ശിവാത്മിക VIII [ മാലാഖയുടെ കാമുകൻ] 1577

ഞാൻ വരാം. എന്നെങ്കിലും മനസ്സിൽ നിങ്ങളോടു ക്ഷമിക്കാൻ കഴിഞ്ഞാൽ ഞാൻ വരും..അത് വരെ എന്നെ വെറുതെ വിടുക.. പ്ലീസ്.. അപേക്ഷയാണ്.., ഇനി ഇവിടെ വരരുത്..”

കൈകൂപ്പി പറഞ്ഞ ശിവയെ ഇരുവരും ഒന്ന് നോക്കി.. അതിന് ശേഷം കണ്ണുനീർ തുടച്ചു..

“പൊറുക്കണം എന്നെങ്കിലും.. അപ്പ കാത്തിരിക്കും.. പിന്നെ ഇത്രക്ക് കൂടെ നിൽക്കുന്ന അവരുടെ അടുത്ത് നിന്നും ഇപ്പോൾ പോയതുപോലെ പോകരുത്.. “

അപ്പ അത് പറഞ്ഞു തിരിഞ്ഞു നടന്നു..

വൈഷ്‌ണവി ഒന്നും മിണ്ടിയില്ല.. അവളുടെ കണ്ണിൽ കുറ്റബോധം മാത്രം ആയിരുന്നു..

അവൾ പെട്ടെന്ന് തിരിഞ്ഞു നടന്നപ്പോൾ ശിവക്ക് വേദനിച്ചു..

നെഞ്ചിൽ കിടത്തി വളർത്തിയ കുട്ടിയാണ്.. അവളുടെ അമ്മയല്ലേ ഞാൻ..?

എന്നിട്ടും ആരോ എന്തോ പറഞ്ഞപ്പോൾ അവൾ പറഞ്ഞ വാക്കുകൾ തികട്ടി തികട്ടി വരുന്നു.. ഇല്ല കഴിയുന്നില്ല..

എന്നെങ്കിലും അവരോടു ക്ഷമിക്കാൻ കഴിയാൻ മനസ്സിൽ അതിയായി ആഗ്രഹിച്ച ശിവ അകത്തേക്ക് നടന്നു..

പ്രിൻസ് കണ്ണടച്ച് കിടക്കുകയായിരുന്നു..

“അച്ചായാ…?”

അവൾ മെല്ലെ വിളിച്ചു..

“മ്മ്മ്…?”

“ക്ഷമിക്കണം എന്ന് പറയുന്നില്ല.. ക്ഷമ എന്ന വാക്ക് തന്നെ ഒരു ഒളിച്ചോട്ടം അല്ലെ..?
ഒരു കാര്യം ഉറപ്പ് തരുന്നു.. ഈ ശിവാത്മിക ഇവിടെ ഉണ്ടാകും.. ഈ പപ്പക്കും അമ്മച്ചിക്കും മകൾ ആയി.. ആലീസിന്റെ സഹോദരി ആയി..
പിന്നെ അച്ചായന് ഞാൻ ആരാവണം എന്ന് അച്ചായൻ തന്നെ ആണ് തീരുമാനിക്കേണ്ടത്..
പോവില്ല അച്ചായാ ഞാൻ…”

അവൾ പ്രിൻസിന്റെ കൈപിടിച്ച് പറഞ്ഞപ്പോൾ അവൻ ചിരിച്ചുകൊണ്ട് സാമിനെ നോക്കി.

“എടിയേ പെണ്ണിന് നല്ലബോധം വന്നു.. എന്നാലും രാത്രി വാതിൽ അടക്കാൻ മറക്കണ്ട.. ഉറക്കത്തിൽ എണീറ്റ് പോയാലോ..?”

സാം ചിരിയോടെ പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ചു..

143 Comments

  1. ❤️❤️❤️❤️

  2. ???????

  3. ലവൾ പുലിയാണ് കേട്ടാ പുലി സിംഹം ??

  4. ????❤️?❤️?❤️??

  5. Ipozha oru karyam orma vanne annu aa morph cheytha videoyil ulla penninu vayaril oru tattoo indayille?

    1. ഇനി അവൾ എങ്ങാനും ആകുമോ

    2. ബി എം ലവർ

      ???️

  6. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

    ❤️❤️??poli….കറുത്ത ജാക്കറ്റും തോപ്പിയും ഇല്ലാതെ പറ്റുലല്ലേ..?????…❤️

    പിന്നെ ചേട്ടായി എൻ്റെ അറിവിൽ ഖുക്രി വാൾ അല്ല കത്തിയാണ്….

    സ്നേഹത്തോടെ ഹൃദയം ❤️❤️

    1. ഇവിടെ വിന്ററിൽ മുഖം മാത്രമേ പുറത്ത് ഉണ്ടാകൂ. അതിൽ നിന്നും വന്ന ഒരു “ഇത്” ആണ് അത്. ?
      ശരിയാണ് കുക്ക്രി കത്തി തന്നെയാണ്. എന്നാലും 16 ഇഞ്ചോളം നീളവും വളവും ഉണ്ട്. നാട്ടിൽ ആയിരുന്നപ്പോൾ ഹിസ്റ്ററി ചാനൽ സ്ഥിരമായി കാണുമായിരുന്നു. ആതിലെ forged in fire പ്രോഗ്രാമിൽ ഒരുതവണ ഇത് ഉണ്ടാക്കാൻ ആയിരുന്നു ടാസ്ക്. അന്നാണ് ഇതിനെപറ്റി അറിഞ്ഞതും.
      സ്നേഹം ?

  7. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    MK ?

    യ മോനേ കഥ ട്രാക്കിൽ കേറി?.ഇനി തകർക്കും.പൊളിച്ചു?.നിയോഗം പോലെ ഒരു കിടിലൻ കഥ തന്നെ പ്രതീക്ഷിക്കുന്നു.ഒത്തിരി ഇഷ്ടായി ഈ ഭാഗം♥️

    Waiting for next part

    സ്നേഹം മാത്രം???

    1. സ്നേഹം യക്ഷി. ഇത് അടുത്ത ഭാഗം കൊണ്ട് ക്ലിയർ ആക്കണം എന്നാണ് ഒരു തോന്നൽ. ?

  8. Expect the unexpected!!!
    MK’s firebrand magic fingers are on turbo mode!!!

    1. ഇങ്ങനെ ഒക്കെ പറഞ്ഞാൽ എനിക്ക് പേടിയാകും ?

Comments are closed.