ശ്രുതി [രാഗേന്ദു] 262

Views : 22597

ഇത്രേം നാൾ എല്ലാവരും ഇഷ്ടം ആയില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞ് പോയപ്പോൾ.. ഇയാൾക്ക് അവളെ ഇഷ്ടമായല്ലോ.. എന്ത്കൊണ്ടാണ്.. എന്നൊക്കെ ഓർത്ത് അവൾ തെല്ലും അതിശയിച്ചു… സത്യം പറഞ്ഞാ അവൾക് അയാളോട് ആരാധന ആണ് തോന്നിയത്…

വളരെ പെട്ടന്ന് തന്നെ കല്യാണം നടത്തി….

നല്ല സന്തോഷതോടെ ആണ് ദിവസങ്ങൾ കടന്ന് പോയത്.. അവളെ പുറത്തേക്ക് എങ്ങും കൊണ്ടുപോയില്ലെങ്കിലും അവൾ ഒരു പരിഭവമോ പരാതിയോ ഒന്നും തന്നെ പറഞ്ഞിരുന്നില്ല .. കല്യാണം കഴിഞ്ഞ് ഒരുമിച്ച് ഒരു യാത്ര പോലും അവർ പോയിട്ടില്ല..

ഇതിലൊന്നും അവൾക്ക് പരാധി ഇല്ലായിരുന്നു.. എന്തോ അവൾ അയാളുടെ സ്ഥിതി മനസ്സിലാക്കിയിട്ട് ആവും.. അല്ലെങ്കിൽ സമയം ഇല്ലത്ത് നേരത്ത് ബുദ്ധിമുട്ടികണ്ട എന്ന് വിചാരിച്ച് ആവും.. അവനോട് ഒന്നും പറയാതെ ഇരുന്നത്..

ഒരു ദിവസം.. അവൻ വന്ന് അവളോട്..

“നാളെ കമ്പനിയിൽ നിന്നും എല്ലാവരും ടൂർ പോവ..”
എന്ന് അവൻ പറഞ്ഞു കേട്ടപ്പോൾ അവൾ മനസിൽ തുള്ളി ചാടി.. ആദ്യമായി അവൾക്ക് അവനോടൊപ്പം യാത്ര ചെയ്യാനുള്ള അവസരം ലഭിക്കുന്നത് ..

“എങ്ങോട്ട് ആണ്..? ”
അവൾ പതിഞ്ഞ ശബ്ദത്തിൽ അയാളോട് ചോദിച്ചു..

“കുറെ സ്ഥലങ്ങൾ ഉണ്ട്.. അതൊന്നും നിനക്ക് പറഞാൽ മനസ്സിലാവില്ല.. ”

എന്നും പറഞ്ഞ് അവൻ കുളിക്കാൻ ആയി ബാത്ത്റൂമിൽ കയറി ..

അവൾക് നല്ല സന്തോഷം ആയിരുന്നു..

“ശരിയാ എന്തിനാ അറിയുന്നെ .. നേരിട്ട് കാണാമല്ലോ..”

അവൾ ബാഗ് എടുത്ത് അവൻ്റെയും അവളുടെയും ഡ്രസ്സ് ഒക്കെ പാക്ക് ചെയ്തു.. വേണ്ട സാധനങ്ങൾ ഒക്കെ എടുത്ത് വച്ചു…

അവൻ കുളി കഴിഞ്ഞ് പുറത്തേക്ക് വന്നതും.. അവൾ ചെയ്യുന്ന പ്രവർത്തി കണ്ട് അവളെ സൂക്ഷിച്ച് നോക്കി ..

“ആഹ് ഏട്ടാ.. കുളി കഴിഞ്ഞ് വന്നോ.. ഞാൻ എല്ലാം എടുത്ത് വെച്ചിട്ടുണ്ട്.. ഇനി നമ്മുടെ ബ്രഷും കൂടിയേ ഉള്ളൂ എടുക്കാൻ..”

