ശ്രുതി [രാഗേന്ദു] 262

Views : 22597

അവൾ അവനോട് അച്ഛൻ്റെ കൈയിൽ പൈസ ഇല്ല എന്ന് പറഞ്ഞപ്പോൾ.. അവൻ പറഞ്ഞത്..

“നിൻ്റെ അച്ഛൻ അല്ലേ പറമ്പ് വിറ്റത്.. കാശൊക്കെ ബാങ്കിൽ ഉണ്ടാവും.. അതെങ്ങനെ തീരും.. അല്ല ഇനി നിൻ്റെ അച്ഛന് കൊടുക്കാൻ.. എവിടെങ്കിലും നിയ്യും നിൻ്റെ അമ്മയും കൂടാതെ വേറെ മക്കളും, ഭാര്യയെയും ഉണ്ടോ… ”

അവൻ്റെ ചോദ്യം കേട്ട് അവൾ സ്തംഭിച്ച് പോയി…

“എൻ്റെ അച്ഛനെ പറ്റി അങ്ങനെ ഒന്നും പറയല്ലേ.. ഒരു പാവം ആണ്.. ”

“അല്ല എനിക്ക് നല്ല സംശയം ഉണ്ട് ഇനി നി അങ്ങേരുടെ തന്നെ മകൾ ആണോ എന്ന്… നിനക്ക് നിൻ്റെ അച്ഛൻ്റെ അമ്മയുടെയും ഒരു ഛായയും ഇല്ല… ദൈവത്തിനു അറിയാം വല്ല ദേത്ത് എടുത്തത് ആണോ എന്ന്..”

ഇതൊക്കെ കേട്ട് അവളുടെ മിഴിയിൽ നിന്നും അണ പൊട്ടുന്നത് പോലെ ആയിരുന്നു കണ്ണുനീർ ഒഴുകിയത്…

ഇതൊന്നും സഹിക്ക വയ്യാതെ അവൾ ഫോൺ എടുത്ത് വീട്ടിലേക്ക് വിളിച്ചു..

“നിങ്ങളുടെ മകൾ അല്ലേ ഞാൻ വീട് വെക്കാൻ പൈസ അല്ലേ ചോധിച്ചുള്ളൂ.. പറമ്പ് വിറ്റ പൈസ ബാങ്കിൽ കുറെ ഉണ്ടല്ലോ.. അതിൽ നിന്നും കടം എങ്കിലും തന്നുടെ.. അല്ലെങ്കിൽ സ്വർണം നിങൾ എടുത്തോ ആ പൈസ എങ്കിലും തന്നുടെ… ഒക്കെ കെട്ടിപൂട്ടി ഇരുന്നോ..”

എന്നും പറഞ്ഞ് അവൾ ഫോൺ കട്ട് ചെയ്തു..

രണ്ട് ദിവസം കഴിഞ്ഞപ്പോൾ അവളുടെ അച്ഛൻ അവളെ ഫോൺ വിളിച്ച് പൈസ ബാങ്കിൽ ഇടാം എന്ന പറഞ്ഞു.. അച്ഛൻ്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു..

ബാക്കിൽ നിന്നും അവൻ ..
“എൻ്റെ അക്കൗണ്ടിലേക്ക് ഇടാൻ പറ …”
അച്ഛൻ അത് കേട്ട് ശരി എന്നും പറഞ്ഞ് ഫോൺ കട്ട് ചെയ്തു…

അത്പോലെ അവൻ്റെ ഫോൺ കെടായപ്പോൾ പുതിയ ഫോൺ, വണ്ടി ഒക്കെ അവളുടെ വീട്ടിൽ നിന്നും അവൻ അവളെ കൊണ്ട് ചോദിച്ച് മെടിപ്പിച്ചതാണ്.. അവൻ്റെ വിഷമം കണ്ട് ചോദിച്ച് വാങ്ങി കൊടുക്കാൻ അവളും…

പിന്നെയും പറയും നിൻ്റെ വീട്ടിൽ നിന്നും കൊണ്ടുവന്നത് ഒന്നും അല്ല എന്ന്…
ഇന്നും അവൻ ജീവിക്കുന്നത് അവളുടെ വീട്ടിലെ പൈസ കൊണ്ട് ആണ്.. എന്നിട്ടും അവളോട് അവന് പുച്ഛവും അവഞ്ഞയും മാത്രം ..

