ശിവാത്മിക VIII [ മാലാഖയുടെ കാമുകൻ] 1572

“ഒന്ന് പോ പപ്പ.. ഞാൻ ഇനി പോവില്ല…”

അവൾ അത് പറഞ്ഞപ്പോൾ സാം അവളെ ചേർത്ത് നിർത്തി.. പ്രിൻസും അമ്മച്ചിയും ആലീസും അത് കണ്ടു ചിരിച്ചു..

ചിരിച്ചു സന്തോഷത്തോടെ ആണ് എല്ലാവരും എങ്കിലും പ്രിൻസിന് അറിയാമായിരുന്നു കൊടുങ്കാറ്റിന് മുൻപുള്ള ശാന്തതയാണ് ഇതെന്ന്..

ദിവസങ്ങൾ കടന്നു പോയി.. എല്ലാം പഴയത് പോലെ ആയി.

പ്രിൻസ് എഴുന്നേറ്റ് നടക്കാൻ തുടങ്ങി.. വേദന അല്പം പോലും അവനെ പുറകോട്ട് വലിക്കുന്നില്ലായിരുന്നു.. അവൻ എന്തിനോ വേണ്ടി തയാറെടുത്തുകൊണ്ടിരുന്നു..

പത്തു ദിവസം കഴിഞ്ഞു..

ഒരു ദിവസം രാത്രി ഉറക്കം വരാതെ രാത്രി 2 മണിയോടെ ശിവ പ്രിൻസിന്റെ മുറിയിൽ പോയി ഒന്ന് നോക്കി..

പ്രിൻസ് ഉറങ്ങിയിരുന്നു.

അവൾ അവനെ ഒന്ന് നോക്കി നിന്നു..

അല്പം കഴിഞ്ഞു തിരിഞ്ഞു സ്റ്റെപ് ഇറങ്ങാൻ നേരത്താണ് അവൾക്ക് എന്തോ തോന്നി ബാൽക്കണിയിൽ പോയി നോക്കിയത്..

ഒന്നും ഇല്ല.. അവൾ ആകാശത്തേക്ക് നോക്കി.. നിറയെ നക്ഷത്രങ്ങൾ.. ആകെ ശാന്തമായ അന്തരീക്ഷം.. തണുപ്പ് ഉണ്ട്.. തെരുവ് വിളക്കിന്റെ വെളിച്ചം റോഡിൽ..

ചുറ്റും നോക്കിയപ്പോൾ പെട്ടെന്നാണ് അവളുടെ കണ്ണുകൾ ഗേറ്റിന് മുൻപിലേക്ക് ഉടക്കിയത്..

“ദേവീ….”

അവൾ ശബ്ദം പുറത്തുവരാതെ നെഞ്ചിൽ കൈവച്ചു തരിച്ചു നിന്നു…

ഗേറ്റിന് വെളിയിൽ ഒരു രൂപം.. കറുത്ത ജാക്കറ്റ്‌ വച്ച് തല മറച്ച ഒരു ആൾ രൂപം..

ശിവക്ക് പെട്ടെന്ന് ചലിക്കാൻ പോലും ആയില്ല.. ആ രൂപം പെട്ടെന്ന് തലയിലെ ജാക്കറ്റിന്റെ ഭാഗം അഴിച്ചു പുറകിലേക്ക് ഇട്ടു.. മുകളിലേക്ക് നോക്കി

ആ കണ്ണുകൾ.. ശിവയെ പല രാത്രിയിലും വേട്ടയാടിയ ആ കണ്ണുകൾ.. സൂര്യ.. ശിവ ചലനം നഷ്ടപ്പെട്ടു നിന്നു..

സൂര്യയുടെ കയ്യിൽ എന്തോ നീണ്ടു വന്നപ്പോൾ ശിവ ഞെട്ടി അവളുടെ കയ്യിലേക്ക് നോക്കി.

ഒരു നീണ്ടു വളഞ്ഞ വലിയൊരു വാൾ…

തുടരും

143 Comments

  1. ❤️❤️❤️❤️

  2. ???????

  3. ലവൾ പുലിയാണ് കേട്ടാ പുലി സിംഹം ??

  4. ????❤️?❤️?❤️??

  5. Ipozha oru karyam orma vanne annu aa morph cheytha videoyil ulla penninu vayaril oru tattoo indayille?

    1. ഇനി അവൾ എങ്ങാനും ആകുമോ

    2. ബി എം ലവർ

      ???️

  6. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

    ❤️❤️??poli….കറുത്ത ജാക്കറ്റും തോപ്പിയും ഇല്ലാതെ പറ്റുലല്ലേ..?????…❤️

    പിന്നെ ചേട്ടായി എൻ്റെ അറിവിൽ ഖുക്രി വാൾ അല്ല കത്തിയാണ്….

    സ്നേഹത്തോടെ ഹൃദയം ❤️❤️

    1. ഇവിടെ വിന്ററിൽ മുഖം മാത്രമേ പുറത്ത് ഉണ്ടാകൂ. അതിൽ നിന്നും വന്ന ഒരു “ഇത്” ആണ് അത്. ?
      ശരിയാണ് കുക്ക്രി കത്തി തന്നെയാണ്. എന്നാലും 16 ഇഞ്ചോളം നീളവും വളവും ഉണ്ട്. നാട്ടിൽ ആയിരുന്നപ്പോൾ ഹിസ്റ്ററി ചാനൽ സ്ഥിരമായി കാണുമായിരുന്നു. ആതിലെ forged in fire പ്രോഗ്രാമിൽ ഒരുതവണ ഇത് ഉണ്ടാക്കാൻ ആയിരുന്നു ടാസ്ക്. അന്നാണ് ഇതിനെപറ്റി അറിഞ്ഞതും.
      സ്നേഹം ?

  7. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    MK ?

    യ മോനേ കഥ ട്രാക്കിൽ കേറി?.ഇനി തകർക്കും.പൊളിച്ചു?.നിയോഗം പോലെ ഒരു കിടിലൻ കഥ തന്നെ പ്രതീക്ഷിക്കുന്നു.ഒത്തിരി ഇഷ്ടായി ഈ ഭാഗം♥️

    Waiting for next part

    സ്നേഹം മാത്രം???

    1. സ്നേഹം യക്ഷി. ഇത് അടുത്ത ഭാഗം കൊണ്ട് ക്ലിയർ ആക്കണം എന്നാണ് ഒരു തോന്നൽ. ?

  8. Expect the unexpected!!!
    MK’s firebrand magic fingers are on turbo mode!!!

    1. ഇങ്ങനെ ഒക്കെ പറഞ്ഞാൽ എനിക്ക് പേടിയാകും ?

Comments are closed.