Recent Stories

134 Comments

  1. ഇന്നും ഇത്തരം ചിന്തഗതികർ ഉണ്ട് എന്ന് വളരെ കഷ്ടം തന്നെ ആണ്. പെൺകുട്ടികൾ ആദ്യമെതന്നേ തന്നും തുല്യ ആണ് തിരിച്ചറിഞ്ഞ പെരുമാറുക. ആരുടെയും അടിമ ആയി ജീവികെണ്ടതില്ല.
    ചേച്ചി ഇതിൽ പുള്ളിയെ ഒരു പാഠം പഠിപ്പിക്കാം ആയിരുന്നു.

  2. Chechi..
    Aadyamaayit vaayikaan late aayathin sorry parayunnu..
    Kadhayude theme korch kett parijayam ullathaanenklm avatharanam nannayinum.. 👍
    Ipoyum engne chindich perumaarunna purushanmaar indoo…??!! Indaavumaayirikkum,.. Enik ariyoolaa…😑
    Ennalm evde avlude husbndinte charctr kanumbol thonum firstile avlk erangi povamaayirunnu enn, pkshe avl veetkaark burden aavuo enn vijarch pidich ninnathaavam.. 😐
    Nannayitund chechi… Eyuth orupaad improv aayi…😍😍
    Njaan alochikaayirunnu, ivde vannapol manglish commnt cheyunavr aayirunnu namml ranadaalm.. Njn epolum same level thanne… Chechi okke vere level aayi 😬😬😬
    Anyway.. Next storyk vendi wait cheyunnu ❤

    1. Njaanum മംഗ്ലീഷ് തന്നെയാ 😂. നമ്മൾ എന്നും കൂട്ട്.
      എഴുത്ത് improve aayi enn kelkumbo thanne santhosham Aan manas നിറയും❤️
      സ്നേഹത്തോടെ❤️

  3. 💘മൊഞ്ചത്തിയുടെ ഖൽബി💘

    ❣️❣️

  4. Rags ❤❤❤

    വളരെ yki കാണാനും വായിക്കാനും 🙏 ഒരുപാട് ഇഷ്ടപ്പെട്ടു സമകാലിക പ്രസക്തി ഉള്ള വിഷയം അതിന്റെ പൂർണതയിൽ തന്നെ പറഞ്ഞു ഫലിപ്പിച്ചു…എങ്കിലും അൽപ്പം തിടുക്കമുള്ള എഴുത്തായി പോയില്ലേ 🤔 കുറച്ചു കൂടി പേജ് കൂട്ടി സ്പീഡ് കുറച്ചു എഴുതിയിരുന്നെങ്കിൽ കുറച്ചുകൂടി നന്നായിരുന്നേനെ എന്ന് തോന്നി.ശ്രുതി എന്നുള്ള കഥാപാത്രം നമുക്ക് പരിചയമുള്ള ആരോ ആണ് എന്ന് തോന്നിപ്പിക്കാനും അവളുടെ നിസ്സഹായവസ്ഥയിൽ അവളുടെ ദുഃഖത്തിൽ പങ്കുചേരാനും ഓപ്പം ആ പിശാച്ചിനെ നേരിൽ കണ്ടാൽ ഒന്ന് പൊട്ടികാനും വായിക്കുന്ന ഓരോ വ്യക്തികൾക്കും തോന്നി എങ്കിൽ അതാണ് രാഗേന്ദു എന്ന എഴുത്തുകാരിയുടെ വിജയം,💪 ശ്രുതിയെ പോലെ എല്ലാ സഹോദരിമാരും ചിന്തിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നെന്നെ!ചിലപ്പോൾ ഈ സൃഷ്ട്ടി അവർക്ക് ഒരു പ്രചോദനം ആയെക്കാം 👍👍👍

    -മേനോൻ കുട്ടി

    1. Thidakkapet ezhuthiyatha . Randamath vaychum nokiyilla. Othiri santhosham kutty Katha vaych abiprayam paranjathil. Pinne kshama onum Venda vaychalo athanu ellam
      Snehathode ❤️

