ശിവാത്മിക II [മാലാഖയുടെ കാമുകൻ] 2364

Views : 125712

“ശിവാ.. നിൽക്ക്.. അതൊരു തെറ്റിദ്ധാരണ ആണ്. സ്റ്റോപ്പ്.. ഓടല്ലേ…”

അയാൾ പുറകെ ഓടി… അവൾ സർവശക്തിയും എടുത്തു മുൻപോട്ട് ഓടി..

അയാൾ അവൾക്ക് പുറകിൽ എത്തിയപ്പോൾ അവൾ പെട്ടെന്ന് റോഡ് ക്രൊസ്സ്‌ ചെയ്ത്‌ ഓടാൻ ശ്രമിച്ചു..

എതിരെ വന്ന ഒരു ജീപ്പ് അവൾ കണ്ടില്ല.

പാഞ്ഞു വന്ന ജീപ്പ് അവളെ ഇടിച്ചു തെറിപ്പിച്ചു..

അലർച്ചയോടെ ഇടി കൊണ്ടു തെറിച്ചു പോയ ശിവ റോഡിൽ നിന്നും തെറിച്ചു അപ്പുറത്തെ ഭാഗത്തേക്ക് എത്തി ഉരുണ്ടു മണ്ണിൽ വീണപ്പോൾ രാജൻ ഞെട്ടി തരിച്ചു നിന്നു..

ജീപ്പ് നിർത്താതെ കുതിച്ചു മുൻപോട്ട് പോയി..

രാജൻ ഒന്ന് നോക്കി… വണ്ടികളുടെ വെളിച്ചത്തിൽ ചോരയിൽ കുളിച്ചു കിടക്കുന്ന ശിവ.. റോഡിന്റെ വശത്തുള്ള മണ്ണിൽ ആണ് അവൾ.. അനക്കം ഒന്നും ഇല്ല.

വല്ലാതെ പേടിച്ച അയാൾ തിരിഞ്ഞു ഓടി അയാളുടെ വണ്ടിയിൽ കയറി..

അത് മിന്നൽ പോലെ മുൻപോട്ട് പോയി..

വണ്ടി വന്ന് ഇടിച്ചതെ ശിവക്ക് ഓർമ ഉണ്ടായിരുന്നുള്ളു.

മുഴുവൻ മരവിപ്പ്.. ചോരയുടെ ഗന്ധം..

“അപ്പാ.. ന്തിനാ അപ്പാ.. ന്നെ വിശ്വസിക്ക… തി ..രുന്നത്….. അപ്പാ…”

അവൾ മെല്ലെ അപ്പയെ വിളിച്ചു..

അവളുടെ കണ്ണുകൾ മെല്ലെ അടഞ്ഞു പോയി..

റോഡിൽ അപ്പോഴും വണ്ടികൾ പായുന്നുണ്ടായിരുന്നു..

തുടരും

Recent Stories

100 Comments

  1. എംകെ…

    എന്തൊക്കെ പറഞ്ഞാലും ആ ചെയ്തത് മോശം ആയി… ഒന്നുലേലും ഒരെണ്ണം കഴിഞ്ഞ് ഇരങ്ങിയല്ലെ ഉള്ളൂ… 😜

    ♥️♥️♥️♥️♥️♥️♥️

  2. Dear mk bro .. kadha vere oru feel..nannayitund❣️❣️❣️❣️❣️

  3. ബ്രോയുടെ കഥകളിൽ സ്ത്രീകൾക്ക് ഒരു വല്ല്യ പ്രാധാന്യം കാണാറുണ്ട് അത് തന്നെ ആണ് ഞാൻ ഇഷ്ടപ്പെട്ടതും….

    But ഈ സ്റ്റോറി എന്തോ വല്ലാത്ത ഒരു മൂഡ്… കഥയെ മുൻവിദിയോടെ കാണുവല്ല…. പക്ഷേ എന്തോ പെണ്ണിനെ നോവിക്കുന്ന പ്രത്യേച്ചു ശരീരികം ആയി ചുഷണം ചെയ്യുന്നതു ഒരു വേദന തന്നെ ആണ് വായിക്കാൻ…… ഇതൊക്കെ ഒഴുവാക്കി കൂടെ… 🙏🙏🙏

    1. പുള്ളിയുടെ കഥകളിൽ പെണ്ണുങ്ങൾ മാത്രമല്ല, ആണുങ്ങളും physically and mentally ഒരുപാട് ടോർച്ചർ അനുഭവിക്കുന്നുണ്ട്. ചിലപ്പോൾ ഈ കഥയിലെ വരും ഭാഗങ്ങളിലും അങ്ങനെയുള്ള ഒരാളെ കണ്ടേക്കാം

    2. നമ്മുടെ നാടുകളിൽ വീടുകളിൽ ഇരിക്കുന്ന സ്ത്രീകൾ പോലും സുരക്ഷിതർ അല്ല. അപ്പോൾ ഒരു പെൺകുട്ടിയെ ഒറ്റക്ക് കിട്ടിയാൽ ഉള്ള അവസ്ഥ ആണ് ഞാൻ വിവരിച്ചത്.
      ഇനി കഥയുടെ രീതി മാറും
      With Love ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com