്കി.. എന്നിട്ട് അവന് ഒരു ഉമ്മ കൊടുത്തു..

“അമ്മ.. ഇനിച്ച് ഉറക്കം വഞ്ഞു..”
അവൻ കണ്ണ് തിരുമ്മി കൊണ്ട് അവളോട് ചിണുങ്ങി..

“അമ്മേടെ കുട്ടി ഉറങ്ങികൊളുട്ടോ..”

Recent Stories

134 Comments

  1. ഒഴുക്കിനെ അളക്കുന്നത് ഉറവയെ അറിഞ്ഞിട്ടാവണം എന്ന് പറയാറുണ്ടായിരുന്നു എന്റെ അമ്മച്ഛൻ… ഒരു കാര്യം വിലയിരുത്തുന്നതിന് മുന്നേ അങ്ങനെയൊരു കാര്യം സംഭവിക്കാനുള്ള കാരണം കൂടി അറിഞ്ഞിരിക്കണം എന്ന് ലളിത ഭാഷയിൽ പറയാം.. അതുകൊണ്ടിത്തവണ വെറും പേനാക്കത്തി മാത്രം 😁😁😁

    കൺകുളിർക്കുന്ന ബാഹ്യ സൗന്ദര്യമില്ലാത്ത വിദ്യാസമ്പന്നയായ ശ്രുതിയും അത് രണ്ടുമില്ലാത്ത ഒരു നായകനും അടങ്ങുന്ന ഇതിവൃത്തം… 👍👍👍 ജീവിതം കഥയേക്കാൾ വലിയ സമസ്യയാകുന്ന ചില കാഴ്ചകൾ, അവസരങ്ങൾ … 👌👌👌


    സാമ്പത്തികം കുറവാണ് എന്ന് അല്ലേ ഉള്ളൂ.. തറവാടികളാ

    അവിടെയൊരു ആക്ഷേപ ഹാസ്യത്തിന്റെ ലാഞ്ചന കാണുന്നു.. അറിഞ്ഞോ അറിയാതെയോ വന്നതാവാം , ചിലപ്പോ എന്റെ ഒരു ഭ്രാന്തിനു തോന്നിയതാവാം… കുടുംബ മഹിമ തലമുറകളായി കൈമാറികിട്ടേണ്ടതല്ല പകരം ഓരോ തലമുറയും ഒരൊറ്റ വ്യക്തിയും സ്വയം ആർജ്ജിക്കേണ്ടതാണെന്നു ലോകത്തിലെ ഏറ്റവും തറവാടികളായ ഒരു കുടുംബം മരുമകളോടുള്ള വർണാധിക്ഷേപത്തിനു ലോകത്തിന്റെ സംശയ മുനയിൽ നിൽക്കുന്ന കാലഘട്ടത്തിലെങ്കിലും നമ്മൾ മനസിലാക്കാൻ തുടങ്ങണം… പ്രതാപികളായ കാരണവന്മാരുടെയും ജനിച്ച തറവാടിന്റെയും പേരും പറഞ്ഞു വിലസി നടക്കുന്ന ആസ്ഥാന മൊണ്ണകൾ പെരുകുന്ന കാലമായതിനാൽ ഇനിയും വൈകിയാൽ കഥയേക്കാൾ വലിയ നരക ജീവിതങ്ങൾ ഇനിയും നമ്മൾ കാണും അറിയും..! 👌👌👌


    അവളുടെ കുടുംബം സാമ്പത്തിക പരമായി അവളുടെ ഭർത്താവിൻ്റെ കുടുംബത്തെകാൾ മുൻപിൽ ആണ്.. സ്വന്തമായി കൊച്ച് ബിസിനസ് ഒക്കെ ഉള്ള കുടുംബം ആണ് അവളുടേത്..

    എന്നാലോ അവളുടെ ഭർത്താവ് വെറും പത്താം ക്ലാസ് . അതും പാസ്സ് ഒന്നും അല്ല..

    കഥയിലാണെങ്കിലും ചിലപ്പോഴെങ്കിലും നമ്മുടെ ഉള്ളിലെ ആ പഴഞ്ചൻ ചിന്താഗതികൾ തലപൊക്കുന്നുണ്ടോ.. 🧐🤔🤔 രണ്ടു കുടുംബങ്ങളുടെയും സാമ്പത്തില നില തുലനം ചെയ്യുന്നത് കണ്ടു സംശയിച്ചാണ്.. താരതമ്യേനെ സമ്പന്നയായ ഡിഗ്രിക്കാരിക്ക് പത്താം ക്ലാസ് തോറ്റ ദരിദ്രൻ പങ്കാളി എന്നൊരു പുച്ഛം ഒളിഞ്ഞു കിടപ്പുണ്ടോ? ധനികനായ ഒരു ചെകുത്താനെ എങ്ങനെയെങ്കിലും സഹിക്കാം ഈ പരമ ദരിദ്രനെ എന്തിനു തന്നു എന്നുള്ള ഒരു ധ്വനി അവിടെയുണ്ടോ? ഇല്ലാതിരിക്കട്ടെ..! 😑😑😑


    💠 ഇതെന്താ തിളച്ച വെള്ളം.. ഇതൊക്കെ കുടിച്ചാൽ പൊള്ളി പോകും.. എന്നെ കൊല്ലാൻ വേണ്ടി ഇറങ്ങിയേകുവ അല്ലേ…!”