  5. ഇന്ദു,
    അപ്രിയ സത്യത്തിൻ്റെ തൂലിക ആവിഷ്ക്കാരം എന്ന് പറയാൻ ആണ് എനിക്കിഷ്ടം.സമൂഹത്തിലെ ബഹു ഭൂരിപക്ഷ വീടുകളിലേക്കുള്ള നേർക്കാഴ്ചയാണ്. അതിൻ്റെ തീവ്രത വിലയിരുത്തുന്നത് ആ വീട്ടിലെ പുരുഷ വർഗ്ഗത്തിൻറെ പാട്രിയാർക്കി, ഫാസിസ്റ്റ്, സെക്‌സിസം, മെയിൽ പ്രിവിലേജ് എന്നിവയുടെ അളവിനെ ആശ്രയിച്ചിരിക്കുന്നു.
    ആരെയും കുറ്റപ്പെടുത്താതെ വിപ്ലവകരമായ സൃഷ്ടി ഉണ്ടാകില്ല എന്ന് ആണല്ലോ അപ്പോ ഇത് തീർച്ചയായും സ്വയംപ്രഖ്യാപിത ആൽഫ മയിലുകൾക്ക് കണ്ണുകടി ഉണ്ടായേക്കാം.
    Benevolent സെക്സിസം കൊണ്ട് മൂടി പൊതിഞ്ഞു വെച്ചിരിക്കുന്നത് തങ്ങൾ അടിമപ്പെട്ടു കിടക്കുയാണ് തരാം താഴ്ത പെട്ടിരിക്കുകയാണ് എന്ന് മനസ്സിലാക്കാനോ ഒന്ന് പുറത്തേക്ക് ചടനോ സാധിക്കുന്നില്ല.
    പുരോഗമന വാദവും മനുഷ്യത്വവും തുല്യതയും തൊട്ടുതീണ്ടാത്ത പുരുഷ വർഗ്ഗത്തോട് ഉള്ള ഇന്ദുവിൻ്റെ നടുവിരൽ നമസ്കരമയി ഈ എഴുത്തിനെ പരിഗണിക്കാം.
    ബഹുഭൂരിപക്ഷം സ്ത്രീകളുടെ പ്രതീകം ആണ് ശ്രുതി അവസാനത്തേതും ശ്രുതി തന്നെ അവട്ടെ.

    സ്നേഹത്തോടെ❤️❤️❤️❤️

    1. Othiti sneham Harley nalla vakukalk

      1. Othiri”

  6. രാഗുവേ…,,,,
    കുറച്ച് ദിവസങ്ങൾക്ക് മുൻപ് വായിച്ചിരുന്നു…, പക്ഷെ കമന്റ്‌ ഇടാനുള്ള അവസ്ഥ ആയിരുന്നില്ല…,,
    അതിന് ആദ്യമേ സോറി പറയുന്നു…,,,

    പിന്നെ കഥയുടെ തീം നല്ലതായിരുന്നു..,,,, നിന്റെ എഴുതൊക്കെ നന്നായി മാറിയിട്ടുണ്ട്…

    പിന്നെ ഇത്രക്കും സഹിച്ചു നിൽക്കേണ്ടിയിരുന്നില്ല കുറച്ചൂടെ മുൻപേ ആ തീരുമാനം എടുക്കാമായിരുന്നു എന്ന് തോന്നി.. 😅😅😅

    കഥ ഇഷ്ട്ടമായി… ❤

    അടുത്ത കഥയുമായി വേഗം പോരെ…. ✌️✌️✌️

    1. Sorry onum Venda vaychalo ath mathi. Othiri snehamtto❤️❤️

  7. ഇപ്പൊ ആണ് വായിച്ചത്.
    പലയിടങ്ങളിലും ഉള്ളത് തന്നെയാണ് ഇതൊക്കെ
    ഭൂരിഭാഗവും പ്രതികരിക്കാൻ മടിക്കുന്നു.

    തെറി ഉപയോഗിക്കേണ്ട ഇടത്ത് തെറി തന്നെ എഴുതണം. അവിടെ കരക്ടേഴ്സ് ഇടേണ്ട ആവശ്യമില്ല എന്നാണ് ഒരു തോന്നൽ..

    നന്നായിരിക്കുന്നു… ഇന്ദു രാഹാ. ഭ്രുഗു..

