ശ്രുതി [രാഗേന്ദു] 262

Views : 22597

“ഒന്നും പറയല്ലേ.. ഞാൻ ഇനി ഒന്നും ചോദിക്കില്ല.. ഇനി ഇങ്ങനെ ഉണ്ടാവില്ല.. വീട്ടിൽ വിളിക്കല്ലെ..”

അവൻ അതൊന്നും കേൾക്കാതെ ഫോൺ എടുത്ത് ഡയിൽ ചെയ്യാൻ തുടങ്ങി ..

അവൾ അവനോട് കെഞ്ചി.. പക്ഷേ അതൊന്നും അവൻ ചെവി കൊടുത്തില്ല…

അവിടെ ആരും തന്നെ ഫോൺ എടുകുന്നില്ലായിരുന്നു ..

“എവിടെ പോയി കിടക്കാടി നിൻ്റെ വീട്ടുകാര്.. ഫോൺ എടുക്കുന്നില്ലല്ലോ…”

അത് അറിഞ്ഞപ്പോൾ അവൾ ഒരു നെടുവീർപ്പ് വിട്ടു … അത് അവൻ കണ്ടു..

“ഇനി ഇങ്ങനെ തർകുത്തരം പറഞ്ഞാൽ എന്താ ഉണ്ടാവ എന്ന് എനിക്ക് തന്നെ അറിയില്ല.. കെട്ടോടി മ&#@@#..”

അവൻ ആ ബാഗ് എടുത്ത്.. അവളുടെ തുണികൾ ഒക്കെ താഴേക്ക് ഇട്ടു… എനിട്ട് ഡ്രസ്സ് മാറി നേരെ ടിവി കാണാൻ പോയി …

ഈ സംഭവത്തോടെ അവൾക്ക് അവനോട് ഒന്നും ചോദിക്കാനുള്ള ധൈര്യം ഇല്ലാതെ ആയി..

പീരിയഡ്സ് ഒക്കെ വരുമ്പോൾ അവൾക്ക് സഹിക്കാൻ വയ്യാത്ത വേദന അനുഭവപ്പെടാറുണ്ട്… അവൾ അത് സഹിക്കാൻ പറ്റാതെ മൂളുകയും ഞെരിപിരി കൊള്ളുകയും ചെയ്യുമായിരുന്നു ..
ഇത് കണ്ട് അവൻ അവളോട്..

“മിണ്ടാതെ കിടന്നുകൂടെ.. അപ്പുറത്ത് ഒക്കെ ആളുകൾ ഉള്ളതാണ്.. എൻ്റെ മാനം കെടുത്തോ.. ഞാൻ വല്ലതും ചെയുവാന്നെ പുറത്ത് നിന്നും കേൾക്കുന്നവർ വിചാരിക്കു.. ആ വാ ഒന്ന് അടച്ച് പിടിക്ക്.. ഒരു സമാധാനം തരില്ല.. വൃത്തികെട്ട സാധനം..”

ഇതൊക്കെ കേട്ട് അവളുടെ കണ്ണുകൾ നിറയും.. വാ പൊത്തി പിടിച്ച് കമിഴ്ന്നു കിടക്കും..

കുറച്ച് മാസങ്ങൾ കഴിഞ്ഞ്..

അങ്ങനെ ഇരിക്കെ ആണ് അവൾക്ക് ആ സന്തോഷ വാർത്ത കേൾക്കാൻ ഇടയായത്..
അവൾ ഒരു അമ്മ ആവാൻ പോകുന്നു എന്ന്..

ഗർഭ കാലത്ത് വരുന്ന ശരീര തളർച്ചയും ശർധിയും ഒക്കെ അവൾക്ക് ഉണ്ടായിരുന്നു..

Recent Stories

134 Comments

  1. ഇന്നും ഇത്തരം ചിന്തഗതികർ ഉണ്ട് എന്ന് വളരെ കഷ്ടം തന്നെ ആണ്. പെൺകുട്ടികൾ ആദ്യമെതന്നേ തന്നും തുല്യ ആണ് തിരിച്ചറിഞ്ഞ പെരുമാറുക. ആരുടെയും അടിമ ആയി ജീവികെണ്ടതില്ല.
    ചേച്ചി ഇതിൽ പുള്ളിയെ ഒരു പാഠം പഠിപ്പിക്കാം ആയിരുന്നു.