    അതും പറഞ്ഞ് അവൻ അത് ഒറ്റ വലിക്ക് കുടിച്ചു..

    💠 ഉച്ചിക്കും അവൻ അവളുടെ മനസ് വിഷപിപ്പിക്കണ പോലെ എന്തൊക്കെയോ പറഞ്ഞ് കൊണ്ട് ഇരുന്നു..

    അവൻ കറികൾക്ക് ഒക്കെ കുറ്റം പറഞ്ഞ് രണ്ട് മൂന്ന് പ്രാവശ്യം ചോർ ഉണ്ടു..

    ഹഹഹഹ .. 👌👌👌 സ്പോട്ട് ഓൺ സൂപ്പർ ഗേൾ ..👏👏👏 അടിപൊളി… ശ്രുതിയോടുള്ള അയാളുടെ താൽപര്യക്കുറവും ആൺകോയ്മയുടെ ആനുകൂല്യം പറ്റി അവളെ അടിച്ചമർത്താനുള്ള അയാളുടെ സൂത്രപ്പണികളും വ്യക്തമായി തുറന്നു കാണിക്കുന്ന സന്ദർഭങ്ങൾ… കിടുക്കി 💥💥💥


    പിന്നെ അവളെ കാണാനും അത്രെ ഭംഗി ഇല്ല.. ഇരു നിറം.. എന്ന് വെചാൽ കറുപ്പ് തന്നെ .. മുടി ഒക്കെ കുറവ്.. കൂടാതെ കുറച്ച് തടിയും ഉണ്ട് .. ഇങ്ങനെ ഉള്ള പെണ്ണിനെ ആർക്കും ഇഷ്ടം ആവൻ ചാൻസ് ഇല്ല..

    ഐ ഒബ്ജക്റ്റ് യുവർ ഓണർ.. ഇരു നിറം കറുപ്പല്ല.. കറുപ്പ് ഗ്യാരണ്ടി കളറാണ്, മങ്ങില്ല, നരക്കില്ല.. കറുപ്പ് അഴകാണ്.. ഏഴഴക്.. 🔥🔥🔥 ഇതിനു ഞാൻ ജീവിച്ചിരിക്കുന്ന ഗ്യാരണ്ടി..!! 😎😎😎

    പിന്നെ അവസാനം അങ്ങിനെയായതിനെക്കുറിച്ച് പല അഭിപ്രായങ്ങളും കണ്ടു.. വർഷങ്ങളായി പുകഞ്ഞു കൊണ്ടിരിക്കുന്ന ഒരു അഗ്നി പർവതത്തിനു പ്രത്യേകിച്ച് ഒരു കാരണവും വേണ്ട പൊട്ടിത്തെറിക്കാൻ, അതിനു തോന്നുമ്പോ അങ്ങ് പൊട്ടിത്തെറിക്കും ..!! അതെ ഇവിടെയും സംഭവിച്ചുള്ളൂ… 👌👌💖 👍👍👍

    വന്നു കൈനീട്ടം കൊടുത്ത ‘അമ്മ പിന്നെ എവിടെപ്പോയോ എന്തോ… എന്തിനോ വേണ്ടി വന്നു ഒന്ന് പറയുക പോലും ചെയ്യാതെ മാഞ്ഞു പോയൊരു ജന്മം..!! 😂😂😂

    ശ്രുതിയെ ഒരു ഭാരമായാണ് അവർ കണ്ടതെന്ന് കഥയിൽ നിന്നും മനസിലാക്കാമെങ്കിലും കെട്ടിച്ചു വിട്ട മോളുടെ സുഖസൗകര്യങ്ങൾ അന്വേഷിക്കാത്ത നല്ല ബെസ്റ്റ് തന്തയും തള്ളയും..!!😏😏😏 അവസാനം പറഞ്ഞ ഡയലോഗിൽ കുറച്ചൊക്കെ അവർക്കും കിട്ടേണ്ടതാണ് 😑😑😑

    💠 മോസ്റ്റ് ഇമ്പ്രെസിവ് 🔥💥💖

    നാലഞ്ചു വർഷത്തെ ശ്രുതിയുടെ കഷ്ടപ്പാടുകൾ എല്ലാം ഒരൊറ്റ ദിവസത്തെ സംഭവങ്ങളിലൂടെ വരച്ചുകാട്ടിയുള്ള വിവരണ രീതി.. അത് പൊളിച്ചു.. 😍😍😍

    അക്ഷരത്തെറ്റുകളും കൂടെ ശരിയാക്കിയിരുന്നേൽ പിന്നെ വാക്യങ്ങളുടെ ഭംഗിക്കുറവ് മാത്രമേ ഒരു കുറ്റമായി പറയാനുള്ളൂ 🤭🤭🤭 🤗🤗🤗

