ശിവാത്മിക VIII [ മാലാഖയുടെ കാമുകൻ] 1572

ഇതൊക്കെ അവൾക്ക് എങ്ങനെ അറിയാം..?

“എന്താ നിനക്ക് വേണ്ടത്..? ആൻഡ് നീയാരാണ്? എന്താണീ കാണിച്ചു കൂട്ടുന്നത്‌..?”

ആലീസ് ശാന്തമായി ചോദിച്ചു..

“അവളെ.. അവളെ ആണ് എനിക്ക് വേണ്ടത്.. അവളെ ആര് സഹായിച്ചാലും അവരെ ഞാൻ കിടത്തും.. നിന്റെ അച്ചായൻ പ്രിൻസിനെ കിടത്തിയത് പോലെ…”

സൂര്യ പറഞ്ഞത് കേട്ടപ്പോൾ ആലീസ് ഞെട്ടി വിറച്ചു.. അവൾ തിരിഞ്ഞു ശിവയെ നോക്കി.. അവൾ മുഖം പൊത്തി കരയുന്നു..

“നോക്ക്.. നിന്റെ അച്ചായന്റെ ചോരയാണ്…”

അവൾ ദേഹത്ത് ഉണങ്ങി പിടിച്ച ചോര കാണിച്ചു കൊടുത്തതും ആലീസിന് പ്രാന്ത് പിടിച്ചതുപോലെ ആയി.. അവൾക്ക് സമനില തെറ്റി.. എന്റെ അച്ചായൻ..?

“ഡീ…..!!!”

അവൾ അലറിക്കൊണ്ട് സൂര്യക്ക് നേരെ പാഞ്ഞു..

സൂര്യ അനങ്ങാതെ നിന്നു..

അവളുടെ അടുത്തെത്തിയതും ആലീസ് സർവശക്തിയും എടുത്തു മുഷ്ഠി ചുരുട്ടി സൂര്യയുടെ താടിക്ക് തന്നെ പഞ്ച്‌ ചെയ്തു..

എന്നാൽ ആലീസിനെ ഞെട്ടിച്ചുകൊണ്ട് സൂര്യ അവളുടെ കയ്യിൽ കയറി പിടിച്ചു പഞ്ച്‌ ബ്ലോക്ക് ചെയ്തു..

നല്ല മുറുക്കമുള്ള പിടി..

ആലീസ് ഒരുനിമിഷം പകച്ചു അവളെ നോക്കി.. പുഞ്ചിരിയാണ്..

“നൈസ്.. ബട്ട് ടൂ സ്ലോ….”

അവൾ ആലീസിന്റെ കൈ പിടിച്ചു മുൻപോട്ട് വലിച്ചു വലത്‌ കാൽ വീശി മിന്നൽ പോലെ ഒരു അടി അടിച്ചു..

ആലീസിന് ഒന്നും ചെയ്യാൻ ആയില്ല..

ആ കിക്ക്‌ കൊണ്ടത് ആലീസിന്റെ കഴുത്തും മുഖത്തിന്റെ ഭാഗവും ചേർത്താണ്..

പടക്കം പൊട്ടും പോലെ ഒരു ശബ്ദം..

ശക്തമായ ആ കിക്ക്‌ കൊണ്ട് ഒരു അലർച്ചയോടെ ആലീസ് നിലത്തേക്ക് കമിഴ്ന്ന് വീണത് ശിവ ഞെട്ടലോടെയാണ് കണ്ടത്..

143 Comments

  1. ❤️❤️❤️❤️

  2. ???????

  3. ലവൾ പുലിയാണ് കേട്ടാ പുലി സിംഹം ??

  4. ????❤️?❤️?❤️??

  5. Ipozha oru karyam orma vanne annu aa morph cheytha videoyil ulla penninu vayaril oru tattoo indayille?

    1. ഇനി അവൾ എങ്ങാനും ആകുമോ

    2. ബി എം ലവർ

      ???️

  6. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

    ❤️❤️??poli….കറുത്ത ജാക്കറ്റും തോപ്പിയും ഇല്ലാതെ പറ്റുലല്ലേ..?????…❤️

    പിന്നെ ചേട്ടായി എൻ്റെ അറിവിൽ ഖുക്രി വാൾ അല്ല കത്തിയാണ്….

    സ്നേഹത്തോടെ ഹൃദയം ❤️❤️

    1. ഇവിടെ വിന്ററിൽ മുഖം മാത്രമേ പുറത്ത് ഉണ്ടാകൂ. അതിൽ നിന്നും വന്ന ഒരു “ഇത്” ആണ് അത്. ?
      ശരിയാണ് കുക്ക്രി കത്തി തന്നെയാണ്. എന്നാലും 16 ഇഞ്ചോളം നീളവും വളവും ഉണ്ട്. നാട്ടിൽ ആയിരുന്നപ്പോൾ ഹിസ്റ്ററി ചാനൽ സ്ഥിരമായി കാണുമായിരുന്നു. ആതിലെ forged in fire പ്രോഗ്രാമിൽ ഒരുതവണ ഇത് ഉണ്ടാക്കാൻ ആയിരുന്നു ടാസ്ക്. അന്നാണ് ഇതിനെപറ്റി അറിഞ്ഞതും.
      സ്നേഹം ?

  7. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    MK ?

    യ മോനേ കഥ ട്രാക്കിൽ കേറി?.ഇനി തകർക്കും.പൊളിച്ചു?.നിയോഗം പോലെ ഒരു കിടിലൻ കഥ തന്നെ പ്രതീക്ഷിക്കുന്നു.ഒത്തിരി ഇഷ്ടായി ഈ ഭാഗം♥️

    Waiting for next part

    സ്നേഹം മാത്രം???

    1. സ്നേഹം യക്ഷി. ഇത് അടുത്ത ഭാഗം കൊണ്ട് ക്ലിയർ ആക്കണം എന്നാണ് ഒരു തോന്നൽ. ?

  8. Expect the unexpected!!!
    MK’s firebrand magic fingers are on turbo mode!!!

    1. ഇങ്ങനെ ഒക്കെ പറഞ്ഞാൽ എനിക്ക് പേടിയാകും ?

Comments are closed.