ശിവാത്മിക II [മാലാഖയുടെ കാമുകൻ] 2367

“അത്രക്ക് നൊന്തിട്ടുണ്ടാകും കുട്ടിക്ക്.. ന്റെ തെറ്റാ.. പരാജയം ആണ് ഞാൻ അവൾക്ക് മുൻപിൽ ഇനി….”

അയാൾ പൊട്ടി കരഞ്ഞുകൊണ്ട് നിലത്തേക്ക് ഇരുന്നപ്പോൾ വൈഷ്ണവിക്ക് പറയാൻ ഒന്നും ഇല്ലായിരുന്നു.. കണ്ണിൽ നിന്നും നിശബ്ദം ആയി തുള്ളികൾ വീണുകൊണ്ടിരുന്നു..

****

ഓടുന്ന ട്രെയിനിൽ ഒന്നും അറിയാതെ ഉറക്കത്തിൽ ആയിരുന്നു ശിവ..

അവൾ എവിടെയാണെന്ന് അവൾക്ക് പോലും അറിയാത്ത അവസ്ഥ..

അപ്പ വീട്ടിലേക്ക് വിളിച്ചു വിവാഹം ഗൗരിയുമായി ഉറപ്പിച്ചു എന്ന് പറഞ്ഞ അന്ന് നഷ്ടമായതാണ് അവളുടെ സമാധാനം..

അപ്പയോട് സംസാരിക്കാൻ ശ്രമിച്ചു കഴിഞ്ഞില്ല..

ആരെങ്കിലും ഭീഷണിപ്പെടുത്തുകയോ മോശമായി ഇടപെടുകയോ ചെയ്യുമ്പോൾ വേണ്ടപ്പെട്ടവരെ അറിയിക്കണം എന്ന് പറയുന്നതിൽ ഒത്തിരി കാര്യമുണ്ട് എന്നവൾ ചിന്തിച്ചിരുന്നു..

കാരണം അന്ന് അത് വീട്ടിൽ പറഞ്ഞിരുന്നു എങ്കിൽ അപ്പ അത് മനസിലാക്കിയേനെ.

“എന്നാലും അപ്പ.. ഇത്ര വിശ്വാസം ഇല്ലേ എന്നെ..? അപ്പയുടെ മോൾ അല്ലെ ഞാൻ..?”

അവൾ ഉറക്കത്തിൽ പിറുപിറുത്തു..

ഒന്ന് ഞരങ്ങി.. എന്തോ അനക്കം അറിഞ്ഞപ്പോൾ മെല്ലെ കണ്ണ് ചിമ്മി തുറന്ന് നോക്കി.

നോക്കിയപ്പോൾ അവൾ എവിടെയാണെന്ന് അവൾക്ക് പെട്ടെന്ന് മനസിലായില്ല..

രണ്ടോ മൂന്നോ മിനുട്ടുകൾ എടുത്തു അവൾ നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു ട്രെയിനിൽ ആണെന്ന് ബോധ്യം വരാൻ.. അവൾ ഒന്ന് ഞെട്ടി..

പെട്ടെന്ന് നടന്നത് ഒക്കെ അവൾ ഓർത്തു.. ട്രെയിനിൽ വന്നു കയറിയതും അവിടെ ഇരുന്ന് ഉറങ്ങിയതും ഒക്കെ..

ചുറ്റിനും നോക്കി.. ബോഗിയിൽ ആരും ഇല്ലെന്ന് തോന്നി.. ലേഡീസ് കമ്പാർട്മെന്റിൽ പോലും അല്ല കയറിയത് എന്ന് അവൾ ഓർത്തു. ദേഹം മുഴുവനും ഒറ്റ ഇരിപ്പിൽ ഉറങ്ങിയത് കൊണ്ടാകും വല്ലാത്ത വേദന.

100 Comments

  1. എംകെ…

    എന്തൊക്കെ പറഞ്ഞാലും ആ ചെയ്തത് മോശം ആയി… ഒന്നുലേലും ഒരെണ്ണം കഴിഞ്ഞ് ഇരങ്ങിയല്ലെ ഉള്ളൂ… ?

    ♥️♥️♥️♥️♥️♥️♥️

  2. Dear mk bro .. kadha vere oru feel..nannayitund❣️❣️❣️❣️❣️

  3. ബ്രോയുടെ കഥകളിൽ സ്ത്രീകൾക്ക് ഒരു വല്ല്യ പ്രാധാന്യം കാണാറുണ്ട് അത് തന്നെ ആണ് ഞാൻ ഇഷ്ടപ്പെട്ടതും….

    But ഈ സ്റ്റോറി എന്തോ വല്ലാത്ത ഒരു മൂഡ്… കഥയെ മുൻവിദിയോടെ കാണുവല്ല…. പക്ഷേ എന്തോ പെണ്ണിനെ നോവിക്കുന്ന പ്രത്യേച്ചു ശരീരികം ആയി ചുഷണം ചെയ്യുന്നതു ഒരു വേദന തന്നെ ആണ് വായിക്കാൻ…… ഇതൊക്കെ ഒഴുവാക്കി കൂടെ… ???

    1. പുള്ളിയുടെ കഥകളിൽ പെണ്ണുങ്ങൾ മാത്രമല്ല, ആണുങ്ങളും physically and mentally ഒരുപാട് ടോർച്ചർ അനുഭവിക്കുന്നുണ്ട്. ചിലപ്പോൾ ഈ കഥയിലെ വരും ഭാഗങ്ങളിലും അങ്ങനെയുള്ള ഒരാളെ കണ്ടേക്കാം

    2. നമ്മുടെ നാടുകളിൽ വീടുകളിൽ ഇരിക്കുന്ന സ്ത്രീകൾ പോലും സുരക്ഷിതർ അല്ല. അപ്പോൾ ഒരു പെൺകുട്ടിയെ ഒറ്റക്ക് കിട്ടിയാൽ ഉള്ള അവസ്ഥ ആണ് ഞാൻ വിവരിച്ചത്.
      ഇനി കഥയുടെ രീതി മാറും
      With Love ❤️

Comments are closed.