ശിവാത്മിക II [മാലാഖയുടെ കാമുകൻ] 2367

അവൾ അതിനടുത്തേക്ക് നടന്നു. ഒരു കോവണി ഉണ്ട് മുകളിലേക്ക്..
അവൾ അതിന്റെ മുകളിലേക്ക് വലിഞ്ഞു കയറി കൊച്ചു അര മതിലിന്റെ താഴെ ആരും പെട്ടെന്ന് കാണാത്ത ഒരിടത്ത് ചാരി ഇരുന്നു..

ശ്വാസം അടക്കി പിടിച്ചു അവൾ ഇരുന്നു..

എത്ര നേരം അങ്ങനെ ഇരുന്നു എന്നവൾക്ക് അറിയില്ല..

അല്പം കഴിഞ്ഞപ്പോൾ അവൾ മെല്ലെ എഴുന്നേറ്റ് നിന്നു..

തല കറങ്ങുന്നു.. കാലുകൾ നിലത്ത് ഉറക്കുന്നില്ല.. വിശപ്പ് അവളെ അത്രക്കും തളർത്തിയിരുന്നു.. ഉള്ള ആരോഗ്യം മുഴുവൻ പോയിരിക്കുന്നു.. വീഴാൻ പോയപ്പോൾ അരമതിലിൽ പിടിച്ചു..

അവൾ വീണ്ടും അവിടെ ഇരുന്നു..

എവിടെയാണെന്ന് പോലും അറിയില്ല..

കയ്യിൽ ഫോൺ ഇല്ല.. പൈസയും ഇല്ല.. ആകെ ഉള്ളത് കുറച്ചു ധൈര്യം മാത്രമാണ്.. അതും കുറഞ്ഞു വരുന്നു.. പേടി കൂടി കൂടി വരുന്നു..

എവിടെയോ പട്ടികൾ കടിപിടി കൂടുന്നു..

അവൾ മുട്ട് മടക്കി ഇരുന്നു മുഖം പൂഴ്ത്തി ഇരുന്നു.. കണ്ണിൽ നിന്നും കവിളിനെ ചുട്ടു പൊള്ളിച്ചുകൊണ്ടു കണ്ണുനീർ ഒഴുകി ഇറങ്ങി..

ഇനി എന്ത് എന്ന് പോലും അവൾക്ക് ചിന്തിക്കാൻ കഴിയാത്ത അവസ്ഥയിൽ അവൾ ഇരുന്നു..

പെട്ടെന്നാണ് ഒരു വെളിച്ചം ടാങ്കിലേക്ക് അടിച്ചത്.. ഒപ്പം ആരുടെയൊക്കെയോ സംസാരം..

അവൾ വാ പൊത്തി പിടിച്ചു കണ്ണുകൾ ഇറുക്കെ അടച്ചു അമർന്ന് ഇരുന്നു.. പിടക്കുന്ന ഹൃദയത്തോടെ..

***

ശിവയുടെ വീട്ടിൽ അപ്പയും വൈഷ്ണവിയും അകെ സങ്കടത്തിൽ ആയിരുന്നു..

ചെയ്ത തെറ്റിന്റെ കുറ്റബോധവും ഒപ്പം ശിവയെ കാണാത്തത്തിന്റെ വിഷമവും അവരെ കാർന്നു തിന്നുകൊണ്ടിരുന്നു..

അപ്പോഴാണ് പുറത്ത് പോലീസ് ജീപ്പ് വന്നു നിന്നത്..

100 Comments

  1. എംകെ…

    എന്തൊക്കെ പറഞ്ഞാലും ആ ചെയ്തത് മോശം ആയി… ഒന്നുലേലും ഒരെണ്ണം കഴിഞ്ഞ് ഇരങ്ങിയല്ലെ ഉള്ളൂ… ?

    ♥️♥️♥️♥️♥️♥️♥️

  2. Dear mk bro .. kadha vere oru feel..nannayitund❣️❣️❣️❣️❣️

  3. ബ്രോയുടെ കഥകളിൽ സ്ത്രീകൾക്ക് ഒരു വല്ല്യ പ്രാധാന്യം കാണാറുണ്ട് അത് തന്നെ ആണ് ഞാൻ ഇഷ്ടപ്പെട്ടതും….

    But ഈ സ്റ്റോറി എന്തോ വല്ലാത്ത ഒരു മൂഡ്… കഥയെ മുൻവിദിയോടെ കാണുവല്ല…. പക്ഷേ എന്തോ പെണ്ണിനെ നോവിക്കുന്ന പ്രത്യേച്ചു ശരീരികം ആയി ചുഷണം ചെയ്യുന്നതു ഒരു വേദന തന്നെ ആണ് വായിക്കാൻ…… ഇതൊക്കെ ഒഴുവാക്കി കൂടെ… ???

    1. പുള്ളിയുടെ കഥകളിൽ പെണ്ണുങ്ങൾ മാത്രമല്ല, ആണുങ്ങളും physically and mentally ഒരുപാട് ടോർച്ചർ അനുഭവിക്കുന്നുണ്ട്. ചിലപ്പോൾ ഈ കഥയിലെ വരും ഭാഗങ്ങളിലും അങ്ങനെയുള്ള ഒരാളെ കണ്ടേക്കാം

    2. നമ്മുടെ നാടുകളിൽ വീടുകളിൽ ഇരിക്കുന്ന സ്ത്രീകൾ പോലും സുരക്ഷിതർ അല്ല. അപ്പോൾ ഒരു പെൺകുട്ടിയെ ഒറ്റക്ക് കിട്ടിയാൽ ഉള്ള അവസ്ഥ ആണ് ഞാൻ വിവരിച്ചത്.
      ഇനി കഥയുടെ രീതി മാറും
      With Love ❤️

Comments are closed.