Recent Stories

134 Comments

  1. ഇന്നും ഇത്തരം ചിന്തഗതികർ ഉണ്ട് എന്ന് വളരെ കഷ്ടം തന്നെ ആണ്. പെൺകുട്ടികൾ ആദ്യമെതന്നേ തന്നും തുല്യ ആണ് തിരിച്ചറിഞ്ഞ പെരുമാറുക. ആരുടെയും അടിമ ആയി ജീവികെണ്ടതില്ല.
    ചേച്ചി ഇതിൽ പുള്ളിയെ ഒരു പാഠം പഠിപ്പിക്കാം ആയിരുന്നു.

  2. Chechi..
    Aadyamaayit vaayikaan late aayathin sorry parayunnu..
    Kadhayude theme korch kett parijayam ullathaanenklm avatharanam nannayinum.. 👍
    Ipoyum engne chindich perumaarunna purushanmaar indoo…??!! Indaavumaayirikkum,.. Enik ariyoolaa…😑
    Ennalm evde avlude husbndinte charctr kanumbol thonum firstile avlk erangi povamaayirunnu enn, pkshe avl veetkaark burden aavuo enn vijarch pidich ninnathaavam.. 😐
    Nannayitund chechi… Eyuth orupaad improv aayi…😍😍
    Njaan alochikaayirunnu, ivde vannapol manglish commnt cheyunavr aayirunnu namml ranadaalm.. Njn epolum same level thanne… Chechi okke vere level aayi 😬😬😬
    Anyway.. Next storyk vendi wait cheyunnu ❤

    1. Njaanum മംഗ്ലീഷ് തന്നെയാ 😂. നമ്മൾ എന്നും കൂട്ട്.
      എഴുത്ത് improve aayi enn kelkumbo thanne santhosham Aan manas നിറയും❤️
      സ്നേഹത്തോടെ❤️

  3. 💘മൊഞ്ചത്തിയുടെ ഖൽബി💘

    ❣️❣️

  4. Rags ❤❤❤

    വളരെ yki കാണാനും വായിക്കാനും 🙏 ഒരുപാട് ഇഷ്ടപ്പെട്ടു സമകാലിക പ്രസക്തി ഉള്ള വിഷയം അതിന്റെ പൂർണതയിൽ തന്നെ പറഞ്ഞു ഫലിപ്പിച്ചു…എങ്കിലും അൽപ്പം തിടുക്കമുള്ള എഴുത്തായി പോയില്ലേ 🤔 കുറച്ചു കൂടി പേജ് കൂട്ടി സ്പീഡ് കുറച്ചു എഴുതിയിരുന്നെങ്കിൽ കുറച്ചുകൂടി നന്നായിരുന്നേനെ എന്ന് തോന്നി.ശ്രുതി എന്നുള്ള കഥാപാത്രം നമുക്ക് പരിചയമുള്ള ആരോ ആണ് എന്ന് തോന്നിപ്പിക്കാനും അവളുടെ നിസ്സഹായവസ്ഥയിൽ അവളുടെ ദുഃഖത്തിൽ പങ്കുചേരാനും ഓപ്പം ആ പിശാച്ചിനെ നേരിൽ കണ്ടാൽ ഒന്ന് പൊട്ടികാനും വായിക്കുന്ന ഓരോ വ്യക്തികൾക്കും തോന്നി എങ്കിൽ അതാണ് രാഗേന്ദു എന്ന എഴുത്തുകാരിയുടെ വിജയം,💪 ശ്രുതിയെ പോലെ എല്ലാ സഹോദരിമാരും ചിന്തിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നെന്നെ!ചിലപ്പോൾ ഈ സൃഷ്ട്ടി അവർക്ക് ഒരു പ്രചോദനം ആയെക്കാം 👍👍👍

    -മേനോൻ കുട്ടി

    1. Thidakkapet ezhuthiyatha . Randamath vaychum nokiyilla. Othiri santhosham kutty Katha vaych abiprayam paranjathil. Pinne kshama onum Venda vaychalo athanu ellam
      Snehathode ❤️

