ശിവാത്മിക II [മാലാഖയുടെ കാമുകൻ] 2367

ഓടി വന്നു ദോശ ചൂണ്ടി കാണിച്ചു നിന്ന് കരയുന്ന പെണ്ണിനെ കണ്ടപ്പോൾ അയാളുടെ കണ്ണ് നനഞ്ഞു..

വേഗം ഒരു പാത്രത്തിൽ അയാൾ ദോശ രണ്ടെണ്ണം എടുത്തു സാമ്പാറും ചട്ണിയും കൂടെ കൂട്ടി അവൾക്ക് കൊടുത്തപ്പോൾ അവൾ തട്ടി പറിക്കുന്നത് പോലെയാണ് അത് വാങ്ങിയത്..

“മെതുവേ അമ്മ…”

അയാൾ അവൾ വാരി വലിച്ചു കഴിക്കുന്നത് കണ്ടപ്പോൾ പറഞ്ഞു..
ഉടനെ അവൾക്ക് നിറുകയിൽ കയറി.. വേഗം വെള്ളം എടുത്തു കൊടുത്തു പതിയെ അവളുടെ തലയിൽ ഒന്ന് തട്ടി കൊടുത്തു..

അതിന് ശേഷം ഒരു കൊച്ചു കസേര വലിച്ചു ഇട്ടു കൊടുത്തു..

അവൾ അതിൽ ഇരുന്നു തിന്നാൻ തുടങ്ങി.. അവളുടെ മനസ്സിൽ ഒന്നും ഇല്ലായിരുന്നു അപ്പോൾ..

വിശപ്പ് എന്ന വികാരം മാത്രം.. അയാൾ വീണ്ടും ദോശ കൊടുത്തപ്പോൾ അവൾ അതും കഴിച്ചു..

വെള്ളവും കുടിച്ചു അവൾ തളർന്ന് ഇരുന്നു.. വീഴാൻ പോകുന്നത് പോലെ തോന്നി.. കണ്ണുകൾ അടഞ്ഞു പോകുന്നു.

“എന്നാചു തെരിയലെ.. ക്യാഷ് ഒന്നുമേ കെടയാത് .. ആണാ പാർത്താലേ നല്ല ഫാമിലി പൊണ്ണു മാതിരിയെ ഇരുക്ക്‌…”

അയാൾ ആരോടോ പറയുന്നത് കേട്ടപ്പോൾ അവൾ തലപൊക്കി നോക്കി.

ഒരു തമിഴ് സ്ത്രീ ആണ്.. അവർ അവളെപ്പറ്റി ആണ് സംസാരിക്കുന്നത്.

അവൾ അപ്പോഴാണ് ആലോചിച്ചത് പൈസ ഇല്ല കയ്യിൽ..

അവൾ കൈ കഴുകി.. അതിന് ശേഷം കയ്യിൽ കിടന്ന ഒരു സ്വർണ വള വലിച്ചു ഊരി അയാൾക്ക് നേരെ നീട്ടി..

“എനിക്ക് കേരളത്തിലേക്ക് പോണം.. ഇത് സ്വർണം ആണ്.. ഇത് വച്ച് കുറച്ചു പൈസ തരുമോ? ഞാൻ പൊയ്ക്കോളാം..”

അവൾ അത് പറഞ്ഞപ്പോൾ അയാൾ സംസാരിച്ചു കൊണ്ടിരുന്ന സ്ത്രീ മുൻപിലേക്ക് വന്നു..

100 Comments

  1. എംകെ…

    എന്തൊക്കെ പറഞ്ഞാലും ആ ചെയ്തത് മോശം ആയി… ഒന്നുലേലും ഒരെണ്ണം കഴിഞ്ഞ് ഇരങ്ങിയല്ലെ ഉള്ളൂ… ?

    ♥️♥️♥️♥️♥️♥️♥️

  2. Dear mk bro .. kadha vere oru feel..nannayitund❣️❣️❣️❣️❣️

  3. ബ്രോയുടെ കഥകളിൽ സ്ത്രീകൾക്ക് ഒരു വല്ല്യ പ്രാധാന്യം കാണാറുണ്ട് അത് തന്നെ ആണ് ഞാൻ ഇഷ്ടപ്പെട്ടതും….

    But ഈ സ്റ്റോറി എന്തോ വല്ലാത്ത ഒരു മൂഡ്… കഥയെ മുൻവിദിയോടെ കാണുവല്ല…. പക്ഷേ എന്തോ പെണ്ണിനെ നോവിക്കുന്ന പ്രത്യേച്ചു ശരീരികം ആയി ചുഷണം ചെയ്യുന്നതു ഒരു വേദന തന്നെ ആണ് വായിക്കാൻ…… ഇതൊക്കെ ഒഴുവാക്കി കൂടെ… ???

    1. പുള്ളിയുടെ കഥകളിൽ പെണ്ണുങ്ങൾ മാത്രമല്ല, ആണുങ്ങളും physically and mentally ഒരുപാട് ടോർച്ചർ അനുഭവിക്കുന്നുണ്ട്. ചിലപ്പോൾ ഈ കഥയിലെ വരും ഭാഗങ്ങളിലും അങ്ങനെയുള്ള ഒരാളെ കണ്ടേക്കാം

    2. നമ്മുടെ നാടുകളിൽ വീടുകളിൽ ഇരിക്കുന്ന സ്ത്രീകൾ പോലും സുരക്ഷിതർ അല്ല. അപ്പോൾ ഒരു പെൺകുട്ടിയെ ഒറ്റക്ക് കിട്ടിയാൽ ഉള്ള അവസ്ഥ ആണ് ഞാൻ വിവരിച്ചത്.
      ഇനി കഥയുടെ രീതി മാറും
      With Love ❤️

Comments are closed.