    💖💖💖

    1. ഋഷി..നിങൾ എവിടെയാണ്..
      ഇത്രേം വലിയ കമ്മ്മേട് തന്നതിന് നന്ദി❤️

      പിന്നെ പത്താം ക്ലാസ് തോറ്റവനോട് പുച്ഛം ഒന്നും അവൾക്ക് ഇല്ല്ട്ടോ.. ധനികൻ ആയാലും ദരിദ്രൻ ആയാലും പെണ്ണിനെ മനസ്സിലായില്ലെങ്കിൽ പിന്നെ അവിടെ ഇതല്ല ഇതിന് അപ്പുറവും നടകും.. പിന്നെ ഞാൻ അവിടെ അത് എടുത്ത് പറഞ്ഞത്.. കഥക്ക് ആ സാഹചര്യങ്ങൾ വരുന്നത് കൊണ്ടാണ് അല്ലാതെ ഒന്നുമില്ല..

      ബാക്കി എല്ലാം ഇഷ്ടപ്പെട്ടു എന്ന പറഞ്ഞതിൽ സന്തോഷം കേട്ടോ..
      അവസാനം പറഞ്ഞത്..😁 കൊഴപം ഇല്ല.. രണ്ടാമത് ഒന്ന് വായിച്ച് നോക്കില്ല.. എഴുതി അങ്ങോട്ട് പോസ്റ്റ് ചെയ്തു..
      ഒത്തിരി സ്നേഹം ഋഷി❤️

  2. ഇഷ്ടപ്പെട്ടു. ഇത്‌പോലെ ഒരു ഭർത്താവിനെ കണ്ടാൽ തിരണ്ടി വാല് അച്ചാറിൽ മുക്കി തല്ലിയിട്ട് വെണം ഡയലോഗടി

    1. ദേവി.. നല്ല സുഖം ആവും ലെ..😄
      ഒരുപാട് സ്നേഹം എംഡിവി❤️

  3. ഇന്ദുസ്..,,

    ശ്രുതിയെ വായിച്ചറിയാൻ അൽപ്പം വൈകി.. ഒത്തിരി തിരക്കുകൾക്ക് നടുവിൽ ആണ്…

    വളരെ നല്ലൊരു തീം ബോർ ആക്കാതെ.. നന്നായി തന്നെ അവതരിപ്പിച്ചു…!

    ഇനിയും ഇതുപോലെയുള്ള സൃഷ്ടികൾ തന്റെ തൂലികയിൽ നിന്നും പിറവിയിടുക്കട്ടെ എന്ന് ആശംസിക്കുന്നു.

    സ്നേഹം മാത്രം 💞

    സ്നേഹത്തോടെ
    കിംഗ് ലയർ

    1. ലയറെ..
      വയ്കിയായലും വായ്ച്ചുവല്ലോ.. നല്ല വാക്കുകൾക്ക് സന്തോഷം..
      കഥ ബോർ ആയില്ല എന്ന അറിഞ്ഞതിൽ ഒത്തിരി സന്തോഷം..
      സ്നേഹത്തോടെ❤️

  4. ഹലോ മിസ് പെരീരി…..
    ഇപ്പൊ പെൻഡിങ്ങിൽ കിടക്കുന്ന അപരചിതൻ വായിക്കുവാൻ….
    അധികമൊന്നും ഇല്ല…. ഒരു നാല് പാർട്ട്‌ 😂😂😂 അത് കഴിഞ്ഞ് എനിക്ക് എന്ന് വട്ട് മാറുന്നോ അന്ന് വായിച്ച് അഭിപ്രായം പറയാ 🤪🤪🤪🤪🤪

    1. ശരി ❤️

    1. സ്നേഹം❤️

  5. കഥ വായിക്കാൻ വൈകിയതിന് ആദ്യം സോറി പറയുന്നു..
    വളരെ മനോഹരമായ രചന.. നന്നായി തന്നെ അവതരിപ്പിച്ചു.. വായനക്കാരുടെ മനസ്സിലേക്ക് കഥാപാത്രം ആഴത്തിൽ പതിയിക്കാൻ നിനക്ക് കഴിഞ്ഞു..അവൾ നേരിടുന്ന പ്രശ്നങ്ങൾ വളരെ നന്നായി എഴുതി… ശ്രുതിയെ പോലെ ദുരിതം പേറുന്ന ഒട്ടനവധി ജീവിതങ്ങൾ നമുക്ക് ചുറ്റും ഉണ്ട്.. പ്രതികരണ ശേഷി നഷ്ടപ്പെട്ട സ്വന്തം അസ്ഥിസ്ത്വം തന്നെ നഷ്ടപ്പെട്ട മനുഷ്യർ..
    കഥയുടെ തുടക്കത്തിലേ ബിൽഡ് അപ്പ് അവസാനം ചെറുതായി കൈമോശം വന്നു..
    അവതരണത്തിലെ ചില പാളിച്ചകൾ ഒഴിവാക്കിയെങ്കിൽ ഇതിലും മനോഹരമായ രചന ആയേനെ..തൂലിക ചലിക്കട്ടെ.. ആശംസകൾ മുത്തേ💟💟

