മാമക ഹൃദയത്തിൻ ആത്മരഹസ്യം – 2 [ദാസൻ] 184

Views : 10675

മാമക ഹൃദയത്തിൻ ആത്മരഹസ്യം – 2

Author :ദാസൻ

 

ഞാൻ ഇറങ്ങാൻ നേരം.

”പോകട്ടെ ഡോക്ടർ”

ഞങ്ങളിറങ്ങി വണ്ടിയിൽ കയറുന്നതു വരെ ശാലിനി അവിടെനിന്നു. പിന്നീട് എനിക്ക് നല്ല തിരക്കായിരുന്നു. ഇതിനിടയിൽ ഒരു ദിവസം രാത്രിയിൽ പരിചയമില്ലാത്ത നമ്പറിൽ നിന്നും ഒരു കോൾ വന്നു.

“ഹലോ”

മറുതലക്കൽ നിന്നും ഒരു സ്ത്രീ ശബ്ദം.

“ഹലോ ആരാ?”

കുറച്ചുനേരത്തേക്ക് സംസാരം ഒന്നും കേട്ടില്ല.

“ഹലോ ആരാണ് നിങ്ങൾ?”

” ഹലോ ഞാനാണ് ശാലിനി. അന്ന് ചേട്ടനെ അങ്ങനെ പറഞ്ഞതിൽ എനിക്ക് മനസ്താപം ഉണ്ട്. ക്ഷമിക്കണം എന്ന് പറയാനാണ് വിളിച്ചത്”

“അതൊന്നും വലിയ പ്രശ്നമല്ല, ഇപ്പോൾ ഞാൻ ആണെങ്കിലും അങ്ങനെ പറയൂ. ആ വിധത്തിലുള്ള രൂക്ഷമായ നോട്ടം ആയിരുന്നല്ലോ എൻ്റേത്. എങ്ങനെ കോഴ്സ് കഴിയാറായോ?”

“ഒരു വർഷം കൂടി ഉണ്ട്. ചേട്ടന് ഇപ്പോൾ കുഴപ്പമൊന്നുമില്ലല്ലോ”

” എയ്, കുഴപ്പമൊന്നുമില്ല. വീട്ടിൽ അച്ഛനുമമ്മയ്ക്കും സുഖം തന്നെയല്ലേ?”

“സുഖമാണ്. എന്നാൽ ശരി ചേട്ടാ. ഗുഡ് നൈറ്റ്”

ഫോൺ കട്ടായി. പിറ്റേന്ന് സൈറ്റിൽ പോകാനുള്ള ഒന്നുരണ്ട് ഫയലുകൾ നോക്കാൻ ഉള്ളത് നോക്കി തീർത്ത് കിടന്നു. എൻറെ തിരക്കുമൂലം ദിവസങ്ങൾ കഴിഞ്ഞു പോകുന്നത് അറിയുന്നുണ്ടായിരുന്നില്ല. ഇതിനിടയിൽ അമ്മ ശാലിനിയുടെ വീട്ടിൽ പോയി, അമ്മാവനുമായി ഞങ്ങളുടെ കല്യാണക്കാര്യം ആലോചിച്ചു. അമ്മ അവിടെ ചെന്നു സംസാരിച്ചത് കൊണ്ട്, അമ്മാവൻറെ വഴക്കു മാറുകയും കല്യാണത്തിന് അവർക്ക് സമ്മതം ആണെന്നും പറഞ്ഞു. ഈ വിവരം എന്നോട് വിളിച്ചു പറഞ്ഞപ്പോൾ, ഞാൻ ശാലിനിയുടെ അഭിപ്രായമാരാഞ്ഞൊ എന്ന് ചോദിച്ചു.

” അവൾ നല്ല കുട്ടിയാണ്, അച്ഛനും അമ്മയും പറയുന്നത് അനുസരിക്കും”

“ഞാൻ എൻറെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം.”