  2. Chechi..
    Aadyamaayit vaayikaan late aayathin sorry parayunnu..
    Kadhayude theme korch kett parijayam ullathaanenklm avatharanam nannayinum.. 👍
    Ipoyum engne chindich perumaarunna purushanmaar indoo…??!! Indaavumaayirikkum,.. Enik ariyoolaa…😑
    Ennalm evde avlude husbndinte charctr kanumbol thonum firstile avlk erangi povamaayirunnu enn, pkshe avl veetkaark burden aavuo enn vijarch pidich ninnathaavam.. 😐
    Nannayitund chechi… Eyuth orupaad improv aayi…😍😍
    Njaan alochikaayirunnu, ivde vannapol manglish commnt cheyunavr aayirunnu namml ranadaalm.. Njn epolum same level thanne… Chechi okke vere level aayi 😬😬😬
    Anyway.. Next storyk vendi wait cheyunnu ❤

    1. Njaanum മംഗ്ലീഷ് തന്നെയാ 😂. നമ്മൾ എന്നും കൂട്ട്.
      എഴുത്ത് improve aayi enn kelkumbo thanne santhosham Aan manas നിറയും❤️
      സ്നേഹത്തോടെ❤️

  3. 💘മൊഞ്ചത്തിയുടെ ഖൽബി💘

    ❣️❣️

  4. Rags ❤❤❤

    വളരെ yki കാണാനും വായിക്കാനും 🙏 ഒരുപാട് ഇഷ്ടപ്പെട്ടു സമകാലിക പ്രസക്തി ഉള്ള വിഷയം അതിന്റെ പൂർണതയിൽ തന്നെ പറഞ്ഞു ഫലിപ്പിച്ചു…എങ്കിലും അൽപ്പം തിടുക്കമുള്ള എഴുത്തായി പോയില്ലേ 🤔 കുറച്ചു കൂടി പേജ് കൂട്ടി സ്പീഡ് കുറച്ചു എഴുതിയിരുന്നെങ്കിൽ കുറച്ചുകൂടി നന്നായിരുന്നേനെ എന്ന് തോന്നി.ശ്രുതി എന്നുള്ള കഥാപാത്രം നമുക്ക് പരിചയമുള്ള ആരോ ആണ് എന്ന് തോന്നിപ്പിക്കാനും അവളുടെ നിസ്സഹായവസ്ഥയിൽ അവളുടെ ദുഃഖത്തിൽ പങ്കുചേരാനും ഓപ്പം ആ പിശാച്ചിനെ നേരിൽ കണ്ടാൽ ഒന്ന് പൊട്ടികാനും വായിക്കുന്ന ഓരോ വ്യക്തികൾക്കും തോന്നി എങ്കിൽ അതാണ് രാഗേന്ദു എന്ന എഴുത്തുകാരിയുടെ വിജയം,💪 ശ്രുതിയെ പോലെ എല്ലാ സഹോദരിമാരും ചിന്തിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നെന്നെ!ചിലപ്പോൾ ഈ സൃഷ്ട്ടി അവർക്ക് ഒരു പ്രചോദനം ആയെക്കാം 👍👍👍

    -മേനോൻ കുട്ടി

    1. Thidakkapet ezhuthiyatha . Randamath vaychum nokiyilla. Othiri santhosham kutty Katha vaych abiprayam paranjathil. Pinne kshama onum Venda vaychalo athanu ellam
      Snehathode ❤️