    1. അവസാനം പോര എന്ന് എല്ലാവരും പറയുന്നു.. എൻ്റെ മനസ്സിൽ ഇതാണ് വന്നതും. എന്ത് ചെയ്യാനാണ്..😌 .സ്നേഹം മാത്രം❤️

  6. പൊട്ടില്ല്യാ പൊട്ടില്ല്യാ ന്നു കരുതിയ വിഷു പടക്കം ഒന്ന് ആഞ്ഞു പൊട്ടിയതാ 😝🤭

    ഒത്തിരി ഇഷ്ട്ടായി ചേച്ചി ❤️🖤

    1. അവസാനം ഒരു അമിട്ട് ആയാലോ എന്ന് വിചാരിച്ചത പടക്കത്തിൽ ഒതുക്കി😁
      ഒത്തിരി സ്നേഹം❤️

  7. ഇന്ദുവെയ്

    1. ഹാർലി

      1. വായിച്ചിട്ടില്ല ചുമ്മാ കേറിയപ്പോൾ ഇത് വഴി വന്നതാ

        1. സമയം പോലെ വായ്ക്ക്

          1. തീർച്ചയായും

  8. ❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ❤️❤️❤️

  9. ഇന്ദൂസ്,
    ഏറെ നാളായി ഇതുവഴി വന്നിട്ട്, വന്നപ്പോൾ ഇന്ദൂസിന്റെ കഥ കണ്ടു ഇത് ഒരു കഥ എന്നതിലുപരി നമ്മുടെ ചുറ്റുപാടുകളിൽ കാണുന്ന ജീവിതം ആയി തോന്നി.
    എഴുത്ത് നന്നായിരുന്നു, നല്ല ഫീലോടെ എഴുതാൻ കഴിഞ്ഞു, ശ്രുതിയുടെ നൊമ്പരം വായനക്കാരന്റെ നൊമ്പരമാക്കാൻ കഴിഞ്ഞു അതിൽ പൂർണമായും വിജയിച്ചു.
    ഇനി ഇതിൽ ഒരു ന്യൂനത ആയി തോന്നിയത് ശ്രുതിയുടെ മാറ്റത്തിന് ഹേതുവായ കാരണം ഒന്നും കാണിച്ചില്ല എന്നതാണ്,
    ഒന്നു കൂടി എഴുത്ത് ശ്രദ്ദിച്ചിരുന്നെങ്കിൽ വേറെ ലെവൽ ആയേനെ…
    ഇനിയും പുതിയ കഥകളുമായി വരിക..
    സ്നേഹപൂർവ്വം…

    1. അവസാനം.. പൊട്ടിത്തെറിക്കാൻ അവൾക്ക് കാരണം ഇത്രേ ഒക്കെ മതി എന്ന വിചാരിച്ചു.. കുറെ വർഷങ്ങൾ ആയില്ലേ.. സഹിക്കുന്നു.. പിന്നെ നല്ലോരു ദിവസം ആയിട്ടുള്ള അവൻ്റെ പെരുമാറ്റം.. അപ്പോ ഞാൻ അത്രെ മതി എന്ന് വിചാരിച്ചു..

      പോര എന്ന് അറിയാം രണ്ടാമത് വായച്ചു നോക്കാൻ മനസ് അനുവദിച്ചില്ല ചേച്ചി athaan സത്യം..
      Ishtappettathil സന്തോഷം സ്നേഹം❤️

  10. ഇന്ദുസെ കലക്കി നല്ല കഥ ആയിരുന്നു. വളരെ ഇഷ്ടപ്പെട്ടു ക്ലൈമാക്സ്‌ കലക്കി. ചില നാറികൾ അങ്ങനെ ആണ് എന്ത്‌ പറഞ്ഞിട്ടും യാതൊരു കാര്യവും ഇല്ല. ഇത്രേയും ഒക്കെ സഹിക്കണ്ട യാതൊരു ആവിശ്യവും ഇല്ല.. അവൾക്ക് കൊറച്ചൂടെ നേരത്തെ പ്രീതികരിക്കർന്നു എന്ന് തോന്നി. പെട്ടെന്ന് എഴുതിയത് ആണേലും വളരെ നന്നായി ഇനിയും നല്ല നല്ല കഥകളുമായി വരാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു

    സ്നേഹത്തോടെ മാരാർ ❤️❤️❤️

    1. സ്നേഹം മാരാർ..
      ഇഷ്ടപെട്ടതിൽ സന്തോഷം❤️

  11. രാവണസുരൻ(Rahul)

    സേച്ചി ഇന്നലെ ജോലിക്ക് ഇടയ്ക്ക് കുറച്ചു സമയം free കിട്ടിയപ്പോഴാ കഥ വായിച്ചത് പക്ഷെ കമന്റ് ഇടാൻ സമയം കിട്ടിയില്ല.

    പ്യാവം നാൻ ☹️.

    എന്റെ അഭിപ്രായത്തിൽ സ്ത്രീകൾ ഇത്രയും സഹിക്കേണ്ട ആവശ്യം ഒന്നുമില്ല.
    ഏതൊരു വ്യക്തി ആയാലും നമുക്ക് കിട്ടേണ്ട പരിഗണന കിട്ടുന്നില്ല നമ്മുടെ വ്യക്തിത്വം അടിച്ചമർത്തപ്പെടുന്നു എന്നൊരു അവസ്ഥ വന്നാൽ പിന്നെ ഒരു compromise നും തയാറാകരുത്.

