ശിവാത്മിക II [മാലാഖയുടെ കാമുകൻ] 2367

ശിവാത്മിക II

Author : മാലാഖയുടെ കാമുകൻ

Previous Part 

വിവാഹത്തിന് വന്ന ആളുകളെ ഒക്കെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി ഭക്ഷണം കളയാതെ അത് വേണ്ടവർക്ക് കൊടുക്കാൻ ഏർപ്പാട് ചെയ്ത ഉടനെ അപ്പയും വൈഷ്ണവിയും വീട്ടിലേക്ക് തിരിച്ചു..

ശിവക്ക് സങ്കടം വന്നാൽ അവൾ അവളുടെ അമ്മയെ അടക്കിയ സ്ഥലത്തു ഉണ്ടാകുമെന്ന് അവർക്ക് ഉറപ്പായിരുന്നു..

എന്നാൽ അവർ അവിടെ എത്തിയപ്പോൾ അവിടെ ശിവ ഉണ്ടായിരുന്നില്ല.. വീട്ടിൽ മൊത്തം നോക്കി.. ഇല്ല അവളെ എവിടെയും കണ്ടില്ല.

അവർ കാത്തിരുന്നു. ചെയ്ത തെറ്റിന്റെ ആഴം അവർ മനസിലാക്കിയിരുന്നു. പക്ഷെ വൈകിപ്പോയി..

ശിവയുടെ മുഖം ആയതുകൊണ്ട് അപ്പയോ വൈഷ്ണവിയോ ആ വിഡിയോയിൽ ഉള്ള പെണ്ണിന്റെ ശരീരം നോക്കിയില്ല.. കാണാൻ ഉള്ള ശക്തി ഇല്ലായിരുന്നു എന്ന് വേണം പറയാൻ.. അത് കണ്ടതും ഞെട്ടി തരിച്ചിരുന്നു രണ്ടുപേരും..

പിന്നെ ഗൗരി അത്രക്ക് ഉറപ്പിച്ചു പറഞ്ഞതു കൂടെ ആയപ്പോൾ അവനെ വിശ്വസിച്ചു..

വൈഷ്ണവിക്ക് അക്ക അമ്മയുടെ സ്ഥാനത്ത് ആയിരുന്നു.. വൈഷ്ണവിയെ കൊടുത്തു അവളുടെ അമ്മ ജാനകി ഈ ലോകത്തിൽ നിന്നും പോയ അന്ന് മുതൽ ശിവയാണ് അവളുടെ അമ്മ..

“എനിക്ക് അക്കയെ ഇഷ്ടമല്ല.. യു ആർ സൊ ചീപ്…”

വൈഷ്ണവിക്ക് സ്വന്തം വാക്കുകൾ പൊള്ളിച്ചുകൊണ്ടിരുന്നു.. ചതിയാണ് അക്കയോട് ചെയ്തത്.. ഇനി അവളുടെ മുഖത്ത് നോക്കാനും ആ മടിയിൽ തലവച്ചു കിടക്കാനും കഴിയില്ലേ എന്ന് ഓർത്തപ്പോൾ വൈഷ്ണവിക്ക് സങ്കടം ഒതുക്കാൻ ആയില്ല..

രണ്ടോ മൂന്നോ ബൈക്കുകൾ വീട്ടിലേക്ക് വന്നപ്പോൾ വൈഷ്ണവി ഓടി ചെന്നു.. അവളുടെ കൂട്ടുകാർ ആയിരുന്നു ബൈക്കിൽ.

“എന്തായി..? കണ്ടോ..? എവിടെ ന്റെ അക്ക..?”

അവൾ ചോദിച്ചപ്പോൾ അവർ നിരാശയോടെ തല വെട്ടിച്ചു.. അത് കേട്ടുകൊണ്ടാണ് അപ്പ വന്നത്..

100 Comments

  1. എംകെ…

    എന്തൊക്കെ പറഞ്ഞാലും ആ ചെയ്തത് മോശം ആയി… ഒന്നുലേലും ഒരെണ്ണം കഴിഞ്ഞ് ഇരങ്ങിയല്ലെ ഉള്ളൂ… ?

    ♥️♥️♥️♥️♥️♥️♥️

  2. Dear mk bro .. kadha vere oru feel..nannayitund❣️❣️❣️❣️❣️

  3. ബ്രോയുടെ കഥകളിൽ സ്ത്രീകൾക്ക് ഒരു വല്ല്യ പ്രാധാന്യം കാണാറുണ്ട് അത് തന്നെ ആണ് ഞാൻ ഇഷ്ടപ്പെട്ടതും….

    But ഈ സ്റ്റോറി എന്തോ വല്ലാത്ത ഒരു മൂഡ്… കഥയെ മുൻവിദിയോടെ കാണുവല്ല…. പക്ഷേ എന്തോ പെണ്ണിനെ നോവിക്കുന്ന പ്രത്യേച്ചു ശരീരികം ആയി ചുഷണം ചെയ്യുന്നതു ഒരു വേദന തന്നെ ആണ് വായിക്കാൻ…… ഇതൊക്കെ ഒഴുവാക്കി കൂടെ… ???

    1. പുള്ളിയുടെ കഥകളിൽ പെണ്ണുങ്ങൾ മാത്രമല്ല, ആണുങ്ങളും physically and mentally ഒരുപാട് ടോർച്ചർ അനുഭവിക്കുന്നുണ്ട്. ചിലപ്പോൾ ഈ കഥയിലെ വരും ഭാഗങ്ങളിലും അങ്ങനെയുള്ള ഒരാളെ കണ്ടേക്കാം

    2. നമ്മുടെ നാടുകളിൽ വീടുകളിൽ ഇരിക്കുന്ന സ്ത്രീകൾ പോലും സുരക്ഷിതർ അല്ല. അപ്പോൾ ഒരു പെൺകുട്ടിയെ ഒറ്റക്ക് കിട്ടിയാൽ ഉള്ള അവസ്ഥ ആണ് ഞാൻ വിവരിച്ചത്.
      ഇനി കഥയുടെ രീതി മാറും
      With Love ❤️

Comments are closed.