ഇൻസ്‌പെക്ടർ ജയറാം അതിൽ നിന്നും ഇറങ്ങി ചെന്നു..
“ജയാ എന്തെങ്കിലും..?”
വൈഷ്ണവി പ്രതീക്ഷയോടെ അവനെ നോക്കി. അപ്പയും ഉടനെ വന്നു.
“ശിവ റെയിൽവേ സ്റ്റേഷനിൽ എത്തിയതും ബാംഗ്ലൂർ ട്രെയിനിൽ ചെന്ന് കയറുന്നതും cctv യിൽ പതിഞ്ഞിട്ടുണ്ട്..”
അത് കേട്ടപ്പോൾ വൈഷ്ണവി അവനെ ആകാംഷയോടെ നോക്കി..
“പക്ഷെ ടിക്കറ്റ് പോലും എടുത്തിട്ടില്ല. സൊ എവിടെ ഇറങ്ങി അതോ ഇനി ഇറങ്ങിയോ ഒന്നും അറിയില്ല. ട്രെയിൻ ബാംഗ്ലൂർ എത്തുമ്പോൾ അനേഷിക്കാൻ ആളെ വിട്ടിട്ടുണ്ട്.. അതിൽ ഇല്ലെങ്കിൽ ഇടക്ക് എവിടെയെങ്കിലും ഇറങ്ങിയിട്ടുണ്ടാകും..”
അവൻ പറഞ്ഞത് കേട്ടപ്പോൾ അവർ തളർച്ചയോടെ സെറ്റിയിൽ ഇരുന്നു..
“എന്റെ അക്ക…”
അവൾ മുഖം പൊത്തി.
“ഈ സമയത്ത് പറയാൻ പാടില്ല.. പക്ഷെ വൈഷ്ണവിക്കും അപ്പാക്കും ഇതിൽ തുല്യ പങ്ക് ഉണ്ട്.. അവളെ അവൻ താലി കെട്ടിയിരുന്നു എങ്കിൽ അവളുടെ ശവം പോലും നിങ്ങൾക്ക് കിട്ടില്ലായിരുന്നു.. മക്കളുടെ ഭാഗം കൂടെ കേൾക്കാൻ തയാറായിരുന്നു എങ്കിൽ പല കുട്ടികളും ഇന്ന് ജീവനോടെ ഉണ്ടായേനെ.. “
അതും പറഞ്ഞു ഇൻസ്‌പെക്ടർ എഴുന്നേറ്റ് പുറത്തേക്ക് നടന്നു.. അവന് അരിശം വന്നിരുന്നു.
“ഞാൻ കഴിവതും ശ്രമിക്കാം.. പക്ഷെ ഫോൺ പോലും എടുക്കാതെ പോയ ഒരാളെ കണ്ടെത്തുക എന്ന് പറഞ്ഞാൽ ഇറ്റ്സ് ക്വിയറ്റ് ഡിഫിക്കൽട്ട്… “
അയാൾ പോയപ്പോൾ അവർ തലകുനിച്ചു ഇരുന്നു.. കണ്ണുനീർ ഒഴുകി ഇറങ്ങി.. അവൾക്ക് ഒരു ആപത്തും ഉണ്ടാവരുതേ എന്ന് അവർ പ്രാർത്ഥിച്ചുകൊണ്ടിരുന്നു..
***
എംകെ…
എന്തൊക്കെ പറഞ്ഞാലും ആ ചെയ്തത് മോശം ആയി… ഒന്നുലേലും ഒരെണ്ണം കഴിഞ്ഞ് ഇരങ്ങിയല്ലെ ഉള്ളൂ… ?
♥️♥️♥️♥️♥️♥️♥️
Waiting for next part
Dear mk bro .. kadha vere oru feel..nannayitund❣️❣️❣️❣️❣️
ബ്രോയുടെ കഥകളിൽ സ്ത്രീകൾക്ക് ഒരു വല്ല്യ പ്രാധാന്യം കാണാറുണ്ട് അത് തന്നെ ആണ് ഞാൻ ഇഷ്ടപ്പെട്ടതും….
But ഈ സ്റ്റോറി എന്തോ വല്ലാത്ത ഒരു മൂഡ്… കഥയെ മുൻവിദിയോടെ കാണുവല്ല…. പക്ഷേ എന്തോ പെണ്ണിനെ നോവിക്കുന്ന പ്രത്യേച്ചു ശരീരികം ആയി ചുഷണം ചെയ്യുന്നതു ഒരു വേദന തന്നെ ആണ് വായിക്കാൻ…… ഇതൊക്കെ ഒഴുവാക്കി കൂടെ… ???
പുള്ളിയുടെ കഥകളിൽ പെണ്ണുങ്ങൾ മാത്രമല്ല, ആണുങ്ങളും physically and mentally ഒരുപാട് ടോർച്ചർ അനുഭവിക്കുന്നുണ്ട്. ചിലപ്പോൾ ഈ കഥയിലെ വരും ഭാഗങ്ങളിലും അങ്ങനെയുള്ള ഒരാളെ കണ്ടേക്കാം
നമ്മുടെ നാടുകളിൽ വീടുകളിൽ ഇരിക്കുന്ന സ്ത്രീകൾ പോലും സുരക്ഷിതർ അല്ല. അപ്പോൾ ഒരു പെൺകുട്ടിയെ ഒറ്റക്ക് കിട്ടിയാൽ ഉള്ള അവസ്ഥ ആണ് ഞാൻ വിവരിച്ചത്.
ഇനി കഥയുടെ രീതി മാറും
With Love ❤️