    ശ്രുതി ഇത്രയും സഹിക്കേണ്ട ഒരു ആവശ്യവും ഇല്ലായിരുന്നു.ഒരാളുടെ ശരീരത്തിന്റെ സൗന്ദര്യം അല്ല മനസ്സിന്റെ സൗന്ദര്യം ആണ് വിലയിരുത്തേണ്ടത് അങ്ങനെ നോക്കിയാൽ ശ്രുതി miss ഇന്ത്യ തന്നെയാണ്.

    പുരുഷന്മാർ മിക്കവാറും സ്ത്രീകളുടെ നിസ്സഹായ അവസ്ഥ അവരുടെ വിശ്വാസം അതിനെയൊക്കെ ചൂഷണം ചെയ്യുക എന്നതാണ്ഇപ്പൊ കണ്ടു വരുന്ന trend. സ്ത്രീകളും മോശമല്ല അവരിലും ചിലർ same രീതി പുരുഷന്മാരുടെ മേലും പ്രയോഗിക്കുന്നുണ്ട്.

    എന്റെ അഭിപ്രായം പറഞ്ഞതാട്ടോ 😁എല്ലാവരും ഇതിനോട് യോജിക്കണമെന്നില്ല.

    കഥ എന്തായാലും പൊളിച്ചു വായനക്കാരുടെ മനസ്സിനെ സ്വാധീനിക്കാൻ ശ്രുതിക്ക് കഴിഞ്ഞു അവളുടെ വിഷമങ്ങളിലൂടെ കുറച്ചു സമയമെങ്കിലും വായനക്കാരും സഞ്ചരിച്ചിരിക്കും അത് ഒരു കഥകൃത്ത് എന്ന നിലയിൽ സേച്ചിയുടെ വിജയം തന്നെയാണ്

    All the bst

    With love
    രാവണസുരൻ💖💖💖

    1. വായന കാരുടെ മനസ് സ്വാധീനിക്കാൻ ഈ കഥ ശ്രമിച്ചു എന്ന് കേട്ടതിൽ അതിയായ സന്തോഷം .. ഒപ്പം സ്നേഹം❤️

  12. ജോനാസ്

    ചേച്ചി ഞാൻ വായിക്കാൻ വൈകി ആദ്യം തന്നെ അതിന് ക്ഷമ ചോദിക്കുന്നു

    ഇതിനെ എനിക്ക് ഒരു കഥ ആയിട്ട് കാണാൻ കഴിയില്ല ഇത്‌ ഒരു ജീവിതം തന്നെ ആണ് പല സ്ഥലങ്ങളിലും നടന്നു കൊണ്ടിരിക്കുന്ന ഒന്നാണ് എന്നെങ്കിലും ഇതൊക്കെ മാറുമെന്ന് വിശ്വസിക്കാം

    1. സ്നേഹം ജോന്നസ്❤️

  13. സംഗീത്

    ഹായ് രാഗേന്ദു. ആദ്യമേ തന്നെ ഈ മനോഹരമായ കഥ ഞങ്ങളുമായ് പങ്കു വച്ചതിന് നന്ദി അറിയിക്കട്ടെ. ശ്രുതി എന്ന് കഥാപാത്രം പ്രതിനിധാനം ചെയ്യുന്ന സ്ത്രീയെ first person perspective ഇൽ പരിചയപ്പെടുത്തുന്നതാണ് ഈ കഥയുടെ വിജയവും, വായിച്ചിട്ടുള്ള മറ്റു കഥകളിൽ നിന്നു ഈ കഥയെ വ്യത്യസ്തമാക്കുന്നതും. എന്തോ അറിയില്ല സ്ത്രീയെന്ന വ്യക്തിയെ ഇത്രയും ആഴമുള്ള ഒരു അനുഭവം ആക്കി തന്നതിനു ഒരുപാട് ❤️👍.

    കഴിഞ്ഞ കഥയിൽ പൊലീസ് ഓഫീസറെ വരച്ചു കാട്ടി ഞെട്ടിച്ചതു മറന്നിട്ടില്ല കെട്ടോ.

    സ്നേഹപൂർവ്വം

    സംഗീത്

    1. ആ കഥ മറന്നില്ലാലോ.. ഇതിൽ കൂടുതൽ എനിക്ക് എന്ത് വേണം.. ഒരുപാട് സ്നേഹം..