  5. ഇന്ദു,
    അപ്രിയ സത്യത്തിൻ്റെ തൂലിക ആവിഷ്ക്കാരം എന്ന് പറയാൻ ആണ് എനിക്കിഷ്ടം.സമൂഹത്തിലെ ബഹു ഭൂരിപക്ഷ വീടുകളിലേക്കുള്ള നേർക്കാഴ്ചയാണ്. അതിൻ്റെ തീവ്രത വിലയിരുത്തുന്നത് ആ വീട്ടിലെ പുരുഷ വർഗ്ഗത്തിൻറെ പാട്രിയാർക്കി, ഫാസിസ്റ്റ്, സെക്‌സിസം, മെയിൽ പ്രിവിലേജ് എന്നിവയുടെ അളവിനെ ആശ്രയിച്ചിരിക്കുന്നു.
    ആരെയും കുറ്റപ്പെടുത്താതെ വിപ്ലവകരമായ സൃഷ്ടി ഉണ്ടാകില്ല എന്ന് ആണല്ലോ അപ്പോ ഇത് തീർച്ചയായും സ്വയംപ്രഖ്യാപിത ആൽഫ മയിലുകൾക്ക് കണ്ണുകടി ഉണ്ടായേക്കാം.
    Benevolent സെക്സിസം കൊണ്ട് മൂടി പൊതിഞ്ഞു വെച്ചിരിക്കുന്നത് തങ്ങൾ അടിമപ്പെട്ടു കിടക്കുയാണ് തരാം താഴ്ത പെട്ടിരിക്കുകയാണ് എന്ന് മനസ്സിലാക്കാനോ ഒന്ന് പുറത്തേക്ക് ചടനോ സാധിക്കുന്നില്ല.
    പുരോഗമന വാദവും മനുഷ്യത്വവും തുല്യതയും തൊട്ടുതീണ്ടാത്ത പുരുഷ വർഗ്ഗത്തോട് ഉള്ള ഇന്ദുവിൻ്റെ നടുവിരൽ നമസ്കരമയി ഈ എഴുത്തിനെ പരിഗണിക്കാം.
    ബഹുഭൂരിപക്ഷം സ്ത്രീകളുടെ പ്രതീകം ആണ് ശ്രുതി അവസാനത്തേതും ശ്രുതി തന്നെ അവട്ടെ.

    സ്നേഹത്തോടെ❤️❤️❤️❤️

    1. Othiti sneham Harley nalla vakukalk

      1. Othiri”

  6. രാഗുവേ…,,,,
    കുറച്ച് ദിവസങ്ങൾക്ക് മുൻപ് വായിച്ചിരുന്നു…, പക്ഷെ കമന്റ്‌ ഇടാനുള്ള അവസ്ഥ ആയിരുന്നില്ല…,,
    അതിന് ആദ്യമേ സോറി പറയുന്നു…,,,

    പിന്നെ കഥയുടെ തീം നല്ലതായിരുന്നു..,,,, നിന്റെ എഴുതൊക്കെ നന്നായി മാറിയിട്ടുണ്ട്…

    പിന്നെ ഇത്രക്കും സഹിച്ചു നിൽക്കേണ്ടിയിരുന്നില്ല കുറച്ചൂടെ മുൻപേ ആ തീരുമാനം എടുക്കാമായിരുന്നു എന്ന് തോന്നി.. 😅😅😅

    കഥ ഇഷ്ട്ടമായി… ❤

    അടുത്ത കഥയുമായി വേഗം പോരെ…. ✌️✌️✌️

    1. Sorry onum Venda vaychalo ath mathi. Othiri snehamtto❤️❤️

  7. ഇപ്പൊ ആണ് വായിച്ചത്.
    പലയിടങ്ങളിലും ഉള്ളത് തന്നെയാണ് ഇതൊക്കെ
    ഭൂരിഭാഗവും പ്രതികരിക്കാൻ മടിക്കുന്നു.

    തെറി ഉപയോഗിക്കേണ്ട ഇടത്ത് തെറി തന്നെ എഴുതണം. അവിടെ കരക്ടേഴ്സ് ഇടേണ്ട ആവശ്യമില്ല എന്നാണ് ഒരു തോന്നൽ..

    നന്നായിരിക്കുന്നു… ഇന്ദു രാഹാ. ഭ്രുഗു..