  5. ഇന്ദു,
    അപ്രിയ സത്യത്തിൻ്റെ തൂലിക ആവിഷ്ക്കാരം എന്ന് പറയാൻ ആണ് എനിക്കിഷ്ടം.സമൂഹത്തിലെ ബഹു ഭൂരിപക്ഷ വീടുകളിലേക്കുള്ള നേർക്കാഴ്ചയാണ്. അതിൻ്റെ തീവ്രത വിലയിരുത്തുന്നത് ആ വീട്ടിലെ പുരുഷ വർഗ്ഗത്തിൻറെ പാട്രിയാർക്കി, ഫാസിസ്റ്റ്, സെക്‌സിസം, മെയിൽ പ്രിവിലേജ് എന്നിവയുടെ അളവിനെ ആശ്രയിച്ചിരിക്കുന്നു.
    ആരെയും കുറ്റപ്പെടുത്താതെ വിപ്ലവകരമായ സൃഷ്ടി ഉണ്ടാകില്ല എന്ന് ആണല്ലോ അപ്പോ ഇത് തീർച്ചയായും സ്വയംപ്രഖ്യാപിത ആൽഫ മയിലുകൾക്ക് കണ്ണുകടി ഉണ്ടായേക്കാം.
    Benevolent സെക്സിസം കൊണ്ട് മൂടി പൊതിഞ്ഞു വെച്ചിരിക്കുന്നത് തങ്ങൾ അടിമപ്പെട്ടു കിടക്കുയാണ് തരാം താഴ്ത പെട്ടിരിക്കുകയാണ് എന്ന് മനസ്സിലാക്കാനോ ഒന്ന് പുറത്തേക്ക് ചടനോ സാധിക്കുന്നില്ല.
    പുരോഗമന വാദവും മനുഷ്യത്വവും തുല്യതയും തൊട്ടുതീണ്ടാത്ത പുരുഷ വർഗ്ഗത്തോട് ഉള്ള ഇന്ദുവിൻ്റെ നടുവിരൽ നമസ്കരമയി ഈ എഴുത്തിനെ പരിഗണിക്കാം.
    ബഹുഭൂരിപക്ഷം സ്ത്രീകളുടെ പ്രതീകം ആണ് ശ്രുതി അവസാനത്തേതും ശ്രുതി തന്നെ അവട്ടെ.

    സ്നേഹത്തോടെ❤️❤️❤️❤️

    1. Othiti sneham Harley nalla vakukalk

      1. Othiri”

  6. രാഗുവേ…,,,,
    കുറച്ച് ദിവസങ്ങൾക്ക് മുൻപ് വായിച്ചിരുന്നു…, പക്ഷെ കമന്റ്‌ ഇടാനുള്ള അവസ്ഥ ആയിരുന്നില്ല…,,
    അതിന് ആദ്യമേ സോറി പറയുന്നു…,,,

    പിന്നെ കഥയുടെ തീം നല്ലതായിരുന്നു..,,,, നിന്റെ എഴുതൊക്കെ നന്നായി മാറിയിട്ടുണ്ട്…

    പിന്നെ ഇത്രക്കും സഹിച്ചു നിൽക്കേണ്ടിയിരുന്നില്ല കുറച്ചൂടെ മുൻപേ ആ തീരുമാനം എടുക്കാമായിരുന്നു എന്ന് തോന്നി.. 😅😅😅

    കഥ ഇഷ്ട്ടമായി… ❤

    അടുത്ത കഥയുമായി വേഗം പോരെ…. ✌️✌️✌️

    1. Sorry onum Venda vaychalo ath mathi. Othiri snehamtto❤️❤️

  7. ഇപ്പൊ ആണ് വായിച്ചത്.
    പലയിടങ്ങളിലും ഉള്ളത് തന്നെയാണ് ഇതൊക്കെ
    ഭൂരിഭാഗവും പ്രതികരിക്കാൻ മടിക്കുന്നു.

    തെറി ഉപയോഗിക്കേണ്ട ഇടത്ത് തെറി തന്നെ എഴുതണം. അവിടെ കരക്ടേഴ്സ് ഇടേണ്ട ആവശ്യമില്ല എന്നാണ് ഒരു തോന്നൽ..

    നന്നായിരിക്കുന്നു… ഇന്ദു രാഹാ. ഭ്രുഗു..