      ഇതിൽ കുറെ പോരായ്മകൾ ഉണ്ട് എന്ന അറിയാം.. ഇഷ്ടപെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം .
      സ്നേഹത്തോടെ❤️

  14. കഥ വായിച്ചു ഇഷ്ടപ്പെട്ടു. ശ്രുതിയും താളവും ഒത്തു പോകാത്ത ജീവിതത്തിലെ ഒരു കണികയാണ് ഇതിലെ ശ്രുതിയും.
    ആരാധകൻ❤️

    1. സ്നേഹം ആരാധകൻ❤️

  15. ഇന്ദു ചേച്ചി വായിച്ചൂട്ടോ നന്നായിട്ടുണ്ട് എന്നാലും എന്തൊക്കെയോ അങ്ങോട്ട് ദഹിക്കുന്നില്ല, ശ്രുതി ഇത്രെയും വർഷം എല്ലാം സഹിച്ചു ജീവിക്കേണ്ട കാര്യം അവസാനം അവൾ പ്രതികരിച്ചത് ന്റെ ഒരു തക്കതായ കാരണം മനസിലായില്ല അതിലും കൂടുതൽ ദ്രോഹം അവൾ അനുഭവിച്ചിട്ടുണ്ട്.അവളോട് ചെയ്യുന്ന ക്രൂരതകൾ കണ്ടപ്പോൾ സങ്കടം തോന്നി. പിന്നെ അവളുടെ മാതാപിതാക്കൾ ഇതിനെ കുറിച്ച് ഒന്നും അന്വേഷിച്ചില്ല എന്ന് പറയുമ്പോൾ ഒരു പെൺകുട്ടിയുടെ മാറ്റം അദ്യം തിരിച്ചറിയുന്നത് അവളുടെ മാതാപിതാക്കൾ ആയിരിക്കും എന്നിട്ടും അവർ പ്രതികരിച്ചില്ല.
    അവസാനം അവൾ respond ചെയ്ത രീതി നന്നായിരുന്നു ഇതൊക്കെ വർഷങ്ങൾക്ക് മുമ്പേ ആവാം ആയിരുന്നു.
    അടുത്ത കഥ ഇതിലും നന്നായി എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
    സ്നേഹത്തോടെ♥️

    1. എല്ലാത്തിനും ഒരു സമയം ഉണ്ട്.. അപോഴെ എല്ലാവരും ചിന്തിക്കൂ..അത് വരെ തോന്നിക്കില്ല.. പ്രകൃതി നിയമം..
      ഇഷ്ടപെട്ടതിൽ സ്നേഹം❤️

  16. വിമർശനം ആയി തോന്നുമോ എന്നറിയില്ല… എന്നാലും ഉള്ളത് തുറന്നു പറയാമല്ലോ അല്ലേ???

    ആ കല്യാണം മുതൽ ഇങ്ങോട്ട് അയാളുടെ പെരുമാറ്റം മൊത്തം നല്ല ഫീൽ നൽകി… എന്ന് വച്ചാൽ… അവളോട് കാണിക്കുന്നത് കണ്ട് മനസ്സിൽ നല്ല നീറ്റൽ തോന്നി…

    പക്ഷേ രണ്ടു കാര്യങ്ങൾ പറഞ്ഞോട്ടെ അമ്മ വന്നു എന്ന് പറഞ്ഞില്ലേ.. കണി നൽകി കഴിഞ്ഞു പോയതോടെ ആണ് അയാളുടെ സ്വഭാവം മാറിയത് എന്ന് പറയാമായിരുന്നു എന്ന് തോന്നി… ഞാൻ വീണ്ടും വീണ്ടും നോക്കുക ആയിരുന്നു അമ്മ എവിടെ എന്ന്..

    പിന്നെ ലാസ്റ്റ്, അവൾ അവനു എതിരായി തിരിയുന്നത്… ഇത്രയും കാലം ഒരുമിച്ചു ജീവിച്ചിട്ട് വേണ്ടെന്ന് ഉള്ള ഡിസിഷൻ എടുക്കാണ് പെട്ടന്ന് എന്തെങ്കിലും കാരണം ഹെവി ആയി കാണിക്കാമായിരുന്നു… അതോടെ അവളാ ഡിസിഷൻ എടുത്തു എന്ന് തോന്നിപ്പിക്കാൻ…

    ഇതൊക്ക എനിക്ക് തോന്നിയത് മാത്രം… കഥ നല്ല ഫീൽ കിട്ടി… ഇവളെന്താ എതിർത്തു പറയാതെ എന്ന്തോന്നിപ്പിച്ചുകൊണ്ടേ ഇരുന്നു ഓരോ വരികൾ വായിക്കുമ്പോളും… അതാണ് എഴുത്ത് .. വായനക്കാരനുമായി സംവദിക്കണം…

    തിരക്ക് ആയത് കൊണ്ടാണ് വായന നടക്കാത്തത്… ഇന്ദൂസ് അടക്കം എല്ലാവരും ക്ഷമിക്കും എന്ന് കരുതുന്നു

    1. പ്രവാസി ബ്രോ.. പറഞ്ഞപ്പോൾ തന്നെ വായ്ച്ചതിൽ അതിയായ സന്തോഷം..