    1. 😁😁 അത് പിന്നെ.. തെറി എഴുതിയാൽ എങ്ങനെ സ്വീകരിക്കും എന്ന് അറിയില്ല..
      ഇഷ്ടപെട്ടത്തിൽ സ്നേഹം ഹർഷേട്ട..❤️

  8. കഥ വായിച്ചു ട്ടോ
    ശരിക്കും ഇഷ്ട്ടമായി, നല്ല ജീവൻ ഉള്ള എഴുത്ത്.

    ഒന്ന് കണ്ണ് തുറന്നു നോക്കിയാൽ ഒന്നല്ല ഒരുപാട് ശ്രുതികളെ നമുക്ക് ചുറ്റും കാണാം. ❤

    1. ഒരുപാട് നന്ദി എഴുത്തിൽ ജീവൻ ഉണ്ട് എന്ന പറഞ്ഞതിൽ.. that means a lot❤️

  9. ആഹാ…..

    എവിടെയൊക്കെയോ പൊട്ടലും ചീറ്റലും ഉണ്ടായിട്ടുണ്ട്…..

    അവസാന സീൻ പൊളിച്ചു…. ഒരു സുരേഷ് ഗോപി സീൻ ഓർമ വന്നു….

    അവൾക്ക് ഇത്രക്ക് ക്ഷമിക്കേണ്ട കാര്യം ഒന്നും ഇല്ലായിരുന്നു….

    അല്ലെങ്കിലും തിരിച്ചറിവ് വഴുകിയല്ലേ വരൂ….

    ഒരുപാട് സ്നേഹം 🥰🥰

    1. അവസാന ഡയലോഗ് രഞ്ജി പണിക്കരെ മനസിൽ ധ്യാനിച്ച് എഴുതിയതാണ് 😂..

      ഒരുപാട് സ്നേഹം ഡി കെ❤️

  10. വിഷ്ണു ⚡

    ഇന്ദുസെ..

    കുറച്ചധികം നാളുകൾക്ക് ശേഷം ഈ സൈറ്റിലേക്ക് വന്നത് അപരാചിതൻ വായിക്കാൻ ആയിരുന്നു.അത് കഴിഞ്ഞ് പതിയെ ഓരോ കഥകൾ നോക്കിയപ്പോൾ ആണ് ഈ കഥ കണ്ടത്..

    എന്താ പറയുക ഓരോന്ന് കഴിയുമ്പോഴും കഥകൾ കൂടുതൽ കൂടുതൽ നന്നായി തന്നെ വരുന്നു.ഈ കഥ എനിക്ക് ഇഷ്ടമായി.. ഇത്രയും നാൾ ക്ഷമിച്ചും സഹിച്ചും ഒരു ഉപകരണമായി അവൾ ജീവിച്ചത് തന്നെ ചിന്തിക്കാൻ കൂടെ പറ്റുന്നില്ല.. എന്തായാലും അവസാനം എടുത്ത തീരുമാനം കുറച്ച് കൂടെ നേരത്തെ എടുക്കാമായിരുന്നു എന്നെനിക്ക് തോന്നി😌.പിന്നെ കമ്പ്യൂട്ടർ ഒക്കെ അറിയാം ഭർത്താവിനേക്കാൾ വിദ്യാഭ്യാസം ഉണ്ട് എന്നൊക്കെ പറഞ്ഞപ്പോൾ ഇത്രയും വിവരം ഉള്ള ആളാണ് അവള് എന്ന് ഞാൻ ചിന്തിച്ചില്ല.. അവസാനം ഡയലോഗ് കൊള്ളാമായിരുന്നു😁🔥

    ഇടയ്ക്ക് ഒരു സ്ഥലത്ത് മാത്രം ഒരു ഇംഗ്ലീഷ് വേഡ് അറിയാതെ കയറി വന്നത് കണ്ടൂ.
    വേറെ അങ്ങനെ പ്രത്യേകിച്ച് ഒന്നും പറയാൻ ഇല്ല..ഈ ചെറുകഥ ഇഷ്ടമായി..അടുത്തത് പോരട്ടെ
    ഒരുപാട് സ്നേഹത്തോടെ
    വിഷ്ണു♥️

    1. ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം വിഷ്ണു..
      സ്നേഹം❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com