ശിവാത്മിക VIII [ മാലാഖയുടെ കാമുകൻ] 1577

സ്വതവേ ധീരയായ ആലീസും പേടിച്ചിരുന്നു.. ഇതുപോലെ ഒരു പെണ്ണിനെ അവൾ കണ്ടിട്ടില്ല.

“ആലീസ്.. അവൾ ഇച്ചായനെ കൊല്ലും.. ഏതോ ഹോസ്പിറ്റലിൽ ആണ്.. വാ ആലിസെ..”

ശിവ അവളെ പിടിച്ചു കുലുക്കി.. ആലീസ് അവളെ ഒന്ന് നോക്കി വേഗം കാറിൽ കയറി.. ശിവയും കയറി..

അത് തിരിച്ചു അവൾ ടൌൺ ഭാഗത്തേക്ക് ഓടിച്ചു..

“സോറി.. ഞാൻ.. ഞാൻ കാരണം ആണ് ഇതൊക്കെ… “

ശിവ കരഞ്ഞുകൊണ്ട് പറഞ്ഞപ്പോൾ ആലീസ് ഒന്നും മിണ്ടിയില്ല..

അത് ശിവക്ക് കൂടുതൽ വിഷമം ഉണ്ടാക്കി.. ആലീസ് ഹോസ്പിറ്റൽ ബോർഡുകൾ നോക്കി വണ്ടി കുതിപ്പിച്ചു വിട്ടു..

***

പ്രിൻസ് മെല്ലെ കണ്ണ് തുറന്നു.. വയറ്റിൽ നല്ല വേദന. തലയുടെ ഒരു വശത്തും.

അവൻ ഒരു നിമിഷം ആലോചിച്ചു..

ചാടി എഴുന്നേൽക്കാൻ നോക്കി.. അപ്പോഴാണ് ഹോസ്പിറ്റലിൽ ആണെന്ന് മനസിലായത്..

ശരിയാണ്.. അവന് എല്ലാം ഓർമ വന്നു..

എന്നാൽ ആരാണ് ഹോസ്പിറ്റലിൽ എത്തിച്ചത് എന്ന് അവന് മനസിലായില്ല..

വീണ്ടും മയങ്ങി.. അതിനിടയിൽ ആരോ ഇനി റൂമിലേക്ക് മാറ്റാം എന്നൊക്കെ പറയുന്നത് കേട്ടു..

“അച്ചായാ…?”

വിളി കേട്ടപ്പോൾ അവൻ കണ്ണ് തുറന്നു നോക്കി.. ബെഡിൽ ആലീസ്..

“ഹ എന്നാ കെടപ്പാ അച്ചായോ..? വലിയ കുഴപ്പം ഒന്നുമില്ല എന്നേ.. “

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ അവൻ മെല്ലെ പുഞ്ചിരിച്ചു..

“ശിവ..? ആ പെണ്ണ് അവളെ.. ആലിസെ.. നമുക്ക് ഉടനെ പോണം… അവൾ ആപത്തിൽ ആണ്..”

അവൻ എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ അവൾ തടഞ്ഞു..

“വേണ്ട അച്ചായാ.. ദോ അവിടെ നിൽക്കുന്നത് കണ്ടില്ലേ എല്ലാം വരുത്തി വച്ചിട്ട്…”

ആലീസ് മുഖം തിരിച്ചു ഒരു വശത്തേക്ക് നോക്കിയപ്പോൾ ആണ് പ്രിൻസ് ശിവ അവിടെ നിൽക്കുന്നത് കണ്ടത്..

143 Comments

  1. ???????

  2. ലവൾ പുലിയാണ് കേട്ടാ പുലി സിംഹം ??

  3. Ipozha oru karyam orma vanne annu aa morph cheytha videoyil ulla penninu vayaril oru tattoo indayille?

    1. ഇനി അവൾ എങ്ങാനും ആകുമോ

    2. ബി എം ലവർ

      ???️

  4. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

    ❤️❤️??poli….കറുത്ത ജാക്കറ്റും തോപ്പിയും ഇല്ലാതെ പറ്റുലല്ലേ..?????…❤️

    പിന്നെ ചേട്ടായി എൻ്റെ അറിവിൽ ഖുക്രി വാൾ അല്ല കത്തിയാണ്….

    സ്നേഹത്തോടെ ഹൃദയം ❤️❤️

    1. ഇവിടെ വിന്ററിൽ മുഖം മാത്രമേ പുറത്ത് ഉണ്ടാകൂ. അതിൽ നിന്നും വന്ന ഒരു “ഇത്” ആണ് അത്. ?
      ശരിയാണ് കുക്ക്രി കത്തി തന്നെയാണ്. എന്നാലും 16 ഇഞ്ചോളം നീളവും വളവും ഉണ്ട്. നാട്ടിൽ ആയിരുന്നപ്പോൾ ഹിസ്റ്ററി ചാനൽ സ്ഥിരമായി കാണുമായിരുന്നു. ആതിലെ forged in fire പ്രോഗ്രാമിൽ ഒരുതവണ ഇത് ഉണ്ടാക്കാൻ ആയിരുന്നു ടാസ്ക്. അന്നാണ് ഇതിനെപറ്റി അറിഞ്ഞതും.
      സ്നേഹം ?

  5. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    MK ?

    യ മോനേ കഥ ട്രാക്കിൽ കേറി?.ഇനി തകർക്കും.പൊളിച്ചു?.നിയോഗം പോലെ ഒരു കിടിലൻ കഥ തന്നെ പ്രതീക്ഷിക്കുന്നു.ഒത്തിരി ഇഷ്ടായി ഈ ഭാഗം♥️

    Waiting for next part

    സ്നേഹം മാത്രം???

    1. സ്നേഹം യക്ഷി. ഇത് അടുത്ത ഭാഗം കൊണ്ട് ക്ലിയർ ആക്കണം എന്നാണ് ഒരു തോന്നൽ. ?

  6. Expect the unexpected!!!
    MK’s firebrand magic fingers are on turbo mode!!!

    1. ഇങ്ങനെ ഒക്കെ പറഞ്ഞാൽ എനിക്ക് പേടിയാകും ?

Comments are closed.