      തുറന്ന് പറയട്ടെ.. ഈ കഥ ഏതോ ഒരു മാനസികാവസ്ഥയിൽ എഴുതിയത് ആണ്.. ഒരു ആവേശത്തിന്.. എഴുതി പകുതി ആയപ്പോൾ എല്ലാവർക്കും ഇഷ്ടവോ ഇത് ദേഹിക്കുമോ എന്നൊക്കെ സംശയിച്ചു.. മനസിൽ ആ സംശയം വച്ച് കൊണ്ട് ആണ് എഴുതിയതും.. പിന്നെ ക്ലൈമാക്സ് അദ്യം ഇങ്ങനെ അല്ല വിചാരിച്ചത്.. ഇതിൽ കാണുന്ന ക്ലൈമാക്സ് അവളുടെ സ്വപ്നം ആയി എഴുതിയാലോ എന്നാണ് അദ്യം എൻ്റെ മനസ്സിൽ വന്നത്.. പക്ഷേ കഥയിൽ എങ്കിലും ഇതിനൊരു മാറ്റം വേണ്ടെ എന്ന് കരുതി ആണ് ക്ലൈമാക്സ് ഇങ്ങനെ ആക്കിയത്..

      പിന്നെ പെണ്ണിന് പ്രതികരിക്കാൻ അപ്പോ തക്കതായ കാരണം വേണം എന്ന് ഇല്ല..അങ്ങനെ എനിക്ക് തോന്നിയതും ഇല്ല.. അവള് ഇത്രെയും നാൾ, നാൾ അല്ല വർഷങ്ങൾ ആയി സഹിച്ചത് ഓരോന്ന് ആലോചിച്ച് ആണ് ആ കസേരയിൽ ഇരുന്നത്..അത്കൊണ്ട് ആണ് അവള് പറയുന്നത് എൻ്റെ എല്ലാം നശിച്ച് ആണ് നിൽക്കുന്നത് എന്ന്.. പിന്നെ ആ ദിവസവും ഒരു നല്ല ദിവസം ആയിട്ട് അവൾക്ക് ഉണ്ടയ് അനുഭവം അതും കൂടി അയപ്പോൾ പെണ്ണിൻ്റെ കൺട്രോൾ പോയി..

      പിന്നെ അമ്മ വന്ന് ആ നിമിഷം അവൻ അവളോട് സ്നേഹത്തോടെ അല്ല പെരുമാറിയത് അമ്മയോട് കുളി കഴിഞ്ഞ് പോകും എന്നെ പറയുന്നുള്ളു..പിന്നെ അവളോട് പറയുന്നത് റെഡി ആയികൊള്ളൻ.. അമ്മയുടെ മുൻപിൽ വച്ച് അമ്മേ കാണിക്കാൻ വേണ്ടി ആണ് പക്ഷേ അത് അവൾക്ക് മനസിലായില്ല..
      അമ്മ പോകുന്നത് കാണിച്ചില്ല.. അത് ആ സീൻ എൻ്റെ മനസ്സിൽ വന്നതും ഇല്ല.. മറന്ന് പോയി..

      കഥ രണ്ടാമത് ഒന്ന് വായിച്ച് നോക്കാൻ എന്നോട് ഒരാള് പറഞ്ഞതും ആണ്.. പക്ഷേ എന്തോ പകുതി വായച്ചിട് ഞാൻ പിന്നെ അയാളോട് പറഞു.. ഇനി ഇതിൽ എനിക്ക് ഒന്നും പറയാൻ ഇല്ല എന്ന്.. സത്യം പറഞ്ഞ വായ്‌ക്കൻ പറ്റുനില്ലായിരുന്ന്.. ഇങ്ങനെ മതി എന്ന് പറഞ്ഞാണ് സബ്മിറ്റ് ചെയ്തത്.

      കുറെ പോരായ്മകൾ ഉണ്ടെന്ന് അറിയാം.. കുറെ ദേഹികാത് കാര്യങ്ങളും ഉണ്ട് എന്ന് അറിയാം.. ഒന്നും നോക്കാതെ അങ് എഴുതി.. പോരായ്മകൾ തുറന്ന് പറഞ്ഞുവല്ലോ.. അതിനു thanks..

      ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞതിൽ സന്തോഷം ..
      സ്നേഹം❤️

      തുറന്ന് പറഞ്ഞതിൽ ഒരുപാട് സ്നേഹം കേട്ടോ.. ❤️

      1. എയ്, നിരാശ ഒന്നുമാവല്ലേ…

        ഓരോ കഥകളും പെർഫെക്ഷനിലേക്ക് ഉള്ള പ്രയാണമാണ്.. അത്കൊണ്ട് പറഞ്ഞു എന്നെ ഒള്ളു….

        അവൾ അനുഭവിച്ചതും അവൾ അവസാനം ചെയ്തതും നന്നായി മനസ്സിൽ പതിഞ്ഞു… 🔥🔥🔥 അത് ഗ്രേറ്റ് ആണ്…

        ആകെ പറഞ്ഞത്, കഥ അആവുമ്പോൾ ആൾക്കാർക്ക് ക്യാച് ചെയ്യാൻ മാത്രം ടെമ്പ്റ്റിങ് ആയ ഒരിക്കലും സീൻ വേണം എന്നെനിക്ക് തോന്നി എന്നെ ഒള്ളു…