    1. 😁😁 അത് പിന്നെ.. തെറി എഴുതിയാൽ എങ്ങനെ സ്വീകരിക്കും എന്ന് അറിയില്ല..
      ഇഷ്ടപെട്ടത്തിൽ സ്നേഹം ഹർഷേട്ട..❤️

  8. കഥ വായിച്ചു ട്ടോ
    ശരിക്കും ഇഷ്ട്ടമായി, നല്ല ജീവൻ ഉള്ള എഴുത്ത്.

    ഒന്ന് കണ്ണ് തുറന്നു നോക്കിയാൽ ഒന്നല്ല ഒരുപാട് ശ്രുതികളെ നമുക്ക് ചുറ്റും കാണാം. ❤

    1. ഒരുപാട് നന്ദി എഴുത്തിൽ ജീവൻ ഉണ്ട് എന്ന പറഞ്ഞതിൽ.. that means a lot❤️

  9. ആഹാ…..

    എവിടെയൊക്കെയോ പൊട്ടലും ചീറ്റലും ഉണ്ടായിട്ടുണ്ട്…..

    അവസാന സീൻ പൊളിച്ചു…. ഒരു സുരേഷ് ഗോപി സീൻ ഓർമ വന്നു….

    അവൾക്ക് ഇത്രക്ക് ക്ഷമിക്കേണ്ട കാര്യം ഒന്നും ഇല്ലായിരുന്നു….

    അല്ലെങ്കിലും തിരിച്ചറിവ് വഴുകിയല്ലേ വരൂ….

    ഒരുപാട് സ്നേഹം 🥰🥰

    1. അവസാന ഡയലോഗ് രഞ്ജി പണിക്കരെ മനസിൽ ധ്യാനിച്ച് എഴുതിയതാണ് 😂..

      ഒരുപാട് സ്നേഹം ഡി കെ❤️

  10. വിഷ്ണു ⚡

    ഇന്ദുസെ..

    കുറച്ചധികം നാളുകൾക്ക് ശേഷം ഈ സൈറ്റിലേക്ക് വന്നത് അപരാചിതൻ വായിക്കാൻ ആയിരുന്നു.അത് കഴിഞ്ഞ് പതിയെ ഓരോ കഥകൾ നോക്കിയപ്പോൾ ആണ് ഈ കഥ കണ്ടത്..

    എന്താ പറയുക ഓരോന്ന് കഴിയുമ്പോഴും കഥകൾ കൂടുതൽ കൂടുതൽ നന്നായി തന്നെ വരുന്നു.ഈ കഥ എനിക്ക് ഇഷ്ടമായി.. ഇത്രയും നാൾ ക്ഷമിച്ചും സഹിച്ചും ഒരു ഉപകരണമായി അവൾ ജീവിച്ചത് തന്നെ ചിന്തിക്കാൻ കൂടെ പറ്റുന്നില്ല.. എന്തായാലും അവസാനം എടുത്ത തീരുമാനം കുറച്ച് കൂടെ നേരത്തെ എടുക്കാമായിരുന്നു എന്നെനിക്ക് തോന്നി😌.പിന്നെ കമ്പ്യൂട്ടർ ഒക്കെ അറിയാം ഭർത്താവിനേക്കാൾ വിദ്യാഭ്യാസം ഉണ്ട് എന്നൊക്കെ പറഞ്ഞപ്പോൾ ഇത്രയും വിവരം ഉള്ള ആളാണ് അവള് എന്ന് ഞാൻ ചിന്തിച്ചില്ല.. അവസാനം ഡയലോഗ് കൊള്ളാമായിരുന്നു😁🔥

    ഇടയ്ക്ക് ഒരു സ്ഥലത്ത് മാത്രം ഒരു ഇംഗ്ലീഷ് വേഡ് അറിയാതെ കയറി വന്നത് കണ്ടൂ.
    വേറെ അങ്ങനെ പ്രത്യേകിച്ച് ഒന്നും പറയാൻ ഇല്ല..ഈ ചെറുകഥ ഇഷ്ടമായി..അടുത്തത് പോരട്ടെ
    ഒരുപാട് സ്നേഹത്തോടെ
    വിഷ്ണു♥️

    1. ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം വിഷ്ണു..
      സ്നേഹം❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com