ദിവസങ്ങൾ വീണ്ടും കടന്നു പോയി, ഞാനെൻറെ ജോലിത്തിരക്കും ആയി മുന്നോട്ടും. അമ്മയും അമ്മാവനും പ്രൊപ്പോസലുമായി മുന്നോട്ട് പോകുമ്പോൾ, ഒരു ദിവസം ശാലിനി എന്നെ വിളിച്ചിരുന്നു.

“ഹലോ”

“എന്തൊക്കെയുണ്ട് ശാലിനി വിശേഷങ്ങൾ?”

“എന്താണ് വിശേഷം എന്ന് നിങ്ങൾക്ക് അറിയില്ലേ? നിങ്ങൾ അല്പം വിവരം ഉള്ള ആളാണ് എന്നാണ് ഞാൻ ധരിച്ചിരുന്നത്.”

” കാര്യം പറയൂ ശാലിനി, ഞാനെന്തു വിവരക്കേടാണ് കാണിച്ചത്”

” നിങ്ങളാരാണ്? ഞാൻ ഒരു ഡോക്ടറാണ്. ഒന്നു ചിരിച്ചു സംസാരിച്ചു എന്നു കരുതി ഉടനെ ഒരു പ്രൊപ്പോസലുമായി വന്നിരിക്കുന്നു, നാണമില്ലല്ലോ? നിങ്ങളുടെ ഉള്ളിൽ ഇതായിരുന്നു അല്ലേ?”

“മതി നിർത്ത്. എൻറെ അമ്മയുടെ ഒരു ബുദ്ധിമോശം. ആങ്ങളയുടെ മകൾ അല്ലേ എന്ന ചിന്തയാകാം അവരെക്കൊണ്ട് അങ്ങനെ തോന്നിപ്പിച്ചത്. അതിന് ഞാൻ ക്ഷമ ചോദിക്കുന്നു. പ്രായമായ ഒരു സ്ത്രീ അല്ലേ അവരോടൊന്നു ക്ഷമിച്ചേക്ക്. ഞാൻ അമ്മയോട് വിളിച്ചു പറഞ്ഞേക്കാം.”

“നിങ്ങൾ ആരോട് വേണമെങ്കിലും വിളിച്ചുപറഞ്ഞൊ. അവനവൻറെ നിലക്കും വിലക്കും അനുസരിച്ച് ആലോചിക്കണം. എനിക്ക് എൻറെ നിലയിലുള്ള ഒരു അഫയർ ഉണ്ട്. ഇനി ഇതും പറഞ്ഞ് എൻറെ വീട്ടിലേക്ക് വരരുത്”

Recent Stories

The Author

ദാസൻ

17 Comments

  1. Das bro next part എപ്പോൾ വരും…. Waiting….

    1. അടുത്ത് തന്നെയുണ്ട് Bro.

    2. ഞാൻ Submit ചെയ്തിട്ട് രണ്ടു ദിവസമായി.

  2. കൊള്ളാം നന്നായിട്ടുണ്ട്…

    1. Thanks bro.

    1. Thanks

  3. Bro,
    nannaittundu.
    kurchu speed kodunnadhu pole.
    Waiting for next part

    1. സ്പീഡ് കുറക്കുന്നുണ്ട്……

  4. Alpam speed kooduthal aanallo?
    Kalyaanathintethaavim, ille? 😜😜

    1. കല്യാണം കഴിഞ്ഞാലെ കഥ അതിൻ്റെ വഴിക്ക് വരു……

  5. Nannayittund. Wtg 4 nxt part….

    1. താങ്ക്സ്

    1. സസ്‌പൻസ് നിന്നാലെ കാക്കൊരു ത്രിൽ ഉണ്ടാകു….

  6. Kollam man nice ayitund pinne mate kadhayude oru pattern ezhuthil varunnund aa matan sredhiku 2 kadha orupole vann vayikunnathinte oru feel nashtapedum athu sredhikum ennu thonunu all the best waiting for next part ❤️❤️

    1. ഞാൻ പരമാവധി ശ്രമിക്കാം……

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com