        ബട്ട് സ്റ്റിൽ ഗുഡ് job 😍😍👍👍

        1. നിരാശ ഒന്നും ഇല്ല😄. അടുത്തതിൽ നോക്കാം😁❤️

  17. Montha adich polikkan thonni my♈@ nte

    1. 😁 ദേവി..
      സ്നേഹം❤️

      1. ഇന്ദുസ് പേടിച്ചോ 😆😆😆

  18. *വിനോദ്കുമാർ G*❤

    ❤👌🙏

    1. ❤️❤️

  19. Chechi ..
    Kore aayi ingot vannit .. vannpol kamdath chechinte kadha ❤..
    Ipol vaayikunilla … nomb aayath kond vaayanakal okke korv aan …
    Pineaa vaayikaa tto ❣

    1. പതുകെ മതി,❤️

  20. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    എന്റെ പൊന്നോ ഒരുഗ്രൻ കഥ … last ക്ലൈമാക്സിൽ ശ്രുതിയുടെ മനോഭാവം വേണം എല്ലാ പീഡനം അനുഭവിക്കുന്ന ഭാര്യമാരിലും …. ❤❤
    ഭാര്യ ഒരിക്കലും ഭർത്താവിന്റെ അടിമയല്ല … 👩💪💪

    എന്നാലും ശ്രുതി എന്തിനാണ് ഇത്രയും കാലം അവനെ സഹിച്ചത് എന്ന് എനിക്ക് മനസിലാവുന്നില്ല … 🤨🤨
    എനിക്ക് ആണേൽ ഓരോ വരിയും വായിക്കുമ്പോൾ അവനെ കൊല്ലാനുള്ള ദേഷ്യം ഉണ്ട് ..😈😈
    ഈ കഥയിൽ അവനെ നിങ്ങൾ എത്രമാത്രം ക്രൂരൻ ആക്കാൻ വേണ്ടി പരിശ്രമിച്ചു എന്നുള്ളത് എനിക്ക് മനസിലായി … 😂😂

    എനിക്ക് കഥ ഒരുപാട് ഇഷ്ട്ടായി .. കേട്ടോ ഈ കഥ … കൊടുത്താൽ ഒന്നും പറയത്തെ എനിക്ക് ഈ സബ്ജെക്ട് അധികം അറിയില്ല ….. 😎😎
    ഇനിയും ഞാൻ എന്തെങ്കിലും പറഞ്ഞാൽ ☹☹
    നിങ്ങൾ ചിലപ്പോ എന്നെ പേടിപ്പിക്കും … 🥺🥺🥺
    അതുകൊണ്ട് ഞാൻ പോകുന്നു … 🏃‍♀️🏃‍♀️
    സ്നേഹം എച്ചി … ❤❤
    നല്ല കഥ … ഇനിയും ഒരു പുതിയ കഥയുമായി വാ ..
    സ്നേഹം sista … ❤❤❤

    1. ഒരുപാട് സ്നേഹം കുഞ്ഞപ്പ..
      എല്ലാവർക്കും അങ്ങനെ ഉള്ള മനോഭാവം ഉണ്ടാട്ടെ..
      സന്തോഷം, സ്നേഹം❤️

  21. മാലാഖയെ പ്രണയിച്ച ജിന്ന്

    പൊളി ചേച്ചി 🔥🔥🔥

    ഓരോ സ്ത്രീയുടെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെ യാണ് ഇതിൽ പറഞ്ഞത്….

    കഥ ഇഷ്ട്ടായിട്ടോ.. 🥰🥰🥰

    1. സ്നേഹം ഇഷ്ടപെട്ടതിൽ❤️

  22. ചേച്ചി കൊള്ളാം 💛

    “പക്ഷേ ഇതൊന്നും ആരോടും അവൾ പരാധി പറഞ്ഞട്ടില്ല.. സ്വന്തം വീട്ടിൽ പോലും.. ഇതൊക്കെ കേട്ട്.. സാരമില്ല..ഒക്കെ സഹിക്കാൻ പഠിക്കണം.. എന്ന് അല്ലേ അവർ പറയു.. അല്ലാതെ എന്ത് പറയാനാണ്..”

    ഇതാണ് മെയിൻ പ്രോബ്ലം. കഴുത്തിൽ താലി കെട്ടിപ്പോയി, ഒരു കൊച്ചുണ്ടായി പോയി, എല്ലാം തലവിധി എന്നൊക്ക പഴിച്ചു എല്ലാം സഹിച്ചു ജീവിക്കാൻ ഉള്ള ഉപദേശം.

    ഇവിടെ ശ്രുതിക്ക് ഒന്ന് പൊട്ടിത്തെറിക്കാൻ അഞ്ചു കൊല്ലം എടുത്തു..

    നമ്മുടെ ചുറ്റും കാണാൻ പറ്റുന്ന ഒരു ജീവിതം കോറി ഇട്ടിരിക്കുന്നു

    💛

    1. Bro കടു൦കെട്, cruse tattoo. Ithoke enn varum bro
      Wait cheyyqn ready aann but nirthi പോകരുത്ട്ടോ

    2. ഇവിടെ എത്ര അനുഭവം കിട്ടിയാലും പൊട്ടിത്തെറിക്കാത്ത് കുറച്ച് പേരും..
      സ്നേഹം ആരോ❤️

  23. Kadha super chechi
    Aarkum ighane undavathe irikatte

    1. സ്നേഹം❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com