ശിവാത്മിക II [മാലാഖയുടെ കാമുകൻ] 2367

ഏതോ കാൾ വന്നപ്പോൾ വണ്ടി നിർത്തി പുറത്തു പോയി സംസാരിച്ചു.

അല്പം കഴിഞ്ഞപ്പോൾ ഒരു കാൾ വന്നു.. വണ്ടി മുൻപോട്ടു പോകുകയായിരുന്നു.

ബ്ലുടൂത് വഴി കാൾ കാറിൽ കണക്ട് ആയി..

“രാജേട്ടാ.. ഞങ്ങൾ അനേഷിച്ചു..

അതിൽ ട്രെയിനിൽ നിന്നും വീണ ചെക്കൻ അപ്പോൾ തന്നെ മരിച്ചു..
പിന്നെ വെയിൻ മുറിച്ചവൻ.. ഹോസ്പിറ്റലിൽ ഉണ്ട്.. ക്രിട്ടിക്കൽ ആണ്.. ആ പെണ്ണിന്റെ ഫോട്ടോ അവരുടെ കയ്യിൽ ഉണ്ട്..

അവരെ അറ്റാക്ക് ചെയ്തു എന്നാണു അവൻമ്മാർ മൊഴി കൊടുത്തതും.. അതിനെ പോലീസ് അന്വേഷിക്കുന്നുണ്ട്..

അല്ല രാജേട്ടൻ എന്താ ഇതിനെപറ്റി ചോദിച്ചത്? നിങ്ങൾ ആ പെണ്ണിനെ പറ്റി എങ്ങനെ അറിഞ്ഞു..?”

ശിവ അത് കേട്ട് ഞെട്ടി വിറച്ചുപോയി..

“ഇത് ഒരാൾ പറഞ്ഞപ്പോൾ ഡീറ്റെയിൽസ് ചോദിച്ചത് ആണെടാ.. എന്നാൽ ശരി..”

അയാൾ അത് പറഞ്ഞു ശിവയെ നോക്കി..

ശിവ പൊട്ടി പൊട്ടി കരഞ്ഞു..

അവൾ കൊലപാതകി ആയെന്ന് കേട്ട കാര്യം അവളെ ഞെട്ടിച്ചിരുന്നു. അപ്പോഴത്തെ ആവേശത്തിൽ എന്തൊക്കെയോ വിളിച്ചു പറഞ്ഞു എന്നാൽ ഇപ്പോൾ ഉള്ള ധൈര്യവും നഷ്ടമായി..

“ഹേയ് ശിവ.. ഡോണ്ട് വറി.. എനിക്ക് പരിചയമുള്ള ഒരു വക്കീൽ ഇവിടെ ഉണ്ട്.. ആളെ ഒന്ന് കണ്ടാലോ?

പേടിക്കണ്ട.. ഞാൻ ഉണ്ട് ഒപ്പം…ഇപ്പോൾ പൊലീസിന് പിടി കൊടുക്കേണ്ട..”

അയാൾ അതും പറഞ്ഞു അവളുടെ തോളിൽ ഒന്ന് തട്ടി വണ്ടി മുൻപോട്ട് എടുത്തു..

ശിവ മുഖം പൊത്തി കരഞ്ഞു.. തന്റെ ഭാവി.. എല്ലാം പോയെന്ന് അവൾക്ക് മനസിലായി.. പെട്ടെന്ന് അവളുടെ മനസ്സിൽ ഒരു ചിന്ത വന്നു..

അവൻ വിളിച്ചപ്പോൾ ഈ സീൻ കണ്ടതുപോലെ ആണ് പറഞ്ഞത്.. “അതിൽ വീണവൻ…” അങ്ങനെ എടുത്തു പറഞ്ഞിരുന്നു. എന്നാൽ രാജൻ അവരോടു അന്വേഷിക്കാൻ പറഞ്ഞപ്പോൾ റെയിൽവേ ട്രാക്കിൽ ആരേലും വീണു മരിച്ചിരുന്നോ എന്ന് അന്വേഷിക്കാൻ മാത്രം ആണല്ലോ പറഞ്ഞത്..?

100 Comments

  1. എംകെ…

    എന്തൊക്കെ പറഞ്ഞാലും ആ ചെയ്തത് മോശം ആയി… ഒന്നുലേലും ഒരെണ്ണം കഴിഞ്ഞ് ഇരങ്ങിയല്ലെ ഉള്ളൂ… ?

    ♥️♥️♥️♥️♥️♥️♥️

  2. Dear mk bro .. kadha vere oru feel..nannayitund❣️❣️❣️❣️❣️

  3. ബ്രോയുടെ കഥകളിൽ സ്ത്രീകൾക്ക് ഒരു വല്ല്യ പ്രാധാന്യം കാണാറുണ്ട് അത് തന്നെ ആണ് ഞാൻ ഇഷ്ടപ്പെട്ടതും….

    But ഈ സ്റ്റോറി എന്തോ വല്ലാത്ത ഒരു മൂഡ്… കഥയെ മുൻവിദിയോടെ കാണുവല്ല…. പക്ഷേ എന്തോ പെണ്ണിനെ നോവിക്കുന്ന പ്രത്യേച്ചു ശരീരികം ആയി ചുഷണം ചെയ്യുന്നതു ഒരു വേദന തന്നെ ആണ് വായിക്കാൻ…… ഇതൊക്കെ ഒഴുവാക്കി കൂടെ… ???

    1. പുള്ളിയുടെ കഥകളിൽ പെണ്ണുങ്ങൾ മാത്രമല്ല, ആണുങ്ങളും physically and mentally ഒരുപാട് ടോർച്ചർ അനുഭവിക്കുന്നുണ്ട്. ചിലപ്പോൾ ഈ കഥയിലെ വരും ഭാഗങ്ങളിലും അങ്ങനെയുള്ള ഒരാളെ കണ്ടേക്കാം

    2. നമ്മുടെ നാടുകളിൽ വീടുകളിൽ ഇരിക്കുന്ന സ്ത്രീകൾ പോലും സുരക്ഷിതർ അല്ല. അപ്പോൾ ഒരു പെൺകുട്ടിയെ ഒറ്റക്ക് കിട്ടിയാൽ ഉള്ള അവസ്ഥ ആണ് ഞാൻ വിവരിച്ചത്.
      ഇനി കഥയുടെ രീതി മാറും
      With Love ❤️

Comments are closed.