    1. 😁😁 അത് പിന്നെ.. തെറി എഴുതിയാൽ എങ്ങനെ സ്വീകരിക്കും എന്ന് അറിയില്ല..
      ഇഷ്ടപെട്ടത്തിൽ സ്നേഹം ഹർഷേട്ട..❤️

  8. കഥ വായിച്ചു ട്ടോ
    ശരിക്കും ഇഷ്ട്ടമായി, നല്ല ജീവൻ ഉള്ള എഴുത്ത്.

    ഒന്ന് കണ്ണ് തുറന്നു നോക്കിയാൽ ഒന്നല്ല ഒരുപാട് ശ്രുതികളെ നമുക്ക് ചുറ്റും കാണാം. ❤

    1. ഒരുപാട് നന്ദി എഴുത്തിൽ ജീവൻ ഉണ്ട് എന്ന പറഞ്ഞതിൽ.. that means a lot❤️

  9. ആഹാ…..

    എവിടെയൊക്കെയോ പൊട്ടലും ചീറ്റലും ഉണ്ടായിട്ടുണ്ട്…..

    അവസാന സീൻ പൊളിച്ചു…. ഒരു സുരേഷ് ഗോപി സീൻ ഓർമ വന്നു….

    അവൾക്ക് ഇത്രക്ക് ക്ഷമിക്കേണ്ട കാര്യം ഒന്നും ഇല്ലായിരുന്നു….

    അല്ലെങ്കിലും തിരിച്ചറിവ് വഴുകിയല്ലേ വരൂ….

    ഒരുപാട് സ്നേഹം 🥰🥰

    1. അവസാന ഡയലോഗ് രഞ്ജി പണിക്കരെ മനസിൽ ധ്യാനിച്ച് എഴുതിയതാണ് 😂..

      ഒരുപാട് സ്നേഹം ഡി കെ❤️

  10. വിഷ്ണു ⚡

    ഇന്ദുസെ..

    കുറച്ചധികം നാളുകൾക്ക് ശേഷം ഈ സൈറ്റിലേക്ക് വന്നത് അപരാചിതൻ വായിക്കാൻ ആയിരുന്നു.അത് കഴിഞ്ഞ് പതിയെ ഓരോ കഥകൾ നോക്കിയപ്പോൾ ആണ് ഈ കഥ കണ്ടത്..

    എന്താ പറയുക ഓരോന്ന് കഴിയുമ്പോഴും കഥകൾ കൂടുതൽ കൂടുതൽ നന്നായി തന്നെ വരുന്നു.ഈ കഥ എനിക്ക് ഇഷ്ടമായി.. ഇത്രയും നാൾ ക്ഷമിച്ചും സഹിച്ചും ഒരു ഉപകരണമായി അവൾ ജീവിച്ചത് തന്നെ ചിന്തിക്കാൻ കൂടെ പറ്റുന്നില്ല.. എന്തായാലും അവസാനം എടുത്ത തീരുമാനം കുറച്ച് കൂടെ നേരത്തെ എടുക്കാമായിരുന്നു എന്നെനിക്ക് തോന്നി😌.പിന്നെ കമ്പ്യൂട്ടർ ഒക്കെ അറിയാം ഭർത്താവിനേക്കാൾ വിദ്യാഭ്യാസം ഉണ്ട് എന്നൊക്കെ പറഞ്ഞപ്പോൾ ഇത്രയും വിവരം ഉള്ള ആളാണ് അവള് എന്ന് ഞാൻ ചിന്തിച്ചില്ല.. അവസാനം ഡയലോഗ് കൊള്ളാമായിരുന്നു😁🔥

    ഇടയ്ക്ക് ഒരു സ്ഥലത്ത് മാത്രം ഒരു ഇംഗ്ലീഷ് വേഡ് അറിയാതെ കയറി വന്നത് കണ്ടൂ.
    വേറെ അങ്ങനെ പ്രത്യേകിച്ച് ഒന്നും പറയാൻ ഇല്ല..ഈ ചെറുകഥ ഇഷ്ടമായി..അടുത്തത് പോരട്ടെ
    ഒരുപാട് സ്നേഹത്തോടെ
    വിഷ്ണു♥️

    1. ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം വിഷ്ണു..
      സ്നേഹം❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com